കമലാ സുരയ്യയുടെ കവിതകള്‍…

കമലാ സുരയ്യയുടെ നാലു കവിതകള്‍…

1) ഞാന്‍ സുരക്ഷിത

യാ അല്ലാഹ്‌!

വാഗ്ദാന ലംഘനം ശീലിക്കാത്തവനേ!

പ്രണയത്തിണ്റ്റെ പരമോന്നത മുഖം

എനിക്ക്‌ കാണിച്ച യജമാനാ!

നീയാകുന്ന സൂര്യണ്റ്റെ

കിരണങ്ങളേറ്റുവാങ്ങിയ

സൂര്യകാന്തിയായി മാറി ഞാന്‍.

നിദ്രയിലും ജാഗ്രതയിലും

നിന്നെ ഞാനറിഞ്ഞു.

പ്രേമിച്ച്‌ മരിച്ച ഭര്‍ത്താവെ!

പ്രേമിച്ച്‌ വേറിട്ട കാമുകാ!

നിങ്ങള്‍ക്കറിയില്ല,

ഞാന്‍ സുരക്ഷിതയായെന്ന്‌,

ഞാനും സനാഥയായെന്ന്‌.

…………………….( കമലാ സുരയ്യ )

2) സ്വര്‍ഗരാജ്യം

യാ അല്ലാഹ്‌!

എണ്റ്റെ ആത്മാവാകുന്ന

ഖനിയില്‍

നീ സ്വര്‍ണം വിളയിക്കുന്നു

ശരീരത്തിലോ?

രക്തധമനികള്‍ പേറുന്ന

നൌകകളിലോരോന്നിലും

കൊയ്തെടുത്ത കതിര്‍ക്കുല പോലെ

ചൈതന്യം, ദീപ്‌ തമായ

മഹാചൈതന്യം

നീ നിറയ്‌ ക്കുന്നു.

മൂന്നും കൂടിയ വഴിയില്‍

വഴിപോക്കരോട്‌

പടിഞ്ഞാറേതെന്ന്

ഞാനിനി ചോദിക്കയില്ല

ചുവന്ന സൂര്യദര്‍ശനം

എനിക്ക്‌ വിധിച്ചതും

നീ തന്നെ

കരയുന്ന കുഞ്ഞിനു

കളിപ്പാവയായി

നീയെനിക്ക്‌ സൂര്യനെ തന്നു.

എനിക്ക്‌ നഷ്ടപ്പെട്ടത്‌

വെറുമൊരു മധുവിധു

ഞാന്‍ നേടിയെടുത്തതോ

സ്വര്‍ഗരാജ്യവും.

—————കമലാ സുരയ്യ

3) മരുപ്പച്ച

യാ അല്ലാഹ്‌!

ബാല്യകാലം മുതല്‍

ഓര്‍മയുടെ ആദ്യനിമിഷം മുതല്‍

ഇന്നുവരെ, ജീവിതം

ചുട്ടുപഴുത്ത മരുഭൂവായിരുന്നു.

ചുവന്ന അസ്തമയ സൂര്യന്‍,

എണ്റ്റെയൊപ്പം

പുലരി മുതല്‍ സഞ്ചരിച്ചു.

സന്ധ്യയായി.

സൂര്യനെ കാണുന്നില്ല.

വിദൂരത്തൊരു ശശികല.

മണല്‍ തണുത്തു.

മണലില്‍ ആഞ്ഞുവീശിയ കാറ്റ്‌,

നിലം പതിച്ച ശിരോവസ്ത്രം പോലെ

ചലനമറ്റു കിടക്കുന്നു.

എണ്റ്റെ ധമനികളില്‍

വീണ്ടും രക്തപ്രവാഹം തുടങ്ങി.

കനമുള്ള മാറാപ്പുകള്‍

പാടെ ഉപേക്ഷിച്ച്‌

ഞാന്‍ ചരിക്കുന്നു.

മരുപ്പച്ചയിലേക്കുള്ള പ്രയാണം.

ഈന്തപ്പനകളും

ജലാശയങ്ങളും

നിറഞ്ഞ മരുപ്പച്ച.

അതല്ലേ അല്ലാഹുവിണ്റ്റെ ഗൃഹം?

അതല്ലേ സ്നേഹ സാമ്രാജ്യം?

ദാഹങ്ങള്‍ അവിടെ ശമിക്കുന്നു,

തീരാമോഹങ്ങള്‍ മായുന്നു,

അല്ലാഹുവിണ്റ്റെ മരുപ്പച്ച.

എനിക്ക്‌ അഭയം തന്ന മരുപ്പച്ച.

——– കമലാ സുരയ്യ

 

4) അവസാനം

യാ അല്ലാഹ്‌!

ഇന്നു പാതിരക്ക്‌

അല്ലാഹു മന്ത്രിച്ചു

നീയുറങ്ങണം

എന്നില്‍ ചിത്തമുറപ്പിച്ചും

നിനക്കുറങ്ങാം

പാതിരാക്കോഴി കൂവുമ്പോള്‍

നീ മെത്തയില്‍ നിന്ന്

എഴുന്നേല്‍ക്കുന്നു

————— കമലാ സുരയ്യ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s