അക്രമിക്കപെടുന്ന ഇസ്ലാമിക പൈതൃകങ്ങള്‍ !


കാലാകാലങ്ങളിലായി വിശ്വാസികള്‍ മഹത്വവും ആദരവും പുലര്‍ത്തി സംരക്ഷിക്കപെട്ടു പോന്നിരുന്ന പല ഇസ്ലാമിക പൈതൃകങ്ങള്‍ അക്രമിക്കപെടുകയും വികലമാക്കുകയും പലതും ലോകത്തു നിന്ന് തന്നെ അപ്രത്യക്ഷമാകുകയും ചെയ്യപെട്ടിരുക്കുന്നു.  അധികാരത്തിന്റെയും  ആയുധത്തിന്റെയും പിന്‍ബലത്താല്‍ ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും തുച്ഹം വരുന്ന ചില ചിദ്ര ശക്തികള്‍ അത് തുടര്‍ന്ന് കൊണ്ടിരിക്കുന്നു. ഇവിടെ നിലനിന്നിരുന്ന ഇസ്ലാമിക പാരമ്പര്യത്തെയും വിശ്വാസത്തെയും ചരിത്രത്തെയും ഇല്ലായിമ ചെയ്തു പുതിയ ആശയങ്ങളും വിശ്വാസങ്ങളും മുസ്ലിംകള്‍ക്കിടയില്‍  അടിച്ചേല്പ്പിക്കുകയാണ് അവരുടെ ലക്‌ഷ്യം.

ഇത് അടുത്ത കാലത്ത് ഉദയം കൊണ്ടതല്ല. ആദ്യ കാല പുത്തന്‍ പ്രസ്ഥാനമായ ഖവാരിജുകളില്‍ തുടങ്ങി പിന്നീട് മുഅതസിലത്തും  ഇപ്പോള്‍ ആധുനിക പുത്തന്‍ വാദികളായ വഹാബികളാല്‍ അത് തുടര്ന്നുകൊണ്ടിരുക്കുന്നു. പരമ്പരാഗത ഇസ്ലാമിക ശൈലിയെ അപഹസിക്കുകയും തള്ളികളയുകയും മാത്രമല്ല പണ്ഡിതന്മാരെയും വിശ്വാസികളെയും വധിക്കുകയും കൊള്ളയടിക്കുകയും ചെയ്യുക എന്നത്  ഇവരുടെ പൊതുസ്വഭാവമാണ്. മാസങ്ങള്‍ക്ക് മുമ്പ് ലിബിയയില്‍ മക്ബറകളും മസ്ജിദുകളും ഇസ്ലാമിക ചരിത്ര ഗ്രന്ഥങ്ങളും അക്രമിക്കപെട്ടതും, അവസാനം സിറിയയില്‍ പള്ളിയില്‍ ദര്‍സ് നടന്നുകൊണ്ടിരിക്കെ സുന്നി പണ്ഡിതനായ ഡോ: ശൈഖ് സഈദ് റമളാന്‍ ബൂത്വിക്ക് ഉള്‍പെടെ വിശ്വാസികളെയും അധിക്രുരമായി വധിക്കപെടുകയും ചെയ്ത സംഭവവും അതില്‍പെട്ടതാണ്.

ജന്നത്തുല്‍ ബഖീഅ്  (മദീന) വഹാബികള്‍ തകര്ക്കപെടുന്നതിനു മുമ്പ്:

111ജന്നത്തുല്‍ ബഖീഅ് (വഹാബികള്‍ തകര്ക്ക പെടുന്നതിനു മുമ്പ്): ഖദീജ(റ), മൈമൂന(റ) എന്നിവരൊഴികെ ബാക്കി എല്ലാ പ്രവാചക പത്‌നിമാരെയും ഖബ്‌റടക്കിയിട്ടുള്ളത്‌. , മൂന്നാം ഖലീഫ ഉസ്‌മാൻ(റ), അബ്ബാസ്(റ)‌, നബിയുടെ മകൾ ഫാത്വിമ(റ), നബിയുടെ അമ്മായി സ്വഫിയ്യ(റ), നബിക്ക്‌ മുലയൂട്ടിയ ഹലീമ(റ), നബി (സ്വ)യുടെ പ്രിയപ്പെട്ട പെണ്മക്കളായ ബീവി ഉമ്മുകുല്സും, ബീവി റുഖിയ്യ, ബീവി സൈനബ്(റ), നാല്‌ മദ്‌ഹബീ ഇമാമുകളുടെ കൂട്ടത്തിലെ ഇമാം മാലികുബ്‌നു അനസ്(റ)‌, അദ്ദേഹത്തിന്റെ ഗുരുവര്യൻ ഇമാം നാഫിഅ(റ), സഅദു ബ്നു മുആദ്(റ), അബൂസഈദുല്‍ ഖുദ്രി(റ), ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍(റ) നബി (സ്വ)യുടെ മകന്‍ ഇബ്രാഹിം(റ), ഉസ്മാന്‍ ബിന്‍ മള്ഊന്‍(റ) അബ്ദുറഹ്മാനുബ്നു ഔഫ്(റ), അസ്അദ്ബിന്‍ സുറാറ(റ), ഫാത്വിമ ബിന്ത്മ അസദ്(റ), അബ്ദുല്ലാഹിബ്നു മസ്ഊദ്(റ), സഅദുബിന്‍ അബീവഖാസ്(റ) അബൂത്വാലിബിന്റെ മകന്‍ അഖീല്‍(റ), സുഫ്യാന്‍ ബിന്‍ ഹാരിസ്(റ), അബ്ദുല്ലാഹിബ്നു ജഅ്ഫര്‍ അല്ത്വനയ്യാര്‍(റ) ഹസനുബ്നു അലിയ്യ്(റ) അലീ സൈനുല്‍ ആബിദീന്‍(റ). സൈനുല്‍ ആബിദീന്‍(റ) ജഅ്ഫറുസ്സ്വാദിഖ്(റ) തുടങ്ങി അനേകം പ്രമുഖർ അന്ത്യവിശ്രമം കൊള്ളുന്നു

ഹിജ്‌റയുടെ പ്രഥമ നൂറ്റാണ്ടില്‍ ഇസ്‌ലാമിക ഖിലാഫത്തിനെ തകര്‍ക്കാനും മുസ്‌ലിംകളെ ഭിന്നിപ്പിക്കാനും രംഗത്ത്‌ വന്ന മതനവീകരണ പ്രസ്ഥാനമാണ്‌ ഖവാരിജിസം. നജ്‌ദ്‌ ആസ്ഥാനമാക്കിയായിരുന്നു അവരുടെ പ്രവര്‍ത്തനം. ഖവാരിജിസത്തിന്റെ പ്രേതങ്ങള്‍ അന്ത്യനാള്‍ വരെ അവതരിക്കുമെന്നും അവരിലെ അവസാനത്തെ വിഭാഗം ദജ്ജാലിനോട്‌ കൂടെയായിരിക്കുമെന്നും സലഫ്‌ (ആദ്യ കാല പണ്ഡിതര്‍) പ്രവചിച്ചിട്ടുണ്ട്‌. പ്രസ്‌തുത വചനത്തിന്റെ പുലര്‍ച്ചയാണ്‌ വഹാബിസം.

ജന്നത്തുല്‍ ബഖീഅ് വഹാബികള്‍ തകര്‍ക്കപെട്ടതിനു ശേഷം:

ജന്നത്തുല്‍ ബഖീഅ് വഹാബികള്‍ തകര്‍ക്കപെട്ടതിനു ശേഷം

മക്കയിലെ മുശ്‌രികുകള്‍ക്കെതിരെ അല്ലാഹു അവതരിപ്പിച്ച ഖുര്‍ആനിക വചനങ്ങള്‍ മുസ്‌ലിംകളുടെ മേല്‍ കെട്ടിവെച്ച്‌ അവരെ മുശ്‌രിക്കുകളാക്കി ചിത്രീകരിക്കുന്ന ഖവാരിജിയന്‍ തന്ത്രങ്ങളെ പച്ചയായി പഴറ്റുന്നവരാണ്‌ വഹാബികള്‍..  ഉസ്‌മാനിയ്യ ഖിലാഫത്തിനെ തകര്‍ക്കാന്‍ ബ്രിട്ടനുമായി കൂട്ട്‌ കൂടിയ വഹാബിയന്‍ കരുനീക്കങ്ങളില്‍ നിന്ന്‌ ഖവാരിജുമായുള്ള വഹാബിസത്തിന്റെ പിതൃത്വം വായിച്ചെടുക്കാവുന്നതാണ്‌. ഭരണം കയ്യാളാന്‍ വേണ്ടി അനവധി മുസ്‌ലിംകളെ വധിച്ച്‌ ഖവാരിജുകളോട്‌ കൂറ്‌ പുലര്‍ത്തിയത്‌ വഹാബിസത്തിന്റെ ഖവാരിജ്‌ ബന്ധത്തെ ശരിവെക്കുന്നുണ്ട്‌.

വഹാബിസത്തിന്റെ ശക്തി കേന്ദ്രമായ നജ്‌ദ്‌ ഫിത്‌നകളുടെ ഉറവിടമായിരിക്കുമെന്ന്‌ പ്രവാചകന്‍((സ്വ) പ്രവചിച്ചിട്ടുണ്ട്‌.( (സ്വഹീഹുല്‍ ബുഖാരി,2-105, മിശ്‌കാത്ത്‌ 572). വഹാബിസത്തിന്റെ സ്ഥാപകന്‍ ഇബ്‌നു അബ്‌ദുല്‍ വഹാബിന്റെ ജന്മസ്ഥലമായ നജ്‌ദായിരുന്നു ഖവാരിജുകളുടെയും വഹാബിസത്തിന്റെയും ആസ്ഥാനം.

ജന്നത്തുല്‍ മുഅല്ല (മക്ക ) വഹാബികള്‍ തകര്ക്കപെടുന്നതിനു മുമ്പ്:

ജന്നത്തുല്‍ മുഅല്ല (മക്ക ) വഹാബികള്‍ തകര്ക്കപെടുന്നതിനു മുമ്പ്: ഉമ്മഹാത്തുല്‍ മു:അമിനീന്‍ ഖദീജ (റ) ഉള്‍പെടെ മഹത്തുക്കളുടെ മക്കാം
ജന്നത്തുല്‍ മുഅല്ല (മക്ക ) : ഉമ്മഹാത്തുല്‍ മുഅമിനീന്‍ ഖദീജ (റ) ഉള്‍പെടെ മഹത്തുക്കളുടെ മക്കാം

വഹാബി ആക്രമണ ഭീകരത:

പ്രഥമഘട്ടത്തില്‍ ദര്‍ഇയ്യയിലെ ജാഹിലികളായ ബന്ധുക്കളെ ഒരുമിച്ച്‌ കൂട്ടി ഒരു സമരമുന്നണിയുണ്ടാക്കുകയും തൗഹീദിന്റെ പുന:സ്ഥാപനമെന്ന പേരില്‍ മുസ്‌ലിംകളോട്‌ യുദ്ധം ചെയ്യുകവഴി അവരെ കൊലചെയ്യുകയും കൊള്ളയടിക്കുകയും ചെയ്‌തു. ഗനീമത്ത്‌ മുതല്‍ ആക്രമണാന്ത്യം സുലഭമായി ലഭിച്ചതിനാല്‍ ബന്ധുക്കള്‍ സമ്പന്നരാവുകയും വഹാബിസത്തിലേക്ക്‌ ജനം ചേക്കേറുകയും ചെയ്‌തു. പരിസരപ്രദേശങ്ങള്‍ കീഴടക്കിയ ശേഷം ലഭിച്ച സമ്പത്ത്‌ മുഴുവന്‍ ചെലവഴിച്ചത്‌ ഇബ്‌നു അബ്‌ദില്‍ വഹാബിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു. അവര്‍ യുദ്ധം ചെയ്‌ത്‌ കീഴടക്കിയിരുന്ന പ്രദേശങ്ങളിലെ മുസ്‌ലിം പണ്ഡിതന്മാരെ കൊന്നൊടുക്കുകയും മഹാന്മാരുടെ മഖ്‌ബറകള്‍ ഇടിച്ചു നിരത്തി. കുത്‌ബ്‌ഖാനകള്‍ ഇടിച്ച്‌ നിരത്തി. ഇസ്‌ലാമിക ചിഹ്നങ്ങളും ശിആറുകളും നാമാവശേഷമാക്കുകയും ചെയ്‌തു. മുസ്‌ലിംകളെ നിഷ്‌കരുണം വധിക്കുന്ന തന്റെ അനുയായികള്‍ക്ക്‌ ഇഷ്‌ടംപോലെ സമ്പത്തും സ്വര്‍ഗവും അദ്ദേഹം വാഗ്‌ദാനം ചെയ്‌തു. (താരീഖുല്‍ മംലകതുല്‍ അറബിയ്യ അസ്സഊദിയ്യ)

വഹാബികള്‍ തകര്ക്കപെടുന്നതിനു മുമ്പ്:

444

മദീനയും മക്കയും വഹാബികളുടെ വിഹാരകേന്ദ്രമായപ്പോള്‍ അനേകം മഖ്‌ബറകളും ഖുബ്ബകളും ചരിത്രസ്‌മാരകങ്ങളും അവര്‍ ഇടിച്ചുനിരത്തി. 7 വര്‍ഷത്തോളം മക്കയിലും മദീനയിലും ഈ കിരാത താണ്ഡവം തിമര്‍ത്താടി.

ക്രി: 1807 ല്‍ വഹാബികള്‍ ഇറാഖില്‍ അലി(റ) വിന്റെ ജാറത്തിലേക്കാണ്‌ തിരിച്ചത്‌.നബി(സ്വ) യുടെ വീട്‌ വരെ അവര്‍ പൊളിച്ചുമാറ്റി.(രിസാലതുല്‍ ഔറാഖില്‍ ബാഗ്‌ദാദിയ്യ). ചരിത്ര സ്‌മാരകങ്ങളായ മസ്‌ജിദ്‌ അബൂ ഖുബൈസ്‌ ദാറുല്‍ ഖൈസറാന്‍ ഹിറാഗുഹ എന്നിവ പോലും അവര്‍ തകര്‍ത്തു.(ശിഹാബുദ്ദീന്‍ അഹ്‌മദുല്‍ ജാഇ) നബി (സ്വ), അബൂബക്കര്‍ (റ), അലി (റ), ഖദീജ (റ) തുടങ്ങിയവരുടെ ജന്മ സ്ഥല ഭവനങ്ങള്‍ നശിപ്പിച്ചു. (ഖുലാസതുല്‍ കലാം- സയ്യിദ്‌ അഹ്‌മദ്‌ സൈനി അദ്ദഹ്‌ലാനി) മസ്‌ജിദുകളും സജ്ജനങ്ങളോട്‌ ബന്ധപ്പെട്ട തിരുശേഷിപ്പുകളും വഹാബികള്‍ തകര്‍ത്തു. നബി(സ്വ) അബൂബക്കര്‍( (റ), അലി(റ), ഖദീജ(റ) തുടങ്ങിയവരുടെ ജന്മസ്ഥാന ഭവനങ്ങള്‍ നിലംപരിശാക്കി. ഒരു കൂട്ടര്‍ കര്‍സേവ നിര്‍വ്വഹിക്കുമ്പോള്, മഹാത്മാക്കളെ പരിഹസിച്ച്‌ ആക്ഷേപഗാനം പാടി താളമേളങ്ങളോടെ നൃത്തം വെക്കുകയാവും മറ്റൊരു കൂട്ടര്‍..

555നബി(സ) അന്ത്യവിശ്രമം കൊള്ളുന്ന റൗളാ ശരീഫിന്റെ ചുമരിന്റെ കില്ലയില്‍ ആലേഖനം ചെയ്തിരുന്ന ‘യാ അല്ലാഹു യാ മുഹമ്മദ്‌'(يا الله يا محمد)എന്നത് ‘യാ അല്ലാഹു യാ മജീദ്‌ ‘ (يا الله يا مجيد) എന്നാക്കി തിരുത്തിയിരിക്കുന്നു

സ്വതന്ത്ര നിരീക്ഷകനായ ഹാമിദ് അല്‍ഗാര്‍ രേഖപ്പെടുത്തുന്നു: ”വഹാബി സൈന്യം 1805 ഏപ്രില്‍ മാസത്തില്‍ മദീനയും 1806 ജനുവരിയില്‍ രണ്ടാം തവണ മക്കയും കീഴടക്കി. ഹറമൈനിയുടെ മേലുള്ള ഈ അധിനിവേശം 1812-ന്റെ അവസാനം വരെ നീണ്ടുനിന്നു. ഇക്കാലത്ത് മക്കയിലെയും മദീനയിലെയും ജനങ്ങളുടെ മേല്‍ വഹാബി സിദ്ധാന്തങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെട്ടു. ഖബറുകള്‍ തകര്‍ക്കലായിരുന്നു വഹാബികളുടെ മുഖ്യജോലി. പ്രവാചകന്‍, ഖദീജത്തുല്‍കുബ്‌റ, ഖലീഫാ അലി, അബൂബക്കര്‍ സിദ്ദീഖ് തുടങ്ങിയവരുടെയെല്ലാം ജന്മസ്ഥലങ്ങളെന്ന് കീര്‍ത്തിയാര്‍ജ്ജിച്ച ഭവനങ്ങളുടെ മേല്‍ ഉണ്ടായിരുന്ന എടുപ്പുകള്‍ തകര്‍ക്കപ്പെട്ടു. അല്‍ മഅ്‌ലായിലെ ചരിത്ര പ്രസിദ്ധമായ ഖബറുകള്‍ തകര്‍ത്ത് തരിപ്പണമാക്കി. മദീനയിലെ പ്രവാചകന്റെ പള്ളിയിലെ സമ്പത്ത് കൊള്ളയടിക്കപ്പെട്ടു. പ്രചാകന്റെ ഖബറിനു മുകളില്‍ കെട്ടിപ്പൊക്കിയ എടുപ്പ് തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ഉപേക്ഷിക്കുകയാണുണ്ടായത്. ഈ പണിക്ക് നിയോഗിച്ച കൊള്ളക്കാര്‍ ദൈവാധീനത്താല്‍ മരിച്ചുപോയതാണ് കാരണം. പ്രവാചകന്റെ പള്ളിയോട് ചേര്‍ന്ന് നില്‍ക്കുന്ന ജന്നത്തുല്‍ ബഖീഅ് എന്നറിയപ്പെടുന്ന ഖബറിടത്തിലെ കെട്ടിടങ്ങളും കല്ലുകളുമെല്ലാം നശിപ്പിച്ചിട്ടുണ്ട്. പ്രവാചകന്റെ ഭാര്യമാരെയും അനുചരന്‍മാരെയും അഹ്‌ലുബൈത്തില്‍ പെട്ട പല മഹാന്‍മാരെയും ഖബറടക്കിയ സ്ഥലമാണിത്. വഹാബികളുടെ കാര്‍ക്കശ്യത്തില്‍ നിന്നു വിമുക്തമായപ്പോള്‍ നേരത്തെ ഹറമൈനിയിലെ ഉലമ വഹാബിസത്തിന്റെ സിദ്ധാന്തങ്ങളെ നിര്‍വ്വിശങ്കം കൈയൊഴിച്ചിരുന്നു. എന്നാല്‍ അവര്‍ വീണ്ടും കീഴൊതുങ്ങാന്‍ നിര്‍ബന്ധിതരായി.”(ഹാമിദ് അല്‍ഗാര്‍ -വഹാബിസം / 26)

ഇസ്‌ലാമിന്റെ സാംസ്‌കാരിക ചിഹ്നങ്ങള്‍ക്ക് നേരെ വഹാബികള്‍ നടത്തിയ കര്‍സേവ ഉമ്മത്തിന്റെ ഹൃദയം വേദനിപ്പിക്കുന്ന തരത്തിലായിരുന്നു. അതേകുറിച്ച് മൗദൂദി വാരിക ഇങ്ങനെ സൂചിപ്പിക്കുന്നു: “അനാചാരങ്ങള്‍ അവസാനിപ്പിക്കാനുള്ള തീവ്രശ്രമത്തിനിടയില്‍ മക്കയിലെയും പരിസരത്തെയും പ്രധാനപ്പെട്ട പല ചരിത്ര ചിഹ്നങ്ങളും തേഞ്ഞുമാഞ്ഞു പോയിരിക്കുന്നു. ഹറമിന്റെ വികസനവും ആധുനികവത്കരണവും ചരിത്രാവിശിഷ്ടങ്ങള്‍ നശിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. അതിനാല്‍ ഇസ്‌ലാമിക ചരിത്രത്തിലെ ശ്രദ്ധേയമായ മുദ്രകള്‍ പതിഞ്ഞ പ്രദേശങ്ങള്‍ പരതുന്നവര്‍ക്കു തീര്‍ത്തും അവ്യക്തമായ ധാരണകളാണ് ലഭിക്കുക(പ്രബോധനം വാരിക -1996 ഡിസംബര്‍ 14)

666

ഭരണത്തിന്റെ സ്വാധീനവും സഹായവും അറേബ്യയില്‍ ഈ പരിഷ്കരണ പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്ക് കാരണമായി. എന്നാല്‍ ലോക മുസ്ലിം രാഷ്ട്രങ്ങളില്‍ ഈ പ്രസ്ഥാനത്തിന് ഏറെ സ്വാധീനമുള്ളത് സഊദി അറേബ്യ, ഖത്വര്‍, കുവൈത്ത് എന്നീ നാടുകളിലാണ്. ഇവിടങ്ങളില്‍ ഭരണാധികാരികള്‍ ഇവരുടെ ആശയം വെച്ചുപുലര്‍ത്തുന്നതാണ് ഇതിന് കാരണം.  അതുകൊണ്ടാണ് വിശ്വാസികള്‍ മസ്ജിദുന്നബവിയുടെ വിപുലീകരണത്തിന്റെ മറവില്‍ പ്രവാചകന്റെ ഖബറിടവും മറ്റു ചരിത്ര സ്മാരകങ്ങളും ഇല്ലായ്മ ചെയ്യാന്‍ ഇടം വരുമെന്ന് ആശങ്കിക്കുകയും വിപുലീകരണത്തിനെതിരെ എതിര്‍പ്പുകളുമായി രംഗത്ത് വരുന്നതും. ഇന്ന് പല ഇസ്ലാമിക ചിഹ്നങ്ങളും ശിആറുകളും അപ്രത്യക്ഷമാകുകയോ ഭീഷണി നേരിടുകയോ ചെയ്യുന്നുണ്ട്. ഇതിനു ഉദാഹരണമാണ്  നബി(സ) അന്ത്യവിശ്രമം കൊള്ളുന്ന റൗളാ ശരീഫിന്റെ ചുമരിന്റെ കില്ലയില്‍ ആലേഖനം ചെയ്തിരുന്ന ‘യാ അല്ലാഹു യാ  മുഹമ്മദ്‌'(يا الله يا محمد)എന്നത്  ‘യാ അല്ലാഹു യാ മജീദ്‌ ‘  (يا الله يا مجيد) എന്നാക്കി തിരുത്തിയത് നമ്മുക്ക് കാണാന്‍ കഴിയും.  എങ്കിലും ഇന്നും റൗളാ ശരീഫിന്റെ ചുറ്റിലും പല തവസ്സല്‍ ബൈതുകള്‍ പതിഞ്ഞു കിടക്കുന്നുണ്ട്, (ചിലതിന്റെ മീതെ ചായം പൂശി മറച്ചുവെക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും)

يا خير من دفنت بالقاع أعظمه       #        فطاب من طيبهن القاع والأكم

نفسي الفداء لقبر أنت ساكنه      #         فيه العفاف وفيه الجود والكرم

എന്ന തവസ്സല്‍ ബൈത്ത് ഇപ്പോഴും തെളിഞ്ഞു നില്‍ക്കുന്നുണ്ട്.

ഇന്ന് പല കാര്യങ്ങളിലും അവര്‍ വഹാബിസത്തിന്റെ  തനിനിറം മനസിലാക്കുകയും അതിനെ തള്ളാനും തയ്യാറായിട്ടുണ്ട്. സഊദി അറേബ്യയില്‍ ഹമ്പലി മദ്ഹബ് ഔദ്യോഗകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ജനസംഖ്യാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ലോക മുസ്ലിംകളില്‍ 5% ത്തോളം പേരില്‍ മാത്രമാണ് ഈ വിഭാത്തിന്റെ സമ്പൂര്‍ണ സ്വാധീനമുള്ളത്. മദ്ഹബുകളെ എതിര്‍ത്തുകൊണ്ടും തഖ്ലീദ് ശിര്‍ക്കിലേക്ക് നയിക്കുമെന്നും പ്രസ്താവിച്ചുകൊണ്ടാണ് പ്രസ്ഥാനം ആരംഭിച്ചത്. എങ്കിലും ലോക മുസ് ലിംകളില്‍ ബഹുഭൂരിഭാഗവും മദ്ഹബ് പിന്തുടരുന്നവരായിത്തന്നെ തുടരുന്നു. മദ്ഹബ് നിഷേധികളായ ഗാൈറുമുഖല്ലിദുകള്‍ക്ക് അറേബ്യയില്‍ പോലും സ്വാധീനമില്ലെന്നുള്ളതാണ് സത്യം.

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

(അടുത്ത ലക്കം: പ്രവാചക തിരു ശേഷിപ്പുകളെ കുറിച്ചുള്ള വിവരണം)

3 comments on “അക്രമിക്കപെടുന്ന ഇസ്ലാമിക പൈതൃകങ്ങള്‍ !

 1. Pingback: തിരുശേഷിപ്പുകള്‍ വിമര്‍ശിക്കപെടുമ്പോള്‍ …..! | Muslim Ummath

 2. It was not permissible to address the Prophet (peace and blessings of Allaah be upon him) by saying “Ya Muhammad” during his lifetime, because Allaah says (interpretation of the meaning):

  “Make not the calling of the Messenger (Muhammad صلى الله عليه وسلم) among you as your calling one of another”

  [al-Noor 24:63].

  Al-Dahhaak said, narrating from Ibn ‘Abbaas: They used to say Ya Muhammad, Ya Aba’l-Qaasim, but Allaah told them not to do that, out of respect to His Prophet (peace and blessings of Allaah be upon him). So they said Ya Rasool Allaah (O Messenger of Allaah), Ya Nabi Allaah (O Prophet of Allaah). Mujaahid and Sa’eed ibn Jubayr said something similar.

  Qataadah said: Allaah enjoined that His Prophet (peace and blessings of Allaah be upon him) should be treated with respect and venerated and honoured as a leader. Muqaatil ibn Hayyaan said: Do not address him by name when you call him and say Ya Muhammad, and do not say Ya Ibn ‘Abd-Allaah. Rather address him with honour and say Ya Nabi Allaah or Ya Rasool Allaah.

  Maalik said, narrating from Zayd ibn Aslam: Allaah enjoined them to address him with honour.

  So the Prophet (peace and blessings of Allaah be upon him) should not be addressed by name only, rather it should be said: Ya Rasool Allaah, Ya Nabi Allaah.

  Secondly:

  It is not permissible to call on the Prophet (peace and blessings of Allaah be upon him) in du’aa’ after his death, because du’aa’ is an act of worship that can only be directed to Allaah. Allaah says (interpretation of the meaning):

  “And the mosques are for Allaah (Alone), so invoke not anyone along with Allaah”

  [al-Jinn 72:13]

  “And who is more astray than one who calls on (invokes) besides Allaah, such as will not answer him till the Day of Resurrection, and who are (even) unaware of their calls (invocations) to them?”

  [al-Ahqaaf 46:5]

  And the Prophet (peace and blessings of Allaah be upon him) said to Ibn ‘Abbaas (may Allaah be pleased with him): “If you ask, then ask of Allaah, and if you seek help then seek help from Allaah.”

  Narrated by al-Tirmidhi (2516) and classed as saheeh by al-Albaani in Saheeh Sunan al-Tirmidhi.

  Du’aa’ is asking for benefit and asking for harm to be warded off, and it is not only done by saying Yaa (O…), rather it has become customary among people to use this call in du’aa’, especially when hardship comes and calamity strikes, so they say Ya Allaah, meaning O Allaah, save us, give us help, support us.

  This is the action of monotheists (believers in Tawheed) who do not call upon anyone other than Allaah. As for those who worship graves and tombs, they call upon their “saints” and revered ones, saying Ya Badawi, Ya Rifaa’i, Ya Jilaani, and what they mean is, O Badawi, help us, come to our aid, save us.

  And some of them say: Ya Rasool-Allaah, Ya Muhammad, in this manner also. This is calling upon him, seeking his help and turning to him.

  It is well known that this is one of the worst ways of going against the message that was brought by Muhammad (peace and blessings of Allaah be upon him) and the other Messengers, and that was revealed in the Books, namely the call to Tawheed and worshipping Allaah alone, and forsaking the worship of all others.

  It is not acceptable in the religion of Islam, which Allaah has chosen as the religion for His slaves, to call upon anyone except Allaah, not any Prophet who was sent or any angel who is close to Him. Rather we are to call upon Him alone. Hence Allaah says (interpretation of the meaning):

  “Is not He (better than your gods) Who responds to the distressed one, when he calls on Him, and Who removes the evil, and makes you inheritors of the earth, generations after generations? Is there any ilaah (god) with Allaah? Little is that you remember!”

  [al-Naml 27:62]

  Thus it is known that if a person says Ya Muhammad or Ya Rasool Allaah, not intending thereby to call upon him and seek his help, then there is nothing wrong with it, such as if he wants to call him to mind and remember him, such as if he reads a hadeeth and says Sall-Allaah ‘alayka ya Rasool-Allaah (May Allaah send blessings upon you, O Messenger of Allaah) or How great and beautiful are your words, O Messenger of Allaah. But saying Ya Muhammad is contrary to good manners, as explained above.

  Shaykh Ibn Baaz (may Allaah have mercy on him) was asked: Is it shirk if someone says in any place on earth, Ya Muhammad Ya Rasool-Allaah, calling him?

  He replied:

  Allaah has stated in His Holy Book and on the lips of His Messenger (peace and blessings of Allaah be upon him) that worship is the right of Allaah alone and no one else has any share of it, and that du’aa’ is a kind of worship, so if a person says in any place on earth, Ya Rasool-Allaah, Ya Nabi Allaah or Ya Muhammad, help me, or save me, or support me, or heal me, or support your ummah, or heal the sick Muslims, and guide their misguided ones and so on, then he is making him a partner with Allaah in worship. The same applies to those who do the same thing with regard to other Prophets, angels, awliya’ (“saints), jinn, idols or any other created beings, because Allaah says (interpretation of the meaning):

  “And I (Allaah) created not the jinn and mankind except that they should worship Me (Alone)”

  [al-Dhaariyaat 51:56]

  “O mankind! Worship your Lord (Allaah), Who created you and those who were before you so that you may become Al-Muttaqoon (the pious”

  [al-Baqarah 2:21]

  End quote from Majmoo’ Fataawa al-Shaykh Ibn Baaz (2/453).

  Shaykh Ibn ‘Uthaymeen (may Allaah have mercy on him) was asked: Some people at times of hardship say Ya Muhammad or Ya ‘Ali or Ya Jilaani. What is the ruling on that?

  He replied:

  If the intention is to call upon them and seek their help, then the person is a mushrik in the sense of major shirk that puts one beyond the pale of Islam, and he must repent to Allaah and call upon Allaah alone, as Allaah says (interpretation of the meaning):

  “Is not He (better than your gods) Who responds to the distressed one, when he calls on Him, and Who removes the evil, and makes you inheritors of the earth, generations after generations? Is there any ilaah (god) with Allaah? Little is that you remember!”

  [al-Naml 27:62]

  As well as being a mushrik, he is also fooling himself. Allaah says (interpretation of the meaning):

  “And who turns away from the religion of Ibraaheem (Abraham) (i.e. Islamic Monotheism) except him who befools himself?”

  [al-Baqarah 2:130]

  “And who is more astray than one who calls on (invokes) besides Allaah, such as will not answer him till the Day of Resurrection, and who are (even) unaware of their calls (invocations) to them?”

  [al-Ahqaaf 46:5]

  End quote from Fataawa al-Shaykh Ibn ‘Uthaymeen (2/133).

  And Allaah knows best.

 3. Pingback: വിവാദ ആവശ്യമായി സുഊദി ഗവേഷകന്‍ | Muslim Ummath

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s