സാക്കിർ നായിക്കിന്റെ യഥാർഥ മുഖം വെളിവാക്കി മുജാഹിദും!


ഡോ:സാക്കിർ നായിക്കിന്റെ ഐസുമായി ബന്ധപ്പെടുത്തി വാർത്ത വന്നതുമുതൽ സോഷ്യൽ മീഡിയകളിൽ നായിക്കിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചൂടേറിയ വാഗ്വാദങ്ങളും ചർച്ചകളും നടന്നുകൊണ്ടിരിക്കുകയാണല്ലോ ഇതേ വരെ കാണാത്ത ആവേശവും പിന്തുണയും ഒഴുകി ജീവൻ വരെ നൽകാൻ തയ്യാറായി നായിക്കിനെ നായക പരിവേഷം നൽകി മത്സരിക്കുന്ന കാഴ്ച ഇതിനുമുമ്പ് സമുദായം സാക്ഷ്യം വഹിച്ചിട്ടില്ല, തികച്ചും നിരപരാധിയായ നമ്മുടെ സ്വന്തം കേരളക്കാരനായ അബ്ദുൽ നാസർ മഅ്ദനിയെ തമിഴ് നാടിനും കർണ്ണാടകക്കും പിടിച്ചുകൊടുക്കുമ്പോളൊന്നും അണപൊട്ടിയൊഴുകിയ ഈ ആവേശവും വികാര പ്രകടനവുമൊന്നും കണ്ടിരുന്നിരുന്നില്ല. ഡോ:സാക്കിർ നായിക്ക് നിരപരാധിയായിരിക്കാം പക്ഷെ അദ്ദേഹത്തിന്റെ തല തിരിഞ്ഞ ഇസ്ലാമിക കാഴ്ചപാടുകൾ പുറത്തുപറയാൻ പാടില്ലെന്നും എല്ലാവവരും അദ്ദേഹത്തിനു പിന്നിൽ അണിനിരക്കണമെന്നും അല്ലാത്തവർ(സുന്നി സമൂഹം) പുറത്താണെന്നുമുള്ള ഈ ജല്പനങ്ങൾ സമുദായത്തെ ചില തല്പര കക്ഷികൾക്ക് മുന്നിൽ അടിയറവ് വെക്കുന്നതിന് വേണ്ടിയാണ്. ഇതു തിരിച്ചറിയാതെ പലരും ഈ കെണിയിൽ പെട്ടുപോകുന്നുവെന്നതാണ് വാസ്തവം. യഥാർഥത്തിൽ സാക്കിർ നായിക്കിന്റെ അപകടകരമായ തിരിഞ്ഞ ആദർശത്തെ സുന്നികൾ മാത്രമല്ല ഇപ്പോൾ അദ്ദേഹത്തെ വീര പുരുഷനായി കൊണ്ടുനടക്കുന്ന മുജാഹിദ് വിഭാഗങ്ങളുടെ കാഴ്ചപ്പാടും പുറത്തുവന്നിരിക്കയാണ്.

1)ഖുർആൻ ആയത്തുകളെ സ്വന്തമായ നിലയിൽ വ്യാഖ്യാനിക്കുക. 2) റസൂലിനെ (സ്വ) ഇകഴ്ത്തുക. 3) ഹദീഥിനെ അർത്ഥം മാററി വിവരിക്കുക. 4) ഉസൂലുകളെ അവഗണിക്കുന്നു…. തുടങ്ങി അധീവ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു സാക്കിർ നായിക്കിന്റെ യഥാർഥ മുഖം വെളിപ്പെടുത്തുന്നു:

സല്സബീൽ എന്ന ഓൺലൈൻ പ്രസിദ്ധീകരണത്തിൽ വന്ന “ഡോ.സാക്കിർ നായിക്ക്‌ എന്ത്‌ കൊണ്ട്‌ സലഫികൾക്ക്‌ സ്വീകാര്യനല്ല”.എന്ന പക്തിയിലെ ചില പ്രസക്ത ഭാഗങ്ങൾ:

ഇസ്ലാഹി സെന്ററുകളുടെയും  വേദികളിൽ ധാരാളമായി പ്രത്യക്ഷപ്പെടാറുള്ള ഇദ്ദേഹത്തെ ഒരു സലഫീ പ്രബോധകനായി സാധാരണക്കാരിൽ ബഹുഭൂരിപക്ഷവും കണ്ടുവരുന്നു എന്നത്‌ ഖേദകരമായ ഒരു യാഥാർത്ഥ്യമാണ്‌. ഇതിനർത്ഥം ഡോ.സാക്കിർ നായിക്‌ അങ്ങേയറ്റം അവഗണിക്കപ്പെടേണ്ടവനാണെന്നോ  അദ്ദേഹത്തിന്റെ പ്രബോധന പ്രവർത്തനങ്ങൾ  ഉപകാരപ്രദമല്ലെന്നോ അല്ല. മറിച്ച്‌, ഇസ്ലാമിന്റെ അടിസ്ഥാനപരമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അദ്ദേഹത്തിന്‌ സംഭവിക്കുന്ന വീഴ്ചകൾ ഗുരുതരമാണ്‌. പലപ്പോഴും അദ്ദേഹത്തിന്‌ വളരെ അടുത്ത്‌ പരിചയമുള്ളവർ പോലും ഇത്തരം വീഴ്ചകളെ ചൂണ്ടിക്കാണിച്ച്‌ തിരുത്തുവാനാവശ്യപ്പെടുമ്പോൾ അതിന്‌ മുഖം തിരിഞ്ഞു നിൽക്കുന്ന ഇദ്ദേഹത്തെക്കുറിച്ചും ഇയാൾ സ്വീകരിച്ചിരിക്കുന്ന അപകടം പിടിച്ച വഴിയെക്കുറിച്ചും സലഫീ യുവാക്കളെ ബോധവൽക്കരിക്കേണ്ടുന്ന ആവശ്യകത പൂർവ്വാധികം അനിവാര്യമായിത്തീരുകയാണ്‌.

കേരളത്തിലെ യുവാക്കൾക്ക്‌ (അത്ഭുതകരമെന്ന്‌ പറയട്ടെ… സലഫികളെന്ന്‌ സ്വയം അവകാശപ്പെടുന്ന മുജാഹിദ്‌ യുവാക്കൾക്ക്‌) സാക്കിർ ജ്വരം എത്രമാത്രം ആഴത്തിൽ ബാധിച്ചിരിക്കുന്നുവെന്ന്‌ ബോധ്യപ്പെടുന്നതാണ്‌. ഇതിന്‌ വഴിതെളിച്ചവർ ആരു തന്നെയായാലും തങ്ങളുടെ ഈ പ്രവർത്തനങ്ങളെ ആഴത്തിൽ വിലയിരുത്തി തെറ്റുകൾ ആവർത്തിക്കാതിരിക്കുവാൻ ശ്രദ്ധിക്കുന്നത്‌ നന്നായിരിക്കും.

ഖുർആൻ ആയത്തുകളെ സ്വന്തമായ നിലയിൽ വ്യാഖ്യാനിക്കുക: تكذيب القرآن

……ശുദ്ധമായ تكذيب القرآن അല്ലാതെ മറ്റൊന്നുമല്ല. അഥവാ ഖുർആൻ ആയത്തുകളെ സ്വന്തമായ നിലയിൽ വ്യാഖ്യാനിക്കുന്നതിന്റെ ഒരു മകുടോദാഹരണമാണിത്‌. ഇവിടെ ഹൂർ എന്ന പദത്തെയും അസ്‌വാജ്‌ എന്ന പദത്തെയും സമവായമാക്കി തന്റെ ഗവേഷണബുദ്ധിയിലുദിച്ച ആശയത്തെ സ്ഥാപിക്കുകയാണ്‌ ഡോ.സാക്കിർ നായിക്‌. വിശുദ്ധ ഖുർആൻ ആയത്തുകളുടെ സന്ദേശത്തിന്‌ പുതിയ മാനങ്ങൾ രചിക്കുന്നതിന്‌ അദ്ദേഹം അവലംബിക്കുന്നത്‌ മുഹമ്മദ്‌ അസദിന്റെയും അബ്‌ദുള്ളാ യൂസുഫ്‌ അലിയുടെയും ഇംഗ്ലീഷ്‌ പരിഭാഷകളും!! ഇസ്ലാമിക വിഷയങ്ങൾക്ക്‌ മറുപടി പറയുമ്പോൾ ഖുർആനും ഹദീഥും പിന്നെ തന്റെ ബുദ്ധിയും ആണെന്ന്‌ സ്വയം അവകാശപ്പെടുന്ന സാക്കിർ നായിക്കിന്റെ logical answers പലപ്പോഴും പ്രമാണങ്ങളെ തമസ്ക്കരിക്കുന്ന വിധം അപകടത്തിലേക്കാണ്‌ കാടു കയറുന്നതെന്നത്‌ വസ്തുതകളെ നിഷ്പ്പക്ഷമായി വിലയിരുത്തുന്നവർക്ക്‌ എളുപ്പം മനസ്സിലാക്കാവുന്നതാണ്‌. സലഫി പണ്ഡിതൻമാരെന്നല്ല, ഇസ്ലാമിക ലോകത്ത്‌ അറിയപ്പെടുന്ന മുഫസ്സിരീങ്ങളൊന്നും തന്നെ ഖുർആനിലെ ഹൂർ എന്ന പദത്തിന്‌ ഇപ്രകാരമൊരു വിശദീകരണം പറഞ്ഞിട്ടില്ല. അബുൽ അഅ്ലാ മൗദൂദി, ഇക്കഴിഞ്ഞ നൂറ്റാണ്ടിൽ ഇലാഹ്‌, റബ്ബ്‌, ദീൻ എന്ന ഖുർആനിലെ പദങ്ങൾക്ക്‌ നാളിത്‌ വരെ ആരും പറയാത്ത പുത്തൻ നിർവ്വചനങ്ങളുമായി കടന്നു വന്നത്‌ നാം ഇത്തരുണത്തിൽ ഓർക്കുന്നത്‌ നന്നായിരിക്കും. അത്‌ ദീനിൽ ബിദ്‌അത്ത്‌ ആണെങ്കിൽ സാക്കിർ നായിക്കിന്റെ ഈ പുത്തൻവാദം ബിദ്‌അത്ത്‌ അല്ലാതാവുമോ ?

റസൂലിനെ (സ്വ) ഇകഴ്ത്തുക, ഹദീഥിനെ അർത്ഥം മാററി വിവരിക്കുക

…..ഇസ്ലാമിക നിയമവ്യവസ്ഥ നിലവിലുള്ള രാജ്യത്തിൽ ഒരാൾ ഇസ്ലാമിൽ നിന്നും പുറത്തു പോയാൽ, നാസ്തികനോ ഇതര മതവിശ്വാസിയോ എന്തോ ആയിക്കൊള്ളട്ടെ, അയാൾക്ക്‌ വധശിക്ഷയാണ്‌ വിധിയെന്നത്‌ അഹ്„ലുസ്സുന്നയുടെ പണ്ഡിതൻമാർക്കിടയിൽ ഇജ്മാഅ് ഉള്ള വിഷയമാണ്.

നായിക്കിന്റെ വാദഗതി തികച്ചും വ്യത്യസ്തമാണ്: ഇസ്ലാമിൽ നിന്നും പുറത്ത്‌ പോയി മറ്റു വിശ്വാസം സ്വീകരിച്ച ഒരാൾക്ക്‌ പ്രവാചകൻ മാപ്പ്‌ നൽകിയതായി കാണാം. ഇനി എന്റെ ഉത്തരവും മറ്റുള്ളവരുടെ ഉത്തരവും തമ്മിലുള്ള വ്യത്യാസം മറ്റുള്ളവർ കേവലം ഉത്തരം പറയുന്നു, യാതൊരു റഫറൻസും നൽകാതെ. എന്നാൽ ഞാൻ റഫറൻസ്‌ നൽകുമ്പോൾ ഞാൻ പ്രമാണങ്ങൾക്ക്‌ ഊന്നൽ കൊടുക്കുകയാണ്‌. വധശിക്ഷ മുർതദ്ദുകൾക്കുള്ള ഇസ്ലാമിന്റെ നിരുപാധിക ശിക്ഷാവിധിയല്ലെന്ന്‌ ലക്ഷക്കണക്കിന്‌ മുസ്ലിംകൾ അംഗീകരിക്കുമെന്ന്‌ എനിക്കുറപ്പുണ്ട്‌.’
الله المستعان. അത്യന്തം ഗൗരവമുള്ള പരാമർശങ്ങളാണ്‌ ഡോ.സാക്കിർ നായിക്‌ ഒരു ഹദീഥിനെ ആസ്പദമാക്കി ചമച്ചു വിട്ടത്‌. അന്ധമായ നായിക്‌ ഭ്രമം പിടിച്ചവർക്കല്ലാതെ ഇസ്ലാമിന്റെ ശാരിഅയിൽ സ്വന്തം അഭിപ്രായം പറയുവാൻ ധൈര്യം കാണിച്ച ഇദ്ദേഹത്തെ അനുകൂലിക്കുവാൻ സാധ്യമല്ല. മററുള്ളവർ കേവലം ഉത്തരം പറയുന്നവരും അദ്ദേഹം റഫറൻസ്‌ നൽകി മറുപടി പറയുന്നയാളുമെന്നത്‌ തന്റെ വിശ്വസനീയതയ്ക്ക്‌ ആധികാരികത നൽകുവാൻ എടുത്തു പറയുന്ന സാക്കിർ നായിക്‌ മനസ്സിലാക്കാതെ പോയത്‌ ഖുർആനും ഹദീഥുകളും ഇതരവേദ ഗ്രന്ഥങ്ങളും മന:പ്പാഠമാക്കുന്നതും അക്കമിട്ടു സംസാരിക്കുന്നതും അറിവിന്റെ അളവ്‌ കോലല്ലെന്നതാണ്‌. തന്റെ അഭിപ്രായത്തെ ന്യായീകരിക്കുവാനും സ്ഥാപിക്കുവാനും വേണ്ടി ഇബ്നു അബ്ബാസിൽ നിന്നും അബു ദാവൂദ് രേഖപ്പെടുത്തിയ ഹദീഥ് (38/4345) ദുർവ്യാഖാനിക്കുകയാണ്‌ സാക്കിർ നായിക്‌. ഇസ്ലാമിന്റെ ശരീഅ കാലാകാലങ്ങളിലായി നിയമമായി അംഗീകരിച്ചു പോരുന്ന ഒരു വിഷയത്തിൽ നേരെ വിപരീതമായി ഫത്‌വ നൽകുകയും തന്റെ ഈ അഭിപ്രായം ലക്ഷക്കണക്കിന്‌ മുസ്ലിംകൾ അംഗീകരിക്കുമെന്ന്‌ തനിക്കുറപ്പുണ്ടെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്യുന്ന സാക്കിർ നായിക്കിനെ ഇബ്നു ബാസ്‌ വിശേഷിപ്പിച്ച ഏത്‌ വിഭാഗത്തിലാണ്‌ കാണേണ്ടതെന്ന്‌ വിവരമുള്ളവർ പറഞ്ഞു കൊള്ളട്ടെ. ഇത്തരം വ്യക്തിത്വങ്ങളെ പ്രബോധനവേദിയിൽ എഴുന്നള്ളിക്കുന്നവർ ഉത്തരേന്ത്യയിലെ അഹ്‟ലെ ഹദീഥ് ആയാലും ശരി, കേരളത്തിലെ മുജാഹിദ്‌ പ്രസ്ഥാനമായാലും ശരി, ഗൾഫിലെ ഇസ്ലാഹി സെന്ററുകളാലും ശരി, അവർ സലഫിയ്യത്തിനെ സ്നേഹിക്കുന്ന നിഷ്ക്കളങ്കരായ സാധാരണക്കാരെ അപകടത്തിലേക്കാണ്‌ നയിക്കുന്നതെന്നത്‌ പറയാതിരിക്കാൻ നിർവ്വാഹമില്ല.
അടുത്തതായി ഈ വിഷയത്തിൽ സാക്കിർ നായിക്‌ മറച്ചുവെച്ച വസ്തുതകളിലേക്ക്‌ നമുക്കൊന്ന്‌ കണ്ണോടിക്കാം. പ്രമാണങ്ങളുദ്ധരിക്കുന്നവനാണ്‌ ഞാനെന്ന്‌ അവകാശപ്പെടുകയും അതേ പ്രമാണങ്ങളെ തിരശീലക്ക്‌ പിന്നിലേക്ക്‌ മാറ്റി നിർത്തിയതും എന്തിന്‌ വേണ്ടിയായിരുന്നു? അമുസ്ലിംകളുടെ കൈയ്യടി വാങ്ങുവാനോ അതോ അദ്ദേഹത്തിന്റെ ആഗ്രഹം പോലെ ലക്ഷക്കണക്കിന്‌ മുസ്ലിംകളുടെ ഇഷ്ടം നേടാനോ? ആദ്യമായി ഒരു കാര്യം ഉണർത്തട്ടെ. ഇമാം ബുഖാരിയും ഇമാം മുസ്ലിമും സ്വഹീഹിൽ രേഖപ്പെടുത്തിയ ഹദീഥുകൾ തന്നെ മുർതദ്ദുകളുടെ വധശിക്ഷയെക്കുറിച്ച്‌ സംശയരഹിതമായി നമ്മെ പഠിപ്പിക്കുന്നുണ്ട്‌. ഇത്‌ സാക്കിർ നായിക്‌ കണ്ടില്ലെന്ന്‌ കരുതുവാൻ ന്യായമില്ല. ഇനി അങ്ങനെയാണെന്ന്‌ വാദത്തിന്‌ വേണ്ടി സമ്മതിച്ചാൽ തന്നെയും അദ്ദേഹം തന്നെ ഉദ്ധരിക്കുന്ന അബുദാവൂദിലുളള ഹദീഥിന്റെ വിശദഭാഗങ്ങൾ അദ്ദേഹം കണ്ടില്ലെന്ന്‌ വരില്ലല്ലോ……

സാക്കിർ നായിക്‌ മൻഹജുസ്സലഫിലല്ല, മറിച്ച്‌ സ്വന്തം ബുദ്ധിയുടെയും യുക്തിയുടെയും മൻഹജിലാണെന്നതിന്‌ ഇനിയും ധാരാളം ഉദാഹരണങ്ങൾ ലഭ്യമാണ്‌. ഇസ്‌ലാമിക വിഷയങ്ങൾക്ക്‌ മറുപടി പറയുമ്പോൾ പ്രമാണങ്ങളുപേക്ഷിച്ച്‌ logical answersനൽകുന്നത്‌ അദ്ദേഹത്തിന്റെ പരിപാടിയിൽ

സലഫി ഖുർആനും സുന്നത്തും പഠിക്കുന്നതും പിൻപറ്റുന്നതും സ്വന്തം ബുദ്ധി കൊണ്ടോ യുക്തി കൊണ്ടോ അല്ല, മറിച്ച്‌ അവർ സ്വഹാബാക്കളുടെ, സലഫുകളുടെ ഫഹ്മ്‌ ആണ്‌ അടിസ്ഥാനമാക്കുക. അതിന്‌ പകരം തന്റെ ബുദ്ധിയും ലോജിക്കും വാക്ചാതുര്യവും കൈമുതലാക്കി ദീൻ വിഷയങ്ങളിൽ അഭിപ്രായം പറയുന്നവർ സലഫികളല്ല, സലഫീ മൻഹജിലുമല്ല. നമ്മുടെ സലഫീ യുവാക്കൾ താബിഈങ്ങളിലെ ശ്രേഷ്ഠരായ ഇമാം ഔസാഈയുടെ(റ) ഉപദേശം ശ്രദ്ധിക്കുക.

‘സലഫുകളുടെ ആഥാറുകൾ നിങ്ങൾ മുറുകെപ്പിടിക്കുക, അക്കാരണത്താൽ ജനങ്ങൾ നിങ്ങളെ കൈവെടിയുന്നതായാലും ശരി. (മതത്തിൽ) ആളുകളുടെ അഭിപ്രായങ്ങളെ സൂക്ഷിക്കുക. അത്‌ അവർ തങ്ങളുടെ വാക്ചാതുര്യത്താൽ എത്ര ഭംഗിയാക്കി അവതരിപ്പിച്ചാലും ശരി.’ (شرف أصحاب الحديث)

അടുത്ത ലക്കത്തിൽ: “ഉസൂലുകളെ അവഗണിക്കുന്ന സാക്കിർ നായിക്‌” എന്ന് പറഞ്ഞുകൊണ്ടാണ് ഈ പക്തി അവസാനിക്കുന്നത്.

 

ജമാഅത്തെ ഇസ്‌ലാമിക്ക് പിന്നാലെ മുജാഹിദും…!


ഇക്കഴിഞ്ഞ രണ്ടുമൂന്ന് ആഴ്ചകൾക്ക് മുമ്പ് വൻ കോലാഹലങ്ങളും പ്രചരണങ്ങളും മുഴക്കി ഐ എസ് വിരുദ്ധ ബോധവൽക്കരണവുമായി രംഗത്ത് വന്ന ജമാഅത്തെ ഇസ്‌ലാമി, ലക്ഷ്യം കാണാതെ ജാള്യതയോടെ മുഖംകെട്ട് പിൻവങ്ങേണ്ട്യവന്ന അനുഭവം ഇപ്പോൾ കേരളത്തിലെ മുജാഹിദ് വിഭാഗവും ചോദിച്ച് വാങ്ങിയിരിക്കുകയാണ്. അബുല്‍ അഅ്‌ലാ മൗദൂദിയുടെ ആശയങ്ങളെ പ്രമാണമായി കൊണ്ടുനടക്കുന്നവരാണ് ജമാഅത്തെ ഇസ്‌ലാമി അതുകൊണ്ട് തന്നെയാണ് അതിന് സമാനമായ ആശയം കൊണ്ടുനടക്കുന്ന അബൂബക്കര്‍ അല്‍ ബഗ്ദാദിയെ നേരിടുന്നതിൽ അവർ പരാജയപെട്ടുപോയത്. ജമാഅത്തെ ഇസ്‌ലാമിയേക്കാൾ ഐ എസ് ആശയവുമായി ഏറെ ഒട്ടിചേർന്ന് പിണഞ്ഞ് വരിഞ്ഞ് കിടക്കുന്നതാണ് വഹാബിസം. അതിനാൽ തന്നെ ഐ എസ് വിരുദ്ധ നിലപാടുമായി രംഗത്ത് വരുന്നതിന് മുമ്പ് ജമാഅത്തെ ഇസ്‌ലാമിക്കുണ്ടായ അനുഭവം പാഠമാക്കേണ്ടതായിരുന്നു.

JAMA-MUJA

ഇസില്‍ തീവ്രവാദത്തെ എതിര്‍ക്കാന്‍ ക്യാമ്പയിന്‍ നടത്തുമെന്നറിയിക്കാന്‍ നടത്തിയ വാര്‍ത്താ സമ്മേളനമായിരുന്നു പാശ്ചാതലം. ഐ എസ്, അല്‍ഖാഇദ, ബോക്കോ ഹറാം തുടങ്ങിയ ഭീകര സംഘടനകളുമായി കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന് യാതൊരു ബന്ധവുമില്ലെന്ന് നേതാക്കള്‍ തട്ടിവിട്ടപ്പോൾ, സലഫിസം തന്നെയല്ലേ ഭീകരസംഘടനകളും മുജാഹിദ് പ്രസ്ഥാനവും പിന്തുടരുന്നതെന്ന് മാധ്യമപ്രവര്‍ത്തകരുടെ ഓർക്കാപുറത്തുള്ള ചോദ്യത്തിന് മുമ്പിൽ പതറിപോയി. മുഹമ്മദ്ബ്‌നു അബ്ദുല്‍വഹാബുമായി കേരളത്തിലെ സലഫീ പ്രസ്ഥാനത്തിന് ബന്ധമില്ലേ എന്ന ചോദ്യത്തിന് ഞങ്ങളുടെ നേതാക്കളില്‍ ഒരാള്‍ മാത്രമാണദ്ദേഹം എന്നുപറഞ്ഞ് ഒഴിഞ്ഞുമാറി. വഹാബിസം എന്നത് ശത്രുക്കള്‍ വിളിക്കുന്ന പേരാണെന്ന് വാദിക്കാനും മറന്നില്ല. സഊദിയുടെ ഭരണം ലഭിച്ചാല്‍ അടുത്ത ദിവസം മുഹമ്മദ് നബിയുടെ ഖബ്‌റിന് മുകളിലെ പച്ചഖുബ്ബ പൊളിക്കുമെന്ന് മുജാഹിദ് നേതാക്കള്‍ പ്രസംഗിച്ചിരുന്നില്ലേ എന്ന ചോദ്യമുയര്‍ന്നപ്പോള്‍ അങ്ങനെ പ്രസംഗിച്ച കെ കെ സകരിയ്യ സ്വലാഹിയെ സംഘടന ശാസിച്ചിട്ടുണ്ടെന്ന മറുപടി നല്‍കി നേതാക്കൾ പ്രതിരോധത്തിലാകുന്ന പരിതാപകരമായ കാഴ്ചയാണ് കണ്ടത്.

മുഹമ്മദ്ബ്‌നു അബ്ദുല്‍ വഹാബിന്റെ നേതൃത്വത്തില്‍ സഊദി അറേബ്യയില്‍ നിരവധി മഖ്ബറകള്‍ തകര്‍ത്ത ചരിത്രം മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ചു. അതുതന്നെയല്ലേ ഇപ്പോള്‍ ഇറാഖിലും സിറിയയിലും ഐ എസ് നടത്തുന്നതെന്നും ചോദ്യമുയര്‍ന്നു. സഊദിയില്‍ ഇബ്‌നു അബ്ദുല്‍വഹാബിന്റെ നേതൃത്വത്തില്‍ മഖ്ബറകള്‍ പൊളിച്ചു എന്ന ചരിത്രം കൊളോണിയല്‍ ചരിത്രകാരന്‍മാരുടെ രചനയാണെന്ന് പറഞ്ഞ് നേതാക്കള്‍ ഒഴിഞ്ഞുമാറാന്‍ ശ്രമം നടത്തി. ഇതുസംബന്ധിച്ച് കെ എന്‍ എം നേതാക്കള്‍ തന്നെ എഴുതിയ പുസ്തകങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ സൂചിപ്പിക്കാനൊരുങ്ങവെയാണ് വാര്‍ത്താ സമ്മേളനം നിര്‍ത്തിവെക്കുകയാണെന്ന് പറഞ്ഞ് നേതാക്കള്‍ തടിയൂരിയത്.

ജമാഅത്തെ, മുജാഹിദ്‌ തുടങ്ങിയ പുത്തൻ പ്രസ്ഥാനങ്ങളല്ലാം ഇസിസ് ഭീകര സംഘടനയോട് മൃദുനയമായിരുന്നു പുലർത്തിവന്നത്. അതുകൊണ്ട് തന്നെയാണ് പിടിച്ചുനിൽക്കാൻ പെട്ടന്നുള്ള ഈ ഇസിസ് വിരുദ്ധ കോലാഹളത്തെ സ്വന്തം അണികളും സമൂഹവും സംശയത്തോടെ കാണുകയും അതിൻറെ ആത്മാർഥയെ ചോദ്യംചെയ്യുകയും ചെയ്തത്.

വാര്‍ത്ത സൌദി അധികൃതര്‍ നിഷേധിച്ചു


പ്രവാചകന്‍റെ ഖബറിടം സ്ഥാനം മാറ്റുമെന്ന വാര്‍ത്ത സൌദി അധികൃതര്‍ നിഷേധിച്ചു

സൌദി പള്ളി

പ്രവാചകര്‍മുഹമ്മദ് നബി(സ)യുടെ വിശുദ്ധ ഖബറിടം സ്ഥലംമാറ്റാന്‍ശ്രമിക്കുന്നുവെന്ന വാര്‍ത്ത സൌദി ഗവണ്‍മെന്‍റു നിഷേധിച്ചു. ഹറം അധികാരികളെ ഉദ്ധരിച്ച് അല്‍ജസീറ പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ തിങ്കളാഴ്ച ബ്രിട്ടനിലെ ‘ദി ഇന്‍ഡിപെന്‍ഡന്‍റ്’ പത്രമാണ് സൌദി ഗവണ്‍മെന്‍റ് വിശുദ്ധ ഖബറിടം നിലവിലെ സ്ഥലത്തു നിന്നു നീക്കി അജ്ഞാത സ്ഥലത്തേക്കു മാറ്റാന്‍ആലോചിക്കുന്നുവെന്ന വാര്‍ത്ത പുറത്തു വിട്ടത്. ഒരു സൌദി അക്കാദമീഷ്യന്‍ ഖബറിടം പൊളിച്ചുനീക്കാനുള്ള പ്ലാന്‍സര്‍ക്കാരിനു സമര്‍പ്പിച്ചുവെന്നായിരുന്നു പത്രം റിപ്പോര്‍ട്ട് ചെയ്തത്.

അക്കാദമീഷ്യന്‍സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍സര്‍ക്കാരിന്‍റെ ഔദ്യോഗിക നിലപാടുകളല്ല, അതു അദ്ദേഹത്തിന്‍റെ മാത്രം അഭിപ്രായമാണെന്നും സൌദി വക്താവ് പറഞ്ഞു.

അതേസമയം, പ്രവാചകന്‍റെ ഖബറിട സംബന്ധമായ വാര്‍ത്ത ആദ്യം  പ്രസിദ്ധികരിച്ച സൌദിയിലെ ‘മക്ക’ ദിനപത്രം ദി ഇന്‍റിപെന്‍ഡന്‍റിനെതിരെ ലേഖന മേഷണം നടത്തിയെന്നും തങ്ങളുടെ പത്രത്തില്‍ ആഗസ്റ്റ് 25-നു വന്ന വാര്‍ത്ത തെറ്റായി തര്‍ജമ ചെയ്തുവെന്നുമുള്ള ആരോപണവുമായി രംഗത്തെത്തി.

ഇന്‍ഡിപെന്‍ഡന്‍റില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് സൌദിയിലടക്കം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സൌദി സര്‍ക്കാരിനെതിരെ പ്രതിഷേധം വന്നിരുന്നു.

സൌദിയുടെ വാര്‍ത്താ നിഷേധം അത്ര പെട്ടന്ന് മുസ്‍ലിം ലോകത്തെ തൃപ്തിപ്പെടുത്താനിടയില്ല. ചരിത്ര സ്മാരകങ്ങളോടും തിരുശേഷിപ്പുകളോടും പൊതുവെ ശത്രുത പുലര്‍ത്തുന്ന സലഫി-വഹ്ഹാബി ചിന്താഗതിയുടെ ഫലമെന്നോണം നിലവില്‍ തന്നെ ഒട്ടേറെ ചരിത്ര സ്മാരകങ്ങള്‍ സഊദിയില്‍ നാമാവശേഷമക്കപ്പെട്ടിട്ടുണ്ട്.

(മക്ക’ പത്രം റിപ്പോര്‍ട്ട് ചെയ്തു വാര്‍ത്ത താഴെ:)

വിവാദ ആവശ്യവുമായി സുഊദി ഗവേഷകന്‍

പുണ്യ മദീനയില്‍ മസ്ജിദുന്നബവിയുടെ വിപുലമായ വിപുലീകരണത്തിനു തുടക്കം കുറിച്ചുകഴിഞ്ഞു. മസ്ജിദുന്നബവി വിപുലീകരിക്കേണ്ടത് ഇന്നത്തെ സാഹചര്യത്തില്‍ അത്യാവശ്യമായിരിക്കാം. എന്നാല്‍ മസ്ജിദുന്നബവിയുടെ വിപുലീകരണത്തിന്റെ മറവില്‍ പ്രവാചകന്റെ ഖബറിടവും മറ്റു ചരിത്ര സ്മാരകങ്ങളും ഇല്ലായ്മ ചെയ്യാന്‍ ഇടം വരുത്തും വിധം വിപുലീകരണത്തെ കുറിച്ച് മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു, അത് പ്രവാചക സ്നേഹികളെ ഏറെ വേദനിപ്പിച്ചിരുന്നു. ഇതിനെതിരെ ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് സുഊദി ഭരണകൂടത്തിനെതിരെ  എതിര്‍പ്പുകള്‍ ശക്തമായിരുന്നു. ആള്‍ഇന്ത്യ ഉലമാ ആന്‍റ് മശാഇഖ് ബോഡ്, മുസ്ലിം സ്റ്റുഡന്റെ ഓര്‍ഗനൈസേഷന്‍ ഓഫ്‌ ഇന്ത്യ(MSO) തുടങ്ങിയ സംഘടനകള്‍ ആശങ്കയും പ്രതിഷേധവുമായി രംഗത്ത്‌ വന്നിട്ടുണ്ടായിരുന്നു. എന്നാല്‍ പ്രവാചകന്റെ ഖബറിടവും മറ്റു ചരിത്ര സ്മാരകങ്ങള്‍ക്കും അതേപടി നിലനിര്‍ത്തികൊണ്ടുള്ള വിപുലീകരണ മാത്രമെന്ന് അന്ന് ബന്ധപെട്ടവര്‍ വെളിപെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സുഊദി ഗവേഷകരുടെ പുതിയ വിവാദ പ്രസ്താവന പ്രവാചക സ്നേഹികളെ വീണ്ടും ആശങ്കലുരാക്കിയിരിക്കുന്നു. 

പ്രവാചകന്‍ മുഹമ്മദ്‌ നബി (സ) യുടെ ഖബറിടം ഉള്‍കൊള്ളുന്ന സ്ഥലം മസ്ജിദ് നബവിക്ക് പുറത്താക്കണമെന്നും അതിനോട് ചേര്‍ന്നുള്ള തൂണുകളിലും മറ്റും എഴുതപ്പെട്ട പ്രവാചക പ്രകീര്‍ത്തന കാവ്യങ്ങള്‍ , സഹാബിമാരുടെ പേരുകള്‍ തുടങ്ങിയവ നീക്കം ചെയ്യണമെന്നും തിരുനബിയുടെ വിശുദ്ധ ഖബ്റിന്റെ അടയാളമായ പച്ചകുബ്ബയുടെ പെയിന്റ് പുതുക്കരുതെന്നും നിര്‍ദ്ദേശിക്കുന്ന പഠനവുമായി സുഊദി അക്കാദമിക് ഗവേഷകന്‍. ഇമാം മുഹമ്മദ്‌ ബിന്‍ സുഊദു ഇസ്‌ലാമിക് സര്‍വകലാശാലയിലെ ഫാക്കല്‍റ്റി മെമ്പറായ ഡോ. അലി ബിന്‍ അബ്ദുല്‍ അസീസ്‌ അല്‍-ശിബ്ല്‍ ആണ് മുസ്‌ലിം ലോകത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചേക്കാവുന്ന ഈ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വെച്ചത്. ‘പ്രവാചകന്റെ മസ്ജിദും തിരുനബിയുടെ വീടുകളും: വിശ്വാസപരമായ പഠനം’ എന്ന പേരില്‍ഇരു ഹറമുകളുടെയും മേല്‍നോട്ടകാര്യ സമിതിയുടെ കീഴില്‍ പുറത്തിറങ്ങുന്ന മാഗസിനില്‍ പഠനം പ്രസിദ്ധീകരിച്ചത്.


നബി (സ) തന്റെ ഭാര്യമാരോടൊത്ത് താമസിച്ചിരുന്ന ഹുജ്റാത്ത് (വീടുകള്‍/മുറികള്‍) മസ്ജിദിന്റെ പുറത്താക്കുകയും ഇപ്പോള്‍ നിലവിലുള്ള ഉത്മാനി–മജീദി ചുമര്‍ പൊളിച്ചു ആ മുറികള്‍ നില്‍ക്കുന്നതിന്റെ ഭാഗങ്ങള്‍ കിഴക്ക്–വടക്ക് ഭാഗങ്ങളിലായി പുതിയ ചുമര്‍ നിര്‍മിച്ചു അവ പള്ളിയുടെ പുറത്താക്കണമെന്നുമാണ് അലി അല്‍-ശിബ്ല്‍ ആവശ്യപ്പെടുന്നത്. അമവി ഭരണാധികാരിയായിരുന്ന വലീദ് ബിന്‍ അബ്ദുല്‍ മാലിക്കാണ് ആ ഭാഗം പള്ളിയുടെ ഉള്ളില്‍ പെടുത്തിയതെന്നും ഖബറിടങ്ങള്‍ക്ക് മേല്‍ പള്ളി നിര്‍മിക്കരുതെന്ന ഇസ്ലാമിക നിര്‍ദ്ദേശത്തിനെതിരാണിതെന്നുമാണ്‌ ഗവേഷകന്റെ വാദം.

ഗവേഷകന്റെ പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവയാണെന്ന് സുഊദി പത്രമായ “മക്ക” റിപ്പോര്‍ട്ട് ചെയ്യുന്നു.

  1. മസ്ജിദ് നബവിയുടെ മുന്‍ ഭാഗത്തെ ചുമര്‍ (ഉത്മാനി-മജീദി)പൊളിക്കുക്കയും പള്ളിയുടെ മുന്‍ഭാഗം തെക്കോട്ട്‌ വികസിപ്പിക്കുകയും ചെയ്യുക.

  2. പ്രവാചക ഖബറിടം ഉള്‍ക്കൊള്ളുന്ന ഹുജ്റത്തുല്‍ ശരീഫക്കും ചുറ്റുമായും വിവിധ തൂണുകളിലും രേഖപ്പെടുത്തപ്പെട്ട പ്രവാചക പ്രകീര്‍ത്തന കാവ്യങ്ങള്‍ മായ്ച്ചുകളയുകളും അവയൊന്നും മാര്‍ബിള്‍ ഉപയോഗിച്ച് പുതുക്കാതിരിക്കുകയും ചെയ്യുക. മരണപ്പെട്ടു കിടക്കുന്ന തിരു നബി(സ)യോട് ജനങ്ങള്‍ തവസ്സുല്‍, ഇസ്തിഗാസ എന്നിവ നടത്താതിരിക്കാനും തൌഹീദ് സംരക്ഷിക്കാനും ഇത് വേണമെന്ന് ഗവേഷകന്‍.

  3. സഹാബാക്കളുടെയും 12 ഇമാമുമാരുടെയും പേരുകള്‍ മായ്ച്ചു കളയുക.

  4. ഏറ്റവും ചുരുങ്ങിയത് പ്രവാചക ഹുജ്റത്തുല്‍ ശരീഫയെ അടയാളപ്പെടുത്തുന്ന പച്ച ഖുബ്ബയുടെ പെയിന്റു പുതുക്കരുത്. അതിന്റെ മുകളിലുള്ള ചെമ്പ് നിര്‍മിത അടയാളം ഒഴിവാക്കുക.
    ചരിത്ര സ്മാരകങ്ങളോടും തിരുശേഷിപ്പുകളോടും പൊതുവെ ശത്രുത പുലര്‍ത്തുന്ന സലഫി-വഹ്ഹാബി ചിന്താഗതിയുടെ നിലവില്‍ തന്നെ ഒട്ടേറെ ചരിത്ര സ്മാരകങ്ങള്‍ സഊദിയില്‍ നാമാവശേഷമക്കപ്പെട്ടിട്ടുണ്ട്. സഊദിയില്‍ തന്നെ ഒട്ടേറെപ്പേര്‍ ഈ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ രംഗത്ത് വന്നു കഴിഞ്ഞു. മസ്ജിദ് നബവിയുടെ ചരിത്രം കൃതമായി അറിയാത്ത് കൊണ്ടാണ് ഗവേഷകന്‍ ഈ വാദങ്ങള്‍ ഉന്നയിക്കുന്നതെന്നും ഉസ്മാന്‍ (റ) കാലം മുതല്‍ നിലനില്‍ക്കുന്ന ചുമര്‍ തൊടാന്‍ ആരും ഇതുവരെ തയ്യാറായിട്ടില്ലെന്നും മദീന മുനവ്വറയുടെ ചരിത്രത്തിലും ഇസ്‌ലാമിക് ആര്‍ക്കിടെക്റ്റിലും ഗവേഷണം നടത്തുന്ന ആര്‍ക്കിടെക്റ്റ്. അബ്ദുല്‍ ഹഖ് അല്‍-അഖബി പറഞ്ഞാതായി ‘മക്ക’ പത്രം റിപ്പോര്‍ട്ട് ചെയ്തു.

525667_370968952989423_479120100_n

Please Read Below Link:

അക്രമിക്കപെടുന്ന ഇസ്ലാമിക പൈതൃകങ്ങള്‍ !

 

കലിതുള്ളി വീണ്ടും ‘മാധ്യമം’


കേരളകരയില്‍ മുസ്ലിം സമൂഹത്തിന്‍റെ ഉന്നമനത്തിനായി, അവരുടെ അവകാശങ്ങള്‍ക്കും പുരോഗതിക്ക് വേണ്ടിയും ശബ്ദിക്കാന്‍ എന്ന ആശയം ഉയര്‍ത്തി അതിന്‍റെ മുഖംമൂടിയണഞ്ഞു ജന്മമെടുത്ത ഒരു പത്രമാണ് മാധ്യമം. നിലനില്‍പ്പിനുവേണ്ടി ഇതൊരു മൌദൂദി പത്രമാണെന്നു തോന്നിക്കാത്ത വിധം നിഷ്പക്ഷമായ വാര്‍ത്തകള്‍ കൊടുത്തു ജനങ്ങളെ വരുതിയിലാക്കാന്‍ തുടക്കം മുതല്‍ അവര്‍ കിണഞ്ഞു പരിശ്രമിച്ചിരുന്നു. പിന്നീട്‌ ഓരോ ഘട്ടം ഘട്ടമായി മൌദൂദി ആശയം കടത്തി ഇവരുടെ ഹിഡന്‍ അജണ്ട നടപ്പിലാക്കാന്‍ തുടങ്ങി. മൗദൂദി പ്രസ്ഥാനത്തിന്‍റെ ബന്ധവൈരികളായ സുന്നി വിഭാഗത്തെ കാലങ്ങളായി പിന്തുടര്‍ന്ന് ആരോപണങ്ങളും അപവാദങ്ങളും എഴുതിവിട്ട് അതില്‍ ആനന്ദം കൊള്ളുന്നത്‌ ഒരു ഹോബിയാക്കിമാറ്റി. ഇ കെ സമസ്ത സെക്രട്ടറി ചെരുശ്ശെരിയെ കോടതി പുറത്താക്കി എന്ന വാര്‍ത്തയും കാന്തപുരം രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുന്നു എന്ന വാര്‍ത്തയും ഈ പത്രത്തില്‍ വന്നത് നാം മറന്നുകാണില്ല. സുന്നത്ത് ജമാത്തിന്‍റെ ആശയങ്ങളെ അവഹേളിക്കാനും പണ്ഡിതന്മാരെ അപമാനിക്കാനും മാത്രമാല്ല ഇരു സമസ്തയെ പ്രകോപിക്കുംവിധം വാര്‍ത്തകള്‍ നല്‍കി ഇരു വിഭാഗത്തേയും പരസ്പരം സംഘര്‍ഷത്തിലേക്ക് തള്ളിവിടുന്ന സിയോണിസ്റ്റ് തന്ത്രം മൌദൂദി പത്രത്തിന്‍റെ ധര്‍മ്മമായി മാറി.

panapathram-1

നബി(സ്വ) തങ്ങള്‍ കുടിക്കാന്‍ ഉപയോഗിച്ചിരുന്ന പാനപാത്രം

ഇപ്പോള്‍ ആശയ വൈകല്യവും രാഷ്ട്രീയ പാപ്പരത്തവുമായി വലിയൊരു പ്രതിസന്ധിയില്‍ അകപെട്ടിരിക്കുന്ന മൗദൂദി പ്രസ്ഥാനം, അവരുടെ നേതാക്കളും അണികളും കൊഴിഞ്ഞുപോയി സമൂഹത്തിലും സമുദായത്തിലും അപ:മാനവും ഒറ്റപെടലും അഭിമുഖീകരിക്കവേ അതിന് ഒരു പുകമറ സൃഷ്ടിച്ച് സുന്നികള്‍ക്കിടയിലെ ഭിന്നിപ്പ് വിവാദമാക്കി ആനന്ത സമൂജ്യമടയുകയാണ്. സുന്നത്ത് ജമാഅത്തിന്‍റെ സംഘടനകളെയും പണ്ഡിതന്മാരെയും ഏതു വിധേനയും അവഹേളിക്കുകയെന്നതാണ് ഇക്കൂട്ടരുടെ മുഖ്യ അജണ്ട. അതിനു വേണ്ടി രാഷ്ട്രീയക്കാരെ കവച്ചുവെക്കുംവിധം തരംതാഴാന്‍ ഇവര്‍ക്ക് ഒരു മടിയുമില്ല. തിരുകേശ വിവാദത്തില്‍ സുന്നികളെ പരസ്പരം കൊമ്പുകൊര്‍ക്കുന്നതിലേക്ക് വഴിമരുന്നിട്ടതില്‍ മുഖ്യ പങ്ക് ഇവര്‍ക്കുണ്ട്. തിരുകേശ വിവാദം കെട്ടടങ്ങുന്നുവെന്ന് തോന്നുന്ന സന്ദര്‍ഭങ്ങളിലെല്ലാം വീണ്ടും അത് ആളികത്തിക്കാന്‍ കഠിന പരിശ്രമം  ഈ ‘സമുദായ’ പത്രത്തിന്‍റെ ധര്‍മ്മം എടുത്തു പറയേണ്ടതാണ്!

khasraji

ഷെയ്ഖ്‌ ഖസ്രജി പാണക്കാട് തറവാട്ടില്‍ സന്ദര്‍ശിച്ചപ്പോള്‍

തിരുകേശ വിവാദം ജനങ്ങള്‍ ഇപ്പോള്‍ പഴയ വീര്യത്തോടെ സ്വീകരിക്കുന്നില്ലെന്നു തിരിച്ചറിവ് അവരെ വിഷമത്തിലാക്കിയിരുന്നു. അത് പരിഹരിക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ നബി (സ്വ) തങ്ങളുടെ പുണ്യ പാനപാത്രം വിവാദമാക്കിയിരിക്കുന്നത്. തിരുകേശം വിവാദമാക്കി ഇരു സുന്നികളെ തമ്മില്‍ ഏറ്റുമുട്ടാന്‍ അവസരം സൃഷ്ട്ടിച്ചത് പോലെ ഇതും ആ വഴിക്കുള്ള വെടിമരുന്നായി സ്വപ്നം കണ്ടുകൊണ്ടാണ് പാനപാത്രവും നിമിഷങ്ങള്‍ക്കുള്ളില്‍ റിസര്‍ച്ച് ചെയ്തു വ്യാജമാക്കി ഫതവ ഇറക്കിയിരിക്കുന്നത്. പ്രവാചകന്‍ മുഹമ്മദ്‌ മുസ്തഫ(സ്വ) തങ്ങള്‍ക്ക് ഒരു മഹത്വവും കല്‍പിക്കാതെ വെറും സാധാരണ മനുഷ്യനായി ചിത്രീകരിക്കുന്ന മൌദൂദികള്‍ക്ക് അവിടെത്തെ തിരുശേഷിപ്പുകളുടെ ആധികാരികതയെ കുറിച്ച് സംസാരിക്കാന്‍ എന്തിനാണ് ഇത്രയും ആവേശമെന്നകാര്യം സുന്നി സമൂഹം മനസിലാക്കികഴിഞ്ഞു.  കോഴിക്കോട് നടന്ന മീലാദ്‌ കോണ്‍ഫറന്‍സില്‍ ആയിരങ്ങളെ സാക്ഷിയാക്കി ഷെയ്ഖ്‌ ഖസ്രജി കാന്തപുരത്തിന് പുണ്യ പാനപത്രം കൈമാറിയിരുന്നു. എല്ലാവരും പ്രതീക്ഷിച്ചതുപോലെ എല്ലാവരെക്കാള്‍ മുന്നില്‍ അത് വിവാദമാക്കി നാട്ടില്‍ സുന്നികള്‍ക്കിടയില്‍ സമാധാനത്തിന്‍റെ അന്തരീക്ഷം തിരിച്ചു വരുന്നതിനെ തടയിട്ട് വീണ്ടും സംഘര്‍ഷം രൂക്ഷമാക്കാന്‍ മൌദൂദി പത്രത്തിന്‍റെ ആവേശവും കൊലവിളിയും സുന്നീ സമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടാതെ ഷെയ്ഖ്‌ ഖസ്രജി പാണക്കാട് തറവാട്ടിലെ സന്ദര്‍ശനവും അവിടെ അവര്‍ക്ക് ലഭിച്ച സ്വീകരണവും ഇവരുടെ വ്യാമോഹത്തിന് തിരിച്ചടിയായി.  മുമ്പ് തിരുകേശം ഖസ്രജി കന്തപുരത്തിനു നല്‍കിയത് മുതലാണല്ലോ വിവാദം തുടങ്ങിയത്. ഇപ്പോള്‍ ഖസ്രജിയുടെ പാണക്കാട് സന്ദര്‍ശനം ഒരു വഴിത്തിരുവാകുകയാണ്. അത് സുന്നികളുടെ ശത്രുകള്‍ക്ക് അപ്രതീക്ഷമായ വലിയൊരു ആഘാതമായി. സുന്നികള്‍ക്കിടയിലെ സംഘര്‍ഷം ഇല്ലാതാക്കാന്‍ ഇനിയുള്ള ദിവസങ്ങളില്‍ പാണക്കാട് സെയ്യിദന്മാരുടെ നേതൃത്വത്തില്‍ പരിശ്രമം ഉണ്ടാകാന്‍ ഈ സന്ദര്‍ശനം വഴിവെക്കുമെന്ന കാര്യത്തില്‍ സംശയമില്ല. വളരെ മുമ്പ് തന്നെ ഖസ്രജിയുടെ കുടുംബവുമായി ബന്ധം പുലര്‍ത്തുന്നവരാണ് പാണക്കാട്ട് തങ്ങന്മാരും മുസ്ലിം ലീഗിലെ നേതാക്കളും. അവരെല്ലാം ഷെയ്ഖ്‌ ഖസ്രജിയുടെ സന്ദര്‍ശനത്തില്‍ പ്രതീക്ഷയര്‍പ്പിക്കുന്നു, കൂടെ സുന്നി സമൂഹവും.

1504014_558533550887676_2136914925_n

ജമാഅത്തെ ഇസ്ലാമിയുടെ മീലാദ്‌ പ്രഭാഷണം

വ്യക്തമായ ഒരു ആശയ ആദര്‍ശ മൂല്യമോ രാഷ്ട്രീയ നിലപാടോ ഇല്ലാത്ത ജമാഅത്തെ ഇസ്ലാമി ഇന്ന് അണികള്‍ക്കിടയിലും സമൂഹത്തിലും ഒറ്റപെട്ടു വംശനാശത്തിന്‍റെ ഭിഷണി നേരിടുകയാണ്. പൊതു അംഗീകാരം നേടിയെടുക്കാനുള്ള പുതിയ തന്ത്രങ്ങളുടെ ഭാഗമായി അണികളെ നിശബ്ദരാക്കി പല നാടകങ്ങളും കളിക്കുന്നു. മുമ്പ് സുന്നികള്‍ ചെയ്തിരുന്ന പലതും മതവിരുദ്ധമായി എതിര്‍ത്തിരുന്നവര്‍ ഇപ്പോള്‍ അനുവദനീയമാക്കി അവര്‍ തന്നെ നടപ്പിലാക്കുന്ന കാഴ്ചയാണ്. മണ്മറഞ്ഞ മുസ്ലിം നേതാക്കളുടെ അനുസ്മരണയുമായി മൗദൂദി പ്രസ്ഥാനം രംഗപ്രവേശനം ചെയ്തിരുന്നു. ഇപ്രാവശ്യത്തെ മുഹമ്മദ്‌ മുസ്തഫ (സ്വ) തങ്ങളുടെ നബിദിനാഘോഷത്തില്‍ പുണ്യ റബീഅ ആഗതമായ ഉടനെ തന്നെ സുന്നികളെയല്ലാം പിറകിലാക്കി ജമാഅത്തെ ഇസ്ലാമി അമീര്‍ മീലാദ്‌ പ്രഭാഷണം സംഘടിപ്പിച്ചത് അണികളില്‍ ആശ്ചര്യം ഉളവാക്കിയിട്ടുണ്ട്.