ആത്മീയ നിവൃതിയിൽ മുസ്ലിം ലോകം നബിദിനാഘോഷത്തിൽ


മുത്ത്‌ മുഹമ്മദ്‌ മുസ്തഫ (സ) തങ്ങളുടെ 1493-ാം ജന്മദിനം ലോകമെമ്പാടുമുള്ള പ്രവാചക സ്നേഹികള്‍ വിവിധ പരിപാടികളോടെ കൊണ്ടാടി. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം നന്മപൂക്കുന്ന ആഘോഷങ്ങളോടെ പുണ്യ റബീഉല്‍ അവ്വല്‍ മാസത്തിന്റെ പൊന്നംബിളി ദൃശ്യമായാത് മുതല്‍ തുടക്കം കുറിച്ച പരിപാടികള്‍ മാസാവസാനം വരെ നീണ്ടുനില്‍ക്കും, പണ്ടത്തേക്കാള്‍ പതിന്മടങ്ങ് ആവേശത്തിലായിരുന്നു പ്രവാചക പ്രേമികള്‍ ഈ റബീ‌ഇനെയും വരവേറ്റത്.

U.A.E യിലെ അൽഐനില്‍ ഔഖാഫ് (മതകാര്യ വകുപ്പ് ) 20 /11 /2018 ന് സoഘടിപ്പിച്ച മീലാദുന്നബി പ്രോഗ്രാം

U.A.E യിലെ അൽഐനില്‍ ഔഖാഫ് (മതകാര്യ വകുപ്പ് ) 20 /11 /2018 ന് സoഘടിപ്പിച്ച മീലാദുന്നബി പ്രോഗ്രാം

ആറാം നൂറ്റാണ്ടില്‍ ജനിച്ച് ലോകത്ത് സനേഹവിപ്ലവത്തിന്റെ വസന്തം തീര്‍ത്ത പുണ്യപ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം ലോകമെങ്ങും ആദരവോടെ ആഘോഷിക്കുന്ന കാഴ്ച വിശ്വാസികളുടെ പ്രവാചക പ്രേമം പ്രോജ്ജ്വലിച്ച് ആത്മീയാവേശം അലയടിക്കുന്ന നിര്‍വൃതിയായിരുന്നു. ശുഭ്രവസ്ത്രം അണിഞ്ഞ കുട്ടികളുടെ മനോഹരമായ ഘോഷയാത്രകളും ദഫ്-കോല്‍ക്കളി പ്രദര്‍ശനങ്ങളും ഇസ്ലാമിക കലാ സാഹിത്യ മല്‍സരങ്ങളും നബിദിനാഘോഷത്തിന് കൊഴുപ്പേകി. പ്രവാചകന്‍റെ നന്മവഴികളെ ഇളംമനസ്സുകളിലേക്ക് പകര്‍ന്നുകൊടുക്കുന്ന തരത്തിലായിരുന്നു പലയിടത്തും നബിദിനാഘോഷം സംഘടിപ്പിച്ചത്. പ്രവാചകനെ സ്തുതിച്ചുകൊണ്ട് നടന്ന ഘോഷയാത്രകള്‍ വീക്ഷിക്കാന്‍ വഴിനീളെ നിരവധിപേര്‍ തടിച്ചുകൂടിയിരുന്നു. എങ്ങും എവിടെയും തിരുനബി പ്രകീര്‍ത്തനങ്ങള്‍ മുഴങ്ങിക്കേള്‍ക്കുകയാണ്.

മുംബയിൽ (ഇന്ത്യ) നടന്ന നബിദിനാഘോഷത്തിൽ നിന്ന്

മുംബയിൽ (ഇന്ത്യ) നടന്ന നബിദിനാഘോഷത്തിൽ നിന്ന്

രാജ്യത്തിന്‍റെ പലയിടങ്ങളില്‍ മത സൗഹാര്‍ദ്ദത്തിന്‍റെ പുതിയ പ്രതീക്ഷയുമായി ഹൈന്ദവ സഹോദരങ്ങള്‍ ഉള്‍പെടെ മറ്റു മതസ്ഥര്‍ ഈ ദിനത്തില്‍ സന്തോഷം പങ്ക് വെക്കുകയും നബിദിന ഘോഷയാത്രയെ മധുരവും പാനിയങ്ങളും കൊടുത്ത് സ്വീകരിക്കുന്ന കാഴ്ച സ്‌നേഹബന്ധങ്ങളില്‍ മൈത്രിയുടെയും മത സൗഹാര്‍ദ്ദത്തിന്റെയും സന്ദേശം വിളിച്ചോതുന്നതായിരുന്നു.

ലണ്ടനിൽ നടന്ന നബിദിനാഘോഷ റാലിയിൽ നിന്ന്

ലണ്ടനിൽ നടന്ന നബിദിനാഘോഷ റാലിയിൽ നിന്ന്

‘യാ നബീ സലാം അലൈക്കും… യാ റസൂല്‍ സലാം അലൈക്കും…’ മധുരമാര്‍ന്ന ശബ്ദത്തിലൂടെ പ്രവാചകനെ പ്രകീര്‍ത്തിച്ച് മദ്രസകളില്‍ നിന്ന് ഘോഷയാത്രകള്‍ ഏവരെയും ആത്മീയാവേശലഹരിയിലാക്കി. വഴിനീളെ കുട്ടികള്‍ക്ക് വിവിധ സംഘടനകള്‍ മധുരപാനീയങ്ങളും പലഹാരങ്ങളും വിതരണം ചെയ്തു. മുമ്പ് മദ്‌റസകള്‍ കേന്ദ്രീകരിച്ചു മാത്രമായിരുന്നു ആഘോഷങ്ങള്‍ മുഖ്യമായും നടന്നിരുന്നതെങ്കില്‍ ഇന്ന് മദ്‌റസകള്‍ക്കൊപ്പം വിവിധ ഭാഗങ്ങളിലെ ചെറുപ്പക്കാരുടെ കൂട്ടായ്മകളും വളരെ സജീവമായി.

ബംഗ്ലാദേശിൽ നടന്ന വൻ നബിദിനാഘോഷയാത്ര റാലി

ബംഗ്ലാദേശിൽ നടന്ന വൻ നബിദിനാഘോഷയാത്ര റാലി

നബിയുടെ പവിത്ര ജന്‍മദിനത്തേയും ജീവിതചര്യകളേയും ഹൃദയ വിശുദ്ധിയുടെ വരവേല്‍ക്കുകയാണ് വിശ്വാസികള്‍ 63 സംവത്സരം നീണ്ട നബിയുടെ ജീവിതത്തില്‍ നേരിടേണ്ടി വന്ന കൊടിയ പരീക്ഷണങ്ങളുടെയും പീഡനങ്ങളുടെയും സഹനങ്ങളുടെയും സ്മരണ പുതുക്കുന്ന ദിനം കൂടിയാണ് നബിദിനം.

കെനിയയിൽ പ്രവാചക സ്നേഹികൾ ഒത്തുകൂടിയപ്പോൾ

കെനിയയിൽ പ്രവാചക സ്നേഹികൾ ഒത്തുകൂടിയപ്പോൾ

തിരുദൂതരോടുള്ള അടങ്ങാത്ത സ്‌നേഹത്തിന്റെയും ആത്മീയ ഔന്നിത്യത്തിന്റെയും ബഹിര്‍സ്ഫുരണമായി പ്രവാചക പ്രകീര്‍ത്തന സദസ്സുകളും ഇശ്‌ഖേ റസൂല്‍ ജത്സകളും നബിദിന ഘോഷ റാലികളും യാത്രകളുമെല്ലാമായി പ്രവാചക പ്രേമം അലയടിക്കുമ്പോള്‍ മണ്ണിലും വിണ്ണിലും അവിടെത്തെ അപദാനങ്ങള്‍ വാഴ്ത്തപെടുകയാണ്. 

നബിദിനാഘോഷം ഇറാഖിൽ

നബിദിനാഘോഷം ഇറാഖിൽ

ലോകത്തിനാകമാനം അനുഗ്രഹമായി കാരുണ്യത്തിന്റെ പ്രതീകമായ തിരു ദൂതരുടെ അധ്യാപനങ്ങൾ ജീവിതത്തിൽ പകർത്താനും സ്നേഹവും സഹോദര്യവും നിലനിര്‍ത്തുവാനും ഈ പുണ്യ റബീഅ നമുക്ക് തുണയാകട്ടെ (ആമീന്‍) എന്ന പ്രാര്‍ത്ഥനയോടെ…

By Muslim Ummath Posted in Islamic

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s