തയമ്മുമും അനുബന്ധ വിഷയങ്ങളും

തയമ്മും:

വുളു എടുക്കാനും കുളിക്കുവാനും വല്ല തടസ്സങ്ങളുമുള്ളവർക്ക് താത്കാലികമായി ഇസ്‌ലാം നിയമമാക്കിയ ശുദ്ധിയാണ് തയമ്മും. എന്നാൽ അത് താത്കാലിക ശുദ്ധിയായതിനാൽ ഒന്നിലധികം ഫർളുകൾ ഒരു തയമ്മും കൊണ്ട് നിസ്കരിക്കുവാൻ പറ്റുകയില്ല.

തയമ്മുമിന് 4 ശർത്വുകൾ ഉണ്ട്

1. നജസില്‍ നിന്ന് ശുദ്ധിയാവുക. അപ്പോൾ ദേഹത്തിലോ മറ്റോ പൊറുക്കപ്പെടാത്ത നജസുണ്ടെങ്കിൽ തയമ്മും സഹീഹാവുകയില്ല.

2. സമയം കടന്നെന്നറിയുക. ഇതനുസരിച്ച് , ഫർളു നിസ്കാരത്തിനു വേണ്ടിയോ, സമയം നിശ്ചയിക്കപ്പെട്ട സുന്നത്ത് നിസ്കാരത്തിനു വേണ്ടിയോ തയമ്മും ചെയ്യുകയാണെങ്കിൽ, ആ നിസ്കാരത്തിന്റെ സമയം കടന്നിരിക്കണം. മയ്യിത്ത് നിസ്കാരത്തിനു വേണ്ടി തയമ്മും ചെയ്യുകയാണെങ്കിൽ മയ്യിത്ത് കുളിപ്പിക്കപ്പെട്ട ശേഷമാവണം.

3. ശുദ്ധിയാക്കാൻ പറ്റുന്ന തനി പൊടിമണ്ണുകൊണ്ടായിരിക്കണം.

4. വെള്ളം ഉപയോഗിക്കാൻ സാധിക്കാതിരിക്കുക. അപ്പോൾ വെള്ളം ഇല്ലാതിരിക്കുകയോ, ഉള്ള വെള്ള കുടിക്കുവാനോ മറ്റോ ആവശ്യമാവുകയോ, വെള്ളം ഉപയോഗിക്കുന്നത് കൊണ്ട് വല്ല രോഗവുമുണ്ടാ‍വുകയോ മുതലായവ ഭയപ്പെട്ടാൽ വുളുവിനും  കുളിക്കും പകരം തയമ്മും ചെയ്യാവുന്നതാ‍ണ്.

തയ്യമ്മുമിന്റെ ഫർളുകൾ

1. നിയ്യത്ത് ചെയ്യുക : “നിസ്കാരത്തെ ഹലാലാക്കാൻ വേണ്ടി തയമ്മും ചെയ്യുന്നു” എന്ന് കരുതുക

2. തടവാൻ വേണ്ടി മണ്ണിനെ അടിച്ചെടുക്കുക (കൈ കൊണ്ട് )

3. മുഖം തടവുക

4. കൈകൾ മുട്ടോട് കൂടി തടവുക

5. തർതീബ് (വഴിക്ക് വഴിയായി ചെയ്യുക)

തയമ്മുമിന്റെ സുന്നത്തുകൾ.

ബിസ്മി ചൊല്ലുക, മോതിരം ഒഴിവാക്കുക, വിരലുകളെ അടർത്തിപിടിക്കുക, മുഖം തടവുമ്പോൾ മേൽഭാഗം കൊണ്ട് തുടങ്ങുക, കൈകൾ തടവുമ്പോൾ വലത്തെതിനെ മുന്തിക്കുക, പൊടിയെ ലഘൂകരിക്കുക, നിസ്കാരം കഴിയുന്നത് വരെ അംഗങ്ങളിൽ നിന്ന് മണ്ണിനെ കളയാതിരിക്കുക എന്നിവയെല്ലാം തയമ്മുമിനെ സുന്നത്തുകളാണ്.

തയമ്മും ബാത്വിലാകുന്ന കാര്യങ്ങൾ

കുളി നിർബന്ധമാകുന്ന എല്ലാ കാര്യങ്ങളെകൊണ്ടും വുളു മുറിയുന്ന മുഴുവൻ കാര്യങ്ങളെ കൊണ്ടും തയമ്മും ബാത്വിലാകും

മടക്കി നിസ്കരിക്കേണ്ടവർ:

1. മിക്കവാറും വെള്ളമുണ്ടാകൽ പതിവുള്ള സ്ഥലത്ത് വെച്ച് ,ജയിലിലോ മറ്റോ ആയത് കൊണ്ടോ, വെള്ളം കിട്ടാത്തതിനാൽ തയമ്മും ചെയ്ത് നിസ്കരിച്ചവർ

2. മുറിവിന് വേണ്ടിയോ മറ്റോ മറ വെച്ച് കെട്ടിയപ്പോൾ പൂർണ്ണമായ ശുദ്ധിയില്ലാത്തവർ

3. അസഹ്യമായ തണുപ്പ് കാരണം തയമ്മും ചെയ്തവർ

4. മറ വെച്ച് കെട്ടിയപ്പോൾ അത്യാവശ്യമായ സ്ഥലത്തിലധികം മറച്ചവർ

5. വെള്ളവും മണ്ണും കിട്ടാത്തവൻ വുളു‌‌ഉം തയമ്മുമും ഇല്ലാതെ നിസ്കരിച്ചാൽ

തയമ്മുമിന്റെ പൂർണ്ണ രൂപം

ഖിബ്‌ലക്ക് തിരിഞ്ഞ് ബിസ്മി ചൊല്ലി ,ബ്രഷ് ചെയ്ത ശേഷം മണ്ണടിച്ചെടുത്ത് നിയ്യത്തിനോട് (ഫർള് നിസ്കാരത്തെ ഹലാലാക്കുന്നു) ചേർത്ത് മുഖം തടവുക. കീഴ്താടിയുടെ താഴ്ഭാഗവും മൂക്കിന്റെ മുൻഭാഗവുമുൾപ്പെടെ മുഖം തീർത്തും തടവുക. രണ്ടാമത് മണ്ണടിച്ചെടുത്ത് ആദ്യം വലത് കയ്യും പിന്നിട് ഇടത് കയ്യും പ്രത്യേക രൂ‍പത്തിൽ തടവുക.

(ഇടത് കയ്യിന്റെ പെരുവിരൽ ഒഴികെയുള്ള വിരലുകളുടെ ഉൾഭാഗം വലത് കയ്യിന്റെ വിരലുകളുടെ പുറം ഭാഗത്ത് വെച്ച് ഉൾഭാഗം കൊണ്ട് പുറം തടവി, ഇടത് കയ്യിന്റെ വിരലഗ്രങ്ങൾ ചേർത്ത് പിടിച്ച് പുറം ഭാഗത്തിലൂ‍ടെ തന്നെ കണങ്കയ്യിലേക്ക് കൊണ്ട് വരിക. പിന്നീട് കൈമുട്ട് വരെ തടവുക. ശേഷം കൈവെള്ളയുടെ ഉൾഭാഗം കൊണ്ട് കണങ്കയ്യിന്റെ മറുഭാഗം തടവുക. പിന്നീട് ഇടത് പെരു വിരലിന്റെ ഉൾഭാഗം കൊണ്ട് വലത് പെരു വിരലിന്റെ പുറം ഭാഗത്തെയും തിരിച്ചും തടവുക. ഇത് പോലെ വലത് കൈ കൊണ്ട് ഇടത് കയ്യിനെയും തടവുക. ശേഷം ഒരു കൈവെള്ള കൊണ്ട് മറ്റെ കൈവെള്ളയെ തടവി, തിക്കകറ്റാനായി വിരലുകൾ പരസ്പരം കോർക്കുക.)

വുളുവിന്റെ അവയവങ്ങളിൽ നിന്ന് ഏതെങ്കിലും ഒരു അവയവത്തിൽ വെള്ളമുപയോഗിക്കൽ അസാധ്യമായാൽ ഒരു തയമ്മുമും, രണ്ടവയവത്തിലാ‍ണെങ്കിൽ രണ്ട് തയമ്മുമും, മൂന്ന് അവയവത്തിലാണെങ്കിൽ മൂന്ന് തയമ്മുമും വേണ്ടി വരുന്നതാണ്. എല്ലാ അവയവങ്ങളിൽ നിന്നും രോഗമില്ലാത്ത /സാധ്യമായ സ്ഥലങ്ങളെല്ലാം കഴുകുകയും വേണം. മുഖത്തോ ഇരു കയ്യിലോ അല്ലെങ്കിൽ വുളുവിന്റെ അവയവങ്ങളിൽ മുഴുവനായോ വെള്ളമുപയോഗിക്കാൻ പറ്റാ‍ത്ത രോഗം വ്യാപിച്ചാൽ എല്ലാറ്റിനും കൂടെ ഒരു തയമ്മും മതി.

രോഗ ബാധിതമായ അവയവത്തിൽ നിന്ന് കഴുകൽ നിർബന്ധമായത് കഴുകുമ്പോൾ തന്നെയാണ് അതിന് വേണ്ടി തയമ്മും ചെയ്യേണ്ടത്. തയമ്മും ആദ്യം ചെയ്യുകയാണുത്തമം. ഒരു അവയവത്തിനു വേണ്ടിയുള്ള തയമ്മുമും അതിന്റെ തന്നെ കഴുകലും കഴിഞ്ഞ ശേഷം മാത്രമേ മറ്റ് അവയവങ്ങളുടെ ശുദ്ധീകരണം നടത്താൻ പാടുള്ളൂ.

രോഗബാധിതാവയങ്ങൾ എത്രയധികമുണ്ടെങ്കിലും കുളിക്കുന്നതിനു പകരമായി തയമ്മും ചെയ്യുകയാണെങ്കിൽ ഒരു തയമ്മുമേ വേണ്ടൂ.

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

One comment on “തയമ്മുമും അനുബന്ധ വിഷയങ്ങളും

  1. Pingback: ഇസ്‌ലാമിക അഭിവാദനം എങ്ങനെയായിരിക്കണം? | Muslim Ummath

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s