മുസ്ലിം പേരുകള്‍

കുഞ്ഞിനു പേരിടുന്നതിനു മുമ്പ് …………..!

കുഞ്ഞ്  ജനിച്ചാല്‍ പേരിടണം. കുഞ്ഞുങ്ങള്‍ക്ക്‌ നല്ല പേരിടണം   എന്നാണ് പ്രവാചകാധ്യാപനം. അബ്ദുള്ളയും, അബ്ദുറഹ്മാനുമാണ്  നല്ല നാമങ്ങള്‍. പിന്നെ അല്ലാഹുവിന്റെ നാമത്തോടൊപ്പം ‘അബ്ദു’ കൂട്ടിയ  എല്ലാ പേരുകളും നല്ലത് തന്നെ. തിരുനബിയുടെ പേരും ഉത്തമ നാമങ്ങളില്‍ പെടുന്നു.  മഹാന്മാരുടെ പേരുകളും ഉചിതം തന്നെ. റഹ്മത്ത് , ബര്‍കത്  തുടങ്ങിയ പേരുകള്‍ അനുചിതമാണ്, റഹ്മത്  വീട്ടിലുണ്ടോ എന്ന് ചോദിക്കുമ്പോള്‍  പലപ്പോഴും ഇല്ല എന്ന് പറയേണ്ടി  വരില്ലേ എന്നതായിരിക്കും കാരണം.

ഹാകീമുല്‍ ഹുകാം, ഖാളീ  ഖുളാത് , മലികുല്‍ മുലൂക്  തുടങ്ങിയ  പരമാധികാരത്തെ സൂചിപ്പിക്കുന്ന പേരുകള്‍ നാമകരണം ചെയ്യല്‍ ഹറാമാണ്. നികൃഷ്ട നാമങ്ങള്‍ (ശൈത്വാന്‍ , ഗുറാബ് , ആസി(ദോഷി) എന്നീ പേരുകളൊന്നും പാടില്ല. അബ്ദുന്നബി, ജാറുള്ള തുടങ്ങിയ നാമങ്ങളും ഹറാമാണ്.

ബാപ്പാന്റെയും, ഉമ്മാന്റെയും പേരിന്റെ അക്ഷരങ്ങള്‍ കൂട്ടി മകന് ‘ബാസുര്‍’ (മൂലക്കുരു ) എന്ന് പേര്‍ വെച്ച കഥയും കേട്ടിട്ടുണ്ട്. മകള്‍ക്ക് സൗജത് (ഭാര്യ)  എന്ന് നാമകരണം   പലേടങ്ങളിലും സര്‍വ്വസാധാരണമത്രെ. ഉച്ചരിക്കുമ്പോള്‍ രസത്തിനു വേണ്ടി സാനിയ(വേശ്യ) ഖിന്‍സീര്‍ (പന്നി) എന്നിങ്ങിനെ  പേരിട്ടവരുമുണ്ടത്രെ. സ്ത്രീയോ പുരുഷനോ എന്നറിയാത്ത, മുസ്ലിമോ അമുസ്ലിമോ എന്ന് തിരിയാത്ത അര്‍ത്ഥമില്ലാത്ത ചില കൊച്ചു കൊച്ചു നാമങ്ങള്‍ ഇന്ന്  പ്രചാരത്തിലിരിക്കുന്ന പേരുകള്‍ ഇവയല്ലാം പ്രവാചകാധ്യാപനത്തിനു വിരുദ്ധമാണ്.

തിരു നബി(സ) പറഞ്ഞു:”ഖിയാമത്ത്  നാളില്‍ നിങ്ങളെ നിങ്ങളുടെയും നിങ്ങളുടെ പിതാക്കളുടെയും നാമം കൊണ്ട് വിളിക്കപെടും, അതുകൊണ്ട്  നിങ്ങളുടെ പേരുകള്‍ നന്നാക്കുവിന്‍ . “(അഹ്മദ്, അബുദാവൂദ്)

 പ്രസവത്തിന്റെ ഏഴാം  ദിവസം രാവിലെ തന്നെ കുട്ടിക്ക് പേര് വിളിക്കണം.

മുസ്ലിം പേരുകള്‍ (ഭാഗം-1)

മുസ്ലിം പേരുകള്‍ (ഭാഗം-1)

മുസ്ലിം പേരുകള്‍ (ഭാഗം-2)

മുസ്ലിം പേരുകള്‍ (ഭാഗം-2)

മുസ്ലിം പേരുകള്‍ (ഭാഗം-3)

മുസ്ലിം പേരുകള്‍ (ഭാഗം-3)

മുസ്ലിം പേരുകള്‍ (ഭാഗം-4)

മുസ്ലിം പേരുകള്‍ (ഭാഗം-4)

മുസ്ലിം പേരുകള്‍ (ഭാഗം-5)

മുസ്ലിം പേരുകള്‍ (ഭാഗം-5)

കണ്ണിനു കുളിര്‍മ തരുന്ന മക്കളെ വാര്‍ത്തെടുക്കുവാന്‍

ഗര്‍ഭിണികള്‍ അറിഞ്ഞിരിക്കാന്‍

മുലയൂട്ടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മക്കളെ പോറ്റുന്ന മാതാപിതാക്കളറിയുവാന്‍ …!

25 comments on “മുസ്ലിം പേരുകള്‍

  1. Thank you very much for the admin team…Allahu ithinte aniyarayil prevathikunna ellarkum dheerkayusum afiyathum nalkumarakatte.. Ameen ya rabbal aalameen.

  2. ഖലീല്‍ മജീദ് (khalil majid) ഇതിന്‍റെ അര്‍ത്ഥം എന്താണ്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s