പൈതൃകസംരക്ഷണം: ഡല്‍ഹിയില്‍ പ്രതിഷേധം


പൈതൃകസംരക്ഷണം: സുഊദി നയത്തിനെതിരെ ഡല്‍ഹിയില് പ്രതിഷേധം

പൈതൃകസംരക്ഷണം: സുഊദി നയത്തിനെതിരെ ഡല്‍ഹിയില് പ്രതിഷേധം

ഇസ്‌ലാമിക സാംസ്കാരിക പൈതൃകങ്ങള്‍ക്ക് കത്തിവെക്കുന്ന സുഊദി ഭരണകൂട നയങ്ങള്‍ക്കെതിരെ ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ പ്രതിഷേധ പ്രകടനം. ആള്‍ഇന്ത്യ ഉലമാ ആന്‍റ് മശാഇഖ് ബോഡിന്റെ നേതൃത്വത്തില് ‍ വിവിധ മതകീയ കൂട്ടായ്മകള്‍ ചേര്‍ന്നാണ് തലസ്ഥാന നഗരിയില്‍ പ്രതിഷേധ സൂചകമായി ഒരുമിച്ചു കൂടിയത്. തങ്ങളുടെ ആവശ്യമുന്നയിച്ച് സുഊദി എംബസിക്ക് സംഘം മെമ്മോറോണ്ടം നല്‍കിയിട്ടുമുണ്ട്.

ഇതിനകം നിരവധി സാംസ്കാരിക ചിഹ്നങ്ങള്‍ സുഊദി ഭരണകൂടം നശിപ്പിപ്പിച്ചതായി ആക്ഷേപമുണ്ട്. മദീനയിലെ മസ്ജിദുന്നബവിയുടെ വിപുലീകരണവുമായി ബന്ധപ്പെട്ട് ഈയടുത്ത് വീണ്ടും വിഷയം ചര്‍ച്ചയായ സാഹചര്യത്തിലാണ് ബോഡ് പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുന്നത്.

മസ്ജിദുന്നബവി വിപുലീകരിക്കേണ്ടത് അത്യാവശ്യം തന്നെ. അത് പക്ഷേ, ചരിത്രസ്മാരകങ്ങളെ തകര്‍ത്തു കൊണ്ടാകരുതെന്നാണ് ബോഡിന്റെ പക്ഷം. ജന്നത്തുല് ബഖീഅ്, ജന്നത്തുല് മുഹല്ല അടക്കമുള്ള എല്ലാ സാംസ്കാരിക കേന്ദ്രങ്ങളും അര്‍ഹിച്ച പ്രധാന്യത്തോടും പരിഗണനയോടും നിലനിറുത്തുന്നതിനും ആവശ്യമായ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും സുഊദി ഭരണകൂടം തയ്യാറാകേണ്ടിയിരിക്കുന്നുവെന്ന് മാര്‍ച്ച് ആവശ്യപ്പെട്ടു.

‘മസ്ജിദുന്നബവിയുടെ വിപുലീകരണത്തിന്റെ മറവില്‍ പ്രവാചകന്റെ ഖബറിടവും  മറ്റു ചരിത്ര സ്മാരകങ്ങളും ഇല്ലായ്മ ചെയ്യാന്‍  ഇടം വരുത്തും വിധം വിപുലീകരണത്തിനെതിരെ എതിര്‍പ്പുകളുമായി  ആള്‍ഇന്ത്യ ഉലമാ ആന്‍റ് മശാഇഖ് ബോഡ്, മുസ്ലിം സ്റ്റുഡന്റെ ഓര്‍ഗനൈസേഷന്‍  ഓഫ്‌  ഇന്ത്യ(MSO) തുടങ്ങിയ സംഘടനകള്‍ മുമ്പ്   പ്രതിഷേധവുമായി രംഗത്ത്‌ വന്നിട്ടുണ്ടായിരുന്നു 

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s