ബഹു: പി.എം.കെ ഫൈസി ഉസ്താദ്‌ മരണപെട്ടു


സുന്നീ ചലനങ്ങള്‍ക്കും വളര്‍ച്ചക്കും  വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ        ‘അല്‍ ഇര്ഫാദ്’എഡിറ്റര്‍ ബഹു: പി.എം.കെ ഫൈസി ഉസ്താദ്‌ മോങ്ങം കൊടുങ്ങല്ലൂരില്‍ വച്ച്  അപകടത്തില്‍പ്പെട്ടു എറണാകുളം മെഡിക്കല്‍ ട്രസ്റ്റില്‍ വെച്ച  മരണപെട്ടു. മഹാനവര്‍കളുടെ മഗ്ഫിറത്തിനു വേണ്ടി എല്ലാവരും പ്രത്യേകം ദു:അ ചെയ്യുക.

വിടവാങ്ങിയത് നിസ്വാര്‍ത്ഥനായ ദഅ്‌വാ പണ്ഡിതന്‍

കോഴിക്കോട്: സുന്നി പ്രാസ്ഥാനിക രംഗത്ത് ഇസ്ലാമിക പ്രബോധന മേഖലയില്‍ അരനൂറ്റാണ്ടുകാലം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പണ്ഡിതതേജസ്സാണ് വിടവാങ്ങിയ പി.എം.കെ. ഫൈസി എന്ന പി മുഹമ്മദ്കുട്ടി ഫൈസി മോങ്ങം.മലയാളത്തില്‍ ഗൗരവമായ ഇസ്‌ലാമിക എഴുത്തിനും വായനക്കും തുടക്കം കുറിച്ച പി.എം.കെ. ഫൈസി തന്റെ കഠിനാധ്വാനത്തില്‍ തുടങ്ങിയ അല്‍ ഇര്‍ഫാദ് മാസിക ഇസ്ലാമിക സാഹിത്യത്തിനു നവ ചരിത്രം കുറിക്കുകയായിരുന്നു.

ഇന്ന് കേരളത്തിലുള്ള നിരവധി ഇസ്ലാമിക പ്രസിദ്ധീകരണങ്ങളുടെ മാസികകളും വാരികകളും പി.എം.കെ എന്ന തൂലികാനാമത്തില്‍ എഴുതിയ ലേഖനങ്ങളുടെ ചുവടുപിടിച്ച് പ്രസിദ്ധീകൃതമായ മാഗസിനുകളാണെന്നത് അദ്ദേഹത്തിന്റെ പ്രഥമ മഹത്വമാണ്.

ആയിരക്കണക്കിനു വിശ്വാസികള്‍ക്ക് ഇസ്ലാമിന്റെ ആദര്‍ശം എത്തിച്ചുകൊടുക്കാനും സത്യപാഥയിലേക്ക് കൊണ്ടുവരാനും അദ്ധേഹത്തിനു കഴിഞ്ഞു, കേരളത്തിലെ ഇസ്‌ലാമിക ബുദ്ധിജീവികള്‍ എന്നറിയപ്പെടുന്ന പലരും പുത്തന്‍ പ്രസ്ഥാനരക്കാരുടെ വലയിലകപ്പെട്ടപ്പോള്‍ അവര്‍ക്ക് ആദര്‍ശത്തിന്റെ യഥാര്‍ഥ വഴി കാണിച്ച് സുന്നത്ത് ജമാഅത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിച്ച വിപ്ലവകാരിയാണ് പി.എം.കെ. ഫൈസി മോങ്ങം.

ആതുര സേവനരംഗത്തും ഇസ്ലാമിക സംസ്കാരത്തോടെ പുതിയൊരു സംവിധാനത്തിനു തുടക്കം കുറിച്ച അദ്ദേഹം സുന്നത്ത് ജമാഅത്തിന്റെ പണ്ഡിതരോടൊപ്പം സമൂഹത്തിന് വളരേയേറെ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഭാഗ്യം ലഭിച്ച വ്യക്തിയാണ് പി.എം.കെ. ഫൈസി

Advertisements
By Muslim Ummath Posted in Islamic

2 comments on “ബഹു: പി.എം.കെ ഫൈസി ഉസ്താദ്‌ മരണപെട്ടു

    • Insha allah….at malappuram…come..feel and enjoy the fragrance from the maqbara of our beloved Usthad; but to feel that, u need to have eeman in ur heart…

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s