നിസ്കാരവുമായി ബന്ധപെട്ട ദിക്റുകള്‍ ദുആകള്‍

വുളുവും കുളിയും കഴിഞ്ഞ് കണ്ണും കൈകളും ആകാശത്തേക്കുയര്‍ത്തി  ഖിബ്‌ലക്ക് മുന്നിട്ട് ഇപ്രകാരം ദുആ ചെയ്യണം

أَشْهَدُ أَنْ لاٰ إِلٰهَ إِلاَّ اللهُ وَحْدَهُ لاٰ شَرِيكَ لَهُ وَأَشْهَدُ أَنَّ مُحَمَّداً عَبْدُهُ وَرَسُولُهُ اللَّهُمَّ اجْعَلْنِي مِنْ التَّوَّابِينَ وَاجْعَلْنِي مِنَ الْمُتَطَهِّرِينَ وَاجْعَلْنِي مِنْ عِبٰادِكَ الصَّالِحِينَ سُبْحٰانَكَ اللَّهُمَ وَبِحَمْدِكَ أَشْهَدُ أَنْ لاٰ إِلَهَ إِلاَّ أَنْتَ أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ وَصَلَّى اللهُ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلَّمْ.

ബാങ്കിനും ഇഖാമത്തിനും ശേഷമുള്ള ദുആയുടെ രൂപവും 

اللهُمَّ صَليِّ عَلَي سَيِّدِنَا مُحَمَّدٍ وَعَلَي آل سَيِّدِنَا مُحَمَّدٍ وَبَارِكْ وَسَلِّم عَلَيهِ

“അല്ലാഹുവേ, നമ്മുടെ നേതാവായ മുഹമ്മദ്‌ നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ മേലിലും അവിടുത്തെ കുടുംബത്തിന്റെ മേലിലും നീ സ്വലാത്തും സലാമും അനുഗ്രഹവും ചൊരിയേണമേ”.

اللهُمَّ رَبَ هذِهِ الدَّعْوَةِ التَامَّةِ والصَّلاَةِ القائِمَةِ آتِ مُحَمَّد الْوَسِيلَةِ وَالْفَضِيلَةِ والدَّرَجَةِ الرَّفِيعَةِ وَابْعَثْهُ مَقَامًا مَحَمُودً الّذِي وَعْدَتَّهُ وَارْزُقْنَا شَفَاعَتَهُ يَوْمَ الْقِيَامَةِ إِنَّكَ لاَ تُخْلِفُ الْمِيعَادِ

(“പരിപൂര്‍ണമായ ഈ വിളിയുടെയും ആരംഭിക്കാന്‍ പോകുന്ന ഈ നിസ്‌കാരത്തിന്റെയും രക്ഷിതാവായ അല്ലാഹുവേ……നമ്മുടെ നേതാവായ മുഹമ്മദ്‌ മുസ്‌തഫാ സ്വല്ലല്ലാഹു അലൈഹി വ സല്ലമ തങ്ങള്‍ക്ക്‌ സ്വര്‍ഗത്തിലെ വസ്വീല, ഫളീല എന്നീ ഉന്നത പദവികള്‍ നീ നല്‍കേണമേ…. നീ വാഗ്‌ദാനം ചെയ്‌ത ഖിയാമത്ത്‌ നാളില്‍ ശുപാര്‍ശ ചെയ്യുക എന്ന ബഹുമതിയേറിയ മഖാമു മഹ്‌മൂദ്‌ എന്ന സ്ഥാനവും തിരുനബി(സ്വ)തങ്ങള്‍ക്ക്‌ നീ നല്‍കുകയും ഖിയാമത്ത്‌ നാളില്‍ നബി(സ്വ)യുടെ ആ ശുപാര്‍ശക്ക്‌ ഞങ്ങളെ നീ അര്‍ഹരാക്കുകയും ചെയ്യേണമേ….നിശ്ചയം നീ കരാറുകള്‍ ലംഘിക്കുകയില്ല.”)

ഇമാമും മഅ്മൂമും ഒറ്റക്ക് നിസകരിക്കുന്നവരും വജ്ജഹ്തു ഓതണം.

وَجَّهْتُ وَجْهِيَ لِلَّذِي فَطَرَ السَّمٰاوٰاتِ وَالْأَرْضَ حَنِيفاً مُسْلِماً وَمٰا أَنَا مِنَ الْمُشْرِكِينَ إِنَّ صَلاٰتِي وَنُسُكِي وَمَحْيٰايَ وَمَمٰاتِي ِللهِ رَبِّ الْعٰالَمِينَ لاٰ شَرِيكَ لَهُ وَبِذٰلِكَ أُمِرْتُ وَأَنَا مِنَ الْمُسْلِمِينَ.

അർത്ഥം: ‘ആകാശ ഭൂമികളെ സൃഷ്ടിച്ച അല്ലാഹുവിന്റെ നേരെ ഞാനിതാ മുഖം – ശരീരം തിരിച്ചിരിക്കുന്നു. ഞാൻ വക്രതയില്ലാത്തവനും അല്ലാഹുവിനോട് അനുസരണയുള്ളവനുമാകുന്നു. ഞാൻ ബഹുദൈവ വിശ്വാസികളിൽ‌പ്പെട്ടവനല്ല. എന്റെ നിസ്കാരവും മറ്റു ആരാധനകളും ജീവിതവും മരണവുമെല്ലാം സർവ്വലോക രക്ഷിതാവായ അല്ലാഹുവിനധീനപ്പെട്ടതാണ്. അവനു പങ്കുകരായി ആരും തന്നെയില്ല. ഇങ്ങിനെ ജീവിക്കണമെന്നാണ് എന്നോട് കൽ‌പ്പിച്ചിരിക്കുന്നത്. അല്ലാഹുവിനോട് അനുസരണയുള്ളവരിൽ പ്പെട്ടവനാണ് ഞാൻ’

അഊദു ഓതി ഖുർആനിലെ ഒന്നാം അദ്ധ്യായം (ഫാതിഹ) ഓതണം.( ഉറക്കെ ഓതേണ്ട നിസ്കാരത്തിൽ ഇമാം ഉറക്കെ ഓതുകയും മഅ്മൂ അത് ശ്രദ്ധിച്ച് കേൾക്കുകയും പിന്നീട് മഅ്മൂം ഓതുകയുമാണ് വേണ്ടത് )

بِسۡمِ اللّٰہِ الرَّحۡمٰنِ الرَّحِیۡمِ

اَلۡحَمۡدُ لِلّٰہِ رَبِّ الۡعٰلَمِیۡنَ ۙ﴿۱

الرَّحۡمٰنِ الرَّحِیۡمِ ۙ﴿۲

مٰلِکِ یَوۡمِ الدِّیۡنِ ؕ﴿۳

اِیَّاکَ نَعۡبُدُ وَ اِیَّاکَ نَسۡتَعِیۡنُ ؕ﴿۴

اِہۡدِ نَا الصِّرَاطَ الۡمُسۡتَقِیۡمَ ۙ﴿۵

صِرَاطَ الَّذِیۡنَ اَنۡعَمۡتَ عَلَیۡہِمۡ ۙ۬

غَیۡرِ الۡمَغۡضُوۡبِ عَلَیۡہِمۡ وَ لَا الضَّآلِّیۡنَ ﴿۷ 

(ഫാതിഹയുടെ സാരം :

റഹ്‌മാനും റഹീമുമായ അല്ലാഹുവിന്റെ നാമം സ്മരിച്ചു കൊണ്ട് ഞാൻ ഓതുന്നു.

സർവ്വലോക പരിപാലകനായ അല്ലാഹുവിനാകുന്നു സർവ്വസ്തുതിയും

റഹീമും റഹ്‌മാനുമായവൻ

പ്രതിഫലം നൽകപ്പെടുന്ന ദിവസത്തിന്റെ നാഥൻ

നിനക്ക് മാത്രം ഞങ്ങൾ ആരാധിക്കുകയും, നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുകയും ചെയ്യുന്നു.

നീ ഞങ്ങളെ നേരായ മാർഗത്തിൽ ചേർക്കേണമേ.

അഥവാ നീ അനുഗ്രഹിച്ച, കോപത്തിനു പാത്രീഭവിക്കാത്തവരുടെ മാർഗത്തിൽ (ചേർക്കേണമേ)

റുകൂഇൽ ചൊല്ലേണ്ട ദിക്‌റ്

سُبْحٰانَ رَبِّيَ الْعَظِيمِ وَبِحَمْدِهِ

അർത്ഥം : മഹാനായ എന്റെ രക്ഷിതാവിനെ ഞാൻ സ്തുതിക്കുന്നതിനോടൊപ്പം അവന്റെ പരിശുദ്ധി ഞാൻ പ്രകീർത്തനം ചെയ്യുന്നു. ( ഈ ദിക്‌ർ മൂന്ന് തവണ ആവർത്തിച്ചു പറയണം )

ഇഅ്ത്തിദാലിൽ ഈ ദിക്‌ർ ചൊല്ലണം

رَبَّنٰا لَكَ الْحَمْدُ مِلْءَ السَّمٰاوٰاتِ وَمِلْءَ الْأَرْضِ وَمِلْءَ مٰا شِئْتَ مِنْ شَيْءٍ بَعْدُ

അർത്ഥം: ‘ ഞങ്ങളുടെ രക്ഷിതാവേ, ആകാശവും ഭൂമിയും അവക്ക് പുറമെ നീ ഉദ്ദേശിക്കുന്ന എല്ലാ വസ്തുക്കളും നിറയെ സ്തുതി നിനക്കുണ്ട്’

സുജൂദിൽ ചൊല്ലേണ്ട ദിക്‌ർ :

سُبْحٰان رَبِّيَ الْأعْلَى وَبِحَمْدِهِ

അർത്ഥം : പരമോന്നതനായ എന്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ ഞാൻ പ്രകീർത്തനം ചെയ്യുന്നു’ . ( ഈ ദിക്‌ർ മൂന്ന് തവണ ആവർത്തിച്ച് പറയണം)

സുജൂദുകൾക്കിടയിലെ ഇരുത്തം: ഈ ഇരുത്തത്തിൽ താഴെ ദിക്‌ർ ചൊല്ലുക.

رَبِّ اغْفِرْ لِي وَارْحَمْنِي وَاجْبُرْنِي وَارْفَعْنِي وَارْزُقْنِي وَاهْدِنِي وَعٰافِنِي

അർത്ഥം : ‘രക്ഷിതാവേ എന്റെ പാപങ്ങൾ പൊറുത്തു തരേണമേ, എന്നോട് കരുണ കാണിക്കേണമേ, എനിക്കുള്ള പോരായ്മകൾ പരിഹരിച്ച് തരേണമേ, എന്നെ ഉയർന്ന പദവിയിൽ എത്തിക്കേണമേ, എനിക്ക് ആഹാരം നൽകേണമേ’

അത്തഹിയ്യാത്ത് :

اَلتَّحِيَّاتُ الْمُبَارَكَاتُ الصَّلَوٰاتُ الطَّيِّبَاتُ ِلله اَلسَّلاَمُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللهِ وَبَرَكَاتُهُ اَلسَّلاَمُ عَلَيْنَا وَعَلَى عِبَادِ اللهِ الصَّالِحِينَ أَشْهَدُ أَنْ لاَ إِلـٰهَ إِلاَّ اللهُ وَأَشْهَدُ أَنَّ مُحَمَّداً رَّسُولُ الله

അർത്ഥം : ‘ എല്ലാ ഉപചാരങ്ങളും ,ബർക്കത്തുള്ള കാര്യങ്ങളും ,നിസ്കാരങ്ങളും മറ്റ് സൽകർമ്മങ്ങളും അല്ലാഹുവിനാകുന്നു. നബിയേ ,അങ്ങേക്ക് അല്ലാഹുവിന്റെ രക്ഷയുണ്ടാവട്ടെ. അല്ലാഹുവിന്റെ കരുണയും ഗുണസമൃദ്ധിയും ഞങ്ങൾക്കും അല്ലാഹുവിന്റെ രക്ഷ ഉണ്ടാവട്ടെ. അല്ലാഹുവിന്റെ സജ്ജനങ്ങളായ അടിമകൾക്കും. അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് നബി (സ) അവന്റെ പ്രവാചകനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു’

പിന്നീട് നബി(സ)صلى الله عليه وسل യുടെ മേൽ സ്വലാത്ത് ചൊല്ലണം. താഴെയുള്ള സല്വത്തിൽ നിന്ന് പച്ച നിറത്തിലുള്ള ഭാഗമാണ് ഒന്നാമത്തെ അത്തഹിയ്യാത്തിൽ ചൊല്ലേണ്ടത്. പൂർണ്ണമായും അവസാനത്തെ അത്തഹിയ്യാത്തിൽ ചൊല്ലുക.

اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ وَبَارِكْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ فِي الْعالَمِينَ إِنَّكَ حَمِيدٌ مَّجِيدْ.

അവസാനത്തെ അത്തഹിയ്യാത്തിലെ ദുആ 

 നിസ്കാരത്തിൽ അവസാനത്തെ അത്തഹിയ്യാത്തിൽ നബി (സ) യുടെ മേലിലുള്ള സ്വലാത്തിനു ശേഷം ഇങ്ങനെ ദുആ ചെയ്യൽ സുന്നത്താണ്‌. 

اَللَّهُمَّ اغْفِرْ لِي مٰا قَدَّمْتُ وَمٰا أَخَّرْتُ وَمٰا أَسْرَرْتُ وَمٰا أَعْلَنْتُ وَمٰا أَسْرَفْتُ وَمٰا أَنْتَ أَعْلَمُ بِهِ مِنِّي إِنَّكَ أَنْتَ الْمُقَدِّمُ وَأَنْتَ الْمُؤَخِّرُ لاٰ إِلـٰهَ إِلاَّ أَنْتَ اَللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذٰابِ الْقَبْرِ وَمِنْ عَذٰابِ النَّارِ وَمِنْ فِتْنَةِ الْمَحْيٰا وَالْمَمٰاتِ وَمِنْ فِتْنَةِ الْمَسِيحِ الدَّجَّالْ.

  (അർത്ഥം :‘അല്ലാഹുവേ, ഞാൻ ചെയ്തുപോയ ദോഷവും എന്നിൽ നിന്ന് ഇനി ഉണ്ടാകുന്ന ദോഷവും ഞാൻ രഹസ്യമായും പരസ്യമായും ചെയ്തതും എന്നേക്കാൾ കൂടുതലായി നീ അറിയുന്നതുമായ എല്ലാ ദോഷങ്ങളും എനിക്ക്‌ നീ പൊറുത്തു തരേണമേ നീയാണ്‌ മുന്തിക്കുന്നവനും പിന്തിക്കുന്നവനും . ഇബാദത്തിന്‌ അർഹൻ നീയല്ലാതെ മറ്റാരുമില്ല. അല്ലാഹുവേ ,ഖബ്‌റിലേയും നരകത്തിലേയും ശിക്ഷയിൽ നിന്നും ജീവിതത്തിലും മരണത്തിലുമുള്ള ആപത്തിൽ നിന്നും ചുറ്റിനടക്കുന്ന ദജ്ജാലിന്റെ ഫിത് നയിൽ നിന്നും ഞാൻ നിന്നോട്‌ കാവൽ തേടുന്നു’)

  

നിസ്കാരത്തിന് ശേഷമുള്ള ദിക് റുകള്‍

(أَسْـتَغْفِرُ الله . (ثَلاثاً

.استغفر الله العظيم القديم الكريم الرحيم الذي لا اله الا هو الحي القيوم من كل ذنب و خطيئة و اتوب اليه و اساله التوبة

.اللهم انت السلام و منك السلام و اليك يرجع السلام حينا ربنا برحمتك دار السلام تباركت ربنا و تعاليت يا ذا الجلال و الاكرام

اللهم اعني على ذكرك و شكرك و حسن عبادتك و توفيق طاعتك و ايمانك يا الله، لا نعبد الا إياك لك النعمة و لك الفضل و لك الثناء الحسن، لا اله الا الله مخلصين له الدين، و لو كره الكافرون

اللّهُ لا إلهَ إلاّ هُـوَ الـحَيُّ القَيّـومُ لا تَأْخُـذُهُ سِنَـةٌ وَلا نَـوْمٌ …..(آية الكرسي – البقرة:255

سُـبْحانَ اللهِ- 33

الحَمْـدُ لله – 33

اللهُ أكْـبَر- 33

الله اكبر كبيرا، الحمد للله كثيرا، سبحان الله بكرة و اصيلا

لا إلهَ إلاّ اللّهُ وحْـدَهُ لا شريكَ لهُ، لهُ المُلكُ ولهُ الحَمْد، يُحيـي وَيُمـيتُ وهُوَ على كُلّ شيءٍ قدير . (عَشْر مَرّات بَعْدَ المَغْرِب وَالصّـبْح

اللهم لا مانع لما اعطيت و لا معطي لما منعت و لا راد لما قضيت ولا ينفع ذا الجد منك الجد

لا إله إلا الله- 10

നിസ്കാരവുമായി ബന്ധപെട്ട ദിക്റുകള്‍ ദുആകള്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s