പുണ്യ റബീഉല്‍ അവ്വല്‍ സമാഗതമാവുമ്പോള്‍…!


rabee

ലോകാനുഗ്രഹിയായ നമ്മുടെ മനസ്സിലെ സ്നേഹകടലായ മുത്ത്‌ മുഹമ്മദ്‌ മുസ്തഫാ (സ്വ) തങ്ങളുടെ ജന്മം കൊണ്ടനുഗ്രഹീതമായ റബീഉല്‍ അവ്വല്‍ ഒരിക്കല്‍ കൂടി നമ്മളിലേക്ക് വന്നെത്തുകയായി. നമ്മുടെ ആയുസ്സില്‍ ഒരു തവണകൂടി പുണ്യ റബീഉല്‍ അവ്വല്‍ കൊണ്ടാടാന്‍ അവസരം നല്‍കിയ അള്ളാഹുവിനെ സ്തുതിക്കുകയും, ഇനിയും ഒരുപാട് അവസരങ്ങള്‍ക്ക് വേണ്ടി റബ്ബിനോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നു. അള്ളാഹു അതിനു തൗഫീക്ക് ചെയ്യട്ടെ (ആമീന്‍ ). വിശ്വാസിയുടെ വസന്ത കാലമായ പുണ്യ റബീഅയുടെ പൊന്നംബിളിയുടെ പ്രഭ പ്രകാശപൂരിതമാകുകയായി. വസന്തത്തിന്‍റെ നറുമണം വീശി സുഗന്ധം പരക്കുകയായ്. നാടും നഗരവും മസ്ജിദും ഓത്തുപള്ളിയും വീടും പരിസരവും മനസ്സും പുണ്യ മാസത്തെ വരവേല്‍ക്കാന്‍ ആത്മീയ ആവേശത്തോടെ ആഹ്ലാദത്തോടെ സ്വീകരിക്കുവാന്‍ ഒരുങ്ങിക്കഴിഞ്ഞു. മണ്ണിലും വിണ്ണിലും അവിടെത്തെ അപദാനങ്ങള്‍  അലയടിക്കുകയായി. 

മസ്ജിദും ഓത്തുപള്ളിയും ഭവനങ്ങളും സ്വാലത്ത് മൗലിദ് ഖുര്‍ആന്‍ പാരായണവും കൊണ്ട് മുഖരിതമാകുന്നു. ഓത്തു പള്ളികളില്‍ നിന്ന് മദ്ഹുഗീതങ്ങള്‍ ഉയരുന്നു. സ്ഥാപനങ്ങളും സംഘടനകളും പുണ്യ പ്രവാചകന്‍ (സ്വ) തങ്ങളുടെ പേരിലേക്ക്  കോടികണക്കിനു സ്വലാത്ത് സമാഹരിച്ച് സംഗമങ്ങള്‍ സംഘടിപ്പിച്ചുകൊണ്ട് ഭവനങ്ങളും മനസ്സും സ്വലാത്തുകള്‍ ഉരവിടുന്ന ആത്മീയന്തരീക്ഷം സൃഷ്ടിക്കുന്ന കാഴ്ച വളരെ സന്തോഷപൂരിതമാക്കുന്നു. അതുപോലെ വിവിധയിടങ്ങളിലായി കഴിയുന്ന കുടുംബങ്ങള്‍ വിവിധങ്ങളായ ഉദ്ദേശങ്ങള്‍ കരുതി നിശ്ചിത എണ്ണം സ്വലാത്തുകള്‍ നേര്‍ച്ചയാക്കി ചൊല്ലി കുടുബങ്ങള്‍ സംഗമിച്ച് മൗലിദും ദുആയും സംഘടിപ്പിച്ച് വഴങ്ങുന്ന നല്ല പ്രവണത പുണ്യ റബീഉല്‍ അവ്വല്‍ മാസത്തില്‍ നടന്നു വരുന്നു. ഇത് കുടുംബങ്ങള്‍ തമ്മിലുള്ള നല്ല ബന്ധം ഊട്ടിയുറപ്പിക്കുവാനും സ്വലാത്തുകള്‍ വര്‍ദ്ധിപ്പിച്ച് മുത്ത്‌ റസൂല്‍ (സ്വ) തങ്ങളിലേക്ക് അടുക്കുവാനും നിമിത്തമാകുന്നു. അതുകൊണ്ട് എല്ലാവരും കാഴിവിന്റെ പരമാവധി കൂടുതല്‍ സ്വലാത്ത്‌ ചൊല്ലി തീര്‍ക്കാന്‍ നിങ്ങളും നിങ്ങളുടെ കുടുംബങ്ങളും ശ്രമിക്കുക. റബീഉല്‍ അവ്വല്‍ 12 ആകുമ്പോഴേക്കും എത്ര തീര്‍ക്കാം, പുണ്യ മാസം തീരുമ്പോഴേക്കും എത്ര തീര്‍ക്കാം എന്ന ഒരു നല്ല ആത്മാര്‍ത്ഥതായോടെയുള്ള മല്‍സരം കുടുംബത്തിനകത്തും സുഹൃത്തുക്കള്‍ക്കിടയിലും നടത്തുക. നമ്മള്‍ ചൊല്ലുന്നതിന്റെ പത്തിരട്ടി നമ്മുക്കുവേണ്ടി അള്ളാഹു ചോല്ലുന്നുവെന്ന കാര്യം മറക്കാതിരിക്കുക. സ്വലാത്തു ചൊല്ലുന്നതിന്റെ എണ്ണം വെച്ച് പരസ്പരം അറീക്കുക എന്നാല്‍ കൂടുതല്‍ ചൊല്ലാന്‍ അത് പ്രചോദനമാകും. റൗളാ ശരീഫിലേക്ക് കൂടുതല്‍ സ്വലാത്ത് എത്തിക്കാന്‍ ആര്‍ക്കാണ് ഭാഗ്യം ലഭിക്കുക, അതുവഴി ആരുടെ പേരാണ് കൂടുതല്‍ സ്മരിക്കപ്പെടുക. അല്ലാഹു അതിനു തൗഫീക്ക് ചെയ്യട്ടെ (ആമീന്‍). ആരുടെ ചുണ്ടുകളാണ് സ്വലാത്തിന് വേണ്ടി ചലിക്കുന്നതെന്ന് വീക്ഷിക്കാനും അത് റസൂല്‍ (സ്വ) തങ്ങളിലേക്ക് എത്തിക്കുവാനും അള്ളാഹു രണ്ടു മലക്കുകളെ നിയമിച്ചിട്ടുണ്ട്. സ്വലാത്ത് ചൊല്ലുന്നവന്‍റെയും പിതാവിന്‍റെയും പേരും ചേര്‍ത്ത് റസൂല്‍ (സ്വ) തങ്ങള്‍ക്ക് മലക്ക് എത്തിച്ച് കൊടുക്കും.

അന്ധകാരത്തിന്റെ ദുര്‍മേദസ്സുകളോടുപൊരുതി നിത്യശാന്തിയുടെ വഴിയിലേക്ക്‌ ജനതയെ വഴിനടത്തിയ പുണ്യപ്രവാചകര്‍ ലോകാന്ത്യം വരെയുള്ള സമൂഹത്തിന്‌ നേര്മാര്‍ഗ്ഗം വരച്ചുവച്ചാണ്‌ റൗളാശരീഫില്‍ അന്ത്യവിശ്രമംകൊള്ളുന്നത്‌. വിശ്വാസി സാഗരത്തിന്‌ ആത്മാനന്തവും സത്വര വിജയവും കരഗതമാക്കാന്‍ നിധാനമാണ്‌ ഹബീബിന്റെ അപദാനങ്ങള്‍ പാടിപ്പുകഴ്‌ത്തല്‍. സ്‌നേഹ മസ്രണമായ അവിടുത്തെ ജീവിതം പകര്ത്തുന്നതോടൊപ്പം പ്രവാചക വിരോധികളെ പ്രതിരോധിക്കാനും നന്മയുടെ പക്ഷം ചേര്‍ന്ന് പൊരുതാനും ഈ അവസരം ഉപയോഗപ്പെടുത്തുക. 

അല്ലാഹു അവന്റെ അനുഗ്രഹങ്ങളെയോര്‍ത്തു ആഹ്ളാദിക്കുവാന്‍ പരിശുദ്ധ ഖുര്‍ആനിലൂടെ എല്ലാ മനുഷ്യരോടും ആജ്ഞാപിച്ചിട്ടുണ്ട്. ‘മുഴുവന്‍ ലോകത്തിനും കാരുണ്യമായി’ അയക്കപ്പെട്ടിട്ടുള്ള പരിശുദ്ധ പ്രവാചകനെക്കാളും വലിയ എന്തനുഗ്രഹമാണ് നമുക്ക് ലഭിച്ചിട്ടുള്ളത്? വിശ്വവിമോചകനായ പ്രവാചക ശിരോമണിയെ സ്നേഹിക്കാന്‍ ലോകം മുഴുവന്‍ കടപ്പെട്ടിരിക്കുന്നു. “സകല ലോകത്തിനും അനുഗ്രഹമായിട്ടുമാത്രമാണു താങ്കളെ നാം നിയോഗിച്ചിട്ടുള്ളത്” എന്നാണു ഖുര്‍ആന്റെ പ്രസ്താവം. പ്രവാചക ചര്യ പിന്‍പറ്റി ജീവിതം മുന്നോട്ടു കൊണ്ടുപോകുവാനുള്ള പ്രതിഞ്ജ പുതുകേണ്ട മാസം കൂടിയാണ് പുണ്യ റബീഉല്‍ അവ്വല്‍. മുസ്ലിം എന്നാല്‍ തന്റെ നാവില്‍ നിന്നും കൈകളില്‍ നിന്നും മറ്റുള്ളവര്‍ രക്ഷപ്പെട്ടവനാണെന്നാണ് പ്രവാചകരുടെ അദ്ധ്യാപനം. തന്നില്‍നിന്ന് വാക്കാലോ പ്രവര്‍ത്തിയാലോ മറ്റുള്ളവര്‍ക്ക് ഒരു തരത്തിലുളള ദ്രോഹവും വന്നുപോകരുതെന്നാണ് അവിടുന്ന് നിഷ്കര്‍ശിക്കുന്നത്. ആരെങ്കിലും ദുഷ്ചെയ്തികളിലേര്‍പ്പെടുന്നത് കണ്ടാല്‍ കൈകൊണ്ടും കഴിഞ്ഞില്ലെങ്കില്‍ നാവ് കൊണ്ടും തടയാന്‍ നിര്‍ദേശിച്ച പ്രവാചകന്‍, നാവിന്റെയും കൈകളുടെയും നന്മ തിന്മ വരച്ചുകാണിക്കുകയാണവിടെ.

നബി തിരുമേനി(സ്വ) അനസുബ്നു മാലിക്(റ) എന്ന ശിഷ്യനു നല്‍കിയ ഒരുപദേശം കാണുക: “കുഞ്ഞുമകനേ, നിന്റെ മനസ്സില്‍ ഒരാളോടും അസൂയയും പകയുമില്ലാതെ പ്രഭാതത്തെയും പ്രദോഷത്തെയും അഭിമുഖീകരിക്കാന്‍ ശ്രമിക്കുക. കുഞ്ഞുമകനേ അത് എന്റെ ചര്യയില്‍ പെട്ടതാണ്. എന്റെ ചര്യ വല്ലവനും ജീവിപ്പിച്ചാല്‍ അവന്‍ എന്നെ സ്നേഹിച്ചു. എന്നെ ആരെങ്കിലും സ്നേഹിച്ചാല്‍ അവന്‍ എന്നോടൊപ്പം സ്വര്‍ഗ്ഗത്തിലായി”. അക്കൂട്ടത്തില്‍ നമ്മെ എല്ലാവരെയും അള്ളാഹു ഉള്‍പെടുത്തി അനുഗ്രഹിക്കട്ടെ (ആമീന്‍).

One comment on “പുണ്യ റബീഉല്‍ അവ്വല്‍ സമാഗതമാവുമ്പോള്‍…!

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s