‘ഏപ്രില്‍ ഫൂള്‍’ എത്തുമ്പോള്‍…!


istock_000007232625small_0

ഏപ്രില്‍ ഫൂള്‍  നുണ പറഞ്ഞും ആളുകളെ ചതിച്ചും വഞ്ചിച്ചും ചിലര്‍ കൊണ്ടാടുന്ന വര്‍ഷത്തിലെ ഒരു ദിനം മാത്രമാണ്. നമ്മളില്‍ ചിലര്‍ക്ക്  ഒരു ധാരണയുണ്ട് അന്നത്തെ ദിവസം നുണ പറഞ്ഞു അളുകളെ  ഫൂള്‍ ആക്കുവാന്‍ ഇളവു കിട്ടിയിട്ടുണ്ടെന്ന്. അതിനാല്‍ ആ ദിവസം നുണ പറയാത്തവര്‍ പോലും ആ ദിവസമായാല്‍  അത് ശരിക്കും ആഘോഷിക്കുന്നു. എന്നാല്‍  അല്ലാഹുവിനെയും അന്ത്യനാളിനെയും ഭയക്കുന്ന, തന്റെ സുഹൃത്തുക്കളോട് ഗുണകാംക്ഷയുള്ള ഒരാള്‍ക്കും ഏപ്രില്‍ ഫൂള്‍ എന്ന സങ്കല്‍പ്പവുമായി യോജിക്കാന്‍ ഒരിക്കലും കഴിയുകയില്ല. ജീവിതത്തില്‍ സത്യസന്ധത പുലര്‍ത്തുന്നതാണ് പരലോകത്ത് മഹത്തായ വിജയത്തിന് നിദാനമെന്നും  ഖുര്‍ആന്‍ പറയുന്നു: ‘അപ്പോള്‍ അല്ലാഹു അരുള്‍ചെയ്യും: സത്യവാന്മാരുടെ സത്യസന്ധത ഫലംചെയ്യുന്ന ദിനമത്രേ ഇത്. താഴ്ഭാഗങ്ങളിലൂടെ അരുവികളൊഴുകുന്ന ഉദ്യാനങ്ങള്‍ അവര്‍ക്കുള്ളതാകുന്നു. അതില്‍ അവര്‍ എന്നെന്നും വസിക്കുന്നവരാകുന്നു. അല്ലാഹു അവരില്‍ സംപ്രീതനായിരിക്കുന്നു; അവര്‍ അല്ലാഹുവിലും. അതത്രെ മഹത്തായ വിജയം’   (അല്‍ മാഇദ: 119)

മുസൽമാൻ എന്നും ഉൽകൃഷ്ട സ്വഭാവഗുണമുള്ളവരായിരിക്കണം. അല്ലാഹുവിലുള്ള  ഭക്തിയും നന്മ തിന്മ വിവേചനനവും മൂല്യബോധവും പരസ്പര ബഹുമാനവും അവയിൽ സുപ്രധാനമാണ്. മൃഗതുല്യരായി ജീവിക്കുന്നതും സത്യാ‍സത്യബോധമില്ലാതെ ലോകം പോകുന്നവഴിക്ക് പോകുന്നതും മുസ്‌ലിമിനു ഭൂഷണമല്ല സത്യത്തിനു വേണ്ടി മാത്രം നിലകൊള്ളുകയും സത്യം എവിടെ ഏത് രൂപത്തിൽ കണ്ടാലും അതിൽ വിശ്വസിക്കുകയും ചെയ്യുന്നവനാണ് മുസ്‌ലിം. നാം എന്നും ആത്മാർഥതയുള്ള മുസ്‌ലിംകളാവണം. വിശുദ്ധ ഖുർ‌ആൻ പറയുന്നത് നോക്കൂ…

يَا أَيُّهَا الَّذِينَ آمَنُواْ اتَّقُواْ اللّهَ وَكُونُواْ مَعَ الصَّادِقِينَ (التوبة 119)

ഓ സത്യ വിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുവിൻ, സത്യം പറയുന്നവരോടൊപ്പം അണി ചേരുകയും ചെയ്യുക (വിശുദ്ധ ഖുർ‌ആൻ അൽ തൌബ 119 )

ഓർക്കുക  ,നമ്മെ പടച്ചവനായ അല്ലാഹുവിന്റെ മഹത് നാമങ്ങളിലൊന്നാണ്    ‘അൽ ഹഖ് ‘(اَلْحَقُّ جَلَّ جَلَالُهُ)  എന്നത്

ഓർക്കുക, നമ്മുടെ നേതാവ് തിരു നബി  صلى الله عليه وسلم ജിവിതത്തിലൊരിക്കലും കളവ് പറയാത്ത സത്യസന്ധൻ എന്ന മാഹ ഗുണത്തിന്റെ ഉടമയായിരുന്നു എന്ന്.

ഓർക്കുക, ലോകത്ത് സത്യത്തിന്റെ ശബ്ദമാണ് വിശുദ്ധ ഇസ്‌ലാം അതിനെ അടിച്ചമർത്താനുപയോഗിക്കുന്ന വലിയൊരായുധമാണ് കളവ്.

സംസാരത്തിലും പെരുമാറ്റത്തിലും സത്യസന്ധരായവരാണ് മുസ്‌ലിം. കളവ് ,കാപട്യം, വഞ്ചന, തട്ടിപ്പ്, വെട്ടിപ്പ് എന്നിവയൊന്നും മുസൽമന്റെ സ്വഭാവമല്ല. മനസാക്ഷിക്ക് ശരിയാണെന്നറിവുള്ളതല്ലാതെ പറയുകയോ സത്യത്തിനും നീതിക്കും യോജിക്കാത്തവ പ്രവർത്തിക്കുകയോ ചെയ്യാത്തവനാണ് മുസ്‌ലിം.  അല്ലാഹു പറയുന്നത് നോക്കൂ

إِنَّمَا يَفْتَرِي الْكَذِبَ الَّذِينَ لاَ يُؤْمِنُونَ بِآيَاتِ اللّهِ وَأُوْلـئِكَ هُمُ الْكَاذِبُونَ (النحل 105)

വ്യാജം ചമയ്ക്കുന്നവൻ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കാത്തവരാകുന്നു. അവർ തന്നെയാകുന്നു കള്ളം പറയുന്നവരും. (വിശുദ്ധ ഖുർ‌ആൻ സൂറത്ത് അൽ-നഹ്‌ല് -105)

അതിരുവിടുന്ന തമാശകളും കുസൃതികളും പലപ്പോഴും അസത്യങ്ങളോ പൊള്ളയായ വര്‍ത്തമാനങ്ങളോ ആവാം. അവ ചിലപ്പോള്‍ വന്‍ ദുരന്തങ്ങളായിരിക്കും ഉണ്ടാക്കുക. ഒരാള്‍ക്ക് ചിരിക്കാന്‍ വേണ്ടി മറ്റൊരാള്‍ക്ക് ദുരന്തമോ നഷ്ടമോ ഉണ്ടാക്കുന്നത് ഒരിക്കലും ശരിയല്ല . കള്ളം പറയല്‍ ഇസ് ലാം വിലക്കിയിട്ടുമുണ്ട്. റസൂല്‍ (സ) ഒരിക്കല്‍ പറഞ്ഞു: ‘ജനങ്ങളെ ചിരിപ്പിക്കാന്‍ വേണ്ടി കള്ളം പറയുന്നവന് നാശം. നബി ഇത് മൂന്ന് പ്രാവശ്യം തുടര്‍ന്നു’ (തിര്‍മിദി). അഥവാ ‘നുണ’യുടെ പേരില്‍ മാത്രം കൊണ്ടാടപ്പെടുന്ന വര്‍ഷത്തിലെ ഒരു ദിവസത്തെ ഇസ് ലാം അംഗീകരിക്കുന്നില്ലെന്ന് ചുരുക്കം.

അല്ലാഹു സത്യവാന്മാരിൽ നമ്മെ ഉൾപ്പെടുത്തട്ടെ

Advertisements
By Muslim Ummath Posted in Islamic

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s