ലോക പ്രശസ്തര്‍ ഇസ്ലാമിലേക്ക്..!


ഇസ്ലാമിനെതിരെ തൂലിക ചലിപ്പിക്കുന്നവരും സിനിമ നിര്‍മ്മിക്കുന്നവരും മസ്ജിദ്‌ മിനാരങ്ങള്‍ക്കെതിരെ ഉറഞ്ഞുതുള്ളിയവരും അവസാനം അവര്‍ അതിനെല്ലാം പ്രായ്ശിത്തം  ചെയ്തു ഇസ്ലാം സ്വീകരിക്കുന്ന കാഴ്ച, അതെല്ലാം ഓര്‍മ്മപെടുത്തുന്നത് പ്രവാചകന്‍ മുഹമ്മദ്‌ നബി (സ്വ) തങ്ങളെ വധിക്കാന്‍ ഊരിപിടിച്ച വാളുമായി ഇറങ്ങിതിരിച്ച ഉമര്‍ ഫാറൂക്ക് (റ) ഒരു നിമിഷം പരിശുദ്ധ ഖുര്‍ആനിലെ ഏതാനും തിരുവചനം കേള്‍ക്കാനിടയാകുകയും അത് മുഹമ്മദ്‌ നബി (സ്വ) തങ്ങളുടെ മുമ്പില്‍ പരിശുദ്ധ കലിമത്ത് ചൊല്ലി ഇസ്ലാം ആശ്ലേഷിക്കുന്നതിലേക്ക് എത്തിച്ച സംഭവമാണ്.

ചലചിത്ര നടി മോണിക്ക ഇസ്ലാം സ്വീകരിച്ചു; അഭിനയം നിര്‍ത്തി

തമിഴ്, മലയാളം ചലച്ചിത്ര നടി മോണിക്ക ഇസ്ലാം മതം സ്വീകരിച്ചു. വാര്‍ത്താ സമ്മേളനത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. എം ജി റഹിമ എന്നായിരിക്കും പുതിയ പേര്. ഇതോടെ അഭിനയം അവസാനിപ്പിച്ചതായും അവര്‍ അറിയിച്ചു. കഴിഞ്ഞ നാല് വര്‍ഷമായി താന്‍ ഇസ്ലാമിനെ കുറിച്ച് പഠിക്കുകയായിരുന്നു. ഇസ്ലാമിക പ്രമാണങ്ങളിലും രീതികളിലും പ്രചോദനം ഉള്‍ക്കൊണ്ടാണ് മതം മാറിയതെന്നും റഹിമ പറഞ്ഞു. റഹിമയുടെ പിതാവ് ക്രിസ്ത്യാനിയും മാതാവ് ഹിന്ദുവുമാണ്. അവരുടെ സമ്മതത്തോടെ തന്നെയാണ് താന്‍ ഇസ്ലാമിലേക്ക് വന്നതെന്നും റഹിമ വ്യക്തമാക്കുന്നു. വിശുദ്ധ ഖുര്‍ആനില്‍ പറയുന്ന കാര്യങ്ങള്‍ തികച്ചും ശാസ്ത്രീയമാണ്. 1400 വര്‍ഷങ്ങള്ക്ക് മുന്പ് പറഞ്ഞ പല കാര്യങ്ങളും ശാസ്ത്രം ഇപ്പോഴാണ് കണ്ടുപിടിച്ചത്. ബുർഖയാണ് സ്ത്രീക്ക് സംരക്ഷണം നല്‍കുന്ന വേഷമെന്നും റഹിമ പറയുന്നു. നിരവധി സിനിമകളില്‍ ബാലതാരമായി അഭിനയ രംഗത്ത് എത്തിയ അവര്‍ പിന്നീട് മലയാളത്തിലും തമിഴിലുമായി 68 സിനിമകളിൽ അഭിനയിച്ചിട്ടണ്ട്.

പ്രവാചകനിന്ദാ സിനിമയുടെ നിര്‍മാതാവിന്റെ മകനും ഇസ്‌ലാം സ്വീകരിച്ചു.

DURAN

പ്രവാചകനെ നിന്ദിച്ചുകൊണ്ടുള്ള സിനിമയായ ‘ഫിത്‌ന’ യുടെ നിര്‍മാതാവായ ആര്‍നോഡ് വാന്‍ ഡൂറന്റെ മകന്‍ ഇസ്‌ലാം സ്വീകരിച്ചു. കടുത്ത ഇസ്‌ലാം വിരുദ്ധനും ഹോളണ്ടിലെ തീവ്ര വലതുപക്ഷ പാര്‍ട്ടിയുടെ നേതാവുമായിരുന്ന ആര്‍നോഡ് വാന്‍ ഡൂറന്‍ നേരത്തെ ഇസ്‌ലാം സ്വീകരിച്ചിരുന്നു. ദുബൈ ഇന്റര്‍നാഷണല്‍ പീസ് കണ്‍വന്‍ഷനില്‍ വെച്ചാണ് ആര്‍നോഡ് ഡൂറന്റെ മകന്‍ ഇസ്‌കന്ദര്‍ ആമിയന്‍ തന്റെ ഇസ്‌ലാമാശ്ലേഷണം പ്രഖ്യാപിച്ചത്. തന്റെ പിതാവ് ഇസ്‌ലാം സ്വീകരിച്ചതിന് ശേഷം അദ്ദേഹം കൂടുതല്‍ ശാന്തനായതായും അതാണ് തന്നെ ഇസ്‌ലാമിനെ കുറിച്ച് പഠിക്കാന്‍ പ്രേരിപ്പച്ചതെന്നും ഇസ്‌കന്ദര്‍ വ്യക്തമാക്കി. തന്റെ സുഹൃത്ത് യൂനുസും ഇസ്‌ലാം ആശ്ലേഷത്തിന് തനിക്ക് പ്രേരണയായതായി 22 കാരനായ ഇസ്‌കന്ദര്‍ വ്യക്തമാക്കി. 2008 ല്‍ കടുത്ത ഇസ്‌ലാം വിരുദ്ധ സിനിമയായ ‘ഫിത്‌ന’ പുറത്തിറക്കിയതിന് ശേഷമാണ് ആര്‍നോഡ് വാന്‍ ഡൂറന്‍ ഇസ്‌ലാമിനെ കുറിച്ച് പഠിക്കാന്‍ തുടങ്ങിയത്. അഞ്ച് വര്‍ഷം നീണ്ടു നിന്ന പഠനത്തിന് ശേഷമാണ് അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചത്. ഇസ്‌ലാം സ്വീകരിച്ചതിന് ശേഷം ആര്‍നോഡ് വാന്‍ ഡൂറന്‍ കഴിഞ്ഞ വര്‍ഷം ഹജ്ജ് കര്‍മ്മം നിര്‍വഹിച്ചിരുന്നു.

jai

മിഴിലെ യുവ താരങ്ങളില്‍ ശ്രദ്ധേയനായ ജയ് ഇസ്ലാംമതം സ്വീകരിച്ചു എന്ന് വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. അതേസമയം മതംമാറിയതിനെ കുറിച്ച് ഔധ്യോഗികമായ വിശദീകരണം താരം നല്‍കിയിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ഇസ്ലാം മതാചാരങ്ങള്‍ പിന്‍പറ്റിയാണ് ജയ് ജീവിക്കുന്നത് എന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു. മാസങ്ങള്‍ക്ക് മുന്‍പ് പ്രശസ്ത സംഗീതസംവിധായകന്‍ ഇളയരാജയുടെ മകനായ യുവന്‍ ശങ്കര്‍ രാജ ഇസ്ലാംമതം സ്വീകരിച്ചിരുന്നു. ജയ് ഇത്തരം ഒരു തീരുമാനം എടുക്കാന്‍ യുവന്‍ ശങ്കര്‍ രാജയുടെ മതം മാറ്റവും ഒരു കാരണമായി പറയപ്പെടുന്നു . 

yuvan-shankar-raja_1

ഇളയരാജയുടെ മകനും സംഗീത സംവിധായകനുമായ യുവന്‍ ശങ്കര്‍ രാജ ഇസ്ലാം സ്വീകരിച്ചു ഏറെ വാര്‍ത്തയായിരുന്നു. കഴിഞ്ഞ ഒരുവര്‍ഷമായി യുവാന്‍ ഇസ്ലാം മത ആചാരങ്ങള്‍ അനുഷ്ടിച്ചു വരികയായിരുന്നു. എന്നാല്‍ ഇസ്ലാം മതം സ്വികരിക്കാന്‍ പ്രചോദനം എന്തെന്ന് വ്യക്തമല്ല. ഒരു ആത്മീയ ഗുരുവുമായുള്ള കൂടിക്കാഴ്ചയാണ് തന്നെ ഇസ്ലാമിലേക്ക് ആകര്‍ഷിച്ചതെന്ന് യുവാന്‍ പറയുന്നു. മാതാവിന്റെ മരണത്തില്‍ ദുഖിതനായ യുവന്‍ ശങ്കര്‍ ആത്മീയ ഗുരുവിനെ കാണുക പതിവായിരുന്നു. മാതാവുമായി മാനസീകമായി വളരെ അടുത്ത ബന്ധമായിരുന്നു യുവന്. എന്നാല്‍ ഇസ്ലാം മതം സ്വീകരിച്ചതിനുപിന്നില്‍ ഗുരുവാണോയെന്ന് വ്യക്തമല്ലെന്ന് യുവനുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. മതം വിശ്വാസം മാറുന്നത് തികച്ചും വ്യക്തി പരമായ കാര്യമായതിനാല്‍ കുടുംബാംഗങ്ങള്‍ എല്ലാവരും അതിനെ ബഹുമാനിക്കുന്നണ്ടെന്നാണ്  ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മഡോണ ഇസ്ലാം മതത്തിലേക്ക് ?

ഇസ്ലാം മതത്തിന്റെ വിശുദ്ധ ഗ്രന്ഥമായ ഖുറാന്‍ പഠിക്കുന്ന വിവരം പോപ് താരം മഡോണ  വെളിപ്പെടുത്തിയിരിരുന്നു. ഇസ്ലാമിലേക്ക് ആകര്‍ഷിക്കപ്പെട്ടുവെന്ന് തുറന്നു സമ്മതിച്ച ജാനറ്റ് ജാക്‌സന്‍, ഡേവ് ചാപ്പെല്ല തുടങ്ങിയ സെലിബ്രിറ്റികളുടെ നിരയിലേക്ക് ഇതോടെ മഡോണയുടെ പേരും വന്നിരിക്കുന്നു.

മിസ്റ്റര്‍ ബീന്‍

മീഡിയകളില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ വാര്‍ത്തയായിരുന്നു ലോകപ്രശസ്തനായ ബ്രിട്ടീഷ് ഹാസ്യാവതാരകന്‍ മിസ്റ്റര്‍ ബീന്‍ എന്നറിയപ്പെടുന്ന റൊവാന്‍ അറ്റ്കിന്‍സന്‍ ഇസ്‌ലാം മതം സ്വീകരിച്ചതായിയുള്ള വാര്‍ത്ത. ഔദ്യോഗികമായി ഇതിന്‍റെ സ്ഥിതീകരണം വന്നിട്ടില്ലെങ്കിലും ഇതും ഏറെ ചര്‍ച്ചയാകുകയും ലോക ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തിരുന്നു. മുമ്പ് ഡെന്‍മാര്‍ക്കില്‍ പ്രവാചകന്‍ (സ്വ) തങ്ങളെ ഇകഴ്ത്തി കാര്‍ട്ടൂണ്‍ പ്രസിദ്ധപെടുത്തിയത് ഏറെ ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണമാവുകയും  അത്  തിരു പ്രവാചകന്‍ (സ്വ) തങ്ങളെ കുറിച്ച് പഠിക്കാന്‍ പ്രേരണമാവുകയും ധാരാളം ആളുകള്‍ ഇസ്ലാമിലേക്ക് കടന്നുവരികയും ചെയ്തു. ഇവിടെ മിസ്റ്റര്‍ ബീന്‍ താന്‍ ഇസ്ലാം സ്വീകരിക്കാനുണ്ടായ കാരണവും വ്യക്തമാക്കുന്നുണ്ട്. ഇന്റര്‍നെറ്റില്‍ പ്രവാചകനെ അവഹേളിക്കുന്ന സിനിമ കാണാനിടയാവുകയും അത്  പ്രവാചകനെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ പ്രേരിപ്പിക്കുകയും അങ്ങനെ ഇസ്ലാമിലേക്ക് ആകൃഷ്ടനാകുകയുമായിരുന്നു.

Madeenayil

മുമ്പ് പ്രവാചകനേയും ഇസ്‌ലാമിനെയും അപകീര്‍ത്തിപ്പെടുത്താനായി ഇറക്കിയ ഫിത്ന എന്ന സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായ ഹോളണ്ടിലെ പ്രമുഖ വലതുപക്ഷ വിഭാഗമായ ഫ്രീഡം പാര്‍ട്ടിയുടെ മുന്‍നേതാവ് ആര്‍നോഡ് വാന്‍ഡൂണ്‍ ഇസ്‌ലാം സ്വീകരിച്ചതു ലോകം ശ്രദ്ധിക്കപെട്ടിരുന്നു. വിമര്‍ശിക്കാനായി ഇസ്‌ലാമിനെക്കുറിച്ച് പഠിക്കുവാനാരംഭിച്ച ആര്‍നോഡ്, ഫിത്നക്കെതിരെ ഉയര്‍ന്ന പ്രതിഷേധത്തില്‍ അല്‍ഭുതപ്പെടുകയും തുടര്‍ന്ന് പ്രവാചക ചരിത്രം സത്യസന്ധമായി പഠിച്ചതിലൂടെ സത്യം മനസിലാക്കുകയുമായിരുന്നു. തുടര്‍ന്ന് ഇസ്‌ലാം സ്വീകരിച്ച അദ്ദേഹം മദീനയിലെത്തി റൌദാ ശരീഫ് സന്ദര്‍ശിക്കുകയും മാപ്പിനപേക്ഷിക്കുകയും പിന്നീട് മക്കയിലെത്തി ആര്‍നോഡ് തന്‍റെ ആദ്യ ഉംറ കര്‍മവും നിര്‍വഹിച്ചാണ് മടങ്ങിയത്. കഴിഞ്ഞ  ഹജ്ജ്  കര്‍മ്മം നിര്‍വഹിക്കുവാനും  അദ്ദേഹം എത്തിയിരുന്നു. മദീനയില്‍ പ്രവാചകന്റെ ചാരത്തെത്തിയപ്പോള്‍ ഞാന്‍ സര്‍വ്വതും മറന്നു. എന്റെ ഹൃദയത്തില്‍ വല്ലാത്ത ഒരാശ്വാസമുണ്ടായി. അവിടേക്ക് സലാം ചൊല്ലി ഞാന്‍ ഖേദം അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

anto

ലോകപ്രശസ്ത ജപ്പാനീസ് ഗുസ്തിതാരം അന്റോണിയോ ഇനോക്കി ഇസ്‌ലാം സ്വീകരിച്ചതും വാര്‍ത്തയായിരുന്നു, മുഹമ്മദ് ഹുസൈന്‍ ഇനോക്കി എന്ന പുതിയ പേരാണ് അദ്ദേഹം സ്വീകരിച്ചത്.  പ്രശസ്ത ഫ്രഞ്ചുഗായിക ഡിയംസ് ഈയടുത്ത്  ഇസ്ലാം ആശ്ലേഷിച്ചത് ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഏറെ പ്രശസ്തിയും പണവുമായപ്പോഴും ഒരു തരം മാനസിക സംഘര്‍ഷത്തിലായിരുന്നു. നിരവധി വൈദികരെ സമീപിച്ചെങ്കിലും അവര്‍ക്കൊന്നും പ്രശ്നം പരിഹരിക്കാനായില്ല. പിന്നെ, പ്രാര്‍ഥനകളിലും ഖുര്‍ആന്‍ പാരായണത്തിലുമാണ് താന്‍ അതിന് പരിഹാരം കണ്ടെതെന്ന് ഡിയംസ് പറയുന്നു. ചില ഘട്ടങ്ങളില്‍ ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ച് വരെ ചിന്തിച്ചുപോയിട്ടുണ്ടെന്നും ആത്മകഥ പറയുന്നു. പ്രശസ്ത പോപ് ഗായികയും മൈക്കല്‍ ജാക്‌സന്റെ സഹോദരിയുമായ ജാനറ്റ് ജാക്‌സന്‍ ഇസ്ലാം മതം സ്വീകരിക്കാന്‍ ഒരുങ്ങുന്നതായി വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ജാനെറ്റിന്റെ സഹോദരന്‍ മെക്കല്‍ ജാക്‌സന്‍ മുമ്പ് തന്നെ ഇസ്ലാം മതം സ്വീകരിച്ചിരുന്നു.

വേറൊരു കാര്യവും ഇവിടെ എടുത്ത് പറയേണ്ടതുണ്ട്, ഇങ്ങിനെ ഇസ്ലാം ആശ്ലേഷിക്കുന്ന സാധാരണക്കാരെയും പ്രമുഖരേയും പ്രലോപിച്ചു വഹാബി ആശയത്തിലേക്ക് തളച്ചിടാന്‍ അവരുടെ മെഷിനറി ലോബി സജീവമാണ്. ഇവരുടെ കെണിയില്‍ ചിലരല്ലാം പെട്ടുപോയിട്ടുണ്ട്, എന്നാല്‍ (അല്‍ ഹംദുലില്ലാഹ്) ഇന്ന് അവരല്ലാം വഹാബിസത്തിന്റെ പൊള്ളത്തരം മനസ്സിലാക്കി അതിനെ വലിച്ചെറിഞ്ഞു സുന്നത്ത്‌ ജമാഅത്തിലേക്ക് കടന്നു വന്നിരിക്കുന്നു. വന്നു കൊണ്ടിരിക്കുന്നു. ചുരുക്കത്തില്‍ അമേരിക്ക യൂറോപ്പ്‌ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രമുഖരും സാധാരണക്കാരുമായി ധാരാളം ആളുകള്‍ ദിനം പ്രതി ഇസ്ലാമിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. (അല്‍ ഹംദുലില്ലാഹ് )

To Islam

2 comments on “ലോക പ്രശസ്തര്‍ ഇസ്ലാമിലേക്ക്..!

  1. നിങ്ങള്‍ പറയുന്നു നിങ്ങള്‍ മാത്രമാണ് സ്വര്‍ഗ്ഗ അവഗാശി ..മുജാഹിത് പറയുന്നു അവരാണ് സ്വര്‍ഗ്ഗ അവഗാശി ..അങ്ങിനെ ജമാഹതും തബ്ലീകും ഒക്കെ ..ഞാന്‍ ഒന്ന് ചോതിക്കുന്നു ആരാണ് യഥാര്‍ത്ഥ മുസ്ലിം അതെങ്ങിനെയാണ് കണ്ടെത്തേണ്ടത്‌ …ഇനി പ്രവാജഗനെ അവഹേളിക്കുന്ന തരത്തില്‍ രസൂലിന്ടെ മുടി എന്ന് പറഞ്ഞു കൊണ്ട് വന്നു അതിനെ വെള്ളത്തിലിട്ടു കുടിപ്പിക്കുന്നവരെ മുസ്ലിം എന്ന് പറയാന്‍ പറ്റുമോ ..റസൂല്‍ ചെയാത്തതും പറയാത്തതും ആയ അനാജാരങ്ങള്‍ ചെയ്തു ഇതാണ് ഇസ്ലാം ഇത് ചെയാത്തവര്‍ മുസ്ലിം അല്ല എന്ന് പാവങ്ങളെ പടിപ്പിക്കുന്നവരെ മുസ്ലിം എന്ന് വിളിക്കാന്‍ പറ്റുമോ .!!!!

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s