ഉംറക്ക് പോകാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഒരു വഴികാട്ടി

 അബൂഹുറൈറയില്‍ നിന്ന് നിവേദനം. റസൂല്‍ (സ) പറഞ്ഞു: ഒരു ഉംറ നിര്‍വഹണം അടുത്ത ഉംറ നിര്‍വഹണം വരെ സംഭവിക്കുന്ന ചെറിയ ദോശങ്ങളെ പൊറുപ്പിക്കുന്നതാണ്. ബാധ്യത നിറവേറ്റിയ ഹജ്ജിന് സ്വര്‍ഗം തന്നെയാണ് പ്രതിഫലം. (അല്‍ ഉംറത്തു………..) (ബുഖാരി, മുസ്ലിം)

ഹജ്ജു നിര്‍വഹിക്കുന്നവരും ഉംറ ചെയ്യുന്നവരും അല്ലാഹുവിന്റെ അതിഥികളാണ്. അവര്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചാല്‍ അവന്‍ ഉത്തരം നല്‍കും. അവര്‍ അവനോട് പൊറുത്തുകൊടുക്കാനാവശ്യപ്പെട്ടാല്‍ അവര്‍ക്കവന്‍ പൊറുത്തു കൊടുക്കും. (അല്‍ഹജ്ജാജു……..) (ഇബ്നുമാജ: 2/196)

ഹജ്ജും ഉംറയും  നിര്‍ബന്ധമാവുന്നത്.

ഹജ്ജ്, ഉംറ യാത്രക്കുള്ള മാര്‍ഗങ്ങളും മാധ്യമങ്ങളും സംവിധാനങ്ങളും ലഭ്യമാവുക, യാത്ര വേളകളില്‍ ഭാര്യാസന്തതികളുടെ ചെലവുകള്‍ക്ക് മാര്‍ഗമുണ്ടാവുക, പ്രായപൂര്‍ത്തിയും ബുദ്ധിയും ആരോഗ്യവുമുണ്ടാവുക എന്നീ നിബന്ധനകള്‍ ഒത്തുവന്ന മുസ്ലിമിനാണ് ഹജ്ജ് നിര്‍ബന്ധമാവുന്നത്. 

മുസ്ലിമായിരിക്കെ, സ്വതന്ത്രനായിരിക്കെ, പ്രായപൂര്‍ത്തിയും ബുദ്ധിയുമുണ്ടാവുക, കഴിവുണ്ടാവുക എന്നീ വ്യവസ്ഥകള്‍ ഒത്തുവന്നാല്‍ ഹജ്ജും ഉംറയും നിര്‍ബന്ധമാകുമെന്ന് മറ്റൊരുനിലക്ക് പറയാവുന്നതാണ്. കഴിവുണ്ടാവുക എന്നതിന്റെ വിവക്ഷ മേലുദ്ധരിച്ചതില്‍ നിന്ന് വ്യക്തമാകുന്നത് പോലെ യാത്രക്കാവശ്യമായ ഭക്ഷണങ്ങള്‍, അവ സൂക്ഷിക്കാന്‍ വേണ്ട പാത്രങ്ങള്‍, പോക്കുവരവിന് വേണ്ട ചെലവുകള്‍ മക്കയില്‍ നിന്നും 132 കിലോമീറ്റര്‍ അകലെ കഴിയുന്നത് അനുയോജ്യമായ വാഹനം ലഭിക്കല്‍, സ്ത്രീയുടെ കൂടെ ഭര്‍ത്താവോ വിവാഹബന്ധം ഹറാമായവരോ വിശ്വസ്തകളായ സ്ത്രീകളോ ഉണ്ടായിരിക്കുക, വഴിയില്‍ നിര്‍ഭയത്വം ഉണ്ടാവുക, വാഹനം മൃഗമാണെങ്കില്‍ അതിനു വേണ്ട ഭക്ഷണം. മറ്റു വാഹനങ്ങള്‍ക്കാവശ്യമായ ഇന്ധനം തുടങ്ങിയവയാണ്.

മേല്‍പറയപ്പെട്ട സൌകര്യം ഭാര്യസന്തതികള്‍ക്കും മറ്റു ചെലവ്കൊടുക്കല്‍ നിര്‍ബന്ധമായ വര്‍ക്കും താന്‍ പോയി തിരിച്ചുവരുന്നത് വരെ ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ കഴിച്ച ബാക്കിയുള്ളതായിരിക്കണം എന്നുകൂടി ഇസ്ലാം നിശ്കര്‍ഷിക്കുന്നുണ്ട്. താമസിക്കുന്ന വീട് പരിചരണത്തിനു വേണ്ട സേവകന്‍ എന്നിവ കൂടി കഴിച്ച് ധനം ബാക്കിയുണ്ടെങ്കിലേ ഇസ്ലാം ഹജ്ജിന് നിര്‍ബന്ധിക്കുന്നുള്ളൂ.

(അന്ധനു വഴികാട്ടിയുണ്ടെങ്കിലാണ് ഹജ്ജ് നിര്‍ബന്ധമാകുന്നത്. മക്കയില്‍ നിന്നും 132 കി.മി അകന്നു താമസിക്കുന്നവന് ആരോഗ്യപരമായ കാരണങ്ങളാല്‍ ഹജ്ജിനു സാധ്യമല്ലെങ്കില്‍ അതിനു കഴിയുന്ന ഒരാളെ കിട്ടുമെങ്കില്‍ പകരക്കാരനായി പറഞ്ഞയക്കാം. ഉംറയുടെ കാര്യം ഇങ്ങനെത്തന്നെയാണ്. മക്കയോട് ചേര്‍ന്നുവരുന്ന 132 കിലോമീറ്ററിനകത്ത് താമസിക്കുന്നവന്‍ സ്വന്തം ശരീരം ഉപയോഗിച്ച് തന്നെ ഹജ്ജ് ഉംറ നിര്‍വഹിക്കണം എന്നാണ് പണ്ഡിതമതം. (അവലംബം: അല്‍മുഖദ്ദമതുല്‍ ഹള്റമിയ്യ(ബാഫള്ല്‍)) )

ഉംറയുടെ ദുആകളും അദുകാറുകളുംഉംറയുടെ ദുആകളും അദുകാറുകളും

മസ്ജിദുല്‍ ഹറം, കഅബ, സഅയ്‌ എന്നിവയുടെ രൂപരേഖമസ്ജിദുല്‍ ഹറം, കഅബ, സഅയ്‌ എന്നിവയുടെ രൂപരേഖ

ഉംറയുടെ ലഘു രൂപംഉംറയുടെ ലഘു രൂപം

മക്ക മദീനയിലെ ചരിത്ര പ്രസിദ്ദ സ്ഥലങ്ങളുടെ വിവരണംമക്ക മദീനയിലെ ചരിത്ര പ്രസിദ്ദ സ്ഥലങ്ങളുടെ വിവരണം

മുത്ത്‌ നബി (സ) തങ്ങളെ സന്ദര്‍ശിക്കല്‍ ! മുത്ത്‌ നബി (സ) തങ്ങളെ സന്ദര്‍ശിക്കല്‍!

6 comments on “ഉംറക്ക് പോകാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഒരു വഴികാട്ടി

  1. twawaf thudangendath evide ninnan ruknul yamaniyude avide ninnalle atho rukn hajrul aswadinte aduth ninno ?; thwawaf thudangunnath engane?

    • ഹജറുൽ അസ് വദ് നില്ക്കുന്ന മൂലയിൽ നിന്നാണ് ത്വവാഫ് തുടങ്ങുന്നതും അവസാനിപ്പിക്കേണ്ടതും, അവിടെ തറയിൽ അത് അടയാളപെടുത്തിയിട്ടുണ്ട്. നാഥൻ നമ്മുടെ അമലുകൾ സ്വീകരിക്കട്ടെ (ആമീൻ )

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s