മുജാഹിദില്‍ നിന്ന് സുന്നി പ്രസ്ഥാനത്തിലേക്ക് ….!


മുജാഹിദ്  പ്രസ്ഥാനത്തില്‍ ഉടലെടുത്ത പുതിയ സംഭവങ്ങളും തുടര്‍ന്ന് സക്കരിയാ സ്വലാഹിയുടെ കത്തും മുജാഹിദ്  അണികളില്‍ ആശയകുഴപമുണ്ടാക്കുകയും ധാരാളം ആളുകള്‍ മുജാഹിദ് പ്രസ്ഥാനത്തില്‍ നിന്ന്  വിട ചൊല്ലി   തങ്ങളുടെ യഥാര്‍ത്ഥ തറവാട്ടിലേക്ക്  തിരിച്ചു പോകാന്‍ തുടങ്ങിയ കാര്യം മുസ്ലിം ഉമ്മത്ത്‌ സൂചിപ്പിചപ്പോള്‍ പലരും പരിഹസിച്ചിരുന്നു, ഇപ്പോള്‍ അത് തുറന്നു  പ്രഖ്യാപിക്കുന്ന കാഴ്ച അവരെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്, വരും ദിവസങ്ങളില്‍ നേതാക്കള്‍ ഉള്‍പെടെ വലിയൊരു അണികള്‍ സുന്നി പ്രസ്ഥാനത്തിലേക്ക് തിരിച്ചു വരാന്‍ തയ്യാറെടുത്തിരിക്കുകയാണ് , അതിന്റെ തുടക്കമാണ് തിരുവനന്തപുരത്ത് നമ്മള്‍ കണ്ടത് .

(നൂറില്‍ പരം മുജാഹിദ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സുന്നി പ്രസ്ഥാനത്തിലേക്ക് കടന്നു വരുന്നു എന്ന പ്രക്യാപനം ചെയ്തു നടത്തിയ പത്ര സമ്മേളനം)

മുജാഹിദ് പ്രസ്ഥാനം പുരോഗമന പ്രസ്ഥാനമാണെന്നും ജീര്‍ണതകള്‍ക്കെതിരെയുള്ള സമരങ്ങളാണ് അതില്‍ നടക്കുന്നതെന്നും കറ കളഞ്ഞ തൌഹീദ് (ഏക ദൈവ വിശ്വാസം) ആണ് അത് ഉയര്‍ത്തിപ്പിടിക്കുന്നതെന്നും പ്രമാണങ്ങളില്‍ നേരിട്ട് മതവിധികള്‍ കണ്ടെത്താന്‍ സ്വാതന്ത്ര്യം നല്‍കുന്നുവെന്നതുമാണ് അഹ്ലുസ്സുന്നത് വല്‍ ജമാഅത് വിട്ട് മുജാഹിദ് പ്രസ്ഥാനത്തില്‍ ചേക്കേറാന്‍ ഞങ്ങള്‍ക്ക് പ്രചോദനം നല്‍കിയിരുന്നത്.ഇക്കാലം വരെ മുജാഹിദ് പ്രസ്ഥാനത്തിന്‍റെ യൂനിറ്റ് തലം മുതല്‍ ഉള്ളും പുറവും പൂര്‍ണ്ണമായി അടുത്തറിഞ്ഞപ്പോള്‍ ഇപ്പറഞ്ഞ പ്രത്യേകതകള്‍ ഒന്നും തന്നെ മുജാഹിദുകള്‍കില്ല എന്നു പൂര്‍ണ്ണമായി ബോധ്യമായി എന്നു മാത്രമല്ല സുന്നികള്‍കില്ല എന്നു ധരിച്ച പല കാര്യങ്ങളിലും അവരാണ് മുന്‍പന്തിയില്‍ എന്നും തിരിച്ചറിഞ്ഞു.അതിനാലാണ് എ പി അബ്ദുല്‍ ഖാദിര്‍ മൌലവി നേത്രത്വം നല്‍കുന്ന മുജാഹിദ് പ്രസ്ഥാനം വിട്ടു  സുന്നി പ്രസ്ഥാനത്തിലേക്ക് ഞങ്ങള്‍ കടന്നു വരുന്നത്.

അന്ധവിശ്വാസങ്ങളെ ഉച്ചാടനം ചെയ്തു എന്നു വീമ്പിളക്കുന്ന മുജാഹിദുകള്‍ പ്രത്യേകിച്ചും ഉഗ്രവാദികള്‍ എല്ലാ അന്ധ വിശ്വാസങ്ങളുടെയും തടവയിലാണിപ്പോള്‍ . ജിന്ന് സംബന്ധമായി ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ ശ്രദ്ധിക്കുക.ചെരുവാടിയിലും പുളിക്കളിലും യുവതീ യുവാക്കളെ ജിന്ന് ബാധിച്ചു എന്ന പേരില്‍ പീഡിപ്പിച്ചുവെന്ന കേസ്സ് കേരളത്തില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് കാരണമായി.

സാല്‍വേഷനില്‍ ജിന്ന് താത്ത വന്നിരുന്ന്‍ കുശലം പറഞ്ഞതായും കോട്ടക്കലില്‍ വെച്ചു ജിന്ന്‍ ആകാശത്തിലേക്ക് കയറിപ്പോകുന്നത്‌ നേരില്‍ കണ്ടതായും കഥകള്‍ പ്രചരിച്ചു.മുമ്പ് മുജാഹിദുകള്‍ അധിക പേരും സിഹ്രിലും കണ്ണേറിലും വിശ്വാസമില്ലാത്തവരായിരുന്നു.ഇന്നിപ്പോള്‍ അവയുടെ ബാധയില്‍ നിന്ന് രക്ഷപ്പെടാന്‍ സുന്നികള്‍ പോലും ചെയ്യുകയോ നിര്‍ദേശിക്കുകയോ ചെയ്യാത്ത ചികിത്സാ രീതികളാണ് ഇവരില്‍ പലരും ചെയ്യുകയോ ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയോ ചെയ്യുന്നത്.ഗള്‍ഫ് സലഫിസം അപ്പാടെ ഇവിടെ പറിച്ചു നടാനാണ് ഇവിടെ ഒരു വിഭാഗം ശ്രമിക്കുന്നത്.ഗള്‍ഫ് സലഫികളില്‍ പ്രസിദ്ധനായ ശൈഖ്‌ മുഹമ്മദ്‌ ബിന്‍ സ്വാലിഹ് അല്‍ ഉതൈമിന്‍ (ഉദ്ധരണം : ഗള്‍ഫ് സലഫിസവും മുജാഹിദ് പ്രസ്ഥാനവും : എം എ മുഹമ്മദ്‌ അലി സുല്ലമി :68)കണ്ണേറിനു നിര്‍ദ്ദേശിക്കുന്ന ചികിത്സ കേട്ടാല്‍ നിങ്ങള്‍ അത്ഭുതപ്പെടും.കണ്ണേര്‍ ബാധിച്ചവന്‍ കണ്ണെറിഞ്ഞവന്റെ അടി വസ്ത്രം കഴുകി പിഴിഞ്ഞ് കുടിക്കണം എന്നാണു ശൈഖ്‌ നിര്‍ദേശിക്കുന്നത്! ഈ ശൈഖുമാരെ തലയിലേറ്റി നടക്കുന്നവര്‍ ഏതു ജീര്‍ണ്ണതക്കെതിരെയാണ് സമരം നടത്തുന്നത്?

ഇത്തരം ജീര്‍ണ്ണതകള്‍ ഉല്‍പാദിപ്പിക്കുന്നുവെന്നു മാത്രമല്ല സാമൂഹ്യ പ്രാധാന്യമുള്ള ഒരു സംഗതിയെയും പ്രോത്സാഹിപ്പിക്കുകയോ അതില്‍ ഇടപെടുകയോ അവര്‍ ചെയ്യുന്നില്ല.സുന്നി വിദ്യാര്‍ഥി സംഘടന സാമൂഹ്യ പ്രശ്നങ്ങളില്‍ നന്നായി ഇടപെടുകയും ഇരയുടെ പക്ഷത് നിന്ന്‍ പോരാടുകയും ചെയ്യുന്നു.

സാമൂഹ്യ പ്രശ്നങ്ങളല്ല തൌഹീദാണ് മുഖ്യ വിഷയം എന്നാണു നേതാക്കള്‍ ഇത് സംബന്ധമായി പറയാറുള്ളത്.തൌഹീദ് മാത്രം പ്രസംഗിക്കുകയും എഴുതുകയും പറയുകയും ചെയ്യുന്ന, തൌഹീദിന്‍റെ മൊത്ത കുത്തക അവകാശപ്പെടുന്നവര്‍ക്ക് പക്ഷെ തൌഹീദിന്‍റെ വിഷയത്തിലും ഏകാഭിപ്രായമില്ല എന്നതാണ് കൌതുകം.ഒരു കാര്യം ആരാധനയാകുന്നത് എപ്പോള്‍ എന്നതിന് നേതാക്കള്‍ രണ്ടുത്തരമാണ് പറയുന്നത്.അതുകൊണ്ട് തന്നെ ജിന്നുകളോടും പിശാചുക്കളോടും സഹായം ചോദിക്കുന്നത് ആരാധനയാല്ലേ എന്നു ചോദിച്ചാല്‍ ആണെന്നും അല്ലെന്നും പറയുന്നവരുണ്ട്.മണ്മറഞ്ഞ മഹാന്മാരോട് സഹായം ചോദിക്കുന്നത് ബഹു ദൈവാരാധനയാനെന്നു പ്രചരിപ്പിക്കുന്നവര്‍ വിജനമായ പ്രദേശത്ത് വെച്ചു ജിന്നിനോടും പിശാചിനോടും സഹായം തേടുന്നത് പോലും ബഹുദൈവാരാധനയാണോ എന്ന വിഷയത്തില്‍ നിലപാടില്ലാതെ ഉഴലുകയാണ്

മുജാഹിദുകള്‍ ബഹുദൈവാരാധനയായി മുദ്ര കുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ആഗോള മുസ്ലിംകള്‍ ഇമാമായി അംഗീകരിക്കുന്നവര്‍ പോലും ചെയ്തിട്ടുണ്ട് എന്നതാണ് ഞങ്ങളെ ആശയക്കുഴപ്പത്തിലാക്കിയ മറ്റൊരു വിഷയം.ആവശ്യ പൂരണത്തിന് ജാറങ്ങള്‍ സന്ദര്‍ശിക്കുന്നത് ശിര്‍ക്കാണെന്നു ഇവര്‍ വാദിക്കുന്നു.എന്നാല്‍ ഇമാം ശാഫിഈ (റ ) ആവശ്യ പൂരണത്തിന് ഇമാം അബൂ ഹനീഫ (റ) തങ്ങളുടെ ജാറം സന്ദര്‍ശിച്ചത് ചരിത്രത്തിലുണ്ട്.പ്രമുഖ ഹദീസ് പണ്ഡിതനായ ഇമാം ത്വബ്രാനിയും നബി (സ )തങ്ങളുടെ ജാരത്തില്‍ പോയി സഹായമഭ്യര്തിച്ചവരാണ്.ഇമാം ബുഖാരിയുടെ നിവേതകരില്‍ തന്നെ ഇത്തരക്കാരുണ്ട്,ഇത്തരം നൂറോളം ഇമാമുമാരെ ചൂണ്ടിക്കാണിക്കാം .ഇവരെയെല്ലാം ബഹുദൈവ വിശ്വാസികളാക്കുന്നത് ശുദ്ധ അസംബന്ധമല്ലേ?

പ്രമാണങ്ങളില്‍ നിന്ന് നേരിട്ട് മതം മനസ്സിലാക്കുന്നു എന്നു മുജാഹിദുകള്‍ വെറുതെ പറയുകയാണ്‌.പണ്ഡിത സഭ തീരുമാനിച്ച കാര്യങ്ങള്‍ തടസ്സ വാദങ്ങള്‍ ഉന്നയിക്കാതെ അംഗീകരിക്കുകയാണ് മുജാഹിദുകള്‍ ചെയ്യുന്നത്.ഇപ്പോള്‍ പുതിയ വിവാദങ്ങള്‍ കാരണം സംഘടനയില്‍ നിന്ന് അകറ്റി നിര്‍ത്തിയവരെ അഴിമതി മൂലം മാറ്റി നിര്തിയതല്ല.മറിച്ച് പ്രമാണങ്ങള്‍ നോക്കിയപ്പോള്‍ തങ്ങള്‍ക്കു ശരിയാനെന്നു തോന്നിയത് പറഞ്ഞത് കൊണ്ടു അകറ്റി നിര്‍ത്തപ്പെട്ടവരാണ്.അപ്പോള്‍ ഇവര്‍ പറയുന്നത് ഗവേഷണ (ഇജ്തിഹാദ്)ത്തേക്കാള്‍ സുന്നികള്‍ പറയുന്ന അനുകരണ (ത്ഖ്‌ലീദ്)മാണ് ഭേദം എന്നാണ്.കാരണം മുജാഹിദ് പ്രസ്ഥാനത്തില്‍ നമ്മള്‍ പിന്തുടരേണ്ടത് അടിസ്ഥാന വിഷയങ്ങളില്‍ പോലും എകാഭിപ്രായമില്ലാത്ത സലഫിമാരെയാണ്.എന്നാല്‍ സുന്നികള്‍ പിന്തുടരുന്നതാകട്ടെ ഇമാം ഷാഫിഈ പോലോത്ത തര്‍ക്കമറ്റ പണ്ഡിതരെയും.

സാധാരണക്കാരായ നമുക്ക് മൂല സ്രോദസ്സുകളില്‍ നിന്ന് മത വിധി കണ്ടെത്തുക അസാധ്യമാണെന്നും ഇമാമുമാരെ തുടരുകയെ നിര്‍വാഹമുള്ളൂ എന്നും തിരിച്ചറിഞ്ഞതോടെ ഈ പ്രസ്ഥാനത്തില്‍ തുടരുന്നത് ശരിയല്ലെന്ന് പൂര്‍ണ്ണമായും ബോധ്യപ്പെടുകയായിരുന്നു.

ബൈലക്സ് മെസ്സഞ്ചറില്‍ പ്രവര്‍ത്തിക്കുന്ന സുന്നി ക്ലാസ് റൂം ആണ് ഇവര്‍ക്ക് മാറി ചിന്തിക്കാന്‍ പ്രചോദനമായത് എന്നും ഇവര്‍ പ്രെസ്സ് മീറ്റില്‍ വെളിപ്പെടുത്തി.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s