യാ റസൂലള്ളാഹ്…. അങ്ങേക്ക് സലാം!


‘യാ നബി സലാം അലൈക്കും’ 

യാ റസൂലള്ളാഹ്…. അങ്ങേക്ക് സലാം!

  അങ്ങയെ  ഞങ്ങള്‍ സ്നേഹിക്കുന്നു,  ഞങ്ങളുടെ   സന്താനങ്ങലേക്കാള്‍    സമ്പത്തിനേക്കാള്‍ , സ്വശരീരത്തേക്കാള്‍ അങ്ങാണ് ഞങ്ങളുടെ നായകന്‍!!, അങ്ങയിലാണ് ഞങ്ങളുടെ രക്ഷകന്‍ ! അങ്ങ് ഞങ്ങക്ക് വേണ്ടി എന്തല്ലാം സഹിച്ചു…….. ബദ് റില്‍  ഉഹുദില്‍ ഖന്‍ന്തഖില്‍  ഹുനൈനില്‍ …. 

കത്തിജ്ജ്വലിക്കുന്ന  നരകാഗ്നിയെ  ഊതികെടുത്താന്‍ നിയോഗിതരായ  സൃഷ്ടി ശ്രേഷ്ടരില്‍  ഉത്തമനാണങ്ങ്, ഇരുപത്തിമൂന്ന് വര്‍ഷത്തെ അങ്ങയുടെ സംഭവബഹുലമായ ജീവിതം അതിന്റെ മുമ്പുള്ള നാല്പതു വര്‍ഷത്തെ അത്ഭുതങ്ങളുടെ കലവറയായ നീവിതം ഞങ്ങള്‍ ഓര്‍ക്കുമ്പോള്‍ അഭിമാനം! ഹോ !  ഞങ്ങള്‍ എത്ര ഭാഗ്യവന്മാര്‍.,… തലമുറകള്‍ കാത്തിരുന്ന അങ്ങയെ ഞങ്ങള്‍ക്ക് ലഭിച്ചു എത്രയെത്ര പ്രവാചകര്‍, ഗ്രന്ഥങ്ങള്‍, അങ്ങയുടെ വരവിനെ പ്രവചിച്ചു… എന്നിട്ടും അങ്ങയുടെ വില മനസ്സിലാക്കാത്തവര്‍, അങ്ങയുടെ അധ്യാപനത്തിനെതിരെ  പുറം തിരിഞ്ഞു നില്‍ക്കുന്നവര്‍…!

ഈ പുണ്യ റബീഉല്‍ അവ്വല്‍ ! അങ്ങയുടെ ജന്മം കൊണ്ടനുഗ്രഹീത മാസം ഞങ്ങള്‍ക്ക് സന്തോഷം ! ആഹ്ളാദം ! അഭിമാനം !      സുകൃതങ്ങളുടെ പ്രതീകമല്ലെയങ്ങ്! കാരുണ്യത്തിന്‍റെ  നിറകുടവുംറഹ്മത്തുല്‍ ആലമീന്‍ എന്നല്ലാഹു  പ്രകീര്‍ത്തിച്ചതിനെ അങ്ങ് പൂര്‍ണ്ണമായി അന്യര്‍ത്ഥമാക്കിഅങ്ങയുടെ കാരുണ്യം ലഭിക്കാത്ത ജീവജാലങ്ങളുണ്ടോമനുഷ്യര്‍മൃഗങ്ങ.ള്‍പറവകള്‍സകലര്‍ക്കും….  ഞങ്ങളോര്‍ക്കുന്നു.. ശൈത്യശമനത്തിനായി കത്തിക്കപെട്ട തീയില്‍ ഉറുമ്പ്‌ വീഴുമോയെന്നോര്‍ത്തു അതണച്ചു വെറുങ്ങലിച്ചുനിന്നയങ്ങുഉടമസ്ഥന്‍റെ അനാസ്ഥമൂലം മെലിഞ്ഞോട്ടിയ ഒട്ടകത്തിന്‍റെ ഉടമയെ ശാസിച്ചയങ്ങു എത്ര കാരുണ്യവാന്‍!

അങ്ങയുടെ പിതൃവ്യന്‍ ഹംസ (റ) നിഷ്ടൂരമായി   വധിക്കുകയും അങ്ങയെ വധിക്കാന്‍ ഉറപ്പിക്കുകയും ചെയ്തവഹ്ശിക്ക്ഹിന്ദിന്ന്  മാപ്പ് നല്‍കിയ അങ്ങെത്ര ക്ഷമാശീലന്‍,  ശത്രു സൈന്യത്തിലെ കുട്ടികള്‍ മരിച്ചതിനു വിതുമ്പിയ താങ്കള്‍ , ബദ് ര്‍  യുദ്ദത്തിലെ  ബദ്ദശത്രു  അല്‍ഹാദയുടെ  പുത്രിയുടെ കണ്ണീരോടൊപ്പം കണ്ണീര്  പൊഴിച്ചയങ്ങ് , അങ്ങെത്ര  ദയാലു !

 കുഴിച്ച്‌ മൂടപ്പെട്ടിരുന്ന   പെണ്‍ കുട്ടികളുടെ രക്ഷകന്‍ അല്ലയോ. അടിച്ചമര്‍ത്തപ്പെട്ട അടിമവര്‍ഗ്ഗത്തിന് ശാന്തിയായി അങ്ങ് വന്നത് ഞങ്ങളോര്‍ക്കുന്നുവിയര്‍പ്പ് വറ്റും  മുമ്പ് തൊഴിലാളിക്ക്  വേതനം  നല്‍കണമെന്ന്  പഠിപ്പിച്ചതും അങ്ങല്ലോ..! അങ്ങയുടെ വിടവാങ്ങല്‍ പ്രഭാക്ഷണത്തില്‍ പോലും സ്ത്രീ മോചനത്തിന്റെ കാഹളം മുഴങ്ങിയത്  ഞങ്ങള്‍ അഭിമാനത്തോടെ സ്മരിക്കുന്നു!

പലിശക്കെതിരെ  പടവാളുമായി അങ്ങ് നയിച്ച സാമ്പത്തിക വിപ്ളവം എത്ര മനോഹരംഅങ്ങയെ ആക്രമിച്ചു മക്കയില്‍ നിന്ന് പുറത്താക്കിയ മക്കക്കാര്‍ അങ്ങയുടെ കാല്‍ക്കീഴില്‍ വന്നണഞ്ഞപ്പോള്‍ അവര്‍ക്ക് ശിക്ഷയായി അക്ഷരധ്യാപനം കല്കിയ അങ്ങയുടെ അക്ഷര സ്നേഹം ഞങ്ങളെങ്ങിനെ  മറക്കും! അല്ലലില്ലാതെ  അലട്ടലില്ലാതെ അങ്ങ് നയിച്ച കുടുംബജീവിതംഅതെത്ര തൃപ്തികരം.

 മദ്യത്തിനെതിരെചൂതാട്ടത്തിനെതിരെകൊലക്കും കൊള്ളക്കുമെതിരില്‍,  വ്യഭിചാരത്തിനെതിരില്‍ അനീതിക്കെതിരില്‍അങ്ങ് കാഴ്ചവെച്ച ധാര്‍മ്മിക വിപ്ലവം,    അതെത്ര  പ്രായോഗികം ! ലക്ഷത്തില്‍പരം അനുചരരെ നക്ഷത്ര തുല്യരാക്കിയ ഹ്രസ്വകാല പ്രബോധനം എത്ര ശാസ്ത്രീയം.  

യാ ഹബീബള്ളാഹ്!    യാ റസൂലള്ളാഹ്! അങ്ങയുടെ ശഫാഅത്തിന്  ഞങ്ങള്‍ കൊതിക്കുന്നു, അങ്ങയുടെ ഹൗളുല്‍കൗസറിന്  ഞങ്ങള്‍ ആഗ്രഹിക്കുന്നു, അങ്ങ് ഞങ്ങളെ കൈ വിടരുതേ! ഞങ്ങള്‍ അര്‍ഹരല്ലയെങ്കിലും…. യാ നബി സലാം അലൈക്കും യാ റസൂല്‍  സലാം അലൈക്കും

ആമീന്‍ …. ആമീന്‍ …. യാ റബ്ബല്‍  ആലമീന്‍

images

വിശ്വ മാനവികതയുടെ പ്രവാചകർ മുഹമ്മദ്‌ നബി (സ) യുടെ ജന്മദിനം ലോകമൊട്ടാകെ സമുചിതമായി ആഘോഷിക്കുന്ന ഈ പൊന്‍ സുദിനങ്ങളിൽ ഓരോ വിശ്വാസിയും പുണ്യ പ്രവാചകന്‍ (സ) തങ്ങള്‍ പഠിപ്പിക്കുകയും ഊന്നിപ്പറയുകയും ചെയ്ത വിശ്വാസികള്‍ തമ്മില്‍ ഉണ്ടായിരിക്കേണ്ട പരസ്പരം സ്നേഹവും സഹോദര്യവും അത് വീണ്ടെടുക്കുകയും ഊട്ടിയുറപ്പിക്കുകയും ചെയ്യേണ്ട സമയം കൂടിയാണ്. “അനസില്‍(റ)നിന്ന്: നബി(സ്വ) പറഞ്ഞു: നിങ്ങള്‍ പരസ്പരം ദേഷ്യപ്പെടുകയോ അസൂയ കാണിക്കുകയോ അന്യോന്യം പുറംതിരിഞ്ഞ് (പിണങ്ങി) നില്‍ക്കുകയോ ചെയ്യരുത്. അല്ലാഹുവിന്റെ അടിയാറുകളേ, നിങ്ങള്‍ സഹോദരങ്ങളാവുക. മൂന്ന് ദിവസത്തിലധികം തന്റെ സഹോദരനുമായി (മുസ്ലിമുമായി) പിണങ്ങിനില്‍ക്കല്‍ മുസ്ലിമിന് അനുവദനീയമല്ല”. ലോകത്തിനാകമാനം അനുഗ്രഹമായി കാരുണ്യത്തിന്റെ പ്രതീകമായ തിരു ദൂതരുടെ അധ്യാപനങ്ങൾ ജീവിതത്തിൽ പകർത്താനും സ്നേഹവും സഹോദര്യവും നിലനിര്‍ത്തുവാനും ഈ പുണ്യ റബീഅ നമുക്ക് തുണയാകട്ടെ (ആമീന്‍) എന്ന പ്രാര്‍ത്ഥനയോടെ…

നേരുന്നു ഏവര്‍ക്കും ‘മുസ്ലിം ഉമ്മത്തിന്റ് ‘ ഒരായിരം നബിദിനാശംസകള്‍

വസന്തം വിടചൊല്ലിയെങ്കിലും……!


പ്രവാചക പ്രഭു മുഹമ്മദ് മുസ്‌തഫ (സ) യുടെ ജന്മം കൊണ്ട്‌ അനുഗ്രഹീതമായ പുണ്യ റബീഉല്‍ അവ്വല്‍ മാസം നമ്മോടു വിടപറഞ്ഞു കഴിഞ്ഞു. ഇനി അടുത്ത റബീഇനു വേണ്ടി വിശ്വാസികള്‍ കാത്തിരിക്കുകയാണ്. പക്ഷെ നമ്മളില്‍ ആരെല്ലാം അതിനു സംബന്ധിക്കാന്‍ സൗഭാഗ്യം സര്‍വ്വശക്തന്‍ കനിഞ്ഞേകുമെന്ന്  ആര്‍ക്കും പറയാന്‍ കഴിയില്ല. ഇനിയും ഒരുപാട്  ആ വസന്തത്തിന്റെ നറുമണം ആസ്വദിക്കാന്‍ അല്ലാഹു നമ്മുക്ക് തൗഫീഖ് ചെയ്യട്ടെ (ആമീന്‍ )

VIDA-1

പുണ്യ റബീഇ ആഗതമാകുമ്പോള്‍ പ്രവാചക സ്നേഹികളുടെ ഹൃദയം സന്തോഷത്താല്‍ ആനന്ത ലഹരിയിലായിരുന്നു. അവിടെത്തേക്ക് സ്വലാത്തുകളും ചൊല്ലിയും തിരുനബി പ്രകീര്‍ത്തനങ്ങള്‍ ആലപിച്ചും, അവിടെത്തെ അപദാനങ്ങള്‍ വാഴ്ത്തിയും, സജീവമായിരുന്ന പുണ്യ റബീഉല്‍ അവ്വല്‍ മാസം, വല്ലാത്തൊരു ആത്മീയ അനുഭൂതിയായിരുന്നു സമ്മാനിച്ചിരുന്നത്. തിരുദൂതരോടുള്ള അടങ്ങാത്ത സ്‌നേഹത്തിന്റെയും ആത്മീയ ഔന്നിത്യത്തിന്റെയും ബഹിര്‍സ്ഫുരണമായി പ്രവാചക പ്രകീര്‍ത്തന സദസ്സുകളും ഇശ്‌ഖേ റസൂല്‍ ജത്സകളും നബിദിന ഘോഷ റാലികളും യാത്രകളുമെല്ലാമായി പ്രവാചക പ്രേമം അലയടിക്കുമ്പോള്‍ വിശ്വാസി സാഗരത്തിന്‌ ആത്മാനന്തവും ആഹ്ലാദവും സന്തോഷവുമായിരുന്നു. യാത്രചൊല്ലി വിടപറഞ്ഞ പുണ്യ റബീഇനു പ്രവാചക സ്നേഹികള്‍ കാത്തിരിക്കുകയാണ് അടുത്ത വസന്തത്തിന്‍റെ നറുമണം അനുഭവിക്കാന്‍, സര്‍വ്വ ശക്തന്‍ അതിനു തൗഫീക്ക് നല്‍കട്ടെ (ആമീന്‍)  

ആ പുണ്യ മാസം നമ്മോട് യാത്ര പറഞ്ഞെങ്കിലും പ്രവാചക പ്രഭു (സ) തങ്ങളോടുള്ള സ്നേഹാദരവിനും നമ്മുടെ മനസ്സുകളില്‍ പ്രോജ്ജ്വലിച്ച് നില്‍ക്കുന്ന പ്രവാചകാനുരാഗത്തിനും ഒരു കുറവും വന്നുകൂടാ. പ്രവാചക ചര്യകള്‍ കൂടുതല്‍ മുറുകെ പിടിച്ച്, പ്രവാചക മദ്ഹു ഗീതങ്ങള്‍ പാരായണം ചെയ്തും, വീടുകളില്‍ പരിശുദ്ധ ഖുര്‍ആന്‍ മൗലിദുകളാല്‍ മുഖരിതമാക്കിയും അവിടെത്തേക്ക് ധാരാളം സ്വലാത്തുകള്‍ വര്‍ദ്ധിപ്പിച്ചും റബ്ബിന്റെ പുണ്യം കരസ്ഥമാക്കാന്‍ ഉത്സുകരായിരിക്കണം. 

         ഒരു മനോഹരമായ മൗലിദ്  സദസ്സ്  (ജനുവരി 2015)

പ്രവാചക സ്നേഹവും തിരുനാളിനോടും ജീവിത ദൌത്യത്തോടുമുള്ള ആദരവും ഏതൊരു മനുഷ്യനും എല്ലാ നന്മയും പ്രദാനംചെയ്യും. മുസ്ലിമിന്‍റെ സ്നേഹം ജഢികമല്ല. ആത്മീയമാണ്. അവന്‍ മുത്ത്‌ നബിയെ ഹൃദയം നിറഞ്ഞ് സ്നേഹിക്കുന്നു, ആ സ്നേഹം ഒരിക്കലും നിലക്കാതെ സ്വലാത്തായി, ദിക്ക്റായി മൗലിദായി, വിളിയായി ഒഴുകികൊണ്ടേയിരിക്കണം. നാഥന്‍ തുണക്കട്ടെ (ആമീന്‍ )

           ആസ്റ്റ്രേലിയയിലെ ഒരു മൗലിദ്  സദസ്സ്  (ജനുവരി 2015)

കുവൈറ്റില്‍ വിശ്വാസികള്‍ നബിദിനം കൊണ്ടാടി


അന്ത്യപ്രവാചകന്‍ മുത്ത്‌ മുസ്തഫ (സ്വ)തങ്ങളുടെ ജന്മദിനം കുവൈറ്റില്‍ ഷെയ്ഖ്‌ സയ്യിദ്‌ യൂസഫ്‌ ഹാഷിം അല്‍ രിഫാഇയുടെ ദിവാനിയില്‍ അറബികള്‍ ഇപ്രാവശ്യവും വിപുലമായി ആഘോഷിച്ചു. അറബികള്‍ക്ക് പുറമെ ധാരാളം വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വിശ്വാസികളും പണ്ഡിതന്മാരും ആവേശപൂര്‍വ്വം മൗലിദാഘോഷങ്ങളില്‍ പങ്കുചേര്‍ന്നു.

888A

കുവൈറ്റില്‍ അറബികള്‍ നബിദിനാഘോഷം കൊണ്ടാടിയപ്പോള്‍

ഈജിപ്റ്റ്‌, സിറിയ, പാകിസ്ഥാന്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് പ്രവാസികളായ പ്രവാചക സ്നേഹികള്‍ മൌലിദ് സദസ്സില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. എല്ലാ വര്‍ഷവും ആവേശ പൂര്‍വ്വം സജീവമായി പങ്കെടുക്കാറുള്ള ഷെയ്ഖ് രിഫാഇ ഇപ്രാവശ്യം അസുഖമായി കിടപ്പിലായതിനാല്‍ അദ്ദേഹത്തിന്‍റെ അഭാവത്തില്‍ കുടുംബാംഗങ്ങളാണ് പരിപാടികള്‍ക്ക് മേല്‍നോട്ടം വഹിച്ചത്. 

പ്രവാചക പ്രേമം പ്രോജ്ജ്വലിച്ച് വിശ്വാസികള്‍ നബിദിനം കൊണ്ടാടി

111

1)മസ്ജിദുനബവിയുടെ കിഴക്കേ മുറ്റത്തു പ്രാര്‍ത്ഥന നിര്‍വ്വഹിക്കുന്ന വിശ്വാസികള്‍ 2) UAE യില്‍ നടന്ന മൗലിദാഘോഷം

മുത്ത്‌ മുഹമ്മദ്‌ മുസ്തഫ (സ) തങ്ങളുടെ 1488-ാം ജന്മദിനം ലോകമെമ്പാടുമുള്ള പ്രവാചക സ്നേഹികള്‍ വിവിധ പരിപാടികളോടെ കൊണ്ടാടി. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം നന്മപൂക്കുന്ന ആഘോഷങ്ങളോടെ പുണ്യ റബീഉല്‍ അവ്വല്‍ മാസത്തിന്റെ പൊന്നംബിളി ദൃശ്യമായാത് മുതല്‍ തുടക്കം കുറിച്ച പരിപാടികള്‍ മാസാവസാനം വരെ നീണ്ടുനില്‍ക്കും, പണ്ടത്തേക്കാള്‍ പതിന്മടങ്ങ് ആവേശത്തിലായിരുന്നു പ്രവാചക പ്രേമികള്‍ ഈ റബീ‌ഇനെയും വരവേറ്റത്.

222

കേരളത്തില്‍ വിവിധ സംഘടനകള്‍ നടത്തിയ മീലാദാഘോഷം

ആറാം നൂറ്റാണ്ടില്‍ ജനിച്ച് ലോകത്ത് സനേഹവിപ്ലവത്തിന്റെ വസന്തം തീര്‍ത്ത പുണ്യപ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം ലോകമെങ്ങും ആദരവോടെ ആഘോഷിക്കുന്ന കാഴ്ച വിശ്വാസികളുടെ പ്രവാചക പ്രേമം പ്രോജ്ജ്വലിച്ച് ആത്മീയാവേശം അലയടിക്കുന്ന നിര്‍വൃതിയായിരുന്നു. ശുഭ്രവസ്ത്രം അണിഞ്ഞ കുട്ടികളുടെ മനോഹരമായ ഘോഷയാത്രകളും ദഫ്-കോല്‍ക്കളി പ്രദര്‍ശനങ്ങളും ഇസ്ലാമിക കലാ സാഹിത്യ മല്‍സരങ്ങളും നബിദിനാഘോഷത്തിന് കൊഴുപ്പേകി. പ്രവാചകന്‍റെ നന്മവഴികളെ ഇളംമനസ്സുകളിലേക്ക് പകര്‍ന്നുകൊടുക്കുന്ന തരത്തിലായിരുന്നു പലയിടത്തും നബിദിനാഘോഷം സംഘടിപ്പിച്ചത്. പ്രവാചകനെ സ്തുതിച്ചുകൊണ്ട് നടന്ന ഘോഷയാത്രകള്‍ വീക്ഷിക്കാന്‍ വഴിനീളെ നിരവധിപേര്‍ തടിച്ചുകൂടിയിരുന്നു. എങ്ങും എവിടെയും തിരുനബി പ്രകീര്‍ത്തനങ്ങള്‍ മുഴങ്ങിക്കേള്‍ക്കുകയാണ്.

333

നബിദിന റാലിക്ക് ആവേശമുളവാക്കി മദ്രസ വിദ്യാര്‍ത്ഥികളുടെ വിവിധ കലാ പരിപാടികള്‍

രാജ്യത്തിന്‍റെ പലയിടങ്ങളില്‍ മത സൗഹാര്‍ദ്ദത്തിന്‍റെ പുതിയ പ്രതീക്ഷയുമായി ഹൈന്ദവ സഹോദരങ്ങള്‍ ഉള്‍പെടെ മറ്റു മതസ്ഥര്‍ ഈ ദിനത്തില്‍ സന്തോഷം പങ്ക് വെക്കുകയും നബിദിന ഘോഷയാത്രയെ മധുരവും പാനിയങ്ങളും കൊടുത്ത് സ്വീകരിക്കുന്ന കാഴ്ച സ്‌നേഹബന്ധങ്ങളില്‍ മൈത്രിയുടെയും മത സൗഹാര്‍ദ്ദത്തിന്റെയും സന്ദേശം വിളിച്ചോതുന്നതായിരുന്നു.

444A

വിവിധയിടങ്ങളില്‍ ഹൈന്ദവ സഹോദരങ്ങള്‍ മധുരവും പാനീയങ്ങളും നല്‍കി നബിദിന റാലിയെ സ്വീകരിച്ചപ്പോള്‍

കടുത്ത ശൈത്യത്തെ വകവെക്കാതെ പുണ്യ മദീനയില്‍ റബീഉല്‍ അവ്വലില്‍ ജന ലക്ഷങ്ങളാണു മദീന ലക്ഷ്യമാക്കി പ്രവഹിച്ചു കൊണ്ടിരിക്കുത്. പ്രവാചകര്‍(സ) ജനിച്ചതു റബീഉല്‍ അവ്വല്‍ മാസത്തിലെ രണ്ടാമത്തെ തിങ്കളാഴ്ചയായിരുന്നു. അതിനാല്‍ ഇന്ന് ജന ലക്ഷങ്ങളാണു മദീനയിലെത്തിയത്. രാത്രി ഏറെ വൈകിയും, കടുത്ത തണുപ്പ് വകവെക്കാതെ റൗളയ്ക്കു മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന പച്ച ഖുബ്ബയുടെ അമേയമായ സൗന്ദര്യം നുകര്‍ന്ന് പ്രകീര്‍ത്തന വചനങ്ങള്‍ ചുണ്ടില്‍ മന്ത്രിച്ച് വിശ്വാസി ലക്ഷങ്ങള്‍ വിശ്വവിമോചക നേതാവിനോടുള്ള സ്‌നേഹപ്രകടനം നടത്തുത് കാണാം. വിശുദ്ധ റൗളാ ശരീഫ് 24 മണിക്കൂറും തുറന്നു കൊടുക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ അബ്ദുല്ലാ രാജാവിന്റെ പ്രത്യേക കല്പനയുള്ളത് വിശ്വാസികള്‍ക്ക് വലിയ അനുഗ്രഹമയിരിക്കയാണ്. പുരുഷന്‍മാര്‍ക്ക് 24 മണിക്കൂറും റൗളയില്‍ സിയാറത്ത് ചെയ്യാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് ഫജ്ര്‍, ളുഹര്‍, ഇശാ നിസ്‌ക്കാരങ്ങള്‍ക്കു ശേഷമാണ് സിയാറത്തിനായുള്ള സമയം നിശ്ചയിച്ചിരിക്കുന്നത്. വിന്റര്‍ വെക്കേഷനായതിനാല്‍ സ്വദേശികളുടെ വന്‍ സാന്നിദ്ധ്യമാണ് മദീനയില്‍ കാണുത്.

555

നബിദിനാഘോഷം വിവിധ രാജ്യങ്ങളില്‍

666A

777നബിദിനാഘോഷം വിവിധ രാജ്യങ്ങളില്‍

‘യാ നബീ സലാം അലൈക്കും… യാ റസൂല്‍ സലാം അലൈക്കും…’ മധുരമാര്‍ന്ന ശബ്ദത്തിലൂടെ പ്രവാചകനെ പ്രകീര്‍ത്തിച്ച് മദ്രസകളില്‍ നിന്ന് ഘോഷയാത്രകള്‍ ഏവരെയും ആത്മീയാവേശലഹരിയിലാക്കി. വഴിനീളെ കുട്ടികള്‍ക്ക് വിവിധ സംഘടനകള്‍ മധുരപാനീയങ്ങളും പലഹാരങ്ങളും വിതരണം ചെയ്തു. മുമ്പ് മദ്‌റസകള്‍ കേന്ദ്രീകരിച്ചു മാത്രമായിരുന്നു ആഘോഷങ്ങള്‍ മുഖ്യമായും നടന്നിരുന്നതെങ്കില്‍ ഇന്ന് മദ്‌റസകള്‍ക്കൊപ്പം വിവിധ ഭാഗങ്ങളിലെ ചെറുപ്പക്കാരുടെ കൂട്ടായ്മകളും വളരെ സജീവമായി നബിദിനാഘോഷം ഗംഭീരമാക്കാന്‍ രംഗത്തിറങ്ങുന്നത് കാണുമ്പോള്‍ വല്ലാത്ത അനുഭൂതിയാണ് അനുഭവപ്പെടുന്നത്. തിരുദൂതരോടുള്ള അടങ്ങാത്ത സ്‌നേഹത്തിന്റെയും ആത്മീയ ഔന്നിത്യത്തിന്റെയും ബഹിര്‍സ്ഫുരണമായി പ്രവാചക പ്രകീര്‍ത്തന സദസ്സുകളും ഇശ്‌ഖേ റസൂല്‍ ജത്സകളും നബിദിന ഘോഷ റാലികളും യാത്രകളുമെല്ലാമായി പ്രവാചക പ്രേമം അലയടിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്, വിശ്വാസികളുടെ മനസ്സുകളില്‍ പ്രോജ്ജ്വലിച്ച് നില്‍ക്കുന്ന പ്രവാചകാനുരാഗത്തിന് ചെറിയൊരു പോറല്‍ പോലുമേല്പിക്കാന്‍ നബിദിനം ബിദ്അത്താണെന്ന് പറഞ്ഞു നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുന്ന പുത്തനാശയക്കാര്‍ക്ക് കഴിഞ്ഞിട്ടില്ലതന്നെ.

‘യാ നബീ സലാം അലൈക്കും… യാ റസൂല്‍ സലാം അലൈക്കും…’

പ്രവാചക പ്രേമം പ്രോജ്ജ്വലിച്ച് വിശ്വാസികള്‍ നബിദിനം കൊണ്ടാടി


നബിദിനാഘോഷം വിവിധ രാജ്യങ്ങളില്‍

നബിദിനാഘോഷം വിവിധ രാജ്യങ്ങളില്‍

മുത്ത്‌ മുഹമ്മദ്‌  മുസ്തഫ (സ) തങ്ങളുടെ  1487-ാം  ജന്മദിനം  ലോകമെമ്പാടുമുള്ള  പ്രവാചക സ്നേഹികള്‍ വിവിധ പരിപാടികളോടെ കൊണ്ടാടി.  പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം നന്മപൂക്കുന്ന ആഘോഷങ്ങളോടെ പുണ്യ റബീഉല്‍  അവ്വല്‍ മാസത്തിന്റെ പൊന്നംബിളി ദൃശ്യമായാത് മുതല്‍ തുടക്കം കുറിച്ച പരിപാടികള്‍ മാസാവസാനം വരെ നീണ്ടുനില്‍ക്കും, പണ്ടത്തേക്കാള്‍ പതിന്മടങ്ങ് ആവേശത്തിലായിരുന്നു പ്രവാചക പ്രേമികള്‍ ഈ റബീ‌ഇനെയും വരവേറ്റത്.

കുവൈറ്റില്‍ വിവിധ സംഘടനകള്‍ നടത്തിയ മീലാദ് കോണ്‍ഫ്രന്‍സ്

കുവൈറ്റില്‍ വിവിധ സംഘടനകള്‍ നടത്തിയ മീലാദ് കോണ്‍ഫ്രന്‍സ്

ശുഭ്രവസ്ത്രം അണിഞ്ഞ കുട്ടികളുടെ മനോഹരമായ ഘോഷയാത്രകളും ദഫ്-കോല്‍ക്കളി പ്രദര്‍ശനങ്ങളും ഇസ്ലാമിക കലാ സാഹിത്യ മല്‍സരങ്ങളും നബിദിനാഘോഷത്തിന് കൊഴുപ്പേകി. പ്രവാചകന്‍റെ നന്മവഴികളെ ഇളംമനസ്സുകളിലേക്ക് പകര്‍ന്നുകൊടുക്കുന്ന തരത്തിലായിരുന്നു പലയിടത്തും നബിദിനാഘോഷം സംഘടിപ്പിച്ചത്. പ്രവാചകനെ സ്തുതിച്ചുകൊണ്ട് നടന്ന ഘോഷയാത്രകള്‍ വീക്ഷിക്കാന്‍ വഴിനീളെ നിരവധിപേര്‍ തടിച്ചുകൂടിയിരുന്നു.

നബിദിനാഘോഷം വിവിധ രാജ്യങ്ങളില്‍

നബിദിനാഘോഷം വിവിധ രാജ്യങ്ങളില്‍

‘യാ നബീ സലാം അലൈക്കും… യാ റസൂല്‍ സലാം അലൈക്കും…’ മധുരമാര്‍ന്ന ശബ്ദത്തിലൂടെ പ്രവാചകനെ പ്രകീര്‍ത്തിച്ച് മദ്രസകളില്‍ നിന്ന് ഘോഷയാത്രകള്‍ നടന്നു. വഴിനീളെ കുട്ടികള്‍ക്ക് വിവിധ സംഘടനകള്‍ മധുരപാനീയങ്ങളും പലഹാരങ്ങളും വിതരണം ചെയ്തു. മുമ്പ് മദ്‌റസകള്‍ കേന്ദ്രീകരിച്ചു മാത്രമായിരുന്നു ആഘോഷങ്ങള്‍ മുഖ്യമായും നടന്നിരുന്നതെങ്കില്‍ ഇന്ന് മദ്‌റസകള്‍ക്കൊപ്പം വിവിധ ഭാഗങ്ങളിലെ ചെറുപ്പക്കാരുടെ കൂട്ടായ്മകളും വളരെ സജീവമായി നബിദിനാഘോഷം ഗംഭീരമാക്കാന്‍ രംഗത്തിറങ്ങുന്നത് കാണുമ്പോള്‍ വല്ലാത്ത അനുഭൂതിയാണ്  അനുഭവപ്പെടുന്നത്.  തിരുദൂതരോടുള്ള അടങ്ങാത്ത സ്‌നേഹത്തിന്റെയും ആത്മീയ ഔന്നിത്യത്തിന്റെയും ബഹിര്‍സ്ഫുരണമായി   പ്രവാചക പ്രകീര്‍ത്തന സദസ്സുകളും ഇശ്‌ഖേ റസൂല്‍ ജത്സകളും നബിദിന ഘോഷ റാലികളും യാത്രകളുമെല്ലാമായി പ്രവാചക പ്രേമം അലയടിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്, വിശ്വാസികളുടെ  മനസ്സുകളില്‍ പ്രോജ്ജ്വലിച്ച് നില്‍ക്കുന്ന പ്രവാചകാനുരാഗത്തിന് ചെറിയൊരു പോറല്‍ പോലുമേല്പിക്കാന്‍ നബിദിനം ബിദ്അത്താണെന്ന്   പറഞ്ഞു നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുന്ന പുത്തനാശയക്കാര്‍ക്ക്  കഴിഞ്ഞിട്ടില്ലതന്നെ.

‘യാ നബീ സലാം അലൈക്കും… യാ റസൂല്‍ സലാം അലൈക്കും…’