ജമാദുല്‍ ആഖിര്‍ മാസം


ഖലീഫ അബൂബക്കര്‍ സിദ്ദീക് (റ) വഫാത്ത് , ഇമാം ഗസ്സാലി (റ) വഫാത്ത്, അബ്ബാസി ഖലീഫ ഹാറുന്‍ അര്‍-റഷീദ് വഫാത്ത് (193-AH) ,  ജമല്‍ യുദ്ദം (36-AH) , സുല്‍ത്താന്‍ മുഹമ്മദ്‌ അല്‍-ഫാതിഹ് രണ്ടാമന്‍ കോന്‍സ്റ്റാന്റ്റിനോപില്‍ കീഴടക്കിയത് (857-AH )…..തുടങ്ങീ സംഭവങ്ങള്‍ ജമാദുല്‍ ആഖിര്‍ മാസത്തിലായിരുന്നു.

ഇമാം അബൂഹാമിദുല്‍ ഗസ്സാലി

ഹി. അഞ്ചാം നൂറ്റാണ്ടിലെ പ്രമുഖനായ പരിഷ്‌കര്‍ത്താവാണ് ഇമാം അബൂഹാമിദുല്‍ ഗസ്സാലി. മുസ്‌ലിം ദൈവശാസ്ത്ര വിശാരദനും ആത്മജ്ഞാനിയുമായിരുന്ന ഇമാം ഗസ്സാലി എ.ഡി 1058 ല്‍  ഹി. 450-ല്‍  കിഴക്കന്‍ ഇറാനിലെ ഖുറാസാനിലെ തൂസ് ജില്ലയിലാണ് അദ്ദേഹം ജനിച്ചത്. അബൂ ഹാമിദ് മുഹമ്മദ് ബിന്‍ മുഹമ്മദ് അത്തൂസി അല്‍ ഗസ്സാലി എന്ന് പൂര്‍ണ്ണ നാമം. ഇസ്‌ലാമിക ലോകത്ത് ധിഷണകൊണ്ടും കര്‍മം കൊണ്ടും വിപ്ലവം രചിച്ച പണ്ഡിതരില്‍ ശ്രദ്ധേയ സാന്നിധ്യമാണ് ഇമാം ഗസാലി(റ) 

അറിവ് തേടിയുള്ള നിരന്തര സഞ്ചാരമായിരുന്നു ഇമാം ഗസ്സാലി(റ)വിന്റെ ജീവിതം മുഴുവന്‍. വളരെ തീക്ഷ്ണമായ ഈ വൈജ്ഞാനിക സഞ്ചാരങ്ങള്‍ ജീവിതത്തിന്റെ അവസാനം വരെ നിലനിന്നു. അറിവിന്റെ പ്രഥമപാഠങ്ങള്‍ സ്വന്തം നാട്ടില്‍ നിന്നുതന്നെ ഗസ്സാലി(റ) കരസ്ഥമാക്കി. നാട്ടില്‍നിന്നും ഇറാനിലെ ജുര്‍ജാനില്‍ പോയി ഇമാം അബൂ നസ്വര്‍ ഇസ്മാഈലി(റ) എന്ന പണ്ഡിതനില്‍ നിന്നും അറിവു സ്വീകരിക്കുകയും തഅ്‌ലീഖത്ത് (പഠന പുസ്തകങ്ങള്‍) സംഘടിപ്പിച്ച് ത്വൂസിലേക്ക് തന്നെ മടങ്ങി. പക്ഷെ, വഴിമധ്യെ ചെറി പ്രായക്കാരനായ ഇമാം ഗസ്സാലി(റ)യെ കൊള്ളക്കാര്‍ പിടികൂടുകയും എല്ലാം കൊള്ളയടിക്കുകയും ചെയ്തു. മറ്റെന്തിനേക്കാളും തഅ്‌ലീഖത്ത് നഷ്ടമായല്ലോ എന്ന ദുഃഖം ഗസ്സാലി(റ)യെ അസ്വസ്ഥനാക്കി. കൊള്ളക്കാരടുത്ത് ചെന്ന് അവര്‍ക്ക് ഒരു ഉപകാരവുമില്ലാത്ത ആ തഅ്‌ലീഖത്ത് തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ടു. കൊള്ളത്തലവന്‍ ചോദിച്ചു: എന്തു തഅ്‌ലീഖത്ത്? ഗസ്സാലി(റ) പറഞ്ഞു: ആ സഞ്ചിയിലുള്ള പുസ്തകങ്ങള്‍. അവ കേള്‍ക്കാനും എഴുതാനും അവയിലെ അറിവ് മനസ്സിലാക്കാനും വേണ്ടിയാണ് ഞാന്‍ പോയത്. അയാള്‍ ചിരിച്ചു പറഞ്ഞു: അതിലുള്ള അറിവ് നീ മനസ്സിലാക്കിയെന്ന് എങ്ങനെ നീ വാദിക്കും? നിന്റെയടുക്കല്‍ നിന്ന് ഞങ്ങള്‍ അതെടുക്കുകയും നീ അറിവില്ലാത്തവനായി ശേഷിക്കുകയും ചെയ്തിട്ടുണ്ടല്ലോ? പിന്നീട് ആ സഞ്ചി ഇമാം ഗസ്സാലി(റ)യെ ഏല്‍പിക്കാന്‍ തന്റെ കൂട്ടാളികളോട് അയാള്‍ കല്പിച്ചു. ഗസ്സാലി(റ) പറയുന്നു: എന്നെ നേര്‍വഴിയിലാക്കാന്‍ അല്ലാഹു അദ്ദേഹത്തെ സംസാരിപ്പിക്കുകയായിരുന്നു. ഞാന്‍ തിരിച്ച് ത്വൂസിലെത്തിയതോടെ മൂന്നുവര്‍ഷം ചെലവഴിച്ച് അവയിലുള്ളതെല്ലാം ഞാന്‍ മനഃപാഠമാക്കുകയും ഇനിമേല്‍ കൊള്ളയടിക്കപ്പെടുകയാണെങ്കില്‍ എനിക്ക് അറിവ് നിഷേധിക്കപ്പെടുന്ന ഒരു സാഹചര്യമുണ്ടാകാത്ത അവസ്ഥയില്‍ ഞാന്‍ ആകുകയും ചെയ്തു.

പാരമ്പര്യം, ബുദ്ധി, സൂഫിസം എന്നിങ്ങനെ മൂന്ന് സ്രോതസ്സുകളില്‍നിന്നുള്ള മത ചിന്തകളുടെ സമ്മിശ്ര അവതരണമാണ് ഇഹ്‌യാഉ ഉലൂമിദ്ദീന്‍. ഖുര്‍ആന്‍ കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ ഇസ്‌ലാമിക ഗ്രന്ഥമെന്ന് പലരും ഇതിനെ വിശേഷിപ്പിച്ചിട്ടുണ്ട്. ഗോളശാസ്ത്രത്തിലും ഗസ്സാലി ഗ്രന്ഥരചന നടത്തിയിട്ടുണ്ട്. മദ്ധ്യകാലത്തുതന്നെ അദ്ദേഹത്തിന്റെ രചനകള്‍ യൂറോപ്യന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിരുന്നു. ഗസ്സാലീ ചിന്തകള്‍ക്കുള്ള അംഗീകാരമായിരുന്നു ഇത്.

എ.ഡി 1111 ഡിസംബര്‍ 18 ന് മരണം വരിക്കുന്നതിനു മുമ്പുതന്നെ, പ്രായോഗിക ഇസ്‌ലാമിക ചിന്ത, വിശ്വാസരംഗം,  ധൈഷണിക രംഗം എന്നീ മൂന്നു തലങ്ങളിലും മുസ്‌ലിംലോകത്തെ            അത്യുന്നതചിന്തകന്‍ എന്ന അംഗീകാരം സ്വന്തം ജന്മ നാടായ തൂസില്‍  തന്നെ ഇമാം ഗസ്സാലിക്ക് ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ നിരന്തരമായ യത്‌നങ്ങളിലൂടെ, അന്നേവരെ രഹസ്യമായി നിലകൊണ്ട സൂഫിസത്തിന് പൊതുതലത്തില്‍ അംഗീകാരം ലഭിക്കുകയുണ്ടായി.

Jamaudil-2

 

 

 

Advertisements
By Muslim Ummath Posted in Islamic

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s