ജമാഅത്തെ ഇസ്‌ലാമിക്ക് പിന്നാലെ മുജാഹിദും…!


ഇക്കഴിഞ്ഞ രണ്ടുമൂന്ന് ആഴ്ചകൾക്ക് മുമ്പ് വൻ കോലാഹലങ്ങളും പ്രചരണങ്ങളും മുഴക്കി ഐ എസ് വിരുദ്ധ ബോധവൽക്കരണവുമായി രംഗത്ത് വന്ന ജമാഅത്തെ ഇസ്‌ലാമി, ലക്ഷ്യം കാണാതെ ജാള്യതയോടെ മുഖംകെട്ട് പിൻവങ്ങേണ്ട്യവന്ന അനുഭവം ഇപ്പോൾ കേരളത്തിലെ മുജാഹിദ് വിഭാഗവും ചോദിച്ച് വാങ്ങിയിരിക്കുകയാണ്. അബുല്‍ അഅ്‌ലാ മൗദൂദിയുടെ ആശയങ്ങളെ പ്രമാണമായി കൊണ്ടുനടക്കുന്നവരാണ് ജമാഅത്തെ ഇസ്‌ലാമി അതുകൊണ്ട് തന്നെയാണ് അതിന് സമാനമായ ആശയം കൊണ്ടുനടക്കുന്ന അബൂബക്കര്‍ അല്‍ ബഗ്ദാദിയെ നേരിടുന്നതിൽ അവർ പരാജയപെട്ടുപോയത്. ജമാഅത്തെ ഇസ്‌ലാമിയേക്കാൾ ഐ എസ് ആശയവുമായി ഏറെ ഒട്ടിചേർന്ന് പിണഞ്ഞ് വരിഞ്ഞ് കിടക്കുന്നതാണ് വഹാബിസം. അതിനാൽ തന്നെ ഐ എസ് വിരുദ്ധ നിലപാടുമായി രംഗത്ത് വരുന്നതിന് മുമ്പ് ജമാഅത്തെ ഇസ്‌ലാമിക്കുണ്ടായ അനുഭവം പാഠമാക്കേണ്ടതായിരുന്നു.

JAMA-MUJA

ഇസില്‍ തീവ്രവാദത്തെ എതിര്‍ക്കാന്‍ ക്യാമ്പയിന്‍ നടത്തുമെന്നറിയിക്കാന്‍ നടത്തിയ വാര്‍ത്താ സമ്മേളനമായിരുന്നു പാശ്ചാതലം. ഐ എസ്, അല്‍ഖാഇദ, ബോക്കോ ഹറാം തുടങ്ങിയ ഭീകര സംഘടനകളുമായി കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന് യാതൊരു ബന്ധവുമില്ലെന്ന് നേതാക്കള്‍ തട്ടിവിട്ടപ്പോൾ, സലഫിസം തന്നെയല്ലേ ഭീകരസംഘടനകളും മുജാഹിദ് പ്രസ്ഥാനവും പിന്തുടരുന്നതെന്ന് മാധ്യമപ്രവര്‍ത്തകരുടെ ഓർക്കാപുറത്തുള്ള ചോദ്യത്തിന് മുമ്പിൽ പതറിപോയി. മുഹമ്മദ്ബ്‌നു അബ്ദുല്‍വഹാബുമായി കേരളത്തിലെ സലഫീ പ്രസ്ഥാനത്തിന് ബന്ധമില്ലേ എന്ന ചോദ്യത്തിന് ഞങ്ങളുടെ നേതാക്കളില്‍ ഒരാള്‍ മാത്രമാണദ്ദേഹം എന്നുപറഞ്ഞ് ഒഴിഞ്ഞുമാറി. വഹാബിസം എന്നത് ശത്രുക്കള്‍ വിളിക്കുന്ന പേരാണെന്ന് വാദിക്കാനും മറന്നില്ല. സഊദിയുടെ ഭരണം ലഭിച്ചാല്‍ അടുത്ത ദിവസം മുഹമ്മദ് നബിയുടെ ഖബ്‌റിന് മുകളിലെ പച്ചഖുബ്ബ പൊളിക്കുമെന്ന് മുജാഹിദ് നേതാക്കള്‍ പ്രസംഗിച്ചിരുന്നില്ലേ എന്ന ചോദ്യമുയര്‍ന്നപ്പോള്‍ അങ്ങനെ പ്രസംഗിച്ച കെ കെ സകരിയ്യ സ്വലാഹിയെ സംഘടന ശാസിച്ചിട്ടുണ്ടെന്ന മറുപടി നല്‍കി നേതാക്കൾ പ്രതിരോധത്തിലാകുന്ന പരിതാപകരമായ കാഴ്ചയാണ് കണ്ടത്.

മുഹമ്മദ്ബ്‌നു അബ്ദുല്‍ വഹാബിന്റെ നേതൃത്വത്തില്‍ സഊദി അറേബ്യയില്‍ നിരവധി മഖ്ബറകള്‍ തകര്‍ത്ത ചരിത്രം മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ചു. അതുതന്നെയല്ലേ ഇപ്പോള്‍ ഇറാഖിലും സിറിയയിലും ഐ എസ് നടത്തുന്നതെന്നും ചോദ്യമുയര്‍ന്നു. സഊദിയില്‍ ഇബ്‌നു അബ്ദുല്‍വഹാബിന്റെ നേതൃത്വത്തില്‍ മഖ്ബറകള്‍ പൊളിച്ചു എന്ന ചരിത്രം കൊളോണിയല്‍ ചരിത്രകാരന്‍മാരുടെ രചനയാണെന്ന് പറഞ്ഞ് നേതാക്കള്‍ ഒഴിഞ്ഞുമാറാന്‍ ശ്രമം നടത്തി. ഇതുസംബന്ധിച്ച് കെ എന്‍ എം നേതാക്കള്‍ തന്നെ എഴുതിയ പുസ്തകങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ സൂചിപ്പിക്കാനൊരുങ്ങവെയാണ് വാര്‍ത്താ സമ്മേളനം നിര്‍ത്തിവെക്കുകയാണെന്ന് പറഞ്ഞ് നേതാക്കള്‍ തടിയൂരിയത്.

ജമാഅത്തെ, മുജാഹിദ്‌ തുടങ്ങിയ പുത്തൻ പ്രസ്ഥാനങ്ങളല്ലാം ഇസിസ് ഭീകര സംഘടനയോട് മൃദുനയമായിരുന്നു പുലർത്തിവന്നത്. അതുകൊണ്ട് തന്നെയാണ് പിടിച്ചുനിൽക്കാൻ പെട്ടന്നുള്ള ഈ ഇസിസ് വിരുദ്ധ കോലാഹളത്തെ സ്വന്തം അണികളും സമൂഹവും സംശയത്തോടെ കാണുകയും അതിൻറെ ആത്മാർഥയെ ചോദ്യംചെയ്യുകയും ചെയ്തത്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s