പര്‍ദ ധരിച്ച വിദ്യാര്‍ഥിനിക്കെതിരെ ഇന്ത്യന്‍ സ്കൂളില്‍ നടപടിക്കൊരുങ്ങിയതായി പരാതി


പര്‍ദ ധരിച്ച വിദ്യാര്‍ഥിനിക്കെതിരെ ഇന്ത്യന്‍ സ്കൂളില്‍ നടപടിക്കൊരുങ്ങിയതായി പരാതി

കുവൈത്ത് സിറ്റി: പര്‍ദ ധരിച്ചെത്തിയ വിദ്യാര്‍ഥിനിയെ ക്ളാസില്‍ കയറ്റാന്‍ അനുവദിക്കില്ലെന്ന് അധ്യാപിക അറിയിച്ചതായി പരാതി. രാജ്യത്തെ ക്രിസ്ത്യന്‍ മാനേജ്മെന്‍റിലുള്ള ഒരു ഇന്ത്യന്‍ സ്കൂളിലാണ് പാകിസ്ഥാന്‍കാരിയായ വിദ്യാര്‍ഥിനിക്ക് ഈ അനുഭവമുണ്ടായത്. പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോട്ട് ചെയ്തത്.

മതകീയമായ വസ്ത്രധാരണം ഇവിടെ പാടില്ലെന്നും എല്ലാവരും ധരിക്കുന്നത്പോലുള്ള വസ്ത്രം ധരിച്ചാലല്ലാതെ സ്കൂളില്‍ തുടരുന്നതിന് പ്രയാസമായിരിക്കുമെന്നും ഇന്ത്യക്കാരിയായ അധ്യാപിക വിദ്യാര്‍ഥിനിയെ അറിയിക്കുകയായിരുന്നുവത്രെ. മകള്‍ നല്‍കിയ വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ പിതാവ് സാല്‍മിയയിലെ വിദ്യാഭ്യാസ കാര്യാലയത്തില്‍ പരാതി നല്‍കിയതായും ഇതേ തുടര്‍ന്ന് സ്കൂള്‍ അധികൃതരോട് മന്ത്രാലയം വിശദീകരണം തേടിയിട്ടുണ്ടെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥിനിയുടെ പിതാവ് മനുഷ്യാവകാശ സമിതിയെയും സമീപിച്ചതായും സൂചനയുണ്ട്.

പന്നിമാംസം വിറ്റ മൂന്ന് കടകള്‍ അടച്ചുപൂട്ടി

കുവൈത്ത് സിറ്റി: പന്നി മാംസവും പന്നി നെയ്യും വില്‍പന നടത്തിവന്ന കടകള്‍ വാണിജ്യ-വ്യവസായ മന്ത്രാലയം അധികൃതര്‍ പൂട്ടി സീല്‍വെച്ചു. പന്നി മാംസവും അനുബന്ധ ഉല്‍പന്നങ്ങളും വില്‍ക്കപ്പെടുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം മൂന്ന് കടകളില്‍ മന്ത്രാലയത്തിലെ പരിശോധക സംഘം റെയ്ഡ് നടത്തിയത്.

കോടതിയിലേക്ക് മാറ്റിയ കേസില്‍ അന്തിമ വിധി വരുന്നത്വരെ അടച്ചുപൂട്ടിയ കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ടായിരിക്കില്ലെന്ന് ഇതുമായി ബന്ധപ്പെട്ട് മുനിസിപ്പല്‍ അധികൃതര്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു. സ്വദേശികളും വിദേശികളുമുള്‍പ്പെടെ ഉപഭോക്താക്കളുടെ ആരോഗ്യത്തിനും ജനങ്ങളുടെ ജീവനും ദോശകരമായി ബാധിക്കുന്ന തരത്തില്‍ കച്ചവടക്കാര്‍ നിയമംലംഘിക്കുന്നത് ഒരു നിലക്കും അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

സൗദിയില്‍ സ്വദേശി വത്കരണം രണ്ടാം ഘട്ടത്തിലേക്ക്

റിയാദ്: സൗദി അറേബ്യയില്‍ സ്വദേശിവത്കരണം രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നു. വൈകല്യമുള്ളവര്‍ക്കു മുന്‍ഗണന നല്‍കിയാണ് രണ്ടാം ഘട്ടം നടപ്പാക്കുന്നത്. പരിഷ്‌കരിച്ച നിദാകാത്ത് നടപടികളില്‍ ശാരീരിക, മാനസിക വൈകല്യമുള്ളവര്‍ക്കു സവിശേഷ സ്ഥാനമാണു നല്‍കിയിരിക്കുന്നത്. ഒരു വികലാംഗനെ നിയമിക്കുന്നതു നാലു സ്വദേശികളെ നിയമിക്കുന്നതിനു തുല്യമായി കണക്കാക്കും. 

ജയില്‍ മോചിതരെ സാധാരണ ജീവിതത്തിലേക്കു കൊണ്ടു വരുന്നതിന്റെ ഭാഗമായുള്ള നടപടികള്‍ക്കും രണ്ടാംഘട്ട സ്വദേശിവത്കരണത്തില്‍ നിര്‍ദേശമുണ്ട്. രണ്ടു സ്വദേശികള്‍ക്കു തുല്യം ഒരു ജയില്‍ മോചിതനെന്ന നിലയിലായിരിക്കുമിത്. വിദ്യാര്‍ഥികള്‍ക്കു തൊഴില്‍ നല്‍കാനും പദ്ധതിയുണ്ട്. പഠന ചെലവു സ്വയം കണ്ടെത്തുന്നതോടെ യുവാക്കള്‍ കൂടുതല്‍ കാര്യക്ഷമതയുള്ളവരാകും. താഴെത്തട്ടിലുള്ളവരെ സാമ്പത്തിക ഭദ്രത ഉറപ്പാക്കി മുഖ്യധാരയിലേക്കു കൊണ്ടുവരാനും ഇതു സഹായകമാകും. 

വ്യാജ സ്വദേശി വത്കരണം തടയാന്‍ 1500 റിയാലില്‍ കുറവു ശമ്പളം പറ്റുന്ന സ്വദേശികളെ നിദാകാത്ത് പദ്ധതി പ്രകാരം സ്ഥാപന ജീവനക്കാരായി കണക്കാക്കില്ല. പദ്ധതി പ്രഖ്യാപിച്ച ശേഷം സൗദി തൊഴില്‍ മന്ത്രി ആദല്‍ ഫക്കിയാണ് ഇക്കര്യം വ്യക്തമാക്കിയത്.

Advertisements
By Muslim Ummath Posted in News

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s