ഇറ്റാലിയന്‍ കൊലയാളികളും മഅദനിയും..!


ജാമ്യവും ചികിത്സയും നിഷേധിച്ച്  വിചാരണ തടവുകാരനായി കഴിയുന്ന വികലാംഗനും രോഗിയുമായ അബ്ദുല്‍ നാസര്‍ മഅദനിയുടെ കാര്യത്തില്‍ ഭരണകൂടങ്ങളും നീതിപീഠങ്ങളും പുലര്‍ത്തുന്ന അനീതിക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ അലയടിക്കുന്നതിനിടയിലാണ് , ഇറ്റാലിയന്‍ പൗരന്മാര്‍ക്ക് കോടതി ജാമ്യം നല്‍കിയത് . ഇറ്റലില്‍  ചെന്ന് ക്രിസ്തുമസ് ആഘോഷിക്കാനാണ്‌  കോടതി ജാമ്യം നല്‍കിയിരിക്കുന്നത്, ജാമ്യം നല്‍കുന്നതിനെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തിരുന്നില്ല, ഇവരെ ഇറ്റലിലേക്ക്  കൊണ്ട് പോകാന്‍ അവിടത്തെ സര്‍ക്കാര്‍ പ്രത്യേക വിമാനം അയക്കുകയും ചെയ്തു. അതെ സമയം ബാംഗ്ളൂര്‍  സ്ഫോടനകേസിലെ പ്രതിയായി വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മഅദനിക്ക്  ഭരണ കൂടവും കോടതിയും നിരന്തരം ജാമ്യം നിഷേധിച്ചുകൊണ്ടിരിക്കുന്നു, വികലാംഗനായ അദ്ദേഹത്തിന്  പ്രമേഹം ഉള്‍പെടെ ഗുരുതരമായ രോഗം ബാധിച്ചിട്ടുണ്ട്, അവശനായ മഅദനിക്ക്  ചികിത്സ നല്‍കാന്‍ ജാമ്യം അനുവതിക്കണമെന്ന ആവശ്യം പോലും നിരാകരിക്കുകയാണ് , ഇത് ഇന്ത്യയിലെ നീതി വ്യവസ്ഥയെ കുറിച്ചുള്ള ആക്ഷേപത്തിന് ഇടയാക്കിയിട്ടുണ്ട്.

സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളില്‍  ഉയരുന്ന  ചോദ്യങ്ങളും  പ്രതിഷേധങ്ങളും സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളില്‍  ഉയരുന്ന  ചോദ്യങ്ങളും  പ്രതിഷേധങ്ങളും

ഇത് ഇന്ത്യന്‍ നീതി വ്യവസ്ഥയില്‍ കുറെ സംശയങ്ങള്‍ക്കും കൂടെ കുറെ ചോദ്യങ്ങള്‍ക്കും വഴി തുറന്നിരിക്കുകയാണ് . ഫെബ്രുവരി 15ന് കൊല്ലം തീരത്ത് കടലില്‍ ജീവിക്കാന്‍  അന്നം തേടി കടലുമായി മല്ലിടുന്ന രണ്ട് പാവപെട്ട മത്സ്യത്തൊഴിലാളികളെ ഒരു പ്രകോപനവും ഇല്ലാതെ തന്നെ നിഷ്ക്രൂരം   വെടിവെച്ച് കൊന്നത് ഏറെ പ്രതിഷേധങ്ങള്‍ക്ക്  വഴിവെച്ചിരുന്നു , കേസിലെ പ്രതികളായ ലത്തോറെ മാസിമിലാനോ, സാല്‍വത്തോറെ ജീറോണ്‍  എന്നീ ഇറ്റാലിയന്‍ പൗരന്മാര്‍ക്ക്  ക്രിസ്തുമസ് ആഘോഷിക്കാന്‍ എന്ന  പേരില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ ഉറപ്പിന്മേല്‍ കോടതി ജാമ്യം നല്‍കിയത്. മഅദനിയുടെ കാര്യത്തില്‍ കോടതിയും ഗവണ്‍മെന്റും ഇരട്ടത്താപ്പ് നയമാണ് പുലത്തുന്നതെന്ന ആരോപണങ്ങള്‍ക്ക് ശക്തി പകരുന്നതായിരുന്നു കോടതി വിധി, തികച്ചും ന്യായമായ ഈ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മുന്നില്‍ മറുപടി പറയാന്‍ കഴിയാതെ കുഴങ്ങുകയാണ് അധികാരവര്‍ഗ്ഗം. അങ്ങനെ  ഇന്ത്യന്‍ പൗരനായ മഅദനിയുടെ ജയില്‍വാസം രാജ്യത്തിന്‌ അപമാനമായി മാറിയിരിക്കുന്നു. സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ ഇതിനെതിരെ ഈ അനീതിക്കെതിരെ പ്രതിഷേധം പടരുകയാണ്

മഅദനിയുടെ കാര്യത്തില്‍ നിയമം നയമത്തിന്റെ വഴിക്ക് എന്ന് പറഞ്ഞു മാറി നിന്നിരുന്ന നമ്മുടെ പ്രതിപക്ഷ നേതാവിനു പോലും ഇപ്പോള്‍ മാറി ചിന്തിക്കേണ്ടാതായി വന്നിരിക്കുന്നു, എന്നതില്‍ തന്നെ ഇതിന്റെ ഗൗരവം നമ്മുക്ക് മനസിലാക്കാം, നിയമസഭയിലും അദ്ദേഹം ഭരണ കൂടങ്ങളുടെ ഈ ഇരട്ടതാപ്പിനെതിര്രെ അഥവാ ഒരു രാജ്യത്ത് രണ്ടു നീതിക്കെതിരെ ശബ്ദമുയത്തിയപ്പോള്‍ മറുപടി പറയാനാകാതെ തല താഴ്ത്തിയിരിക്കാനെ അധികാരികള്‍ക്കായത്. നീണ്ട ജയില്‍ വാസം  കിടന്ന മഅദനിക്ക്   പെരുന്നാളിന് ഒരു ദിവസമെങ്കിലും പുറത്തിറങ്ങാന്‍  ജാമ്യം നല്‍കിയോ ? ഇനി നിങ്ങള്‍ക്കതിനു കഴിയുമോ?

അതെ ഉത്തരമില്ലാത്ത ഒരു ചോദ്യമായി ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ ഒരു കറുത്ത പാടായി,   ഒരു ചോദ്യചിഹ്നമായി അത് അവശേഷിക്കുന്നു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s