ഊരാകുടുക്കായി ഊരുവിലക്ക്…!


കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വനിതാ സ്ഥാനാർഥിയുടെ കോലം കെട്ടി അസഭ്യവര്‍ഷങ്ങളാൽ അശ്ലീലാഭാസങ്ങൾ കാട്ടികൂട്ടിയത് സാക്ഷര കേരളത്തിന് നാണക്കേട്‌ ഉണ്ടാക്കിയ സംഭവമായിരുന്നു. അത് ഒരു സമുദായ പാർട്ടിയുടെ ലേബലിൽ ചെയ്തുകൂട്ടിയ തോന്നിവാസമാകുമ്പോൾ അതിന്റെ ഗൗരവം വർദ്ധിക്കുന്നതും. മറ്റുള്ളവർക്ക് സമുദായത്തെ തെറ്റിദ്ധരിക്കാനും വിമർശനങ്ങൾക്ക് പാത്രമായി തീരുവാനും അത് കാരണമായി. അവരെ ഉപദേശിച്ച് ഇത്തരം ആഭാസങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാൻ ആരും തുനിഞ്ഞില്ല. ഒറ്റപെട്ട സംഭവമെന്ന് പറഞ്ഞ് തടിയൂരുകയാണ് നേതൃത്വം ചെയ്തത്.

അന്ന് ഉത്തരവാദിത്വപെട്ടവർ വേണ്ട നടപടികൾ കൈകൊണ്ടിരുന്നുവെങ്കിൽ, ഈ നിയമസഭ തെരഞ്ഞെടുപ്പിൽ അത്തരം ആഭാസങ്ങൾക്ക് നാം സാക്ഷിയാകേണ്ടിവരില്ലായിരുന്നു. പക്ഷേ മറ്റു രാഷിട്രീയ പാർട്ടികളെ പോലും നാണിപ്പിക്കും വിധം തോന്നിവാസങ്ങൾ സമുദായ പാർട്ടിയുടെ ലേബലിൽ അരങ്ങുതകർക്കുകയായിരുന്നു. പരിഹാസങ്ങളും തെറിവിളികൾക്ക് പുറമെ ഒരു പണ്ഡിതന്റെ കോലം കെട്ടുക, കോലം കത്തിക്കുക, പ്രതികാത്മകമായി കബറടക്കുക…. ആഭാസങ്ങൾ നിർബാധം തുടർന്നുകൊണ്ടേയിരുന്നു. ഇവിടെയും അരുത് എന്ന് പറഞ്ഞ് അണികളെ തടഞ്ഞുനിർത്താൻ ആരെയും കണ്ടില്ല. അതിനിടയിലാണ് വയനാട്ടിൽ ഒരു സി പി എം അനുഭാവിയായ യുവാവ് സോഷ്യൽ മീഡിയയിൽ സമുദായ പാർട്ടിയുടെ പ്രസിഡന്റിനെ അപകീർത്തിപെടുത്തി ഒരു ഫോട്ടോ പോസ്റ്റുന്നത്. ഇതാണ് ആനപ്പാറ മഹല്ല് കമ്മറ്റിയെ ചൊടിപ്പിച്ചത്. (ഏതു ചേരിയിയിലുള്ളവരാകട്ടെ പണ്ഡിതന്മാർ, സെയ്യിദന്മാർ, സാധാരണക്കാർ.. തുടങ്ങി ആരെയും അപകീർത്തിപെടുത്തുന്ന വാർത്തകളും, പോസ്റ്റുകളും അപലപിക്കപെടേണ്ടതാണ്) ഫെയ്‌സ്ബുക്ക് ഉൾപ്പെടെയുള്ള നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ചിത്രം സമുദായത്തിന്റെ താത്പര്യങ്ങൾ നിരക്കുന്നതല്ലെന്നാണ് മഹല്ല് കമ്മറ്റിയുടെ വാദം. അങ്ങനെ ആ യുവാവിനും കുടുംബത്തിനുമാണ് മഹല്ല് കമ്മറ്റി ഊരുവിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ ഊരുവിലക്ക് കേരളമൊട്ടാകെ ചർച്ചയാകുകയും മഹല്ല് കമ്മറ്റി നടപടിയിൽ പ്രതിഷേധം ഉയരുകയും ചെയ്തിരിക്കുകയാണ്.

അങ്ങനെ മഹല്ല് കമ്മറ്റിയുടെ ഊരുവിലക്ക് മഹല്ല് കമ്മറ്റിക്ക് പുറമേ സമുദായ പാർട്ടിക്കും സമുദായ സംഘടനക്കും ഊരാകുടുക്കായി മാറിയിരിക്കയാണ്. മത നേതാക്കൾ രാഷ്ട്രീയത്തിൽനിന്നും രാഷ്ട്രീയ നേതാക്കൾ മത നേതൃത്വത്തിൽ നിന്നും മാറിനിൽക്കാൻ സമൂഹത്തിൽ വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയരുകയാണ്. വ്യക്തികളുടെ രാഷ്ട്രീയ അഭിപ്രായങ്ങളിൽ മഹല്ല് കമ്മറ്റികൾ ഇടപെടുന്നത് മഹല്ലിൽ ചിദ്രതയും അനൈക്യവും ക്ഷണിച്ചുവരുത്തുമെന്ന് അവർ മുന്നറിയിപ്പ് നല്കുന്നു.

സുന്നികൾക്കിടയിലെ ഭിന്നിപ്പ് യഥാർഥമാക്കിയത് ഒരളവോളം രാഷ്ട്രീയ ഇടപെടലുകളായിരുന്നു. ഇപ്പോഴും ഇവർക്കിടയിൽ നിലനിൽക്കുന്ന ശത്രുത ആളികത്തിക്കുന്നതും മതത്തിലെ രാഷ്ട്രീയമുതലെടുപ്പുക്കാർ തന്നെയാണ്. അതിനാൽ രാഷ്ട്രീയത്തെ അതിന്റെ വഴിക്ക് വിടുക. മതാനുയായികൾ പരസ്പരം സഹോദരന്മാരായി കഴിയുക. രാഷ്ട്രീയക്കാർ പാർട്ടിയെ നയിക്കട്ടെ, പണ്ഡിതന്മാർ, സെയ്യിദന്മാർ സമുദായത്തെ നയിക്കട്ടെ. പണ്ഡിതന്മാരേയും സയ്യിദന്മാരെയും അവമതിക്കുന്നതും അപകീർത്തിപെടുത്തുന്നതും ആരുടെ ഭാഗത്തുനിന്നുണ്ടായാലും തെറ്റാണ്, അപലപിക്കേണ്ടതാണ്.

പണ്ഡിതന്മാരെയും സാദാത്തുക്കളെയും തെറിയഭിഷേകം ചെയ്തുകൊണ്ട് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ മലീമസമായിക്കൊണ്ടിരിക്കുന്നു. താന്‍ എഴുതുന്നതും ‘ലൈക്’ ചെയ്യുന്നതും ഫോര്‍വേഡ് ചെയ്യുന്നതുമൊക്കെ പാപ മാണെന്നറിയാത്തവരല്ല ഇതു ചെയ്യുന്നത്. വിവരമില്ലാത്തവര്‍ എന്തെങ്കിലും പോസ്റ്റിയാൽ അത് തന്‍റെ എതിര്‍ ഗ്രൂപിനെതിരെയാണല്ലോ എങ്കില്‍ കിടക്കട്ടെ എന്‍റെ ഒരു ലൈക്‌. പിന്നെ അത് ഫോര്‍വേഡായി, കമ്മന്റായി, കൈമാറി കൈമാറി അതിശീഘ്രം പരക്കുകയായി. ആ വാര്‍ത്തയുടെ നിജസ്ഥിതി അറിയാനോ ആ വാര്‍ത്ത നമ്മുടെ സമുദായത്തില്‍ ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ചിന്തിക്കുവാനോ നാം തയ്യാറല്ല. നമുക്കിഷ്ടമുള്ളതിൽ അംഗമാകാം. അതോടൊപ്പം മറ്റു സുന്നീ സംഘടകളേയും നേതാക്കളേയും അണികളേയും ആദരിക്കാനും ആക്ഷേപിക്കാതിരിക്കാനുമുള്ള വിശാല മനസ്കത നമുക്കുണ്ടാവണം. നാം ആദര്‍ശ സഹോദരങ്ങളാവണം. ഒരിക്കലും മാന്യതക്കും പരിശുദ്ധ ഇസ്‌ലാമിന്റെ സംസ്കാരത്തിനും യോജിക്കാത്ത ആരോപണങ്ങളും ശകാരങ്ങളും തെറിയഭിഷേകങ്ങളും നമ്മിൽ നിന്ന് ഉണ്ടായിക്കൂടാ.

വിവാദങ്ങള്‍ കെട്ടടങ്ങി, ഭിന്നിപ്പും അഭിപ്രായവ്യത്യാസങ്ങളും പരിഹരിച്ചു, പ്രവാചക ന്സേഹികളുടെ മനസ്സ് ഒന്നാകാന്‍ സര്‍വ്വ ശക്തന്‍ തുണക്കട്ടെ (ആമീന്‍).

Abu Ahmed – Chief Correspondent – Media of Muslim Ummath

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s