റമളാന്‍ 30 ദിവസത്തിലെ പ്രത്യേകം ദുആകള്‍

റമളാന്‍ 30 ദിവസത്തിലെ പ്രത്യേകം ദുആകള്‍

റമളാന്‍ 30 ദിവസത്തിലെ പ്രത്യേകം ദുആകള്‍

3 comments on “റമളാന്‍ 30 ദിവസത്തിലെ പ്രത്യേകം ദുആകള്‍

 1. ഒരോ വക്ക്ത്ത് നിസ്ക്കരത്തിലും ഓതൽ സുന്നത്തുള്ള സൂറത്തുകൾ പറഞ്ഞു തന്നാൽ നന്നയിരിന്നു.

  • നിസ്കാരത്തില്‍ ഓതേണ്ട സൂറത്തുകള്‍

   നിസ്കാരത്തില്‍ ഫാത്തിഹക്ക് ശേഷം സൂറത്ത് ഓതല്‍ സുന്നത്താണ്. ഏത് സൂറത്തും ഓതാവുന്നതാണ്. എന്നാല്‍ പ്രത്യേക നിസ്കാരങ്ങളില്‍ പ്രത്യേക സൂറത്തുകള്‍ വാരിദായി വന്നിട്ടുണ്ട്. ശാഫി മദ്ഹബിന്റെ വീക്ഷണ പ്രകാരം അറിയപ്പെട്ട ചില സൂറത്തുകള്‍ വിവരിക്കുകയാണ്.
   നിശ്ചിത സൂറത്തുകള്‍ ഓതല്‍ സുന്നത്തുള്ളതായി സ്ഥിരപ്പെട്ടവയിലെല്ലാം പ്രസ്തുത സൂറത്തുകള്‍ അല്ലാത്തത് കൊണ്ട് തുടങ്ങിയാല്‍ അവ നിര്‍ത്തി നിശ്ചിത സൂറത്തുകള്‍ കൊണ്ട് തുടങ്ങല്‍ സുന്നത്താണ്. (തുഹ്ഫ 2/50)

   തനിച്ച് നിസ്കരിക്കുന്നവനും നിശ്ചിത വ്യക്തികളുടെ ഇമാമും ളുഹ്റിലും സുബ്ഹിലും സൂറത്തുല്‍ ഹുജറാത്ത് മുതല്‍ അനൂന്‍ വരെയുള്ള സൂറത്തുകളില്‍ ഏതെങ്കിലും ഒന്ന് ഓതല്‍ സുന്നത്താണ്. അസറിലും ഇശാഇലും അമ്മ സൂറത്ത് മുതല്‍ ളുഹാ വരെയും മഗ്രിബില്‍ ളുഹാ മുതല്‍ നാസ് വരെയുള്ള സൂറത്തുമാണ് ഓതേണ്ടത്. ആദ്യത്തെ രണ്ട് റക്അത്തില്‍ മാത്രമേ സുന്നത്തുള്ളൂ. (തുഹ്ഫ 2/155)
   വെള്ളിയാഴ്ച സുബ്ഹിക്ക് സമയം വിശാലമെങ്കില്‍ ഒന്നാമത്തെ റക്അത്തില്‍ അലിഫ് ലാം മീം സജദയും രണ്ടാമത്തെതില്‍ ഹല്‍ അതായും പൂര്‍ണമായി ഓതല്‍ സുന്നത്തുണ്ട്. സമയം വിശാലമല്ലങ്കില്‍ ചെറിയ സൂറത്തുകളാണ് ഓതേണ്ടത്. ഒന്നാമത്തെ റക്അത്തില്‍ ഓതേണ്ടത് ഓതിയില്ലെങ്കില്‍ രണ്ടാം റക്അത്തില്‍ രണ്ടും ഓതേണ്ടതാണ്. (തുഹ്ഫ 2/56)

   വെള്ളിയാഴ്ച രാവില്‍ മഗ്രിബിന്റെ ഒന്നാം റക്അത്തില്‍ സൂറത്തുല്‍ കാഫിറൂനയും രണ്ടാം റക്അത്തില്‍ സൂറത്തുല്‍ ഇഖ്ലാസും ഓതല്‍ ശാഫി മദ്ഹബില്‍ സ്ഥിരപ്പെട്ട സുന്നത്താണ്. ശനിയാഴ്ച രാവില്‍ മഗ്രിബിന് ഒന്നാം റക്അത്തില്‍ സൂറത്തില്‍ ഫലഖും രണ്ടാം റക്അത്തില്‍ സൂറത്തുന്നാസും ഓതണം. ഞായറാഴ്ച രാവില്‍ സൂറത്തുല്‍ ഫീലും സൂറത്തുല്‍ ഖുറൈശുമാണ് ഓതേണ്ടത്. തിങ്കള്‍, വ്യാഴം രാവില്‍ ഓതേണ്ടത് സൂറത്തുല്‍ മാഊനും സൂറത്തുല്‍ കൌസറുമാണ്. വെള്ളി, ചൊവ്വ രാവുകളില്‍ കാഫിറൂനയും ഇഖ്ലാസും ഓതണം. (ഹാമിശു സിറാതുല്‍ ഖാരി, ബിഗ്യ)
   വെള്ളിയാഴ്ച സുബ്ഹിക്ക് ഓതല്‍ സുന്നത്തുള്ളതായി ശാഫീ മദ്ഹബില്‍ സ്ഥിരപ്പെട്ടത് അലിഫ് ലാം മീം സജദയും ഹല്‍ അതായുമാണ്. ആവ ഓതുന്നില്ലെങ്കില്‍ സബ്ബിഹിസ്മയും ഹല്‍ അതാകയും ഓതണം. അല്ലെങ്കില്‍ കാഫിറൂനയും ഇഖ്ലാസുമാണ് ഓതേണ്ടത്. (ഖല്‍ജൂസി 1/154)
   ഇമാം സൂറത്തുകള്‍ മുഴുനും ഉറക്കെ ഓതലാണ് സുന്നത്ത്. പകുതി മെല്ലെയും പകുതി ഉറക്കെയും ഓതല്‍ സുന്നത്തില്ല. (ഫതാവല്‍ കുബ്റാ 1/153)

   ഓരോ ദിവസത്തെ മഗ്‌രിബിനും പ്രത്യേക സൂറത്തുകള്‍ പറയുന്ന ഒരു ബൈത്ത് പ്രസിദ്ധമാണ്. ഖസീനതുല്‍ അസ്‌റാറിന്റെ ഹാമിശില്‍ ഇതുള്ളതായി കേട്ടിട്ടുമുണ്ട്.
   يسن في مغرب ليلة الاحد فيل قريش أولين قد ورد
   وليلة الاثنين والخميس ماعون كوثر سنة في تين
   وليلة الثلاث والجمعة كافر إخلاص بلا ارتياب
   وليلة الاربع والسبت فلق برب الناس هن تمت
   ഇവയെ ഇങ്ങനെ പറയാം.
   ശനി : ഫീല്‍-ഖുറൈഷ്
   ഞായര്‍ : മാഊന്‍- കൌസര്‍
   തിങ്കള്‍ : കാഫിര്‍- ഇഖ്‌ലാസ്
   ചൊവ്വ : ഫലഖ്- നാസ്
   ബുധന്‍ : മാഊന്‍- കൌസര്‍
   വ്യാഴം : കാഫിര്‍- ഇഖ്‌ലാസ്
   വെള്ളി : ഫലഖ്- നാസ്

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s