ഐഎസ്, സലഫിസം പിന്നെ കേരളം…..! (ഒരു പൊളിച്ചെഴുത്ത്)


maxresdefault

സമുദായത്തിനുള്ളിൽ ഇന്ന് അപകടമായ നിലയിൽ സമുദായത്തെ പ്രതികൂട്ടിൽ നിർത്തുന്ന രണ്ട് ഘടകങ്ങളാണ് സലഫിസവും മൗദൂദിസവും. എല്ലാ തീവ്രവാദ പ്രവർത്തനങ്ങളുടെയും ഉത്ഭവ കേന്ദ്രം ഈ രണ്ട് പ്രസ്ഥാനങ്ങളിൽ എത്തി നിൽക്കുന്നു. ഇന്ന് ലോകത്ത് ഭീഷണിയായി വളർന്നുവന്ന ഐഎസ് എന്ന ഭീകര ഗ്രൂപ്പിനും ഈ രണ്ട് ആശയത്തിൽ വേരൂന്നിയ തീവ്ര സലഫി സംഘങ്ങളാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഇസ്‌ലാമിനെ പാരമ്പര്യമായി പിൻപറ്റിവന്ന സുന്നീ സമൂഹം ഇസ്‌ലാമിനുള്ളിലെ ഈ ക്യാൻസറിനെ കുറിച്ചു മുന്നറീപ്പ് നൽകുകയും ഇത്തരം സംഘങ്ങളോട് സലാം പോലും ചെല്ലരുതെന്ന് നിഷ്കർഷിക്കുകയും അവരുടെ വാദഗതികളെ ഖണ്ഡിക്കാൻ മുൻപന്തിയിൽ നിലയുറപ്പിക്കുകയും ചെയ്യുന്നു. എന്നാൽ നവോദ്ധാനത്തിൻറെ പേരുംപറഞ്ഞു രംഗപ്രേവേശനം ചെയ്ത ഈ രണ്ട് കക്ഷികൾ സുന്നീ സമൂഹത്തെ ഇല്ലാത്തൊരു വാദം അവരുടെ തലയിൽ കെട്ടിവെക്കുകയും അവരെ മുശിരിക്കും കാഫിറുമാക്കി സമുദായത്തിനുള്ളിൽ ഭിന്നിപ്പിന്റേയും വിദ്ദ്വേഷത്തിന്റെയും വിത്ത് പാകുകയായിരുന്നു. തെറ്റുദ്ധരിക്കപ്പെട്ട് ഇവരുടെ കെണിയിൽ കുറെ ആളുകളെ/കുടുംബങ്ങളെ അവരുടെ വിചാരധാരയിലേക്ക് ആകർഷിക്കാൻ കഴിഞ്ഞു. അത് ഒരു കാന്‍സര്‍ പോലെ സാധുക്കളായ കുറെ പേരുടെ വിശ്വാസത്തെ കവര്‍ന്നെടുത്തു, എങ്കിലും കേരളത്തിലെ പണ്ഡിത സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിച്ചതിനാല്‍ അതൊരു വിപത്തായി പടരാതിരിക്കാന്‍ കഴിഞ്ഞു.

ISM തിരുവനന്തപുരം ജില്ല മുൻ നേതാവ് പറയുന്നു : ” പാമരന്മാരായ മുസ്‌ലിം ഉദ്യോഗസ്ഥരെയും, കോളേജ് ക്യാമ്പസുകളിൽ നിന്നും അഭ്യസ്തവിദ്യരെയും അവരുടെ കെണിയിലാക്കാൻ കഴിഞ്ഞിട്ടുണ്ട്… ഒരു പക്ഷെ ആഴത്തിലുള്ള പഠനം ഇവരുടെ കള്ളക്കളികൾ പൊളിച്ചടുക്കും എന്നാകുമ്പോഴേക്കും, മുജാഹിദ് മതത്തിൽ ആകൃഷ്‌ടരായവർ പ്രബോധകനും, മൗലവിയുമൊക്കെ ആയിട്ടുണ്ടാകും.. ദീൻ പറയാൻ തങ്ങളെ ഉള്ളൂ.. അതുകൊണ്ടു സമുദായത്തെ ക്ഷിക്കാനുള്ളവർ തങ്ങൾക്കെ കഴിയു എന്നൊരു വൈകാരിക അന്തരീക്ഷം മൂത്തമുജാഹിദുകൾ ഇവർക്കിടയിൽ ഉണ്ടാക്കിയെടുക്കും.. അവിടുന്നുതുടങ്ങുന്നു മുജാഹിദ് പ്രബോധകനും മൗലവിയുമൊക്കെ ആകുന്ന പരിണാമ പ്രകൃയ. ഇത്തരത്തിലുള്ള പ്രബോധകൻമാരുടെ കൈമുതൽ മുറിപാന്റുകളും, അറപ്പും വെറുപ്പുമുളവാക്കുന്ന ചിന്നിച്ചിതറിയ താടിയും, കുറച്ചു ബൈബിൾ, കുറച്ചു ഗീത, കുറച്ചു ഖുർആൻ കാണാപ്പാഠങ്ങളുമാണ്.. ഇതുവെച്ചൊരു കാച്ചാണ് പിന്നങ്ങോട്ട്. കുറച്ചു കാലം പ്രബോധകരായി നടന്നവർ കുറച്ചു കഴിയുമ്പോൾ വേറൊരു വാദവുമായി വരുന്നു.. അപ്പോഴേക്കും ഈ പ്രബോധകൻ മുജാഹിദിലെ മറ്റൊരു ഗ്രൂപ്പിൽ അകപ്പെട്ടിട്ടുണ്ടാകും, കേരളാ കോൺഗ്രസിനെകാൾ ഗ്രൂപ്പുകളുടെ കാര്യത്തിൽ മുജാഹിദുകളാണ് മുന്നിൽ. അന്തമായ സുന്നിവിരോധം, തങ്ങളുടേതല്ലാത്ത ആളുകളോട് വെറുപ്പും വിദോഷവും, അവർ മാത്രമാണ് ശെരി എന്നുള്ള തോന്നലും ഇതൊക്കെ മുജാഹിദുകളുടെ കൂടപ്പിറപ്പുകളാണ്. “

ഇന്ന് കേരളത്തില്‍ നിന്നും ചില ചെറുപ്പക്കാരെ കാണാതായതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് സലഫികളുടെ കേരളീയ പ്രതിനിധാനങ്ങളെ കുറിച്ച് പൊതുസമൂഹം വ്യാപക ചര്‍ച്ച നടത്തുന്നത്. ആഗോള മുസ്ലിം തീവ്രവാദവും മുസ്ലിം ആത്യന്തികവാദവും സലഫിസത്തിലേക്കും മൗദൂദിസത്തിലേക്കും എത്തിനിൽക്കുമ്പോളാണ് കേരളീയ സലഫിസം ഉയർത്തുന്ന ഭീഷണിയെ കുറിച്ചുള്ള ചർച്ചയുടെ പ്രസക്തി വർദ്ധിക്കുന്നത്. ലോകത്തിന് ഭീഷണിയായി മാറിയ ഐഎസ് എന്ന ഭീകര സംഘടനയുടെ മാനിഫെസ്റ്റോ വഹാബിസം/സലഫിസം ചുറ്റിപ്പിണഞ്ഞു കിടക്കുമ്പോൾ കേരളത്തിൽ സമുദായത്തിലെ മുഖ്യധാരാ സംഘടനയിൽ പലതും പ്രതികൂട്ടിൽ അകപ്പെടുന്നുവെന്നതാണ് സത്യം. കേരളത്തിലെ മുസ്ലിം സമുദായത്തിലെ ഭൂരിപക്ഷം വരുന്ന സുന്നീ സമൂഹത്തെ ഒഴച്ചുനിർത്തിയാൽ ബാക്കി പൊട്ടിമുളച്ച വിഭാഗീയ സംഘടനകളെല്ലാം സലഫിസവുമായി ബന്ധപ്പെട്ടുകിടക്കുന്നു. മുജാഹിദിൽ ഇപ്പോൾ പുതുതായി ജന്മമെടുത്ത ദമ്മാജ് സലഫി ഗ്രൂപ്പ് അടക്കം കഷ്ണങ്ങളായി വിഘടിച്ച എല്ലാ സംഘങ്ങളും, ജമാഅത്തെ ഇസ്‌ലാമി, തബ്ലീഗ് പ്രസ്ഥാനം, പ്രതിരോധത്തിന്റെ പേരിൽ ജന്മമെടുത്ത പോപ്പുലർ ഫ്രണ്ട് തുടങ്ങിയവയെല്ലാം പൂർണ്ണമായോ ഭാഗികമായോ സലഫിസവുമായി ബന്ധപ്പെട്ടുകിടക്കുന്നു. കേരളത്തിൽ സാലിഫിസം വളരുന്നതിൽ രാഷ്ട്രീയ കക്ഷിയായ മുസ്ലിം ലീഗിന്റെ പങ്കും വലുതാണ്. ചരിത്രത്തിലേക്ക് കണ്ണോടിച്ചാൽ അത് വ്യക്തമായി മനസിലാക്കാം. ഇപ്പോൾ വർത്തമാന കേരളത്തിലും സലഫി ആശയക്കാര്‍ക്ക് മുസ്ലിം ലീഗില്‍ ഇന്ന് നിര്‍ണ്ണായക സ്വാധീനമാണ് ഉളളത്. അവരുടെ ജനറല്‍ സെക്രട്ടറി കെപിഎ മജീദ് മുതല്‍ കെഎം ഷാജി വരെ നീളുന്ന യുവനേതാക്കള്‍ വരെ മുജാഹിദ് ആശയക്കാരാണ്. ഇതാണ് സലഫി ആശയക്കാരനായ ഇസ്ലാമിക പണ്ഡിതന്‍ സാക്കിര്‍ നായിക്കിനെതിരെയുളള നീക്കങ്ങള്‍ക്കെതിരെ മുസ്ലിം ലീഗ് വളെരെ തിടുക്കത്തിൽ പ്രതികരിക്കുന്നതിന്റെയും പ്രമേയം പാസാക്കുന്നതിന്റേയും പിന്നിലെ രസതന്ത്രം.

ഖവാരിജിസം = വഹാബിസം = ഐഎസ് 

ക്രിസ്‌തീയ ഗൂഢാലോചനയുടെ സന്തതിയാണ്‌ വഹാബിസം. മുഹമ്മദ്‌ ബ്‌നു അബ്‌ദുല്‍ വഹാബ്‌ ബസ്വറയിലെത്തിയ 1724 ലാണ്‌ ബ്രിട്ടീഷ്‌ ചാരനായിരുന്ന ഹംഫര്‍ ബസ്വറയിലെത്തുന്നത്‌. ഇവര്‍ പരസ്‌പരം കണ്ട്‌മുട്ടി സുഹൃത്തുക്കളായി. ഹംഫറിന്റെ പ്രലോഭനത്തില്‍ വീണ ഇബ്‌നു അബ്‌ദില്‍ വഹാബ്‌ ബ്രിട്ടന്റെ പരോക്ഷ സഹായത്തോടെ തന്റെ ആശയങ്ങള്‍ക്ക്‌ പ്രചാരം നല്‍കുകയായിരുന്നു. ഹിജ്‌റയുടെ പ്രഥമ നൂറ്റാണ്ടില്‍ ഇസ്‌ലാമിക ഖിലാഫത്തിനെ തകര്‍ക്കാനും മുസ്‌ലിംകളെ ഭിന്നിപ്പിക്കാനും രംഗത്ത്‌ വന്ന മതനവീകരണ പ്രസ്ഥാനമാണ്‌ ഖവാരിജിസം. നജ്‌ദ്‌ ആസ്ഥാനമാക്കിയായിരുന്നു അവരുടെ പ്രവര്‍ത്തനം. ഖവാരിജിസത്തിന്റെ പ്രേതങ്ങള്‍ അന്ത്യനാള്‍ വരെ അവതരിക്കുമെന്നും അവരിലെ അവസാനത്തെ വിഭാഗം ദജ്ജാലിനോട്‌ കൂടെയായിരിക്കുമെന്നും സലഫ്‌ (ആദ്യ കാല പണ്ഡിതര്‍) പ്രവചിച്ചിട്ടുണ്ട്‌. പ്രസ്‌തുത വചനത്തിന്റെ പുലര്‍ച്ചയായിരുന്നല്ലോ വഹാബിസം. മക്കയിലെ മുശ്‌രികുകള്‍ക്കെതിരെ അല്ലാഹു അവതരിപ്പിച്ച ഖുര്‍ആനിക വചനങ്ങള്‍ മുസ്‌ലിംകളുടെ മേല്‍ കെട്ടിവെച്ച്‌ അവരെ മുശ്‌രിക്കുകളാക്കി ചിത്രീകരിക്കുന്ന ഖവാരിജിയന്‍ തന്ത്രങ്ങളെ പച്ചയായി പഴറ്റുന്നവരാണ്‌ വഹാബികള്‍.

ഇസ്‌ലാമിന്‍റെ സിരാകേന്ദ്രമായ മക്കയും മദീനയും വിശ്വാസി രക്തങ്ങളാല്‍ ചെഞ്ചായമണിയിച്ചവര്‍ ഹി:1217-ല്‍ ത്വാഇഫിലും മുസ്‌ലിം കബന്ധങ്ങളെ കൊണ്ട്‌ നൃത്തമാടി. ത്വാഇഫിലെ താണ്ഡവ ഭീകരതയെ ചരിത്രകാരന്മാര്‍ കുറിക്കുന്നു: “കണ്ണില്‍ കണ്ട സ്‌തീകളെയും പുരുഷന്മാരെയും കുട്ടികളെയും അവര്‍ കശാപ്പ്‌ചെയ്‌തു. തൊട്ടിലില്‍ കിടക്കുന്ന പിഞ്ചോമനകളേയും അവര്‍ അറുത്തു. ത്വാഇഫ്‌ നഗരവീഥികള്‍ രക്തപ്രളയം തീര്‍ത്തു” പുരുഷന്മാരും സ്‌ത്രീകളും കുട്ടികളുമായ 367 പേരെ ഒന്നിച്ച്‌ അവര്‍ വാളിനു നല്‍കി. ആ രക്ത സാക്ഷികളുടെ ദേഹത്തിനു പുറത്ത് അവര്‍ മൃഗങ്ങളുടെ ആല തീര്‍ത്തു. പിന്നീട്‌ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഇരയായി 60 ദിവസക്കാലം അവരെ അവിടെ ഉപേക്ഷിച്ചു. കൊള്ളയടിച്ച മുസ്‌ലിംകളുടെ സ്വത്ത്‌ ഗനീമത്തായി ഓഹരിവെച്ചെടുത്തു. വിശുദ്ധ ഗ്രന്ഥങ്ങളെ അവര്‍ ചവിട്ടിയരച്ചു. തൂത്തെറിയപ്പെട്ട വിശുദ്ധ ഗ്രന്ഥങ്ങളുടെ താളുകള്‍ നഗരത്തില്‍ എങ്ങും കാണാമായിരുന്നു. ഒരു സ്ഥലം പോലും ഒഴിവായില്ല. ത്വാഇഫില്‍ വഹാബികള്‍ തീര്‍ത്ത രക്ത ചാലുകളെ കുറിച്ച്‌ ഹറമിന്റെ ഔദ്യോഗിക ചരിത്രകാരന്‍ അഹ്‌മദ്‌ സൈനി അദ്ദഹ്‌ലാനി എഴുതിയിട്ടുണ്ട്‌.

ഇതിനു സമാനമായ ക്രൂരതകളാണ് ഇറാക്കില്‍ നിന്നും സിറിയയില്‍ നിന്നും വരുന്ന വാര്‍ത്തകള്‍. ധാരാളം സാധാരണക്കാരെയും കുട്ടികളെയും സ്ത്രീകളെയും ഇവര്‍ ദിനംപ്രതി കശാപ്പ് ചെയ്യുന്നു. ഇവരുടെ ഇംഗതത്തിന് നില്‍ക്കാത്ത പണ്ഡിതന്മാരെയും അരുംകൊലചെയ്യുന്നു. ധാരാളം ചരിത്ര സ്മാരകങ്ങളും മഖ്ബറകളും നിലംപരിശാക്കി. ചരിത്ര സ്മാരകങ്ങളെ തകര്‍ക്കുന്നതിനെതിരെ ശബ്ദിച്ച ഒരു വനിതാ എഴുത്തുകാരിയെ കൊലപെടുതുകയും ചെയ്തു. ISIS ഭീകരര്‍ ഇസ്ലാമിന്‍റെ പേരില്‍ കാട്ടിക്കൂട്ടുന്ന അതിക്രമങ്ങള്‍ അത് ഓര്‍മ്മപെടുത്തുന്നത്‌ വാഹബിസത്തിന്‍റെ ഉത്ഭവത്തെയാണ്. അവസാനമായി പുണ്യ മദീനയെയും രക്തംകൊണ്ട് ചെഞ്ചായമണിയിക്കാൻ ജൂതന്മാരുടെ സന്തതികൾ എത്തിയെങ്കിൽ ഐസ് ഖവാരിജിസം വഹാബിസം പോലെ ജൂത-സാമ്രാജ്യത്വ ഗൂഢാലോചനയുടെ സന്തതികൾ തന്നെ.

Abu Ahmed – Chief Correspondent – Media of Muslim Ummath

By Muslim Ummath Posted in Islamic

Leave a comment