പ്രതികരണങ്ങള്‍

അവലോകനം ഇങ്ങനേയും….!

അബു അഹമദ്‌

Published on Mon, 13/05/2013 – 10:00

കര്‍ണാടക ഇലക്ഷന്‍ അവലോകനം ചെയ്യുമ്പോള്‍ രാജ്യത്തെ അഴിമതിയുടെയും വര്ഗ്ഗീയ-മാഫിയാ വാഴ്ചയുടെയും ഇടവുമാക്കി മാറ്റുന്നവര്ക്കെതിരായ ജനരോഷമായിരുന്നു പ്രതിഫലിച്ചത്. അതുപോലെ മോഡിയുടെ സ്തുതിപാഠകരായ ബി ജെ പിക്കാര്ക്ക് മാത്രമല്ല, യു ഡി എഫുകാര്ക്കുമുള്ള മുന്നറിയിപ്പാണിത്. ഹിന്ദുത്വ തീവ്രവാദികളെയും പോപ്പുലര്‍ ഫ്രണ്ട് പോലുള്ളവരെയും പരിലാളിച്ചും കൂട്ടുപിടിച്ചും തിരഞ്ഞെടുപ്പ് രാഷ്ട്രീയം കളിക്കുന്നവരെ ജനങ്ങള്‍ തിരിച്ചറിയുമെന്ന കാര്യവും കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം നല്കന്ന മുന്നറിയിപ്പിലുണ്ട്. 

എന്നാല്‍ വളരെ ‘രസകരമായ’ ഒരു അവലോകനവുമായി നമ്മുടെ ‘ഓ’ അബ്ദുള്ളയുടെ വെളിപ്പാട് തേജസില്‍ പുലമ്പുന്നത് കേട്ടാല്‍ ഏവരും നാണിച്ചു പോകും. ഇടുങ്ങിയ ചിന്താധാരയുമായി അക്ഷരങ്ങള്‍ കൊണ്ട് താളുകള്‍ മലിനപെടുത്തുന്ന ഈ ബുദ്ധി ജീവിയെ പോറ്റുന്ന സമുദായ പത്രത്തിന്റെ ഗതിയോര്‍ത്തു സഹതപിക്കുന്നു!. അവലോകനത്തില്‍ സുഡാപ്പികള്‍ നല്ല ഭേദപെട്ട പ്രദര്ശനം കാഴ്ച്ചവെച്ചുവെന്നു തട്ടിവിടുന്നു..അത് ശരിയാണന്നു ദക്ഷിണ കന്നട ജില്ലയില്‍ ബി ജെ പി വിജയിച്ച ഏക മണ്ഡലമായ സുള്ള്യയില്‍ പാര്ട്ടിയുടെ വിജയത്തിന് വഴിയൊരുക്കിയത് എസ് ഡി പി ഐ ആണെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റിന്റെ വാക്കുകളില്‍ അത് പ്രതിഫലിക്കുന്നുണ്ട്. അതെ ഇവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് സംഘ് പരിവാറിന് നേട്ടം കൊയ്യാന്‍ സഹായിക്കുന്നതില്‍ ഇവരുടെ പെര്‍ഫോമെന്‍സ് വലുതാണ്, അത് സമ്മതിക്കുകതന്നെ വേണം.

അവലോകനം തുടങ്ങുന്നതും കൂടുതല്‍ പരാമര്‍ശിക്കപെടുന്നതും കര്‍ണാടകയില്‍ ഏതോ ഒരു മണ്ഡലത്തില്‍ മത്സരിച്ചു തോല്‍വി ഏറ്റുവാങ്ങിയ സി എം ഇബ്രാഹിമിനെ മാത്രം ഫോക്കസ് ചെയ്തു പരിഹാസങ്ങള്‍ ചൊരിയുവാനാണ്. വിഷയം അതല്ല, ഇബ്രാഹിമിന്റെ പേരുപറഞ്ഞു അല്ലാഹുവിന്റെ ഇഷ്ടദാസന്മാരായ ഔലിയാക്കളെ ഇകഴ്ത്തുവാനാണ്  പ്രസ്തുത ലേഖനത്തില്‍ ഈ ബിദഈ ആശയക്കാരന്‍ ശ്രമിച്ചത്‌… സി എം ഇബ്രാഹിമിനെതിരെ നിങ്ങള്‍ക്ക് എന്തും എഴുതിവിടാം, പക്ഷെ എന്തിനാണ് അതിന്റെ പേര് പറഞ്ഞു അല്ലാഹുവിന്റെ ഔലിയാക്കളെയും മഹാനായ സി എം മടവൂരിനെയും ആക്ഷേപിക്കുന്നത്? സമുദായത്തിന്റെ മൊത്തം കുത്തക ഏറ്റെടുത്തു ഇസ്ലാമിനെ അവഹേളിക്കാനും സുമുദായത്തിനുള്ളില്‍ ചിദ്ദ്രതയും അനൈക്യവും സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഇത്തരം നവീന വാദികളെ വിശ്വാസികള്‍ തിരിച്ചറിയണം. ഇത് ആദ്യ സംഭവമല്ല, മുമ്പ് തിരുകേശം വിവാദമാക്കി സുന്നികള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കാന്‍ ഇവര്‍ കിണഞ്ഞു പരിശ്രമിച്ചിരുന്നു.

തിരുകേശം ബോധപൂര്‍വ്വം വിവാദമാക്കി ആളികത്തിക്കാന്‍ വേണ്ടി ഒ അബ്ദുള്ളയുടെ “അന്ധ വിശ്വാസത്തിനു ആടാന്‍ ഒരു മുടി” എന്ന ലേഖനം ഏറെ വിവാദമായിരുന്നു.  അന്ന് അത് പ്രസിദ്ധീകരിക്കുമ്പോള്‍ അവര്ക്ക് പല ഉദ്ദേശങ്ങളും നേട്ടങ്ങളും മുന്‍ കൂട്ടി കണ്ടിട്ടുണ്ടായിരുന്നു. ഇവരുടെ പ്രസ്ഥാനത്തിലെ അണികളില്‍ ഭൂരിഭാഗവും സുന്നി ആശയത്തോട് യോജിപ്പുള്ളവരായിരുന്നു, അതേസമയം നേതൃത്വമാണങ്കില്‍ ഭൂരിഭാഗവും സിമിയില്‍ നിന്നും ജമാഅത്ത് ഇസ്ലാമിയില്‍ നിന്നും വന്ന പുത്തനാശയാക്കാരുമാണ്. ഇതിന്റെ പൂര്‍ണ്ണ നിയന്ത്രണം ഇവരില്‍ ഭദ്രമാണ് താനും. വളരെ തന്ത്രപരമായിട്ടായിരുന്നു ഈ സംഘം ഇതിന്‍റെ വളര്‍ച്ചയുടെ പ്രാരംഭം ഘട്ടം മുതല്‍ ചുക്കാന്‍ പിടിച്ചിരുന്നത്. യുവതയെ ആകര്ഷിക്കാന്‍ പ്രതിരോധത്തിന്റെു പേര് പറഞ്ഞു രംഗപ്രവേശനം ചെയ്തവര്‍ സുന്നീ വിശ്വാസികളെ വരുതിയിലാക്കാന്‍ പല വിദ്യകളും പുറത്തെടുത്തു, അവരുടെ വലയില്‍ കുറെ യുവാക്കള്‍ പെട്ടുപോകുകയും ചെയ്തു. എങ്കിലും അവര്‍ തങ്ങളുടെ സുന്നി ആശയത്തില്‍ വ്യതിചലിക്കാന്‍ ആദ്യം സമ്മതിച്ചിരുന്നില്ല, എന്നാല്‍ പിന്നീട് വളരെ തന്ത്രപരമായി ചെറിയ രൂപത്തില്‍ പുത്തനാശയം ഇവരിലേക്ക് കുത്തിവെക്കാന്‍ തുടങ്ങി അതിലവര്‍ ഒരു പരധിവരെ വിജയിക്കുകയും ചെയ്തു. പിന്നീടത്‌ മലയാള ഖുതുബയിലേക്കും , സ്ത്രീകളെ പോതുരംഗത്തിറക്കുന്നതിലേക്കും സ്ത്രീകളെ പള്ളിയില്‍ പറഞ്ഞയക്കുന്നതിലേക്കുമെത്തി. ഇന്നിപ്പോള്‍ മൌലിദ് സദസ്സുകളേയും സ്വലാത്ത് ഹല്ക്കകളെയും വിമര്‍ശിക്കുന്നതിലും പരിഹസിക്കുന്നതിലും വ്യാപൃതരായിരിക്കുന്നു. അവസാനം അവര്‍ അള്ളാഹുവിന്റെ ഔലിയാക്കളെയും ആക്ഷേപിക്കാന്‍ തുടങ്ങിയിരിക്കുന്നു. 

തിരുകേശ വിഷയം എല്ലാ സുന്നീ വിരോധികളെയും പിറകിലാക്കി കൂടുതല്‍ വിവാദങ്ങളിലേക്ക് വലിച്ചിറക്കി സജീവമാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമത്തിന്‍റെ  ഭാകമായിട്ടായിരുന്നു വിവാദ ലേഖനത്തിന്‍റെ തുടക്കം. ഇതിന്റെ പിറകില്‍ അവര്‍ പല ലക്ഷ്യങ്ങളും സ്വപ്നം കണ്ടിരുന്നു സുന്നീ വിഭാകത്തിലെ ഒരു പ്രഭലമായ സംഘടനയെ വിമര്‍ശിക്കുന്നതിനെക്കാളുപരി, തങ്ങളുടെ പ്രസ്ഥാനത്തിലെ ഭൂരിഭാകം വരുന്ന സുന്നീ ആശയത്തിലൂന്നിയ അണികളില്‍ സുന്നീ വിരോധം അരകിട്ടുറപ്പിക്കുകയും അവരെ പൂര്ണ്ണമായും പുത്തനാശയത്തിന്റെ കൂടാരത്തില്‍ തളച്ചിടുകയും ചെയ്യുക എന്നതായിരുന്നു അവരുടെ പ്രഥമ ഉദ്ദേശം. 

രണ്ടാമതായി സുന്നത്ത് ജമാത്തിന്റെ വിരോധികളായ മുജാഹിദു, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ വിഭാകങ്ങള്‍ ഇന്ന് ആശയ വൈരുദ്ധ്യങ്ങളും ഭിന്നിപ്പ് മായി പരസ്പരം പോര്‍ വിളികളുയര്‍ത്തുമ്പോള്‍ ആശയകുഴപ്പത്തിലായ അണികളെ സുന്നീ വിരോധത്തിന്റെ മൊത്തം കുത്തക അവകാശപെട്ടു തങ്ങളിലേക്ക് ആകര്ഷിക്കുക എന്ന തന്ത്രം കൂടി ഇതിനു പിന്നിലുണ്ടായിരുന്നു. 

എന്നാല്‍ തൊട്ടതല്ലാം പോന്നാക്കാമെന്ന നേതൃത്വത്തിന്റെ വ്യാമോഹം അന്ന് പാളുകയായിരുന്നു. ഒരു സംഘടനയെ വിമര്ശിനക്കാന്‍ വേണ്ടി ഒരിക്കലും മാപ്പര്‍ഹിക്കത്തവിധം മുത്ത്‌ റസൂല്‍ (സ) തങ്ങളെ നീചമായി ആക്ഷേപിക്കാന്‍ തുനിഞ്ഞത് കേരളക്കരയില്‍ പ്രതിഷേധത്തിന്റെ കൊടുംകാറ്റ് ആഞ്ഞു വീശിയപോള്‍ തകര്ന്നിടിഞ്ഞത് അവരുടെ വ്യാമോഹങ്ങളുടെ കൂടാരമായിരുന്നു.

ചുരക്കത്തില്‍ മുസ്ലിം ഐക്യത്തിന്റെയും പ്രതിരോധത്തിന്റെയും പേര് പറഞ്ഞു രംഗപ്രവേശനം ചെയ്തവര്‍, യുവതയെ ദുരുപയോകപെടുത്തി സമുദായ അനൈക്യത്തിനു വേണ്ടി അവരെ ബലിയാടാക്കുമ്പോള്‍….. തകര്ന്നുലയുന്നത്‌ സമുദായത്തിന്‍റെ കെട്ടുറപ്പാണന്നു അറിഞ്ഞിരുന്നുവെങ്കില്‍ ………….!

(അബു അഹമദ്‌  13/05/2013)

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s