തിരുകേശം: പിണറായിയും….. സമുദായവും!


തിരുകേശം: പിണറായിയും…. സമുദായവും!

യാള്‍ പറയുന്നത് കാതോര്‍ക്കാന്‍ ഒപ്പിയെടുക്കാന്‍ മാധ്യമ  പട എപ്പോഴും പിന്തുടരുന്നു! പലപ്പോഴും   രക്ഷ്ട്രീയ എതിര്‍ ചേരികള്‍ക്കെതിരെ…   മത വിഭാകങ്ങള്‍ക്കെതിരെ…  പറയുന്നതല്ലാം കേരള രക്ഷ്ട്രീയത്തില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് സാക്ഷ്യം വഹിക്കാറുണ്ട് കാരണം  എന്തെന്നെല്ലേ ഇയാള്‍ നിസാരക്കാരനല്ല ഒരു പ്രധാന രക്ഷ്ട്രീയ പാര്‍ട്ടിയുടെ കേരള ഘടകത്തിന്‍റെ  കടിഞ്ഞാണ്‍ പിടിക്കുന്ന  പുണ്യവാളനാണ്താനും,  സ്വന്തം   പാര്‍ട്ടിയില്‍ നിന്നു  തന്നെ തനിക്കെതിരെ  ഉയരുന്ന  എതിര്‍പ്പുകളെ  മറി കടക്കാന്‍  വിവാദ  വിഷയങ്ങള്‍ എടുത്തിട്ടു ജന ശ്രദ്ദ  തിരിച്ചു വിടാന്‍   വിരുതന്‍റെ കഴിവ് അപാരമാണ് കൂടാതെതെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കെതിരെ നിലകൊണ്ട  മത വിഭാകങ്ങല്‍ക്കെതിരെയും തൊടുത്തു വിടുന്ന    പരിഹാസ ഒളിയമ്പുകളും വിവാദമാകാറുണ്ട് 

വസാനമായി  ഇപ്പോള്‍ വിവാദ മായിരിക്കുന്ന തിരുകേശത്തെ കുറിച്ചുള്ള പരാമര്‍ശവും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തങ്ങളെ സഹായിക്കാത്ത കാന്തപുരത്തിനെതിരായുള്ള  ഒരു  പ്രസ്താവനയായി  കാണാന്‍  ഒരു മുസ്ലിം  വിശ്വാസിക്ക് കഴിയില്ല. ഖവാരിജുകളുടെയും മുഅതലിസത്തുകാരുടെയും പിന്‍ തലമുറക്കാരായ  വഹാബികള്‍ തുടങ്ങിയ വിരലിലെണ്ണാവുന്ന  ചില പുത്തന്‍ ബിദഈകക്ഷികളെ ഒഴിച്ച്  നിര്‍ത്തിയാല്‍  പ്രവാചകന്‍ മുത്ത്‌ മുഹമ്മദ്‌ മുസ്തഫാ ()തങ്ങളുടെ തിരുകേശം  അതിനു  മഹത്വം  ഉണ്ടന്ന്  മുസ്ലിം ലോകം അംഗീകരിച്ചു വരുന്ന വസ്തുതയാണ്.  വിശ്വാസത്തെ    ചോദ്യം ചെയ്തു കൊണ്ടാണ്  നിരീശ്വരവാദിയായ  സഖാവിന്‍റെ വെളിപെടുത്തല്‍,അതെ ആരിഫലിയും ഹുസൈന്‍ മടവൂരും സുല്ലമിമാരും  അടങ്ങുന്ന മാലാഖമാര്‍ വഹിയുമായി AKG സെന്‍ററില്‍ ഇറങ്ങി , പിന്നെ താമസിച്ചില്ല, സഖാവിന്‍റെ വെളിപ്പാട് വരികയായ്   “ഏതു മുടിയും കത്തിച്ചാല്‍ കത്തുമെന്ന”   “മുറിച്ച്  കളഞ്ഞ നഖവും മുടിയും മാലിന്യമാണെന്നും” (നഊതുബില്ല),

സാധാരണപോലെ  ഇതും   കേരളത്തില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുമെന്നും ഇതില്‍ നിന്ന് ലാഭം  കൊയ്യാമെന്ന് കരുതിയ  മാലാഖമാര്‍ക്കും  സഖാവിനും   ഇതില്‍  പിഴച്ചു,   മറ്റു രാക്ഷ്ട്രീയ കക്ഷികള്‍  വിവാദത്തില്‍ നിന്ന്  വിട്ടു നില്‍ക്കുകയും ബഹു മാന്യനായ കേരള മുഖ്യമന്ത്രി  തക്കതായ മറുപടി  കൊടുക്കുകയും ചെയ്തു ” പ്രവാചക കേശത്തിന്റെ വിഷയത്തില്‍ അഭിപ്രായം പറയാനുള്ള പാണ്ഡിത്യംതനിക്കില്ലെന്ന് ” പിന്നെ ഒരു കാര്യം അദ്ദേഹം ഊന്നി പറയുകയും   ചെയ്തുഇവിടെ നടക്കുന്ന വിവാദം സാധാരണ മുടിയുടെ കാര്യത്തിലല്ലെന്നുംഉമ്മന്‍ ചാണ്ടിയുടെ  ഈമാനെങ്കിലും  പറയപെട്ട പുത്തന്‍  കക്ഷികള്‍ക്കുണ്ടായിരുന്നുവെങ്കില്‍ആദ്യം  തിരുകേശം വിവാദമാക്കി കൊണ്ടുവന്നത് സുന്നത്ത്  ജമാഅത്തിന്‍റെ വിരോധികളായ മുജാഹിദ് വിഭാഗങ്ങളും   ജമാഅത്തെ ഇസ്ലാമിയുമായിരുന്നു, കൂടെ  .അബ്ദുള്ളമാര്‍  പോലുള്ളവര്‍ക്ക്  ആടാനൊരു തേജസും കൂട്ടിനുണ്ടായിരുന്നു.

രു സുന്നീ വിഭാഗങ്ങള്‍ തമ്മില്‍ ഐക്യപ്പെടാന്‍ ചര്‍ച്ചകള്‍ വളരെ പുരോഗമികമിച്ചു  മുന്നോട്ട് പോയത്   സുന്നീ വിരോധികള്‍ക്ക് തീരെ ദഹിച്ചിരുന്നില്ല. ഐക്യത്തെ  ദുര്‍ബലപ്പെടുത്താന്‍  അണിയറയില്‍   പലനീക്കങ്ങളും  നടന്നിരുന്നു. അങ്ങനെ പലരും  ആഗ്രഹിച്ചത്‌ പോലെ  പിന്നീട് വിവാദം സുന്നികള്‍ക്കിടയിലെ   ഇരു വിഭാഗങ്ങ.ള്‍ തമ്മിലായപ്പോള്‍  അവര്‍ കലക്കുവെള്ളത്തില്‍  മീന്‍ പിടുത്തവുമായി മുന്നോട്ട് പോയി ഇപ്പോള്‍  ഇവരെയല്ലാ  പിന്തള്ളികൊണ്ടാണ് പിണറായി മൌലവിയുടെ ഇടപെടല്‍

ന്തായാലും നമ്മുടെ മത പരമായ കാര്യങ്ങളില്‍  പുറത്തു നിന്നുള്ള  ഇടപെടല്‍ എന്ത്  വില കൊടുത്തും  ചെറുക്കണം ഗ്രൂപ്പ്‌  അപിപ്രായ വ്യത്യാസങ്ങള്‍  മാറ്റിവെച്ചു മുത്ത്‌ മുസ്തഫാ () തങ്ങളെ  ആക്ഷേപിക്കുന്ന  അവഹേളിക്കുന്ന കക്ഷികള്‍ക്കെതിരെ  പോരാടാന്‍ സുന്നീ മക്കള്‍ ഒരുമിച്ചു രംഗത്ത് വരേണ്ടതാണ്സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജോയിന്റ് സെക്രട്ടറി കോട്ടുമല ബാപ്പു മുസ്ലിയാര്‍  വൈകിയാണെങ്കിലും പിണറായിയുടെ  പ്രസ്താവനക്കെതിരെ രംഗത്ത്  വന്നിട്ടുണ്ട്പ്രവാചകന്റെ മുടിയും നഖവും അടക്കമുള്ളവബോഡിവെയ്സ്റ്റാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്താവന വിവരക്കേടാണെന്ന്, തിരുശേഷിപ്പുകള്‍ക്ക് അതിന്റേതായ പ്രത്യേകതകളുണ്ടെന്ന് പ്രവാചകന്‍ ജീവിതകാലത്ത് സമുദായത്തെ ബോധ്യപ്പെടുത്തിയതാണ്. പ്രമാണങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടുമെന്ന് ബാപ്പു മുസ്ലിയാര്‍ പറഞ്ഞുതിരുശേഷിപ്പുകളെ നിസാരമായി കാണുന്ന പ്രവണത ആരുടെ ഭാഗത്ത് നിന്നാണെങ്കിലും അംഗീകരിക്കാന്‍ സാധ്യമല്ല. ഇതു സംബന്ധിച്ച് രാഷ്ട്രീയക്കാരോ സാമൂഹികപ്രവര്‍ത്തകരോ വിവരമില്ലാതെ പറയുന്ന കാര്യങ്ങള്‍ സമുദായം തള്ളിക്കളയും. മതകാര്യങ്ങള്‍ സംസാരിക്കാന്‍ മതപണ്ഡിതര്‍ക്ക് മാത്രമാണ് അവകാശം. മതത്തിന്റെ പുറത്തുള്ളവരോ മതനിഷേധികളോ ഇത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയുന്നത് അംഗീകരിക്കാനാകില്ലെന്നും ബാപ്പു മുസ്ലിയാര്‍ പറഞ്ഞു

മുത്ത്‌ നബി (തങ്ങളെ  എങ്ങനെ സ്നേഹിക്കണംഎങ്ങിനെ ആദരിക്കണം…  തിരുനബിയുടെ   തിരുകേശം  സ്വഹാബാത്ത്  എങ്ങനെ സംരക്ഷിച്ചു…. എന്നല്ലാം  അവിടന്നും  (),  അവിടത്തെ ()  സ്വഹാബത്തും  ഞങ്ങള്‍ക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട് !   അത് ലോകാവസാനം വരെ റബ്ബിന്‍റെ അനുഗ്രഹത്താല്‍  തലമുറകള്‍ തലമുറകളായി കൈമാറി  സംരക്ഷിക്കപെടുകതന്നായ് ചെയ്യും   അതിനൊരു നിരീശ്വര വാദിയുടെയോ രാക്ഷ്ട്രീയകാരന്‍റെയോ ബിദഈ  കക്ഷികളുടെയോ  ഉപദേശം  മുസ്ലിം സമുദായത്തിന് ആവശ്യമില്ല

നമ്മുക്കും പ്രാര്‍ത്ഥിക്കാം…….! വിവാദങ്ങള്‍ കെട്ടടങ്ങി,ഭിന്നിപ്പും അപിപ്രായവ്യത്യാസങ്ങളും പരിഹരിച്ചു,  പ്രവാചക ന്സേഹികളുടെ  മനസ്സ് ഒന്നാകാന്‍…….! സര്‍വ്വ ശക്തന്‍ തുണക്കട്ടെ! (ആമീ.ന്‍)

(മുസ്ലിം ഉമ്മത്തിനു വേണ്ടി     സ്വതന്ത്ര ലേഖകന്‍)

PDF FILE: https://docs.google.com/file/d/0B7MIseYd9HcqdlVJY0ZDam1UUmlBSnRaRk9hVWNnZw/edit

 

20 comments on “തിരുകേശം: പിണറായിയും….. സമുദായവും!

 1. സഹോദരാ , പിണറായിയുടെ വിവരക്കേട് അവിടെ നില്‍ക്കട്ടെ .. അതിനു മുമ്പ് , സ്വന്തം പാളയത്തില്‍ , അതായത് , സുന്നികളില്‍ പ്രബലമായ EK വിഭാഗത്തെ ഈ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ കഴിയാത്തത് എന്ത് കൊണ്ട് ? ഈ ആധുനിക യുഗത്തില്‍ carbon dating വഴി മുടിയുടെ പഴക്കം മനസ്സിലാക്കാം .. അതായതു 1400 വര്‍ഷങ്ങള്‍ ഈ മുടിക്ക് പഴക്കം ഉണ്ടെങ്കില്‍ മാത്രമല്ലേ , ഇനി ഇത് പ്രവാചകന്റെ ആയിരുന്നോ എന്ന് ചിന്തിക്കേണ്ടതുള്ളൂ ? അതിനു തയ്യാറാകാത്തത് എന്തെ ? അല്ലെങ്കില്‍ ഇതിന്റെ സനാദ് തുറന്നു പറയണം .. EK വിഭാഗത്തിന് പോലും നിങ്ങള്‍ പറഞ്ഞ സനദ് കെട്ടി ചമാച്ചതാണെന്ന് ആണ് മനസ്സിലയാത് .. പിന്നല്ലേ മറ്റുള്ളവരുടെ കാര്യം .. ഇതൊന്നുമല്ലെങ്കില്‍ , പ്രവാചകന്റെ കേശം കത്തില്ല എന്ന് AP യും EK യും വിശ്വസിക്കുന്നു … എങ്കില്‍ കത്തില്ല എന്ന് തെളിയിച്ചു കാണിക്കരുതോ? മുടി കത്തുന്നില്ലെങ്കില്‍ ആ ലോക മഹാ അത്ഭുദം കണ്ടു പിണറായി പോലും ഇസ്ലാം സ്വീകരിചെന്നു വരും . എന്തെ ആ വെല്ലു വിളിയും സ്വീകരിക്കാത്തത് ? അത് പ്രവാചകന്റെ അല്ല എന്ന് നിങ്ങള്ക്ക് പോലും ബോധ്യം ഉള്ളത് കൊണ്ടല്ലേ ? ഇനി മറ്റൊരു കാര്യം . തിരു ശേഷിപ്പ് എന്ന് പറയുന്നത് , നിങ്ങള്‍ കരുതുന്നത് പോലെ മുടിയോ മറ്റു വല്ലതോ അല്ല , അത് പ്രവാചകന്‍ വിട്ടേച്ചു പോയ ഖുര്‍ആനും ചര്യയും ആണ് .. ഇത് മനസ്സിലാക്കാത്ത കാലത്തോളം നിങ്ങള്‍ ഇങ്ങനെ ഒരു മുടിയുടെ കാര്യവും പറഞ്ഞു തല്ലു പിടിച്ചു കഴിയും , ഖിയാമത് നാള് വരെ അത് തുടരും . അതിനിടയില്‍ പിണറായിയെ പോലുള്ളവര്‍ക്ക് ഇതൊക്കെ ആഘോഷിക്കാനുള്ള അവസരവും നിങ്ങള്‍ ഒരുക്കും. അവസാനം ഇതിനൊക്കെ മറുപടി പറയാതെ ഒരടി നടക്കാന്‍ പടച്ചവന്‍ നിങ്ങളെ അനുവദിക്കും എന്ന് കരുതണ്ട !

  • Ethu Vayichaaal Thannea Manassilaaaakum Ethoru Maanassika Prsnam Ulla Aaaalu Ennu…..Kathichu Kaaanichaaaal Maathram Bhoaaadymaaakoooo Enkil Anginea Bhaaaaodyamaaaakkaaan Islaaamil Niyamam Ellaaaaa…..Islamintea Niayama Ariyaaatha Gurudanmaaaaoradu Enthinnu Samayam Kalayamam

   • സഹോദരാ, ഒരാളുടെ സംശയങ്ങള്‍ക്ക് മറുപടി പറയുന്ന രീതി ഇതാണോ ? മറുപടി പറയാന്‍ അറിയില്ലെങ്കില്‍ ചോദ്യകര്‍ത്താവിനെ മാനസിക രോഗി ആയി ചിത്രീകരിച്ചത് മോശമായിപ്പോയി .
    കത്തിച്ചു കളയാന്‍ ആരു പറഞ്ഞു ? പ്രവാചകന്റെ മുടി ആണെങ്കില്‍ കത്തില്ലല്ലോ! അപ്പോള്‍ പിന്നെ കത്തിച്ചു കളയുന്ന പ്രശ്നം ഇല്ലല്ലോ . കത്താത്ത മുടി പ്രവാചകന്റെ തന്നെ ആണെന്ന് ഉറപ്പിച്ചു പറയാനും കഴിയും .. മാത്രമല്ല , ലോകത്തിനു മുന്നില്‍ അതൊരു മഹാ അത്ഭുദം ആയി തീരുകയും ചെയ്യും. പക്ഷെ ആ പരീക്ഷണത്തിന്‌ ധൈര്യം ഇല്ലെങ്കില്‍ മറ്റു വഴികള്‍
    നോക്കികൂടെ ? അതായാത് , പ്രവാചകന്റെ ഒരു ഹദീസ് എന്ന് പറഞ്ഞുകൊണ്ട് , ഇതുവരെ ആരും കേള്‍കാത്ത ഒരു കാര്യം ഞാന്‍ പറഞ്ഞാല്‍ , അതിന്റെ സനദ് തെളിയിക്കേണ്ട ബാധ്യത എനിക്കുണ്ട് . പ്രാമാണികമായ ഗ്രന്ഥങ്ങള്‍ എന്ത് പറയുന്നു എന്ന് നോകേണ്ടി വരും
    പ്രവച്കനിലെക്കെത്തുന്ന ഒരു പരമ്പര അതിനുണ്ടോ എന്ന് വ്യക്തമാക്കേണ്ടി വരും . കൂടാതെ , ആ പരമ്പരയുടെ ചങ്ങല എവിടെയും മുറിയാനും പാടില്ല .. എങ്കില്‍ മാത്രമേ ആ ഹദീസ് മുസ്ലിം ലോകം അംഗീകരിക്കൂ .. അല്ലെങ്കില്‍ എന്നെ പ്രവാചകന്റെ പേരില്‍ കളവു പറയുന്ന ആളായാണ് എല്ലാവരും മനസ്സിലാക്കുക . അപ്പോള്‍ പിന്നെ , ഈ മുടിയുടെ സനദ് വ്യക്തമാക്കേണ്ടത് ആരാണ് ? അബൂദാബിയിലെ ഒരു വ്യക്തിയുടെ കയ്യില്‍ നിന്നും കൈമാറി കിട്ടിയതാണെന്ന് പറഞ്ഞാല്‍ മതിയോ ? അദ്ദേഹത്തിനും എവിടെ നിന്ന് കിട്ടി എന്നും , വേണമെങ്കില്‍ അതിന്റെ പഴക്കം കണക്കാക്കി , അതില്‍ സത്യമുണ്ടോ എന്നൊക്കെ തെളിയിക്കണം .. അല്ലാതെ ചുമ്മാ വന്നു, ഇത് പ്രവാചകന്റെ മുടി എന്നൊക്കെ പറഞ്ഞാല്‍ അതില്‍ എന്ത് ന്യായം ? ഇത് വരെ പുറത്തു പറഞ്ഞ തെളിവുകള്‍ EK വിഭാഗത്തിന് പോലും ബോധ്യമായിട്ടില്ല .. പിന്നല്ലേ മറ്റുള്ളവരുടെ കാര്യം !

  • സഹോദരാ 1400 വര്‍ഷങ്ങള്‍ക്കു മുംബ്‌ അവിശ്വാസികള്‍ക്ക്‌ മുമ്പില്‍ ചന്ദ്രനെ പിളര്‍ത്തി കാണിച്ചു കൊടുത്തിട്ടും അത് കണ്ടിരുന്നവരില്‍ ആരും മുസ്ലിമായി വന്നിട്ടില്ല എന്നിട്ടല്ലേ തിരുകേശം കത്തിക്കാന്‍,വല്യ ആളാകാന്‍ വേണ്ടി വെറുതെ പൊട്ടത്തരം പറയല്ലേ ദീനില്‍ കത്തിച്ചു കാണിക്കണം എന്നതിന് തെളിവൊന്നുമില്ല ഈമാനുള്ളവര്‍ വിശ്വസിച്ചോട്ടെ അല്ലാത്തവര്‍ മൌനം പാലിക്കണം

 2. മാഷാ അല്ലാഹ് . ഈ ഒരു വിശദീകരണം കാരണത്താല്‍ അല്ലാഹു ഇരു വീട്ടിലും വിജയം നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍
  തുടരുക ഇനിയും തുടരണം എല്ലാ പിന്തുണയും ഞാനും നല്‍കുന്നു
  സ്നേഹപൂര്‍വ്വം :ഹുസൈന്‍ കറ്റാനം.

 3. പിണറായിയെന്ന യുക്തിവാദിക്ക് വാദിക്ക് എന്തും പറയാം. എന്നാല്‍ വലിയ ഇസ്‌ലാമിസ്റ്റുകളെന്ന് നടിക്കുന്ന മുകളില്‍ കമന്റ് എഴുതിയ ഷരീഫിനെപ്പോലുള്ള വഹാബീ മൌദൂദികള്‍ സ്വഹീഹായ ഹദീസുകളെ പോലും തള്ളിക്കള്ളഞ്ഞുകൊണ്ടാണ് പിണറായിയുടെ പ്രസ്താവനക്ക് ചൂട്ടുപിടിക്കാനും റെഡ് സല്യൂട്ട് നല്‍കാനും മത്സരിക്കുന്നത്. വിശ്വാസികള്‍ക്ക് തങ്ങളുടെ ഈമാന്‍ ഊട്ടിയുറപ്പിക്കാനും ബിദ‌ഇകളുടെ യഥാര്‍ത്ഥ മുഖം വെളിപ്പെടാനും തിരുകേശം വിവാദം സഹായകമായി എന്നത് തന്നെയാണ് സുന്നികളുടെ ഏറ്റവും വലിയ ഭാഗ്യം. അല്‍‌ഹംദുലില്ലാഹ്.

  • സഹോദരാ, പിണറായി പറഞ്ഞ കാര്യങ്ങള്‍ക്ക് ആരാ ഇവിടെ ചൂട്ടു പിടിച്ചത് ? ഞാന്‍ പറഞ്ഞത് EK വിഭാഗക്കാരുടെ വാദങ്ങള്‍ മാത്രമാണ് . മുടി കത്തുമോ കത്തില്ലേ എന്ന തര്‍ക്കമുന്ടെന്നും , മുടി ബോഡി വേസ്റ്റ് ആണെന്നും പ്രവാചകന്റെ മുടി അല്ല വാക്കുകള്‍ ആണ് പ്രധാനമെന്നും ഒക്കെയാണ് പിണറായി പറഞ്ഞത് .. അല്ലാതെ ഞാന്‍ പറഞ്ഞത് പിണറായിയുടെ വാക്കുകള്‍ അല്ല . ആ ചങ്ങാതിയുടെ വിവരവും വിവരക്കേടും അല്ലല്ലോ ഇവിടത്തെ വിഷയം. അയാളെ മാറ്റി നിര്‍ത്തി , എനിക്ക് എന്ത് കൊണ്ട് എന്റെ സംശയങ്ങള്‍ക്ക്
   മറുപടി തരുന്നില്ല ? 8 വര്‍ഷത്തോളം സൗദി , യു എ ഇ , ഖത്തര്‍ എന്നീ സ്ഥലങ്ങളില്‍ ജോലി ചെയ്ത ആളാണ് ഞാന്‍ . പ്രവാചകന്റെ കേശം സൂക്ഷിക്കാന്‍ അവിടെ ആരും
   പള്ളി പണിതത് ഞാന്‍ കണ്ടില്ല .. പ്രവാചകന്‍ അന്തിയുറങ്ങുന്ന മദീനയില്‍ പോലും ഞാന്‍ അതൊന്നും കണ്ടില്ല . പിന്നെ , എവിടുന്ന് കിട്ടി ഈ കേശം എന്ന സംശയം ek വിഭാഗത്തെ പോലെ എനിക്കും ഉണ്ട് . അതൊന്നു തീര്‍ത്തു തരൂ സഹോദരാ . അല്ലാതെ സ്വഹീഹായ ഹദീസിനെ ആരും ഇവിടെ നിഷേധിച്ചിട്ടില്ല . എങ്കില്‍ താങ്കള്‍ പറഞ്ഞ ആ ഹദീസ് ഏതാണ് ? ആര് റിപ്പോര്ട് ചെയ്തു ? ഏത് ഹദീസ് ഗ്രന്ഥത്തില്‍ ആണ് അത് ഉള്ളത് ? നിങ്ങള്‍ ആദരപൂര്‍വ്വം സൂക്ഷിക്കുന്ന ആ കേശം പ്രവാചകന്റെ ആണെന്ന് തെളിയിക്കാന്‍ കഴിയുന്ന ഹദീസോ ? അത് അസാധ്യമല്ലേ ? പിന്നെ ഏതു കാര്യത്തില്‍ ആണ് ഹദീസ് ഉണ്ടെന്നു പറഞ്ഞത് ? വാദിച്ചു ജയിക്കാന്‍ താങ്കള്‍ ചുമ്മാ പറഞ്ഞതാണോ ? താങ്കള്‍ എന്റെ ചോദ്യങ്ങള്‍ക്ക് വ്യക്തമായി ഉത്തരം തരും എന്ന് പ്രതീക്ഷിക്കുന്നു . ഇല്ലെങ്കില്‍ പ്രവാചകന്റെ പേരില്‍ കളവു പറയുന്നവരുടെ കൂട്ടത്തില്‍ ഉള്‍പെട്ടു പോവില്ലേ ? . അങ്ങനെ സംഭവിക്കാതെ പടച്ചവന്‍ താങ്കളെ കാത്തു സംരക്ഷിക്കട്ടെ .

   • ഹദീസും പരമ്പരയും അവിടെ നില്‍ക്കട്ടെ സൌദിയില്‍ ജോലി ചെയ്ത താങ്കള്‍ക്കു മദീനയിലെ പള്ളിയില്‍ എന്താ ഉള്ളത് എന്നറിയുമോ?അവിടെ കേശം വേണമെന്നില്ലല്ലോ മഹാനായ പ്രവാചകന്‍ തന്നെ അവിടെയുണ്ടല്ലോ അത് മനസ്സിലാക്കാന്‍ അതുള്‍ക്കൊല്ലാന്‍ ലോകത്തെ ഒരു ഓഹാബിക്കും പറ്റില്ല,കാരണം ദീനിനെ നശിപ്പിക്കാന്‍ യാഹൂടികള്‍ കൊണ്ട് വന്ന മതമാണ്‌ ഒഹാബിസം,,ആദ്യം മതത്തെ പഠിക്കുക എന്നിട്ട് മതി വെല്ലുവിളിയും ഹദീസ് ചോദിക്കലും

  • ഒന്ന് കൂടി പറയട്ടെ .. താങ്കള്‍ ബ്ലോഗില്‍ ഉദ്ധരിച്ച ഹദീസുകളെ ആരും ഇവിടെ നിഷേധിച്ചില്ല. ആ ഹദീസുകള്‍ പ്രവാചകന്റെ ശേഷിപ്പുകളുടെ മഹത്വത്തെ കുറിച്ച് മാത്രമേ പറയുന്നുള്ളൂ . പക്ഷെ ഇത് തിരു കേശം ആണെന്ന് തെളിയിക്കാന്‍ എന്ത് തെളിവാണ് ഹദീസ് വഴി അല്ലെങ്കില്‍ മറ്റു സനാദ് വഴി താങ്കള്‍ക്ക് ഉധരിക്കാനുള്ളത് ? ഇത് പ്രവാചകന്റെ ആണെങ്കില്‍ മാത്രമല്ലേ അതിനെ ആദരിക്കുകയും ഒക്കെ ചെയ്യേണ്ടതുള്ളൂ . അപ്പോള്‍ ആദ്യം വേണ്ടത് അതിനുള്ള തെളിവാണ് . അത് നിങ്ങള്‍ സമര്‍പ്പിച്ചത് ek വിഭാഗത്തിന് പോലും ബോധ്യമായിട്ടില്ല . പിന്നെ എങ്ങനെ മറ്റുള്ളവര്‍ക്ക് ബോധ്യമാകും ? അത് തെളിയിക്കാതെ ഈ ചര്‍ച്ചയില്‍ താങ്കള്‍ വിഷമിച്ചു പോകും സഹോദരാ ..

 4. കാന്തപുരം മുടിയില്‍ കുടുങ്ങി !!!!ഇപ്പോള്‍ മുടി അവരെ വിട്ടു പോകുന്നില്ല !!ഹ ഹ ഹ കുടുങ്ങിയ കുടുക്കേ !!മുത്ത് നബിയെ സമൂഹത്തില്‍ അപമാനിച്ചവര്‍ക്കുള്ള ശിക്ഷയാനിത് !!!!!അള്ളാഹു കാക്കട്ടെ

 5. shareefe madeenayil shaer mubbarak illa ennu ninnodara paranjathu nee poyi nokiarunno chumma endenkilum vilichu parayunnadinu munbu onnanyashikkande pinne ek karupolum viswasichittilla ennu avar viswasichale deeninu thelivakoo enthu madayathara nee ee parayunne? pinne ponnanikkaran vallathe chirikkunnallo kanthapurathe thalarthan ningalmukkkootu munnani muzhuvan vijarichalum kazhiyilla makkale ningalude ee ummakka kondonnum thalarunnathalla kantha puram . allahuve aafiyathulla deergayussu kodukkane AAAAAMEEEN

  • രണ്ടു വര്ഷം സൌദിയില്‍ ഉണ്ടായിരുന്ന ഞാന്‍ , അനുഭവത്തിന്റെ വെളിച്ചത്തില്‍ തന്നെയാ സഹോദരാ പറഞ്ഞത് .. ഇനി ഞാന്‍ കാണാത്ത , നബിയുടെ മുടി സൂക്ഷിക്കാന്‍ വേണ്ടി പണിത പള്ളി ഉണ്ടോ ? എങ്കില്‍ ഒന്ന് പറഞ്ഞു തരൂ ?

 6. NEE KANDA MATRAME THELIVAVUKAYULLU ENNUNDO?
  PALLI NAMASKARIKKANA PANIYUNNATHU AA BHODHAM POLUMILLE NINGALKKU .
  2 VARSHAM NEE SOUDIYILUNDAYITT ENTHANUBHAVATHINDE VELICHATHILA PARAYUNNATHU? NEE ANYASHICHAYIRUNNO ? ATHO NINNE ANYASHICHU VANNILLA ENNANO PARAYUNNATHU????

  • പള്ളി നമസ്ക്കാരത്തിനാണ് പണിയുന്നത് എന്ന് താങ്കള്‍ പറഞ്ഞല്ലോ.. അപ്പോള്‍ ആ സത്യം സമ്മതിച്ചല്ലോ ? ഇനി ഇവിടെ പണിയാന്‍ പോകുന്ന പള്ളിയുടെ പരസ്യം താങ്കള്‍ ശ്രദ്ധിച്ചോ എന്നറിയില്ല ..’ തിരു കേശത്തിനു ഒരു ഉത്തമ കേന്ദ്രം – ശ അ റെ മുബാറക് ! ‘ അപ്പോള്‍ ഇവിടെ പള്ളി പണിയുന്നത് നമസ്കരിക്കാനോ കേശം സൂക്ഷിക്കാനോ ? ( വേറെ ഒരു കാര്യം കൂടി – സംസാരത്തില്‍ ഞാന്‍ ഇത് വരെ സഹോദരാ എന്നും താങ്കള്‍ എന്നുമാണ് അഭിസംബോധന ചെയ്തത് .. താങ്കള്‍ നീ എന്ന് മാത്രമാണ് എന്നെ വിളിച്ചത് .. പ്രവാചകന്‍ പഠിപ്പിച്ച മര്യാദകള്‍ ഒന്നും മറക്കല്ലേ സഹോദരാ .. )

 7. mudi kathichu kanikkan paranjathu athine ekazhthanalla….sathyam manassilakkananu,kathichu kanikkaruthu ennu deenil evideyum paranjittilla.mathramalla aurangazeeb kathichu nokkiyirunnu ennu parayappedunnu kathikkan padillengil addeham athu cheyyillayirunnu addeham oru valiyyu koodi ayirunnalloooo

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s