പണ്ടേ പോലെ ഫലിക്കുന്നില്ല….!


മുസ്ലിം സമൂഹത്തെ മൊത്തം പ്രതിനിധീകരിക്കുന്നുണ്ടന്ന് അവകാശപ്പെടുന്ന മുസ്ലിം ലീഗ് യഥാർത്ഥത്തിൽ എക്കാലത്തും വഹാബി-സലഫി ചിന്താധാരയോട് ഒട്ടിനിന്ന് ഒളിഞ്ഞും തെളിഞ്ഞും  ഏറെ  കൂറും പ്രതിബന്ധതയും നന്ദിയും പകർന്നുകൊടുക്കുന്ന ചരിത്രമാണുള്ളത്. സലഫിസം  കേരളത്തിൽ പലയിടത്തും വേരുറപ്പിച്ചത് മുസ്ലിം ലീഗിന്റെ അകമഴിഞ്ഞ പിന്തുണയോടെയാണ്. കേരളത്തിൽ പുണ്യസമസ്ത പിളർന്നു ഇരു സമസ്തയായതും സുന്നികൾക്കിടയിൽ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിത്ത് പാകിയതും പച്ചക്കുള്ളിലെ സലഫി ബുദ്ധിജീവികളുടെ  പ്രവർത്തന  ഫലമായിട്ടാണ്.

111

തൗഹീദ് വിഷയത്തിൽ പല വിഭാഗങ്ങളായി ദുർബലമായിക്കൊണ്ടിരിക്കുന്ന വഹാബിസം ഐ എസ് വിഷയത്തിൽ പ്രതിക്കൂട്ടിലായതോടെ ഇനി പിടിച്ചുനിൽക്കാനും  സമൂഹത്തിൽ നല്ലപുള്ളി ചമയാനും ഏക ആശ്രയം ലീഗിന്റെ സഹായം മാത്രമാണ്. പക്ഷെ ഐ എസ് വിഷയത്തിൽ ലീഗിൽ അഭിപ്രായ വ്യത്യാസം ഉടലെടുത്തതും ഭരണത്തിലില്ലാത്തതും അവർക്ക് വിനയായി. എങ്കിലും സലഫി ആശയക്കാരായ  കെ.എം.ഷാജി, മുനീർ തുടങ്ങിയവരെ രംഗത്തിറക്കി സലഫിസത്തെ വെള്ളപൂശാൻ ലീഗ് പെടാപാടുപെടുന്നുണ്ട്. സലഫി ആശയക്കാരനായ ഇസ്ലാമിക പണ്ഡിതന്‍ സാക്കിര്‍ നായിക്കിന്റെ വിഷയം വന്നപ്പോൾ അദ്ദേഹത്തിന്റെ ആശയങ്ങളോട് എതിർപ്പുള്ള സമസ്തയെ പോലും മെരുക്കി മുസ്ലിം ലീഗ്  പ്രതികരിക്കുവാനും പ്രമേയം പാസാക്കുവാനും തിടുക്കം കാണിച്ചതിന്റെ പിന്നിലെ ചാലകശക്തി വഹാബിസത്തോട് ലീഗിന്റെ കടപ്പാട് തന്നെയാണ് വെളിവാക്കുന്നത്. എന്നാൽ ‘പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല’ എന്ന് പറഞ്ഞതുപോലെ ഐ എസ് വിഷയത്തിൽ പ്രതിക്കൂട്ടിലായ വഹാബിസത്തെ രക്ഷിക്കാൻ മുസ്ലിം ലീഗ് നടത്തുന്ന ഇപ്പോഴത്തെ ശ്രമം സമുദായത്തിലും സമൂഹത്തിലും എതിർപ്പ് ക്ഷണിച്ചുവരുത്തിയിരിക്കുന്നു. സമസ്തയിലും ലീഗിനെതിരെ അപസ്വരങ്ങൾ ഉയർന്നുകഴിഞ്ഞു. സംസ്ഥാനത്തെ അധികാരം കൂടി നഷ്ടപെട്ടതോടെ സംഘടനകളെ വിരട്ടി കൂടെ നിർത്താമെന്ന കണക്കുകൂട്ടൽ  പഴയതുപോലെ ഇപ്പോൾ ഫലിക്കുന്നില്ല.  സലഫിസത്തെ വെള്ളപൂശാനുള്ള ലീഗിന്റെ അമിതാവേശവും പരിശ്രമവും വിഫലമാകുകയാണ്. ലീഗിന്റെ എതിർപ്പുകൾ അവഗണിച്ച്‌ സുന്നീ പ്രസ്ഥാനങ്ങൾ ഐ എസ്-സലഫി ഭീകര വാദത്തിനെതിരെ ബോധവൽക്കരണ പ്രചാരണ പ്രവർത്തനങ്ങളുമായി നീങ്ങുകയാണ്. ഇത് മുസ്ലിം ലീഗിൽ വലിയൊരു പ്രതിസന്ധി സൃഷ്ട്ടിച്ചിരിക്കുകയാണ്.

ആഗോളതലത്തിൽ ഭീഷണിയായി മാറിയ ഐ എസ് ഭീകരത സലഫിസത്തിന്റെ സംഭാവനയാണെന്ന് നഗ്നസത്യം വിളിച്ചുപറയുമ്പോൾ ചിലർക്ക് വിറളിപിടിക്കുന്നത് വഹാബിസത്തിന്റെ ചരിത്രം ശരിക്കും മനസ്സിരുത്തി വായിക്കാത്തതാണ്. ഐ എസ് ഭീകരതയേക്കാൾ രക്തരൂക്ഷമായ കലാപങ്ങൾ നടത്തിയാണ് വഹാബിസം വേരോട്ടം നടത്തിയത്. ജൂത സിയോണിസ്റ്റ് ഗൂഡാലോചനയുടെ സൃഷ്ടിയാണ് ഐ എസ് ഭീകരത എന്ന് ആരോപണം ഉയരുമ്പോൾ, 1724-ൽ വഹാബിസം ബ്രിട്ടീഷ്‌ ചാരനായിരുന്ന ഹംഫറിന്റെ പ്രലോഭനത്തില്‍ വീണ ഇബ്‌നു അബ്‌ദില്‍ വഹാബാണ് കൊണ്ടുവന്നത്. മക്കയിലെ മുശ്‌രികുകള്‍ക്കെതിരെ അല്ലാഹു അവതരിപ്പിച്ച ഖുര്‍ആനിക വചനങ്ങള്‍ മുസ്‌ലിംകളുടെ മേല്‍ കെട്ടിവെച്ച്‌ അവരെ മുശ്‌രിക്കുകളാക്കി ചിത്രീകരിച്ച് വഹാബിസം വിശ്വാസികളിൽ അടിച്ചേൽപ്പിക്കുകയായിരുന്നു.

ഇസ്‌ലാമിന്‍റെ സിരാകേന്ദ്രമായ മക്കയും മദീനയും വിശ്വാസി രക്തങ്ങളാല്‍ ചെഞ്ചായമണിയിച്ചവര്‍ ഹി:1217-ല്‍ ത്വാഇഫിലും മുസ്‌ലിം കബന്ധങ്ങളെ കൊണ്ട്‌ നൃത്തമാടി. ത്വാഇഫിലെ താണ്ഡവ ഭീകരതയെ ചരിത്രകാരന്മാര്‍ കുറിക്കുന്നു: “കണ്ണില്‍ കണ്ട സ്‌തീകളെയും പുരുഷന്മാരെയും കുട്ടികളെയും അവര്‍ കശാപ്പ്‌ചെയ്‌തു. തൊട്ടിലില്‍ കിടക്കുന്ന പിഞ്ചോമനകളേയും അവര്‍ അറുത്തു. ത്വാഇഫ്‌ നഗരവീഥികള്‍ രക്തപ്രളയം തീര്‍ത്തു” പുരുഷന്മാരും സ്‌ത്രീകളും കുട്ടികളുമായ 367 പേരെ ഒന്നിച്ച്‌ അവര്‍ വാളിനു നല്‍കി. ആ രക്ത സാക്ഷികളുടെ ദേഹത്തിനു പുറത്ത് അവര്‍ മൃഗങ്ങളുടെ ആല തീര്‍ത്തു. പിന്നീട്‌ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഇരയായി 60 ദിവസക്കാലം അവരെ അവിടെ ഉപേക്ഷിച്ചു. കൊള്ളയടിച്ച മുസ്‌ലിംകളുടെ സ്വത്ത്‌ ഗനീമത്തായി ഓഹരിവെച്ചെടുത്തു. വിശുദ്ധ ഗ്രന്ഥങ്ങളെ അവര്‍ ചവിട്ടിയരച്ചു. തൂത്തെറിയപ്പെട്ട വിശുദ്ധ ഗ്രന്ഥങ്ങളുടെ താളുകള്‍ നഗരത്തില്‍ എങ്ങും കാണാമായിരുന്നു. ഒരു സ്ഥലം പോലും ഒഴിവായില്ല. ത്വാഇഫില്‍ വഹാബികള്‍ തീര്‍ത്ത രക്ത ചാലുകളെ കുറിച്ച്‌ ഹറമിന്റെ ഔദ്യോഗിക ചരിത്രകാരന്‍ അഹ്‌മദ്‌ സൈനി അദ്ദഹ്‌ലാനി എഴുതിയിട്ടുണ്ട്‌. ISIS ഭീകരര്‍ ഇസ്ലാമിന്‍റെ പേരില്‍ കാട്ടിക്കൂട്ടുന്ന അതിക്രമങ്ങള്‍ അത് ഓര്‍മ്മപെടുത്തുന്നത്‌ വാഹബിസത്തിന്‍റെ ഉത്ഭവത്തെയാണ്. അവസാനമായി പുണ്യ മദീനയെയും രക്തംകൊണ്ട് ചെഞ്ചായമണിയിക്കാൻ ജൂതന്മാരുടെ സന്തതികൾ എത്തിയെങ്കിൽ ഐസ് ഖവാരിജിസം വഹാബിസം പോലെ ജൂത-സാമ്രാജ്യത്വ ഗൂഢാലോചനയുടെ സന്തതികൾ തന്നെയാണ്.

sunni

നിലനിൽപ്പുതന്നെ ഭീഷണിയായ സലഫിസത്തിന് എല്ലാ സഹായവുമായി  മുസ്ലിം ലീഗ് പരസ്യമായി രംഗത്തെത്തിക്കഴിഞ്ഞു. സലഫിസത്തെ രക്ഷിക്കാൻ മുസ്‌ലിം സംഘടനകളെ ഇക്കാര്യത്തില്‍ യോജിപ്പിച്ച് ക്യാമ്പയിൻ നടത്താനാണ് നീക്കം. തീവ്രവാദത്തിന്റെ പേരില്‍ നേരത്തെയും കേരളത്തിലെ യുവാക്കളെ കേസില്‍ കുടുക്കിയിരുന്നുവെങ്കിലും അന്നൊക്കെ മൗനം പാലിച്ച ലീഗ് നേതൃത്വം സലഫി നേതാക്കളെ തൊട്ടപ്പോള്‍ രംഗത്തുവന്നത് മുസ്‌ലിം സംഘടനകളിലും ചര്‍ച്ചയായിട്ടുണ്ട്. ഏതു ഭീകരതയായാലും മതത്തിന്റെ നിറം നോക്കാതെ എതിർത്തു ജനങ്ങളെ ബോധവല്കരിക്കേണ്ട ചുമതല നമുക്കുണ്ട്. ഐ എസ്  ആയാലും ആർ എസ് എസ് ആയാലും രണ്ടും മാനവകുലത്തിന് ഭീഷണിയാണ്. അഥവാ സലഫിസവും ഫാസിസവുമാണ് നമുക്ക് നേരിടാനുള്ളത് . ഇവ രണ്ടിനെയും ഒന്നിച്ചെതിർക്കുവാൻ രാഷ്ട്രീയ പാർട്ടികളും സംഘടനകളും പരാജയപെടുന്നിടത്താണ് ആധികാരികമായി സുന്നി പ്രസ്ഥാനങ്ങളിൽ ജനങ്ങൾ പ്രതീക്ഷ അർപ്പിക്കുന്നത്. അതിനാൽ ഭീഷണികൾക്കോ സമ്മർദ്ദങ്ങൾക്കോ അടിമപ്പെടാതെ സുന്നിപ്രസ്ഥാനങ്ങൾ ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണ്. അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് ഇരു സമസ്തയും മറ്റു സുന്നി പ്രസ്ഥാനങ്ങളും ഒന്നിച്ച്  ഭീകരവാദത്തിനെതിരെ ഫാസിസത്തിനെതിരെ ഏക സിവിൽ കോഡിനെതിരെ ബോധവൽക്കരണ പ്രചരണ പ്രവർത്തനങ്ങളുമായി പോരാട്ടപാതയിലേക്ക് ഇറങ്ങേണ്ട സമയമാണ്. പ്രാർഥനയും പ്രതീക്ഷയുമായി കഴിയുന്ന മുസ്ലിം കൈരളിക്ക് ശുഭ വാർത്തയായി  സുന്നീ കുടുംബം ഐക്യപ്പെട്ടുകൊണ്ടുള്ള പൊതുവേദി രൂപപ്പെടാൻ അനുകൂലമായ സാഹചര്യം വന്നെത്തിയ പ്രതീക്ഷയിലാണ് വിശ്വാസികൾ. അത് നിറവേറ്റുവാനുള്ള വിട്ടുവീഴ്ചകളും കാൽവെപ്പുകളും ചർച്ചകളും ഇരു ഭാഗത്തുനിന്ന് ഉടനെ ഉരുത്തിരിഞ്ഞ് ഉണ്ടാവണം. സർവ്വശക്തൻ അതിന് വേണ്ട എല്ലാ അനുകൂല സാഹചര്യം പ്രദാനം ചെയ്യട്ടെ (ആമീൻ)

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s