ഇസ്‌ലാമിക അഭിവാദനം എങ്ങനെയായിരിക്കണം?


assalamualaikum

മുസ്‌ലിം‌കള്‍ പരസ്പരം കണ്ടുമുട്ടുമ്പോഴുള്ള അഭിവാദനം സലാം പറയലാണ് . അതിന്റെ ഉത്തമ വാക്യം : 

اَلسَّلاٰمُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكٰاتُهُ (അസ്സലാമു അലൈക്കും വറ‌ഹ്‌മത്തുല്ലാഹി വബറകാതുഹൂ ) എന്നാണ്. 

പ്രത്യഭിവാദനത്തിന്റെ ഉത്തമ രൂപം : 

وَعَلَيْكُمُ السَّلاٰمُ وَرَحْمَةُ اللهِ وَبَرَكٰاتُهُ (വ‌അലൈക്കുമുസ്സലാം വ‌റഹ്‌മത്തുല്ലാഹി വബറകാതുഹൂ )എന്നാണ്. 

സലാം പറയുന്നതാണ് മടക്കുന്നതിനേക്കാള്‍ ശ്രേഷ്ഠത. വ്യക്തികളെ അഭിമുഖീകരിക്കുമ്പോള്‍ എല്ലാ സം‌സാരത്തിനു മുമ്പായി സലാം പറയലാണ് സുന്നത്ത്. തൊട്ട് മുമ്പ് കണ്ട്‌മുട്ടിയ ആളാണെങ്കിലും ഇത് സുന്നത്താണ്. 

വ്യക്തികള്‍ തമ്മിലാണ് കണ്ടുമുട്ടുന്നതെങ്കില്‍ വ്യക്തിഗത സുന്നത്തും സം‌ഘങ്ങള്‍ തമ്മിലാണ് കണ്ടുമുട്ടുന്നതെങ്കില്‍ സാമൂഹ്യ സുന്നതുമാണ്. 

സലാം കേട്ടാല്‍ മടക്കല്‍ നിര്‍‌ബന്ധമാണ്. രണ്ട് പേര്‍ ഒപ്പം സലാം ചൊല്ലിയാല്‍ രണ്ട് പേരും മടക്കണം. സലാം ചൊല്ലിയത് വകതിരിവുള്ള കുട്ടിയാണെങ്കിലും മടക്കണം. സലാം ചൊല്ലപ്പെടാത്ത മറ്റൊരാളുടെ മടക്കല്‍ കൊണ്ട് മറ്റുള്ളവര്‍ ബാധ്യതയില്‍ നിന്നൊഴിവാകുകയില്ല. സം‌ഘത്തിലെ ഒരാള്‍ മടക്കിയാല്‍ അയാള്‍ക്കും എല്ലാവരും മടക്കിയാല്‍ എല്ലാവര്‍ക്കും പ്രതിഫലം ലഭിക്കും. 

സ്തീക്ക്, സ്ത്രീയോടും വിവാഹ ബന്ധം നിഷിദ്ധമായവരോടും ഭര്‍ത്താവിനോടും ആകര്‍ഷിക്കപ്പെടാത്ത വൃദ്ധനായ അന്യപുരുഷനോടും സലാം പറയല്‍ സുന്നത്താണ്. അവള്‍ക്ക് പുരുഷ സം‌ഘത്തോട് ചൊല്ലുന്നതും അനുവദനീയമാണ്. മുകളില്‍ പറയപ്പെട്ടവരില്‍ നിന്ന് അവള്‍ സലാം കേട്ടാല്‍ മടക്കല്‍ അവള്‍ക്ക് നിര്‍ബന്ധമാണ്. അതേ സമയം ആകര്‍ഷിക്കപ്പെടുന്ന പ്രായത്തിലുള്ള സ്ത്രി ഒറ്റക്ക് അന്യപുരുഷനോട് സലാം ചൊല്ലലും മടക്കലും ഹറാമാണ്. അന്യപുരുഷന്‍ അവളോട് സലാം ചൊല്ലലും മടക്കലും കറാഹത്താണ്.

ഫോണിലൂടെ (ഫിത്‌ന ഇല്ലെങ്കിൽ ) അന്യ സ്ത്രീ പുരുഷന്മാർ സലാം പറയുന്നതും മടക്കുന്നതും അനുവദനീയമാണ്. 

പ്രതിഫലം ലഭിക്കണമെങ്കിൽ, സലാം ചൊല്ലുന്നതും മടക്കുന്നതും അപരൻ കേൾക്കുമാറ്‌ ഉച്ചത്തിലായിരിക്കണം. എന്നാൽ ഉറങ്ങുന്നവർക്കോ മറ്റോ ശല്യമാകുന്ന വിധത്തിലാവരുത്. വാഹനത്തിൽ പോകുന്ന ആൾ സലാം ചൊല്ലിയാൽ ഉറക്കെ സലാം മടക്കിയാൽ മതി. സലാം പറഞ്ഞ ഉടനെ മടക്കലാണ് നിർബന്ധം. അല്ലെങ്കിൽ കുറ്റക്കാരനാകും. ഖളാ‌അ് വീട്ടേണ്ടതില്ല. സല്യൂട്ട് പോലോത്ത വാചകേതര അഭിവാദനങ്ങൾ കറാഹത്താണ്. 

ബധിരനു സലാം പറയുന്നതിനും മടക്കുന്നതിനും വാചകത്തോടൊപ്പം ആംഗ്യം കൂടി നിർബന്ധമാണ്. മൂകന്റെ സലാം ചൊല്ലൽ ആംഗ്യം കൊണ്ടായിരിക്കണം. അവന്റെ ഈ ആംഗ്യത്തിന് സലാം മടക്കൽ നിർബന്ധമാണ്. കുട്ടികളോട് സലാം പറയൽ സുന്നത്താണ്. കുട്ടികളോട് സലാം പറഞ്ഞാൽ അവർക്ക് മടക്കൽ സുന്നത്തേയുള്ളൂ. അവർ വലിയവരോട് സലാം പറഞ്ഞാൽ മടക്കൽ നിർബന്ധമാണ്. വലിയവരുടെ സംഘത്തിന് പറഞ്ഞ സലാം അവരിലെ കുട്ടി മടക്കിയാൽ ബാധ്യത തീരില്ല. 

ഖുതുബ ശ്രവിക്കുന്നയാളോട് സലാം പറയൽ സുന്നത്തില്ല. പക്ഷെ അപരൻ സലാം പറഞ്ഞാൽ മടക്കൽ നിർബന്ധമാണ്. ഖുർ‌ആൻ ഓതുന്നവനു സലാം മടക്കൽ നിർബന്ധമാണ്. ഭക്ഷിക്കുന്നവന് സലാം മടക്കൽ സുന്നത്താണ്. നിസ്കരിക്കുന്നവന് സലാം മടക്കൽ ഹറാമുമാണ്. നിസ്കാരത്തിനു ശേഷം മടക്കാം. ബാങ്ക് കൊടുക്കുന്ന സമയത്ത് സലാം മടക്കുന്നതിനു വിരോധമില്ല. വുളൂഅ് ചെയ്യുന്ന ആളോട് സലാം ചൊല്ലൽ സുന്നത്തും മടക്കൽ അയാൾക്ക് നിർബന്ധവുമാണ്. 

അമുസ്‌ലിമിനു സലാം ചൊല്ലൽ ഹറാമാണ്. അറിയാതെ ചൊല്ലിയാൽ അവനിൽ നിന്ന് തിരിച്ചെടുക്കാം. അമുസ്‌ലിംകളും മുസ്‌ലിംകളുമുള്ള സദസ്സിന് മുസ്‌ലിംകളെ ഉദ്ദേശിച്ച് സലാം ചൊല്ലാം. അമുസ്‌ലിം സലാം പറഞ്ഞാൽ മടക്കേണ്ടതില്ല. സലാം മടക്കില്ലെന്നു പൂർണ്ണധാരണയുണ്ടെങ്കിലും സലാം പറയൽ സുന്നത്താണ്. 

സലാം അയക്കൽ കത്ത് മുഖേനയോ ദൂതൻ വഴിയോ അഭാവത്തിലുള്ളവർക്ക് സലാം അയച്ച് കൊടുക്കൽ സുന്നത്താണ്. ഏറ്റെടുത്താൽ സലാം എത്തിച്ച് കൊടുക്കൽ ദൂതനു നിർബന്ധമാണ്. സലാം എത്തിയ ഉടനെ വാചകമോ എഴുത്തോ മുഖേന മടക്കൽ അഭിവാദ്യം ചെയ്യപ്പെട്ടയാൾക്കും നിർബന്ധമാണ്. എന്റെ സലാം നീ പറയണം എന്ന് പറഞ്ഞാലും ദൂതൻ അതിന്റെ പരിഗണനീയ വാചകം തന്നെ എത്തിക്കണം. മടക്കുന്നവൻ ‘അലൈക, വ അലൈഹിസ്സലാം’ (عليك وعليه السلام ) എന്ന് പറയലാണ് സുന്നത്ത്.  അറബിയിൽ സലാം പറയാൻ കഴിയുന്നവർ ഇതര ഭാഷകളിൽ സലാം പറഞ്ഞാൽ അഭിസംബോധന ചെയ്യപ്പെടുന്നവർക്ക് മനസ്സിലാവുന്നുണ്ടെങ്കിൽ അനുവദനീയമാണ്. ഉദാ: ‘അല്ലാഹുവിന്റെ രക്ഷ നിനക്കുണ്ടാവട്ടെ’ 

സലാം പറയൽ സുന്നത്തില്ലാത്തവർ: 

1) ദുർനടപ്പുകാരൻ

2)പുതിയ ആശയക്കാരൻ

3) വിസർജ്ജിക്കുന്നവൻ

4)സംയോഗം ചെയ്യുന്നവൻ

5)ഖുതുബ ഓതുന്നവനും അത് ശ്രവിക്കുന്നവനും

6) ഹജ്ജിൽ തൽബിയത്ത് ചൊല്ലിക്കൊണ്ടിരിക്കുന്നവൻ

7) ഭക്ഷ്യവസതു വായിൽ വെച്ചവനും പാനീയം കുടിക്കുന്നവനും

8)കുളിപ്പുരയിൽ പ്രവേശിക്കുന്നവൻ

9) ബാങ്കും ഇഖാമത്തും വിളിക്കുന്നവൻ , ഈ പറയപ്പെട്ടവർക്കൊന്നും സലാം പറയൽ സുന്നത്തില്ല്ല 

വീ‍ട്ടിലേക് പ്രവേശിക്കുകയാണെങ്കിൽ ആരുമില്ലെങ്കിലും ‘അസ്സലാമു അലയ്നാ വ അലാ ഇബാദില്ലാഹിസ്സാലിഹീൻ’ (السلام علينا وعلى عباد الله الصالحين) എന്ന് പറയൽ സുന്നത്താണ്. 

അന്യ സ്ത്രീകളോട് സലാം പറയലും മടക്കലും

അന്യസ്ത്രീ പുരുഷന്മാര്‍ തമ്മില്‍ സലാം പറയുന്നതും മടക്കുന്നതും നിഷിദ്ധമാണെന്നതാണ് പ്രബലാഭിപ്രായം. വൃദ്ധകളായ സ്ത്രീകളോട് സലാം പറയാമെന്ന് ഹദീസുകളില്‍നിന്ന് മനസ്സിലാവുന്നു. സഹല്‍ബിന്‍സഅ്ദ് (റ) ഇങ്ങനെ പറയുന്നതായി കാണാം, ഞങ്ങള്‍ വെള്ളിയാഴ്ച ദിവസം ഏറെ സന്തോഷിച്ചിരുന്നു. കാരണം, ഞങ്ങള്‍ക്ക് വൃദ്ധയായ ഒരു സ്ത്രീയുണ്ടായിരുന്നു. ജുമുഅ കഴിഞ്ഞാല്‍ ഞങ്ങള്‍ അവരുടെ അടുത്ത് പോയി സലാം പറയും, അപ്പോള്‍ അവര്‍ ഞങ്ങള്‍ക്കായി (അവര്‍ പ്രത്യേകം തയ്യാറാക്കിയ) ഒരു വിഭവം തരാറുണ്ടായിരുന്നു.

വൃദ്ധകളല്ലാത്ത അന്യസ്ത്രീകളോട് സലാം പറയല്‍ ഹറാം ആണെന്നും സലാം പറഞ്ഞാല്‍ മടക്കലും ഹറാമാണെന്നുമാണ് പണ്ഡിതരുടെ പ്രബലാഭിപ്രായം. എന്നാല്‍ സ്ത്രീകളോ പുരുഷന്മാരോ കൂട്ടമായിട്ടാണെങ്കില്‍ സലാം പറയാവുന്നതാണെന്ന് പണ്ഡിതര്‍ അഭിപ്രായപ്പെടുന്നുണ്ട്.

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله

——————————————–

നിസ്കാര കണക്ക്‌

മയ്യിത്ത് പരിപാലനം

തയമ്മുമും അനുബന്ധ വിഷയങ്ങളും

One comment on “ഇസ്‌ലാമിക അഭിവാദനം എങ്ങനെയായിരിക്കണം?

 1. Assalamualaikum,

  നന്ദി.
  ഇന്നത്തെ മുസ്ലിം സമുദായം അനുഷ്ടിച്ച് വരുന്ന കർമ്മങ്ങളാണ് ഇതിൽ ചേർത്തിരിക്കുന്നത്.
  Please visit below link
  http://aathmanomparam.blogspot.in/2011/05/11.html

  സലാം ചൊല്ലലും ഈ ലിസ്റ്റിൽ ചേർക്കാം.
  ഇനിയും എന്തെങ്കിലും?

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s