പ്രവാചക സ്നേഹികളുടെ മനസ് എങ്ങിനെ നോവാതിരിക്കും ..?


പ്രവാചക   സ്നേഹികളുടെ മനസ് എങ്ങിനെ നോവാതിരിക്കും ..? കണ്ണുനീര്‍ എങ്ങനെ   ഒലിച്ചിറങ്ങാതിരിക്കും…..?    യാ റസൂലുല്ലഹ്   അങ്ങേക്ക് സലാം ! അങ്ങയെ ഞങ്ങള്‍ സ്നേഹിക്കുന്നു,  ഞങ്ങളുടെ   സന്താനങ്ങലേക്കാള്‍   സമ്പത്തിനേക്കാള്‍ , സ്വശരീരത്തേക്കാള്‍ അങ്ങാണ് ഞങ്ങളുടെ നായകന്‍! അങ്ങയിലാണ് ഞങ്ങളുടെ രക്ഷകന്‍ ! അങ്ങ് ഞങ്ങക്ക് വേണ്ടി എന്തല്ലാം സഹിച്ചു……..! അവിടത്തെ ജീവിതം…..ഓര്‍ക്കുമ്പോള്‍     പ്രവാചക   സ്നേഹികള്‍ക്ക് എങ്ങനെ അഭിമാനിക്കാതിരിക്കും.?  ഹോ !  ഞങ്ങള്‍ എത്ര ഭാഗ്യവന്മാര്‍.,…

സുകൃതങ്ങളുടെ പ്രതീകമല്ലെയങ്ങ്! കാരുണ്യത്തിന്‍റെ  നിറകുടവും! അങ്ങയുടെ കാരുണ്യം ലഭിക്കാത്ത ജീവജാലങ്ങളുണ്ടോമനുഷ്യര്‍, മൃഗങ്ങ.ള്‍, പറവകള്‍, സകലര്‍ക്കും…. ഞങ്ങളോര്‍ക്കുന്നുശൈത്യശമനത്തിനായി കത്തിക്കപെട്ട തീയില്‍ ഉറുമ്പ്‌ വീഴുമോയെന്നോര്‍ത്തു അതണച്ചു വെറുങ്ങലിച്ചുനിന്നയങ്ങു, ഉടമസ്ഥന്‍റെ അനാസ്ഥമൂലം മെലിഞ്ഞോട്ടിയ ഒട്ടകത്തിന്‍റെ ഉടമയെ ശാസിച്ചയങ്ങു എത്ര കാരുണ്യവാ.ന്‍!

അങ്ങയുടെ പിതൃവ്യന്‍ ഹംസ (റ) നിഷ്ടൂരമായി   വധിക്കുകയും അങ്ങയെ വധിക്കാന്‍ ഉറപ്പിക്കുകയും ചെയ്തവഹ്ശിക്ക്, ഹിന്ദിന്ന്  മാപ്പ് നല്‍കിയ അങ്ങെത്ര ക്ഷമാശീലന്‍! കുഴിച്ച്‌ മൂടപ്പെട്ടിരുന്ന   പെണ്‍ കുട്ടികളുടെ രക്ഷകന്‍ അല്ലയോ. അടിച്ചമര്‍ത്തപ്പെട്ട അടിമവര്‍ഗ്ഗത്തിന് ശാന്തിയായി അങ്ങ് വന്നത് ഞങ്ങളോര്‍ക്കുന്നു, വിയര്‍പ്പ് വറ്റും  മുമ്പ് തൊഴിലാളിക്ക്  വേതനം  നല്‍കണമെന്ന്  പഠിപ്പിച്ചതും അങ്ങല്ലോ..! 

മദ്യത്തിനെതിരെ, ചൂതാട്ടത്തിനെതിരെ,  കൊലക്കുംകൊള്ളക്കുമെതിരില്‍, വ്യഭിചാരത്തിനെതിരില്‍ അനീതിക്കെതിരില്‍അങ്ങ് കാഴ്ചവെച്ച ധാര്‍മ്മിക വിപ്ലവം,    അതെത്ര  പ്രായോഗികം ! യാ ഹബീബല്ലാഹ്!    യാ റസൂലല്ലാഹ്! എന്നിട്ടും അങ്ങയുടെ വില മനസ്സിലാക്കാത്തവര്‍…

വായ്‌ തുറക്കുമ്പോള്‍ അങ്ങയെ പരിഹാസം  ചൊരിയുന്നവര്‍…..  അങ്ങയെ ആക്ഷേപിക്കനായി തൂലിക ചലിപ്പിക്കുന്നവര്‍….. ദ്രിശ്യാ മാധ്യമങ്ങളിലൂടെ അവഹേളിക്കുവാന്‍ ശ്രമിക്കുന്നവര്‍,….  ഒരു പ്രവാചക   സ്നേഹികള്‍ക്കും ഇത് കാണാനോ കേള്‍ക്കാനോ  അശക്തരാണ്   യാ ഹബീബല്ലഹ് ….. ഇവരുടെ   ശര്‍റില്‍ നിന്ന്  ഈ ഉമ്മത്തിനെ കാത്തു കൊള്ളണം യാ റസൂലുല്ലഹ്….

ഞങ്ങളുടെ   സന്താനങ്ങലേക്കാള്‍  സമ്പത്തിനേക്കാള്‍ , സ്വശരീരത്തേക്കാള്‍  ഏറ്റവും കുടുതല്‍   സ്നീഹിക്കുന്ന, അങ്ങ് മദീന റൌലാ ശരീഫില്‍  അന്തിവിശ്രമം കൊള്ളുന്ന മുത്ത്‌ റസൂല്‍ (സ) തങ്ങളെ ആക്ഷേപിക്കുന്ന എല്ലാ സാമ്രാജ്യത്ത ജൂത പുത്തന്‍ …. ശക്തി കള്‍ക്കെതിരില്‍   എന്നുമെന്നും    ഞങ്ങള്‍ വൈര്യം പുലര്‍ത്തുക തന്നായ് ചെയ്യും,  യാ റസൂലുല്ലഹ്   അങ്ങേക്ക് സലാം ! ഇവരുടെ   ശര്‍റില്‍ നിന്ന്  ഈ ഉമ്മത്തിനെ കാത്തു കൊള്ളണം യാ റസൂലുല്ലഹ്…..