ഐക്യം പൂവണിയാന്‍ സുന്നി കൈരളി കാത്തിരിക്കുന്നു!


ഐക്യം പൂവണിയാന്‍ സുന്നി കൈരളി കാത്തിരിക്കുന്നു!


സുന്നി കൈരളിയുടെ നിലക്കാത്ത ശബ്ദമായിരുന്ന, മഹാ പണ്‌ഡിത വര്യനായ ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാരുടെ അന്ത്യാഭിലാഷമായിരുന്നു സമസ്തയിലെ യോജിപ്പ്. സമസ്‌തയിലുണ്ടായിരുന്ന പ്രശ്‌നങ്ങളില്‍ മരണത്തോടടുത്ത കാലങ്ങളില്‍ മഹാനവര്‍കളില്‍ അസ്വസ്ഥതയുണ്ടാക്കിയിരുന്നു. യോജിപ്പിനുള്ള സാധ്യതകളെ സംബന്ധിച്ചു ചിന്തിക്കുകയും പ്രവര്‍ത്തിച്ചു വരുകയും ചെയ്‌തു വരുമ്പോഴാണ്‌  അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞത്.

പിന്നീട് അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം പുലര്‍ന്നു കാണാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന പലരും യോജിപ്പിനായി ശ്രമം നടത്തിയിരുന്നു, അതിന്‍റെ ഫലമായി ഇരു സമസ്തയും തമ്മിലുള്ള അകല്‍ച്ച കുറഞ്ഞുവരികയും ചെയ്തു, കേരള മുസ്ലിംകളുടെ അനിഷേധ്യ നേതാവായിരുന്ന സെയ്യിദ് മുഹമ്മദാലി ശിഹാബ് തങ്ങള്‍ വിട്ടു പിരിഞ്ഞു മൂന്നാണ്ട് ഓര്‍മ്മകള്‍ പുതുക്കിയ നമ്മള്, അദ്ദേഹത്തിന്റെ അവസാനനാളുകളില്‍ എതിര്‍പ്പുകളെല്ലാം വകവെക്കാതെ ഐക്യത്തിനായി കഠിന ശ്രമം നടത്തിയതും  വിസ്മരിച്ചുകൂടാ. സമസ്ത പിളര്‍ന്നപ്പോള്‍ മുസ്ലിം ലീഗ്, ഇ.കെ. സമസ്തയുമായിട്ടയിരുന്നു അടുപ്പം, ഇത് മറു വിഭാഗത്തെ ചൊടിപ്പിക്കുകയും അവര്‍ തമ്മില്‍ ശത്രുത വളരുകയും പല സംഘട്ടനങ്ങള്‍ക്കും വഴിവെക്കുകയും ചെയ്തിരുന്നു, എന്നാല്‍ ശംസുല്‍ ഉലമയുടെ അന്ത്യാഭിലാഷം നടപ്പാക്കാന്‍ മുന്നിട്ടിറങ്ങിയ പാണക്കാട് ശിഹാബ് തങ്ങള്‍ മുസ്ലിം ലീഗ് മായിട്ടുള്ള ഏ. പി. വിഭാഗം സമസ്തയുടെ ശത്രുതക്ക് വിരാമം കുറിക്കുകയും യോജിപ്പിന്റെ സഹകരണത്തിന്റെയും പാത തുറക്കുകയും ചെയ്തു.

ഇതിന്റെ പരിണിത ഫലമായിരുന്നു കഴിഞ്ഞ മര്‍കസ് സമ്മേളനത്തിലേക്ക് ലീഗ് നേതാക്കള്‍ കൂട്ടത്തോടെ പങ്കെടുത്തത്, ഇത് ഇരു സമസ്തയുടെ ഐക്യത്തിനുള്ള വഴി തുറക്കുകയായി, നിര്‍ഭാഗ്യവശാല്‍ ഐക്യത്തിന് ഘടകവിരുദ്ദമായി പിന്നീട് ചില കേന്ദ്രങ്ങളില്‍ നിന്ന് ഉടലെടുത്ത ആസുത്രിതമായ കുത്സിതശ്രമങ്ങള്‍ക്ക് ഒരു വിഭാഗം അകപെടുകയായിരുന്നു. ഇരു സുന്നീ വിഭാഗങ്ങള്‍ തമ്മില്‍ ഐക്യപ്പെടാന്‍ ചര്‍ച്ചകള്‍ വളരെ പുരോഗമിച്ചു മുന്നോട്ട് പോയത് സുന്നി വിരോധികള്‍ക്ക് തീരെ ദഹിച്ചിരുന്നില്ല. ഐക്യത്തെ ദുര്‍ബലപ്പെടുത്താന്‍ അണിയറയില്‍ പല നീക്കങ്ങളും നടന്നിരുന്നു അങ്ങനെയാണ് തിരുകേശ വിവാദം തെരുവിലേക്ക് വലിചിഴക്കപെട്ടത്‌, അങ്ങനെ സുന്നത്ത് ജമാഅത്തിന്‍റെ എതിരാളികള്‍ ആഗ്രഹിച്ചത്‌ പോലെ വിവാദം സുന്നികള്‍ക്കിടയിലെ ഇരു വിഭാഗങ്ങള്‍ തമ്മിലായപ്പോള്‍ അവര്‍ കലക്കു വെള്ളത്തില്‍ മീന്‍ പിടുത്തവുമായി മുന്നോട്ട് പോയി.

ആശയ സംഘട്ടനങ്ങള്‍ സ്വാഭാവികമായും ഉണ്ടാകുമെങ്കിലും അതിലേക്കു തിരു നബി (സ) തങ്ങളുടെ തിരുകേശത്തെ ബലിയാടാക്കിയത് ഇരു വിഭാഗത്തിലെ പ്രവാചക സ്നേഹികളെ ഏറെ വിഷമത്തിലാക്കിയിരുന്നു. കൂടാതെ പുത്തന്‍വാദികളുമായി സഹകരിക്കുകയും, അതേസമയം അവരെക്കാള്‍ കൂടുതല്‍ ശത്രുത സുന്നത്ത് ജമാഅത്തിന്റെ ആളുകളോട് പുലര്‍ത്തുന്നത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു, ഇരു സമസ്തയുടെ മിക്ക്യ പണ്ഡിതന്മാര്‍ക്കും തിരുകേശം വിവാദത്തിനു എത്രയും പെട്ടന്ന് വിരാമം കുറിക്കണമെന്ന് ആഗ്രഹിക്കുന്നവരായിരുന്നു, ഗള്‍ഫ്‌ പര്യടനത്തില്‍ അബ്ദു സമദ് സമദാനി ഒരു പരിപാടിയില്‍ അത് തുറന്നു പറഞ്ഞത് അതിന്റെ പ്രതിഫലനമായിരുന്നു, തിരുകേശ വിവാദം രാക്ഷ്ട്രീയക്കാര്‍ ഏറ്റെടുക്കും വിധം കൈകാര്യം ചെയ്ത രീതിയെ അദ്ദേഹം ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു, അങ്ങിനെ അടുത്തൊന്നും കെട്ടടങ്ങില്ലെന്നു തോന്നിപ്പിക്കും വിധം മുന്നേറിയ വിവാദം അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഇപ്പോള്‍ ഏറെക്കുറെ കെട്ടടങ്ങിയിരുക്കുകയാണ്, ഇരു സമസ്തയും ഇപ്പോള്‍ യോജിപ്പിന്റെ പാതയിലാണ്.

കോഴിക്കോട് രണ്ടു മാസം മുമ്പ് നടന്ന മുക്കടംകാട് ’മസ്ജിദു റഹ്മ’ ഉദ്ഘാടനത്തിന് കാന്തപുരം അബൂബക്കര്‍ മുസ്ല്യാരും സെയ്യിദ് മുനവ്വറലി ഷിഹാബു തങ്ങളും പി.പി. ഇബ്രാഹിം മുസ്ലിയാര്‍ പാറന്നൂര്‍ (ഇ.കെ.സമസ്ത) തുടങ്ങിയവര്‍ ഒരേ വേദിയില്‍ പങ്കെടുത്തത് സുന്നീ കേരളം ഏറെ ആഹ്ലാദത്തോടെയാണ് ഏറ്റുവാങ്ങിയത്, ഇത് സുന്നത്ത് ജമാത്തിന്റെ എതിരാളികള്‍ക്ക് തീരെ ദഹിച്ചിരുന്നില്ല, ഒരു വിഭാഗത്തെ പ്രകോപിക്കും വിധം ഇതിനെയും അവര്‍ വളച്ചൊടിക്കാന്‍ ശ്രമിച്ചു, തിരുകേശം വിവാദമാക്കാന്‍ മുഖ്യ പങ്കു വഹിച്ച മൌദൂദി പത്രവും തേജസും സജീവമായി രംഗത്തുണ്ടായിരുന്നു, ഇതില്‍ തേജസ്‌ എന്ന ‘സമുദായ’ പത്രത്തിന്റെ ‘ധര്‍മ്മം’ എടുത്തു പറയേണ്ടതായിരുന്നു. തിരുകേശം പരമാവധി വിവാദമാക്കി ഇരു സുന്നീ വിഭാഗങ്ങളെ തമ്മിലടിപ്പിക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്ന ഈ ‘സമുദായ പ്രതി(വി)രോധ’ പത്രം മുജാഹിദു വിഭാകത്തില്‍ ഇപ്പോള്‍ നടക്കുന്ന കലഹം കണ്ടില്ലെന്നു മാത്രമല്ല ഈ അഭിനവ ഖവാരിജുകളുടെ കുഴലൂത്തുകാരായി അധ:പതിക്കുകയും ചെയ്തു. സുന്നി വിഭാഗങ്ങള്‍ തമ്മില്‍ ഐക്യപ്പെടാന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ ഐക്യത്തെ ദുര്‍ബലപ്പെടുത്താനുള്ള കുതന്ത്രങ്ങളുമായി വാര്‍ത്തകള്‍ മെനയുന്ന ഈ ‘സമുദായ’ മാധ്യമങ്ങളെ സുന്നീ മക്കള്‍ കരുതിയിരിക്കണം.

മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലികുട്ടി സാഹിബ്, എം.എ യുസഫലി അബ്ദുസമദ് സമദാനി… തുടങ്ങി സമുദായത്തിലെ പ്രമുഖ വ്യക്തികള്‍ സമസ്തയുടെ ഐക്യത്തിനായി ആത്മാര്‍ഥമായി പരിശ്രമിക്കുന്നവരാണ്. ഈ കഴിഞ്ഞ റമളാനില്‍ അബൂദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റെറില്‍ എം.എ യുസഫലിയുടെ നേതൃത്വത്തില്‍ നടന്ന ഇഫ്താര്‍ മീറ്റില്‍ സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങളും പ്രൊഫ. ആലി കുട്ടി ഫൈസി ഉസ്താദും ഒന്നിച്ചിരുന്നത്‌ സുന്നി പ്രവര്‍ത്തകര്‍ക്ക് ആവേശവും സന്തോഷവും ഉണ്ടാക്കിയിരുന്നു,

ഇ. കെ. വിഭാഗം സമസ്തയുടെ സമ്മര്‍ദ്ദത്താല്‍ മുസ്ലിം ലീഗ്  ഏ. പി. വിഭാഗവുമായുള്ള സഹകരണം താല്‍കാലികമായി നിര്‍ത്തിയിരുന്നു, അതുകൊണ്ടായിരുന്നു കാന്തപുരത്തിന്റെ കേരള യാത്രയില്‍ നിന്ന് വിട്ടുനിന്നത്, എന്നാല്‍ ഇരു സമസ്തയും തമ്മിലുള്ള ശത്രുത ഇപ്പോള്‍ കുറഞ്ഞു വരുന്നതിനാല്‍ മുസ്ലിം ലീഗ് അവരുമായി സഹകരണം പുന:സ്ഥാപിച്ചിട്ടുണ്ട്, അതിന്‍റെ തുടര്‍ച്ചയായിരുന്നു ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം സി. എച്ച് . സെന്‍റെറില്‍ കാന്തപുരം ഏ. പി.അബൂബകര്‍ മുസ്ലിയാരെ ഇ.ടി.മുഹമ്മദ്‌ ബഷീര്‍ എം. പി. പൂച്ചെണ്ട് നല്‍കി സ്വീകരിച്ചത്.

പരസ്പരം പഴിചാരിയുള്ള വിവാദങ്ങളില്‍ നിന്ന് ഇരു കൂട്ടരും പിന്മാറിയത് ഐക്യത്തിന് വേണ്ടി ആഗ്രഹിക്കുന്ന സുന്നി കൈരളിക്ക്‌ ഏറെ പ്രതീക്ഷയും അതിലുപരി ആവേശവും ഉണ്ടാക്കിയിട്ടുണ്ട്, എങ്കിലും ഇപ്പോഴും ചില അപസ്വരങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റില്‍ കൂടിയല്ലാം സുന്നികളെ തമ്മില്‍ പ്രകോപിക്കും വിധം പ്രചരിപ്പിക്കുന്നുണ്ട്, അതില്‍ ഏറെയും സുന്നികളായി ചമഞ്ഞു ശത്രുക്കള്‍ മെനയുന്ന വാര്‍ത്തകളാണ്, ഇപ്പോള്‍ അവര്‍ സുന്നത്ത് ജമാത്തിന്റെ പണ്ഡിതന്‍മാരുടെ ഫോട്ടോസ് വികലമാക്കിയും പ്രകോപനങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്, ഇത് വഹാബി പ്രസ്ഥാനത്തില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വലിയ പ്രതിസന്ധിയില്‍ നിന്ന് ശ്രദ്ദ തിരിക്കാന്‍ അവര്‍ പടച്ചുണ്ടാക്കുന്ന സിയോണിസ്റ്റു തന്ത്രമാണ്, അത് വൈകിയാണെങ്കിലും സുന്നി പ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഐക്യം പുലര്‍ന്നു കാണാന്‍ സുന്നി കൈരളി കാത്തിരിക്കുകയാണ്, ആരുടേയും അസ്ഥിത്വം പണയം വെച്ചുകൊണ്ടുള്ള ഐക്യമല്ല, മറിച്ച് മനസുകള്‍ തമ്മില്‍ അടുക്കുന്ന, എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെച്ചു സുന്നി കുടുംബങ്ങളില്, സുന്നി മാനസങ്ങളില്‍ സ്നേഹത്തിന്റെയും യോജിപ്പിറെയും പുതിയൊരു വാതായനം തുറന്നു കാണാന്‍ ഈ സുന്നി മക്കള്‍ കാത്തിരിക്കുകയാണ്. നമ്മുക്കും പ്രാര്‍ത്ഥിക്കാം! വിവാദങ്ങള്‍ കെട്ടടങ്ങി,ഭിന്നിപ്പും അഭിപ്രായവ്യത്യാസങ്ങളും പരിഹരിച്ചു,പ്രവാചക ന്സേഹികളുടെ മനസ്സ് ഒന്നാകാന്‍…….! സര്‍വ്വ ശക്തന്‍ തുണക്കട്ടെ! (ആമീന്‍)))

(അബു അഹമദ് , മുസ്ലിം ഉമ്മത്ത്‌ – കേരള ചാപ്റ്റര്‍.) )

15 comments on “ഐക്യം പൂവണിയാന്‍ സുന്നി കൈരളി കാത്തിരിക്കുന്നു!

 1. കീരിയും പാമ്പും തമ്മില്‍ കല്യാണം കയിക്കുന്ന ഒരുകാലം..അതൊരിക്കലും സംഭവിക്കില്ല, ഇതെല്ലാം വെറും സ്വപ്നങ്ങള്‍ മാത്രം…
  ഇത് എഴുതിയ മാന്യന്റെ മനസ്സില്‍ പോലും ഇങ്ങനെ ഒരിക്കലും സംഭവിക്കല്ലേ എന്നാകും ആഗ്രഹം….

 2. ഇപ്പോഴും ഇങ്ങിനെ ചിന്തിക്കുന്നവരെ കുറിച്ച് എന്ത് പറയാന്‍ എങ്ങിനെയെങ്കിലും സമാധാനമായി ഐക്യം പൂവണിയട്ടെ എന്ന് ആത്മാര്‍ത്ഥമായി ദു ആ ചെയ്യല്‍ എല്ലാ വിശ്വാസികള്‍ക്കും ഒരു സഅമാധാനമെങ്കിലും നല്‍കില്ലേ. അത് തന്നെ ഒരു ഭാഗ്യമല്ലേ.

 3. ഐക്യം പൂവണിയാന്‍ സുന്നി കൈരളി കാത്തിരിക്കുന്നു!”

 4. അല്ലാഹുഅനുഗ്രഹിക്കട്ടെ എല്ലാ സുമനസുകളുടെയും
  ദു ആ അല്ലാഹുസ്വീകരിക്കട്ടെ ആമീന്‍

 5. hakkum bathilum orumichu kudukayilla , thirukesa vivadam e k samasthayude nedakkal prasangam keralam kettathalle . abdul jaleel puliyamparamba.

 6. NAN ORU SAMASTHAKKARAN ANU. AIKYATHNE AGRAHIKKUNNU. PAKSHE KANTHAPURAM ULPETTULLA AIKYAM VENDA. KANTHAPURATHE OZHIVAKKIYULLA AIKYATHINU SWAGATHAM. KANTHAPURAM PALA THATTIPUM NADATHIYATH ELLAVARKUM ARIYUNNATHANU. ALLAHU THOUFEEQ CHEYYATE.

 7. അല്ലാഹുഅനുഗ്രഹിക്കട്ടെ….. എല്ലാ സുമനസുകളുടെയും
  ആത്മാര്‍ത്ഥമായി ദു ആ അല്ലാഹുസ്വീകരിക്കട്ടെ ആമീന്‍

 8. അല്ലാഹുഅനുഗ്രഹിക്കട്ടെ….. എല്ലാ സുമനസുകളുടെയും
  ആത്മാര്‍ത്ഥമായി ദു ആ അല്ലാഹുസ്വീകരിക്കട്ടെ ആമീന്‍

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s