കുവൈറ്റില്‍ വിശ്വാസികള്‍ നബിദിനം കൊണ്ടാടി


അന്ത്യപ്രവാചകന്‍ മുത്ത്‌ മുസ്തഫ (സ്വ)തങ്ങളുടെ ജന്മദിനം കുവൈറ്റില്‍ ഷെയ്ഖ്‌ സയ്യിദ്‌ യൂസഫ്‌ ഹാഷിം അല്‍ രിഫാഇയുടെ ദിവാനിയില്‍ അറബികള്‍ ഇപ്രാവശ്യവും വിപുലമായി ആഘോഷിച്ചു. അറബികള്‍ക്ക് പുറമെ ധാരാളം വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വിശ്വാസികളും പണ്ഡിതന്മാരും ആവേശപൂര്‍വ്വം മൗലിദാഘോഷങ്ങളില്‍ പങ്കുചേര്‍ന്നു.

888A

കുവൈറ്റില്‍ അറബികള്‍ നബിദിനാഘോഷം കൊണ്ടാടിയപ്പോള്‍

ഈജിപ്റ്റ്‌, സിറിയ, പാകിസ്ഥാന്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് പ്രവാസികളായ പ്രവാചക സ്നേഹികള്‍ മൌലിദ് സദസ്സില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. എല്ലാ വര്‍ഷവും ആവേശ പൂര്‍വ്വം സജീവമായി പങ്കെടുക്കാറുള്ള ഷെയ്ഖ് രിഫാഇ ഇപ്രാവശ്യം അസുഖമായി കിടപ്പിലായതിനാല്‍ അദ്ദേഹത്തിന്‍റെ അഭാവത്തില്‍ കുടുംബാംഗങ്ങളാണ് പരിപാടികള്‍ക്ക് മേല്‍നോട്ടം വഹിച്ചത്. 

പ്രവാചക പ്രേമം പ്രോജ്ജ്വലിച്ച് വിശ്വാസികള്‍ നബിദിനം കൊണ്ടാടി

111

1)മസ്ജിദുനബവിയുടെ കിഴക്കേ മുറ്റത്തു പ്രാര്‍ത്ഥന നിര്‍വ്വഹിക്കുന്ന വിശ്വാസികള്‍ 2) UAE യില്‍ നടന്ന മൗലിദാഘോഷം

മുത്ത്‌ മുഹമ്മദ്‌ മുസ്തഫ (സ) തങ്ങളുടെ 1488-ാം ജന്മദിനം ലോകമെമ്പാടുമുള്ള പ്രവാചക സ്നേഹികള്‍ വിവിധ പരിപാടികളോടെ കൊണ്ടാടി. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം നന്മപൂക്കുന്ന ആഘോഷങ്ങളോടെ പുണ്യ റബീഉല്‍ അവ്വല്‍ മാസത്തിന്റെ പൊന്നംബിളി ദൃശ്യമായാത് മുതല്‍ തുടക്കം കുറിച്ച പരിപാടികള്‍ മാസാവസാനം വരെ നീണ്ടുനില്‍ക്കും, പണ്ടത്തേക്കാള്‍ പതിന്മടങ്ങ് ആവേശത്തിലായിരുന്നു പ്രവാചക പ്രേമികള്‍ ഈ റബീ‌ഇനെയും വരവേറ്റത്.

222

കേരളത്തില്‍ വിവിധ സംഘടനകള്‍ നടത്തിയ മീലാദാഘോഷം

ആറാം നൂറ്റാണ്ടില്‍ ജനിച്ച് ലോകത്ത് സനേഹവിപ്ലവത്തിന്റെ വസന്തം തീര്‍ത്ത പുണ്യപ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം ലോകമെങ്ങും ആദരവോടെ ആഘോഷിക്കുന്ന കാഴ്ച വിശ്വാസികളുടെ പ്രവാചക പ്രേമം പ്രോജ്ജ്വലിച്ച് ആത്മീയാവേശം അലയടിക്കുന്ന നിര്‍വൃതിയായിരുന്നു. ശുഭ്രവസ്ത്രം അണിഞ്ഞ കുട്ടികളുടെ മനോഹരമായ ഘോഷയാത്രകളും ദഫ്-കോല്‍ക്കളി പ്രദര്‍ശനങ്ങളും ഇസ്ലാമിക കലാ സാഹിത്യ മല്‍സരങ്ങളും നബിദിനാഘോഷത്തിന് കൊഴുപ്പേകി. പ്രവാചകന്‍റെ നന്മവഴികളെ ഇളംമനസ്സുകളിലേക്ക് പകര്‍ന്നുകൊടുക്കുന്ന തരത്തിലായിരുന്നു പലയിടത്തും നബിദിനാഘോഷം സംഘടിപ്പിച്ചത്. പ്രവാചകനെ സ്തുതിച്ചുകൊണ്ട് നടന്ന ഘോഷയാത്രകള്‍ വീക്ഷിക്കാന്‍ വഴിനീളെ നിരവധിപേര്‍ തടിച്ചുകൂടിയിരുന്നു. എങ്ങും എവിടെയും തിരുനബി പ്രകീര്‍ത്തനങ്ങള്‍ മുഴങ്ങിക്കേള്‍ക്കുകയാണ്.

333

നബിദിന റാലിക്ക് ആവേശമുളവാക്കി മദ്രസ വിദ്യാര്‍ത്ഥികളുടെ വിവിധ കലാ പരിപാടികള്‍

രാജ്യത്തിന്‍റെ പലയിടങ്ങളില്‍ മത സൗഹാര്‍ദ്ദത്തിന്‍റെ പുതിയ പ്രതീക്ഷയുമായി ഹൈന്ദവ സഹോദരങ്ങള്‍ ഉള്‍പെടെ മറ്റു മതസ്ഥര്‍ ഈ ദിനത്തില്‍ സന്തോഷം പങ്ക് വെക്കുകയും നബിദിന ഘോഷയാത്രയെ മധുരവും പാനിയങ്ങളും കൊടുത്ത് സ്വീകരിക്കുന്ന കാഴ്ച സ്‌നേഹബന്ധങ്ങളില്‍ മൈത്രിയുടെയും മത സൗഹാര്‍ദ്ദത്തിന്റെയും സന്ദേശം വിളിച്ചോതുന്നതായിരുന്നു.

444A

വിവിധയിടങ്ങളില്‍ ഹൈന്ദവ സഹോദരങ്ങള്‍ മധുരവും പാനീയങ്ങളും നല്‍കി നബിദിന റാലിയെ സ്വീകരിച്ചപ്പോള്‍

കടുത്ത ശൈത്യത്തെ വകവെക്കാതെ പുണ്യ മദീനയില്‍ റബീഉല്‍ അവ്വലില്‍ ജന ലക്ഷങ്ങളാണു മദീന ലക്ഷ്യമാക്കി പ്രവഹിച്ചു കൊണ്ടിരിക്കുത്. പ്രവാചകര്‍(സ) ജനിച്ചതു റബീഉല്‍ അവ്വല്‍ മാസത്തിലെ രണ്ടാമത്തെ തിങ്കളാഴ്ചയായിരുന്നു. അതിനാല്‍ ഇന്ന് ജന ലക്ഷങ്ങളാണു മദീനയിലെത്തിയത്. രാത്രി ഏറെ വൈകിയും, കടുത്ത തണുപ്പ് വകവെക്കാതെ റൗളയ്ക്കു മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന പച്ച ഖുബ്ബയുടെ അമേയമായ സൗന്ദര്യം നുകര്‍ന്ന് പ്രകീര്‍ത്തന വചനങ്ങള്‍ ചുണ്ടില്‍ മന്ത്രിച്ച് വിശ്വാസി ലക്ഷങ്ങള്‍ വിശ്വവിമോചക നേതാവിനോടുള്ള സ്‌നേഹപ്രകടനം നടത്തുത് കാണാം. വിശുദ്ധ റൗളാ ശരീഫ് 24 മണിക്കൂറും തുറന്നു കൊടുക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ അബ്ദുല്ലാ രാജാവിന്റെ പ്രത്യേക കല്പനയുള്ളത് വിശ്വാസികള്‍ക്ക് വലിയ അനുഗ്രഹമയിരിക്കയാണ്. പുരുഷന്‍മാര്‍ക്ക് 24 മണിക്കൂറും റൗളയില്‍ സിയാറത്ത് ചെയ്യാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് ഫജ്ര്‍, ളുഹര്‍, ഇശാ നിസ്‌ക്കാരങ്ങള്‍ക്കു ശേഷമാണ് സിയാറത്തിനായുള്ള സമയം നിശ്ചയിച്ചിരിക്കുന്നത്. വിന്റര്‍ വെക്കേഷനായതിനാല്‍ സ്വദേശികളുടെ വന്‍ സാന്നിദ്ധ്യമാണ് മദീനയില്‍ കാണുത്.

555

നബിദിനാഘോഷം വിവിധ രാജ്യങ്ങളില്‍

666A

777നബിദിനാഘോഷം വിവിധ രാജ്യങ്ങളില്‍

‘യാ നബീ സലാം അലൈക്കും… യാ റസൂല്‍ സലാം അലൈക്കും…’ മധുരമാര്‍ന്ന ശബ്ദത്തിലൂടെ പ്രവാചകനെ പ്രകീര്‍ത്തിച്ച് മദ്രസകളില്‍ നിന്ന് ഘോഷയാത്രകള്‍ ഏവരെയും ആത്മീയാവേശലഹരിയിലാക്കി. വഴിനീളെ കുട്ടികള്‍ക്ക് വിവിധ സംഘടനകള്‍ മധുരപാനീയങ്ങളും പലഹാരങ്ങളും വിതരണം ചെയ്തു. മുമ്പ് മദ്‌റസകള്‍ കേന്ദ്രീകരിച്ചു മാത്രമായിരുന്നു ആഘോഷങ്ങള്‍ മുഖ്യമായും നടന്നിരുന്നതെങ്കില്‍ ഇന്ന് മദ്‌റസകള്‍ക്കൊപ്പം വിവിധ ഭാഗങ്ങളിലെ ചെറുപ്പക്കാരുടെ കൂട്ടായ്മകളും വളരെ സജീവമായി നബിദിനാഘോഷം ഗംഭീരമാക്കാന്‍ രംഗത്തിറങ്ങുന്നത് കാണുമ്പോള്‍ വല്ലാത്ത അനുഭൂതിയാണ് അനുഭവപ്പെടുന്നത്. തിരുദൂതരോടുള്ള അടങ്ങാത്ത സ്‌നേഹത്തിന്റെയും ആത്മീയ ഔന്നിത്യത്തിന്റെയും ബഹിര്‍സ്ഫുരണമായി പ്രവാചക പ്രകീര്‍ത്തന സദസ്സുകളും ഇശ്‌ഖേ റസൂല്‍ ജത്സകളും നബിദിന ഘോഷ റാലികളും യാത്രകളുമെല്ലാമായി പ്രവാചക പ്രേമം അലയടിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്, വിശ്വാസികളുടെ മനസ്സുകളില്‍ പ്രോജ്ജ്വലിച്ച് നില്‍ക്കുന്ന പ്രവാചകാനുരാഗത്തിന് ചെറിയൊരു പോറല്‍ പോലുമേല്പിക്കാന്‍ നബിദിനം ബിദ്അത്താണെന്ന് പറഞ്ഞു നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുന്ന പുത്തനാശയക്കാര്‍ക്ക് കഴിഞ്ഞിട്ടില്ലതന്നെ.

‘യാ നബീ സലാം അലൈക്കും… യാ റസൂല്‍ സലാം അലൈക്കും…’

Advertisements

One comment on “കുവൈറ്റില്‍ വിശ്വാസികള്‍ നബിദിനം കൊണ്ടാടി

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s