പുണ്യ റബീഉല്‍ അവ്വല്‍ മാസത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുക


വരവേല്ക്കാം് പുണ്യ റബീഉല്‍ അവ്വല്‍ മാസത്തെ..!

ആത്മീയാവേശത്തോടും  സന്തോഷത്തോടും ഒരായിരം പ്രതീക്ഷയുടെ പ്രാര്‍ഥനയുമായി നമ്മളിലേക്ക് കടന്നുവന്ന ഹിജ്റ പുതുവര്‍ഷത്തില്‍   മുഹറം നമ്മോടു വിടചൊല്ലി, വസന്തത്തിന്റെ നറുമണം വീശി അതിനോട് തൊട്ടുരുമ്മി നില്‍ക്കുന്ന സഫര്‍ ഏതാനും ദിനങ്ങള്‍ കഴിഞ്ഞാല്‍ നമ്മോടു വിടപറയുകയാണ്, പരിശുദ്ദ റബീഉല്‍ അവ്വല്‍ മാസത്തെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ മനസാ വാചാ കര്‍മ്മണ  ഒരുങ്ങി കഴിഞ്ഞു.  

റബീഉല്‍ അവ്വല്‍ എന്നാല്‍ ‘വസന്തത്തിന്‍റെ ആദ്യ മാസം’ എന്നാണ്, വസന്തകാലം കടുത്ത ചൂടോ തണുപ്പോ ഇല്ലാത്ത, ഏറ്റവും സുന്ദരവും സൌമ്യവുമായ കാലമാണ്. എന്തു കൊണ്ടാണ് നബിയുടെ ജനനം ആ മാസത്തിലായത്? ഒരു പക്ഷെ  പ്രവാചക പ്രവരന്‍ റമദാനിലോ ശഅ്ബാനിലോ മറ്റ് വിശുദ്ധ മാസങ്ങളില്‍ ഏതെങ്കിലുമൊന്നിലോ ആയിരുന്നു പിറന്നിരുന്നതെങ്കില്‍, ആ മാസങ്ങളുടെ പവിത്രത കൊണ്ട് തിരുനബി മഹത്വവത്കരിക്കപ്പെടുന്നതായി ആളുകള്‍ ചിന്തിക്കാവുന്നതാണ്. പക്ഷേ, മുത്ത്‌ നബി(സ) തങ്ങള്‍ റബീഉല്‍ അവ്വലില്‍ ജനിക്കുന്നതോടെ ആ ഒരൊറ്റക്കാരണം കൊണ്ട് ആ മാസമാണ് പവിത്രീകരിക്കപ്പെടുന്നത്. അതെ ലോക ഗുരുവിന്റെ ജന്മദിനത്തിന് സാന്നിധ്യം നല്‍കിയത് കൊണ്ടാണ് വിശുദ്ധ റബീഉല്‍ അവ്വല്‍ വിശ്വാസികളില്‍ ആവേശമുയരുന്നത്. വിശ്വാസിയുടെ ഹൃദയം    സന്തോഷത്താല്‍ ആനന്ദപൂരിതമാകും , മസ്ജിദുകളില്‍ നിന്നുയരുന്ന  മദ്ഹു ഗീതങ്ങള്, സ്വലാത്ത്  ധ്വനികള്, ഓത്തു പള്ളികളില്‍  കുട്ടികള്‍ ആവേശത്താല്‍ മുഴക്കുന്ന “യാ നബി സലാം ………” ഈരടികള്, അതെ അവിടത്തേക്ക്  സ്വലാത്തുകള്‍ വര്‍ദ്ധിപ്പിച്ചു, അവിടത്തെ മദ്ഹു ആലപിച്ചും  ആ പുണ്യ മാസത്തെ വരവേല്‍ക്കാന്‍ ലോകത്തിലെ എല്ലാ വിശ്വാസികളും  തയ്യാറെടുക്കുകയാണ്.

എല്ലാവര്‍ഷവും, റബിഉല്‍ അവ്വല്‍ മാസം വന്നണയുമ്പോള്‍ ദൈവത്തിന്റെ മഹാനായ പ്രവാചകന്റെ തിരുപ്പിറവിയുടെ സ്മരണ സര്‍വ പ്രപഞ്ചങ്ങളെയും സൌരഭ്യമണിയിക്കുകയാണ്, തിരുമേനിയുടെ ജീവചരിത്ര ഗ്രന്ഥങ്ങള്‍ വായിച്ചുകൊണ്ടും അതില്‍ നിന്ന് അനര്‍ഘമായ പാഠങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ടും കോടിക്കണക്കിന് മുസ്ലിംകള്‍ ലോകമെമ്പാടും ആ മഹാസുദിനം ആഘോഷിക്കുന്നു. തിരുമേനിയുടെ ജീവിതഗാഥ ചൊല്ലുകയും ആബാലവൃദ്ധം ജനങ്ങളിലേക്കും അതു  വഴി മഹാഗുരുവിന്റെ സന്ദേശമെത്തിക്കുകയും ചെയ്യുന്നു. 

പ്രവാചക സ്നേഹവും തിരുനാളിനോടും ജീവിത ദൌത്യത്തോടുമുള്ള ആദരവും ഏതൊരു മനുഷ്യനും എല്ലാ നന്മയും പ്രദാനം ചെയ്യും. മുസ്ലിമിന്‍റെ സ്നേഹം ജഢികമല്ല. ആത്മീയമാണ്. അവന്‍ മുത്ത്‌ നബിയെ ഹൃദയം  നിറഞ്ഞ്  സ്നേഹിക്കുന്നു, ആ സ്നേഹം സ്വലാത്തായി, ദിക്ക്റായി മൗലിദായി, വിളിയായി  ഒഴുകുന്നു.

എന്നിട്ടും നമ്മുടെ കൂട്ടത്തില്‍ ചിലരുണ്ട് മുത്ത്‌ നബിയുടെ  വില മനസ്സിലാക്കാത്തവര്‍…., റബിഉല്‍ അവ്വല്‍ മാസം ആഗതമാകുമ്പോള്‍ അവര്‍ക്ക്  നെഞ്ചിടിപ്പ്  കൂടുന്നു..! അരിശത്താല്‍ അത്തും പിത്തും വിളിച്ചുപറയുന്നുവര്‍…..  വായ്‌ തുറക്കുമ്പോള്‍ പരിഹാസം  ചൊരിയുന്നവര്‍…. പ്രവാചക ശ്രേഷ്ടരെ ആക്ഷേപിക്കാനായി തൂലിക ചലിപ്പിക്കുന്നവര്‍… അവിടത്തെ പൊന്നുപ്പയേയും പൊന്നുമ്മയേയും  കുടുംബത്തെയും   കുടുംബ പരമ്പരയില്‍ പെട്ട  സെയ്യിതന്മാരെയും പരിഹസിക്കാനും  അവഹേളിക്കാനും  സമയം  കണ്ടെത്തുന്നവര്‍….. ഇന്നവര്‍ അനുഭവിക്കുകയാണ്, അള്ളാഹു അവരെ സമൂഹത്തിന് മുമ്പില്‍  പരിഹാസരാക്കി, പരസ്പരം ശിര്‍ക്കാരോപിച്ചു തമ്മില്‍ കലഹിക്കുന്ന കാഴ്ച, (ഇപ്പോള്‍ നടന്ന  ‘നവോത്ഥാന’ സമ്മേളനത്തില്‍ പോലും നേതാക്കള്‍ തമ്മില്‍ കൊമ്പുകോര്‍ക്കുകയും സദസ്സില്‍ അണികള്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. അവസാനം തൗഹീദ്  എന്താണെന്ന് തിരിയാന്‍  ഗള്‍ഫിലെ പണ്ഡിതന്മാരുടെ അടുത്തുപോയി പഠിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.) ഇത്തരം  നവീന  വാദികളുടെ   ശര്‍റില്‍ നിന്നും റബ്ബിനോട്  കാവല്‍ തേടുക.,അള്ളാഹു നമ്മുടെ ജീവിതവും മരണവും സുന്നത്ത്‌ ജമാഅത്തിന്‍റെ മര്ഗ്ഗത്തിലാക്കി തരട്ടെ (ആമീന്‍ )

മുഴുവന്‍ ലോകത്തിനും കാരുണ്യമായി അയക്കപ്പെട്ടിട്ടുള്ള പരിശുദ്ധ പ്രവാചകനെക്കാളും വലിയ എന്തനുഗ്രഹമാണ് നമുക്ക്..? എവിടേയും  അരാചകത്വവും അധാര്‍മ്മികതയും നടമാടുന്ന ഇക്കാലത്ത്  മദ്യത്തിനെതിരെ,  ചൂതാട്ടത്തിനെതിരെകൊലക്കും കൊള്ളക്കുമെതിരില്‍,  വ്യഭിചാരത്തിനെതിരില്‍,  അനീതിക്കെതിരില്‍   പ്രവാചക ()  കാഴ്ചവെച്ച   പ്രായോഗികമായ ധാര്‍മ്മിക വിപ്ലവത്തിനു വേണ്ടി ഇന്നത്തെ ലോകം ദാഹിക്കുകയാണ്.  

സ്വലാത്തുകള്‍ വര്‍ദ്ധിപ്പിച്ചും അവിടെത്തെ മദ്ഹു ഗീതങ്ങള്‍  ആലപിച്ചും അവിടെത്തെ സന്ദേശങ്ങള്‍  പ്രചരിപ്പിച്ചും….നമ്മുക്കും വരവേല്‍ക്കാം ആ പുണ്യ റബീഉല്‍ അവ്വല്‍ മാസത്തെ..! നാഥന്‍ തുണക്കട്ടെ (ആമീന്‍ )

2 comments on “പുണ്യ റബീഉല്‍ അവ്വല്‍ മാസത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുക

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s