സ്ത്രീ: ജുമുഅയും പൊതുരംഗ പ്രവേശനവും

സ്ത്രീ ജുമുഅ ജമാഅത്ത്

പരപുരുഷന്മാര്‍ സംബന്ധിക്കുന്ന പള്ളികളിലേക്കു ജുമുഅഃ ജമാഅത്തുകള്‍ക്കായി സ് ത്രീകള്‍ പുറപ്പെടുന്നതു നിഷിദ്ധവും ഇസ്ലാമിക വിരുദ്ധവുമാണ്. ഇമാം തഖ്യുദ്ദീനുദ്ദി മശ്ഖി (റ) എഴുതി:

“സ്ത്രീകളെ തടയണമെന്ന കാര്യത്തില്, ലക്ഷ്യങ്ങളുടെ ബാഹ്യാര്‍ഥം മാത്രമുള്‍ക്കൊ ള്ളുന്നവരും ശരീഅത്തിന്റെ രഹസ്യങ്ങള്‍ മനസ്സിലാക്കാന്‍ മാത്രം വിജ്ഞാനമില്ലാത്ത വിഡ്ഢികളുമല്ലാതെ സംശയിക്കുകയില്ല. അതിനാല്‍ ഏറ്റം ശരിയായിട്ടുള്ളത് സ്ത്രീരംഗ പ്രവേശം ഹറാമാണെന്ന് ഉറപ്പിച്ചു പറയലും അപ്രകാരം ഫത്വ നല്‍കലുമാണ്” (കിഫാ യതുല്‍ അഖ്യാര്‍, 1/195).

ഇബ്നുഹജര്‍ (റ) എഴുതുന്നു: “ഇക്കാലത്ത് സ്ത്രീകള്‍ പുറപ്പെടല്‍ ഹറാമാണെന്ന് ഉറപ്പിച്ചു പറയലും അങ്ങനെ ഫത്വ കൊടുക്കലും നിര്‍ബന്ധമാകുന്നു.”(ഫതാവല്‍ കുബ്റ, 1/204).

ഇമാം അയ്നി (റ) എഴുതി: “സ്ത്രീകളുടെ പുറത്തിറങ്ങല്‍ ഫിത്നക്കു കാരണമാണ്. അതുമൂലം ഹറാം സംഭവിക്കും. ഹറാമിലേക്കു കൂട്ടുന്ന എല്ലാ കാര്യവും ഹറാമാകുന്നു” (ഉംദതുല്‍ഖാരി, 5/156).

ഹിജ്റഃ അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ച ഇമാം അലാഉദ്ദീന്‍ അബൂബകറിബ്നു മസ്ഊദ് (റ) രേഖപ്പെടുത്തുന്നു. “ജുമുഅഃക്കോ പെരുന്നാള്‍ നിസ്കാരത്തിനോ മറ്റേതെങ്കിലും നിസ്കാരങ്ങള്‍ക്കോ പുറപ്പെടാന്‍ സ്ത്രീകള്‍ക്ക് അനുവാദമില്ലെന്ന കാര്യത്തില്‍ പണ്ഢിതന്മാര്‍ ഏകോപിച്ചിരി ക്കുന്നു. വീട്ടിലിരിക്കണമെന്ന ഖുര്‍ആന്റെ കല്‍പ്പന പുറത്തുപോകരുതെന്ന നിരോധം കൂടിയാണ്. കാരണം, അവരുടെ പുറത്തിറങ്ങല്‍ ഫിത്നക്ക് ഹേതുവാണ്. ഒരു സംശയ വുമില്ല. ഫിത്ന ഹറാമാണ്. ഹറാമിലേക്ക് ചേര്‍ക്കുന്ന പുറപ്പെടലും ഹറാം തന്നെയാ കുന്നു” (അല്‍ബദാഇഉസ്സ്വനാഇഅ്, 1/408).

“ഇക്കാലത്ത് സ്ത്രീകള്‍ പുറപ്പെടല്‍ ഹറാമാണെന്ന് തീര്‍ത്തുപറയല്‍ നിര്‍ബന്ധമാണ്” (തര്‍ശീഹ്, പേ. 258)

ഖുര്‍ആനും സുന്നത്തും പഠിച്ച പണ്ഢിതന്മാരുടെ വാക്കുകളാണിവിടെ ഉദ്ധരിച്ചത്. ഇവരേക്കാള്‍ കൂടുതല്‍ ഇസ്ലാമിനെ മനസ്സിലാക്കിയവരാണ് സ്ത്രീകള്‍ രംഗത്തിറങ്ങ ണമെന്ന് വാദിക്കുന്നവര്‍ എന്ന് നാം കരുതുന്നില്ല. വിശുദ്ധഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു:

“സത്യനിഷേധത്തിനും മുസ്ലിംകള്‍ക്കിടയില്‍ ഭിന്നിപ്പ് സൃഷ്ടിക്കാന്‍ വേണ്ടിയും മുമ്പു തന്നെ അല്ലാഹുവിനോടും അവന്റെ ദൂതനോടും യുദ്ധം ചെയ്തവര്‍ക്ക് താവളം ഉണ്ടാ ക്കിക്കൊടുക്കാന്‍ വേണ്ടിയും ഒരു ദ്രോഹപ്പള്ളിയുണ്ടാക്കിയവരും അവരുടെ (മുനാഫി ഖുകളുടെ) കൂട്ടത്തിലുണ്ട്. ഞങ്ങള്‍ നല്ലതല്ലാതെ (ഇസ്വ്ലാഹ്) ഒന്നും ഉദ്ദേശിച്ചിട്ടി ല്ലെന്ന് അവര്‍ ആണയിട്ടു പറയുകയും ചെയ്യുന്നു. തീര്‍ച്ചയായും അവര്‍ കള്ളം പറയുക തന്നെയാണെന്നതിന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു. നബിയേ, തങ്ങള്‍ ഒരിക്കലും അതില്‍ (കപടന്മാരുടെ പള്ളിയില്‍) നിസ്കരിക്കരുത്. ആദ്യ ദിവസം മുതല്‍ക്കു തന്നെ ഭക്തിയില്‍ സ്ഥാപിക്കപ്പെട്ട പള്ളിയാണ് തങ്ങള്‍ക്കു നിസ്കരിക്കാന്‍ ഏറ്റവും ബന്ധപ്പെട്ടത്. ശുദ്ധി കൈവരിക്കാന്‍ ഇഷ്ടപ്പെടുന്ന ചില പുരുഷന്മാര്‍ ആ പള്ളിയിലുണ്ട്. ശുദ്ധി കൈവരിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു” (സൂറഃ തൌബ, 108).

മദീനാ പ്രവേശനത്തിനുശേഷം നബി (സ്വ) നിര്‍മിച്ച പള്ളി മുസ്ലിം ഐക്യത്തിന്റെ പ്രതീകമായി, മുസ്ലിംകളുടെ കേന്ദ്രവും ആരാധനാലയവുമായി. ആരാധനാകര്‍മ ങ്ങള്‍ക്കും സംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്കും നബി (സ്വ) നേരിട്ട് നേതൃത്വം നല്‍കു കയും ചെയ്തു. അപ്പോഴാണ് സമാന്തര പ്രവര്‍ത്തനങ്ങള്‍ തലപൊക്കിയത്. ഒരു പള്ളിയി ലൂടെയായിരുന്നു തുടക്കം. മുസ്ലിംകളെ ഭിന്നിപ്പിക്കാന്‍ ശത്രുക്കള്‍ എന്നും സ്വീക രിക്കുന്ന ശൈലിയായിരുന്നു ഇത്. മദീനയിലെ കപടവിശ്വാസികളാണ് പള്ളിനിര്‍മിച്ചത്. നിര്‍മാണാനന്തരം ഉദ്ഘാടനത്തിന് അവര്‍ നബി (സ്വ) യെ ക്ഷണിച്ചു. അപ്പോഴാണ് കപ ടന്മാരുടെ കുതന്ത്രങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് തൌബഃ സൂറത്തിലെ 108-ാം സൂക്തം അവതരിച്ചത്. പള്ളിയുമായി ബന്ധപ്പെട്ട ഇസ്ലാമിന്റെ നിലപാട് അര്‍ഥ ശങ്കക്കിട നല്‍കാത്ത വിധം വ്യക്തമാക്കുകയാണ് ഈ സൂക്തത്തിലൂടെ. കപടവിശ്വാസികളുടെ സമാന്തര മസ്ജിദില്‍ നിസ്കരിക്കരുതെന്ന് ഖുര്‍ആന്‍ പ്രവാചകരെ ഉപദേശിച്ചു. ഭിന്നിപ്പോ ശിഥിലീകരണമോ ലക്ഷ്യമാക്കാതെ, തഖ്വയിലധിഷ്ഠിതമായി നിര്‍മിതമായ മസ്ജിദുകളാണ് മുസ്ലിംകളുടെ ആരാധനകള്‍ക്ക് ഏറ്റവും അര്‍ഹമെന്ന് അല്ലാഹു പ്രഖ്യാപിച്ചു. തുടര്‍ന്ന് അല്ലാഹു വിശദീകരിക്കുന്നു: “തഖ്വയിലധിഷ്ഠിതമായ പള്ളി കളില്‍ ആരാധനകള്‍ക്കായി എത്തുക പുരുഷന്മാരായിരിക്കും.” വിശ്രുതരായ ഖുര്‍ആന്‍ വ്യാഖ്യാതാക്കളെല്ലാം ഈ സൂക്തത്തിന് നല്‍കുന്ന വിശദീകരണത്തില്‍ സ്ത്രീ പള്ളിപ്രവേശത്തെ ഖുര്‍ആന്‍ എതിര്‍ക്കുന്നുവെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.

സൂറത്തുന്നൂറില്‍ അല്ലാഹു പറയുന്നു: “അല്ലാഹുവിന്റെ നാമം ഉയര്‍ത്തപ്പെടാനും സ്മരി ക്കപ്പെടാനും (അല്ലാഹു) ഉത്തരവ് നല്‍കിയിട്ടുള്ള ചില പള്ളികള്‍, അവയില്‍ രാവിലെയും സന്ധ്യാ സമയങ്ങളിലും ചില പുരുഷന്മാര്‍ അല്ലാഹുവിനെ ആരാധിച്ചു കൊണ്ടിരുന്നു. അല്ലാഹുവിനെ സ്മരിക്കുന്നതില്‍ നിന്നും നിസ്കാരം മുറപോലെ നിര്‍വഹിക്കുന്നതില്‍ നിന്നും കച്ചവടമോ ക്രയവിക്രയമോ അവരുടെ ശ്രദ്ധ തിരിച്ചു വിടുന്നില്ല. ഹൃദയങ്ങളും കണ്ണുകളും പിടക്കുന്ന ഒരു ദിവസത്തെ അവര്‍ ഭയപ്പെടുന്നു.”(അന്നൂര്‍, 36, 37).

വിഷയം കൂടുതല്‍ അനാവരണം ചെയ്യപ്പെടുകയാണിവിടെ. പൊതുരംഗ പ്രവേശവും പരപുരുഷ സമ്പര്‍ക്കം ആവശ്യമാകുന്ന കച്ചവടം തുടങ്ങിയവ സ്ത്രീകള്‍ക്ക് ഇസ്ലാം അനുവദിക്കുന്നില്ല. പുരുഷന്മാര്‍ക്ക് വിരോധമില്ലതാനും. ഇതുകൊണ്ടാണ് പള്ളിയും ആരാധനയും സംബന്ധിച്ച് അവതരിച്ച ഖുര്‍ആന്‍ സൂക്തത്തില്‍ ബിസിനസ്സ് കടന്നു വന്നത്. സ്ത്രീകള്‍ക്ക് അനുവദിക്കപ്പെടാത്ത ക്രയവിക്രയങ്ങളാണിവിടെ പരാമര്‍ശിക്കു ന്നതെന്ന് ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ വ്യക്തമാക്കുന്നു. ഏതാനും വ്യാഖ്യാനങ്ങള്‍ ശ്രദ്ധിക്കുക. ഇമാം റാസി (റ) എഴുതുന്നു:

“പള്ളിയെ സംബന്ധിച്ച ഖുര്‍ആന്‍ സൂക്തത്തില്‍ പുരുഷന്മാരെ എടുത്തുപറയാന്‍ കാരണം സ്ത്രീകള്‍ ബിസിനസ്സോ പള്ളിയിലെ ജമാഅത്തോ നടത്തേണ്ടവരല്ലെന്നതിനാ ലാണ്’ (തഫ്സീറുല്‍കബീര്‍, 6/24). ഇസ്മാഈല്‍ ഹിഖ്ഖി (റ) വിന്റെ വിശദീകരണം കൂടുതല്‍ വ്യക്തമാണ്. അദ്ദേഹം എഴുതി: “പള്ളിയെ സംബന്ധിച്ച ഖുര്‍ആന്‍ സൂക്ത ത്തില്‍ പുരുഷന്‍ മാത്രം പരാമര്‍ശിക്കപ്പെടാന്‍ കാരണം പള്ളിയിലുള്ള ജമാഅത്തോ ജുമുഅയോ സ്ത്രീകള്‍ക്ക് ബാധകമല്ലാത്തതിനാലാകുന്നു” (റൂഹുല്‍ബയാന്‍, 6/161).

“ജുമുഅ ജമാഅത്തുകള്‍ സ്ത്രീകള്‍ക്ക് ബാധകമല്ലാത്തതിനാലാണ് പള്ളിയെ സംബന്ധിച്ച പരാമര്‍ശത്തില്‍ സ്ത്രീകള്‍ ഒഴിവാക്കപ്പെടാന്‍ കാരണം” (തഫ്സീറുല്‍ മള്ഹരി, 6/541).

ഇബ്നുകസീര്‍ (റ) എഴുതി: “സ്ത്രീകള്‍ക്ക് പള്ളിയിലെ ജുമുഅഃ ജമാഅത്തുകളില്‍ പങ്കെടുക്കുന്നതില്‍ പുണ്യമില്ല. ഇവര്‍ നിസ്കാരം വീട്ടില്‍ വെച്ചു നിര്‍വഹിക്കുകയാണ് ഏറ്റവും പ്രതിഫലാര്‍ഹം. ഇതാണ് ഖുര്‍ആനില്‍ പുരുഷന്മാര്‍ പ്രത്യേകം എടുത്തുപറയ പ്പെടാന്‍ കാരണം” (തഫ്സീറു ഇബ്നുകസീര്‍, വാ. 3, പേ. 284).

കൂടുതല്‍ പഠനത്തിന് താഴെ കാണിക്കുന്ന ഗ്രന്ഥങ്ങള്‍ ഉപയോഗപ്പെടുത്താം. സ്വാവി (3/141), തഫ്സീറു ലുബാബുത്തഅ്വീല്‍ (5/65), ഫുതൂഹാതുല്‍ ഇലാഹിയ്യ (3/227), മആലിമുത്തന്‍സീല്‍ (3/295), അദ്ദുര്‍റുല്‍ മന്‍സ്വൂര്‍ (6/97), അല്‍ ബഹ്റുല്‍ മുഹീത്വ് (3/239), മദാരികുത്തന്‍സീല്‍ (3/173).

രിജാലുന്‍ എന്ന അറബി സംജ്ഞക്ക് പുരുഷന്മാര്‍ എന്നുതന്നെയാണ് ഈ ആയത്തു കളില്‍ അര്‍ഥം നല്‍കേണ്ടതെന്നും ആളുകള്‍ എന്ന പൊതുവായ അര്‍ഥം നല്‍കിക്കൂടെന്നും ഉദ്ധൃത ഖുര്‍ആന്‍ വ്യാഖ്യാനങ്ങളില്‍ നിന്ന് വ്യക്തമാണ്. (ഇവിടെ മാന്യ വായനക്കാര്‍ മറ്റൊരു കാര്യം കൂടി മനസ്സിലാക്കുന്നത് തെറ്റിദ്ധരിപ്പിക്കപ്പെടലില്‍ നിന്ന് മുക്തമാവാനുപകരിക്കും. അതായത് ‘രിജാലുന്‍’ എന്ന അറബി സംജ്ഞക്ക് ആളുകള്‍ എന്ന അര്‍ഥമേ പറയാന്‍ പാടില്ലന്നോ മറ്റേതെങ്കിലും ആയതിലോ ഹദീസിലോ അപ്രകാരം അര്‍ഥമില്ലന്നോ നാം അവകാശപ്പെടുന്നില്ല. മറിച്ച് ഉദ്ദ്യത ആയതിനു മഹാന്മാരായ മുഫസ്സിറുകള്‍ നല്‍കിയ അര്‍ഥ കല്‍പന പുരുഷന്മാര്‍ എന്നാകുന്നു. ഇതു മാത്രമാണ് നാം സമര്‍ഥിക്കുന്നത്. നാം മുകളില്‍ പറഞ്ഞ മുഫസ്സിറുകള്‍ പറഞ്ഞ അര്‍ഥം സ്വീകരിക്കുന്നു). സ്ത്രീ പള്ളിപ്രവേശം പുണ്യമാണെന്നാണ് ഇതിനെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നത്. എന്നാല്‍ സ്ത്രീകള്‍ക്ക് പള്ളിയില്‍ പോയി ആരാധന നടത്തുന്നതില്‍ പുണ്യമുണ്ടെന്ന് പറയുകയോ അതിനായി അവരെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്ന ഒരു വാചകമെങ്കിലും പ്രവാചകന്‍ പറഞ്ഞിട്ടില്ല. പുരുഷന്മാരുടെ കാര്യം വ്യത്യസ്ത മാണ്. പള്ളിയിലെത്താന്‍ താമസിക്കുന്ന പുരുഷന്മാര്‍ക്കെതിരെ നബി (സ്വ) ക്ഷോഭ ത്തോടെ സംസാരിച്ചിട്ടുണ്ട്. ഇബ്നു മസ്ഊദ് (റ) ല്‍ നിന്ന് ഇമാം മുസ്ലിം (റ) നിവേദനം ചെയ്യുന്നു:

“ജുമുഅഃക്ക് വരാന്‍ താമസിക്കുന്ന ഒരു വിഭാഗത്തെ സംബന്ധിച്ച് നബി (സ്വ) പറഞ്ഞു. ജനങ്ങള്‍ക്ക് ഇമാമായി നിസ്കരിക്കാന്‍ ആരോടെങ്കിലും കല്‍പ്പിച്ച ശേഷം ജുമുഅഃയില്‍ നിന്ന് പിന്മാറിയ പുരുഷന്മാരുടെ വീടുകള്‍ അവരോടൊപ്പം കത്തിച്ചു കളയുവാന്‍ ഞാന്‍ വിചാരിച്ചുപോയി” (സ്വഹീഹു മുസ്ലിം, 1/18).

അബൂഹുറയഃ (റ) യില്‍ നിന്ന് നിവേദനം. നബി (സ്വ) പറഞ്ഞു: “വീടുകളില്‍ സ്ത്രീകളും കുട്ടികളും ഇല്ലായിരുന്നുവെങ്കില്‍ എന്റെ യുവാക്കളോട് വീടുകള്‍ കരിച്ചു കളയുവാന്‍ ഞാന്‍ കല്‍പ്പിക്കുമായിരുന്നു” (സുനനു അഹ്മദ്).

ജമാഅത്തില്‍ സന്നിഹിതരാകുന്നതില്‍ അലസത കാണിക്കുന്ന പുരുഷന്മാരെ താക്കീതു ചെയ്യുകയാണ് നബി (സ്വ). സംഘടിത നിസ്കാരം പുരുഷന്മാര്‍ക്ക് പുണ്യമുള്ളതാണ്. ഈ പുണ്യത്തെ അവഗണിക്കുന്നവര്‍ക്കെതിരെ അതികര്‍ശനമായി പ്രതികരിക്കുന്ന പ്രവാചകര്‍ (സ്വ) സ്ത്രീകളെ അതില്‍നിന്നൊഴിവാക്കുന്നു. അവര്‍ വീട്ടിലുള്ള കാരണത്താല്‍ പുരുഷന്മാര്‍ കൂടി ശിക്ഷയില്‍ നിന്നു രക്ഷപ്പെടുന്നതായി നാം കാണുന്നു. നിഷ്പക്ഷ മതികള്‍ക്കു കാര്യം ഗ്രഹിക്കാന്‍ ഇത്രയും മതി.

സ്ത്രീകള്‍ വീടുവിട്ടു പുറത്തിറങ്ങുന്നതു നബി (സ്വ) കര്‍ശനമായി വിലക്കുന്നു. ഇബ്നു ഖുസൈമഃ (റ) ഇബ്നു മസ്ഊദ് (റ) വില്‍ നിന്നു തന്റെ സ്വഹീഹില്‍ ഉദ്ധരിക്കുന്ന ഹദീസ് കാണുക. നബി (സ്വ) പറഞ്ഞു:

“നിശ്ചയം സ്ത്രീ നഗ്നതയാണ്. അവള്‍ പുറത്തിറങ്ങിയാല്‍ പിശാച് അവളില്‍ പ്രത്യക്ഷ പ്പെടും. റബ്ബുമായി അവള്‍ ഏറ്റവുമടുക്കുന്ന സമയം, വീടിന്റെ അന്തര്‍ഭാഗത്തായിരിക്കു മ്പോഴാണ്” (സ്വഹീഹു ഇബ്നുഖുസൈമഃ, 3/93). ഇമാം ത്വബ്റാനി (റ) ഉദ്ധരിക്കുന്ന ഹദീസ് കൂടുതല്‍ വ്യക്തമാണ്. ഉമ്മുസലമഃ (റ) യില്‍ നിന്ന് നിവേദനം. നബി (സ്വ) പറഞ്ഞു: “സ്ത്രീകളുടെ പള്ളികളില്‍ ഏറ്റവും ഉത്തമം അവരുടെ വീടുകളുടെ അന്തര്‍ഭാഗമാകുന്നു” (മജ്മഉസ്സവാഇദ്, 2/35).

ഏറെ പ്രത്യേകതകളുള്ള മദീനാപള്ളിയില്‍ പോലും സ്ത്രീകളെ നിസ്കരിക്കാന്‍ നബി (സ്വ) അനുവദിക്കുന്നില്ല. അന്‍സ്വാരികളില്‍ പ്രമുഖനായ അബ്ദുല്ലാഹിബ്നു സുബൈര്‍ (റ) വില്‍ നിന്ന് നിവേദനം:

“അബൂഹുമൈദിന്റെ ഭാര്യ നബി (സ്വ) യെ സമീപിച്ച് പറഞ്ഞു. അല്ലാഹുവിന്റെ ദൂതരേ, അങ്ങയോടൊപ്പം നിസ്കരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. നബി (സ്വ) പറഞ്ഞു: നിനക്ക് എന്റെ കൂടെ നിസ്കരിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. പക്ഷേ, എന്റെ പള്ളിയില്‍ നിസ്കരിക്കുന്നതിലേറെ നിനക്ക് പുണ്യം ലഭിക്കുക നിന്റെ വീട്ടുകാര്‍ മാത്രം നിസ്കരിക്കുന്ന പള്ളിയില്‍ അത് നിര്‍വഹിക്കുമ്പോഴാണ്. നീ ആ പള്ളിയില്‍ നിസ്കരിക്കുന്നതിലുപരി പുണ്യം നിന്റെ വീടിന്റെ ഏതെങ്കിലും ഭാഗത്ത് നിസ്കരിച്ചാല്‍ ലഭിക്കും. നിന്റെ വീടിന്റെ ഒരു നിശ്ചിത മുറിയില്‍ നിസ്കരിക്കുന്നത് ഇതിലേറെ പുണ്യ കരമായിരിക്കും. എല്ലാറ്റിനുമുപരി പുണ്യം ലഭിക്കുക നിന്റേതു മാത്രമായ, മറ്റാരും കടന്നുവരാന്‍ സാധ്യതയില്ലാത്ത മുറിയില്‍ നിസ്കരിക്കുമ്പോഴാണ്” (സ്വഹീഹു ഇബ്നു ഖുസൈമഃ 3/95, മുസ്നദ് അഹ്മദ് 6/371, മുസ്വന്നഫു ഇബ്നി അബീശൈബ, 2/385, ഉസൂദുല്‍ ഗാബഃ 5/578, ത്വബ്റാനി 25/168, മജ്മഉസ്സവാഇദ് 2/34, സ്വഹീഹു ഇബ്നി ഹിബ്ബാന്‍ 3/488, അദുര്‍റുല്‍ മന്‍സൂര്‍ 5/52)

പുണ്യം ലഭിക്കാന്‍ പള്ളിപ്രവേശം ആവശ്യപ്പെട്ട സ്വഹാബി വനിതയോട് നബി (സ്വ) ഉപദേശിക്കുന്നത് പുണ്യം നേടലാണ് ലക്ഷ്യമെങ്കില്‍ നിങ്ങള്‍ക്ക് പള്ളികളേക്കാള്‍ ഉത്തമം വീടാണെന്നാണ്. ഈ ഉപദേശം അക്ഷരം പ്രതി മാനിക്കുകയാണ് സ്വഹാബീ വനിതകള്‍ ചെയ്തത്. ഹദീസ് നിവേദകന്‍ തുടര്‍ന്ന് ഇത് വ്യക്തമാക്കുന്നു.

“വീട്ടില്‍ ഒരു പള്ളിയുണ്ടാക്കാന്‍ അവര്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ വീടിന്റെ അന്തര്‍ ഭാഗത്ത് ഏറ്റവും ഇരുള്‍മുറ്റിയ സ്ഥലത്ത് അവര്‍ക്കുവേണ്ടി മസ്ജിദ് നിര്‍മിക്കപ്പെട്ടു. മരണം വരെ അവിടെ വെച്ചായിരുന്നു അവര്‍ നിസ്കരിച്ചിരുന്നത്” (മുസ്നദ് അഹ്മദ്, 6/371).

ഇബ്നു അബ്ബാസി (റ) ല്‍നിന്ന് നിവേദനം. ജുമുഅഃ ദിവസം പള്ളിയില്‍ നിസ്കരിക്കു ന്നതിനെക്കുറിച്ച് ഒരു സ്ത്രീ അന്വേഷിച്ചു. വീടിന്റെ അകത്തളത്തിലുള്ള നിസ്കാരമാണ് മറ്റേത് സ്ഥലത്തുള്ള നിസ്കാരത്തെക്കാളും നിനക്ക് ശ്രേഷ്ഠമായത്”(മുസ്വന്നഫു ഇ ബ്നു അബീശൈബഃ, 2/384).

സ്ത്രീ പൊതുരംഗ പ്രവേശം

ച്ചരിതരായ പ്രവാചക പത്നിമാരോട് വരെ, ഉത്തമ നൂറ്റാണ്ടില്‍ തന്നെ അനിവാര്യഘട്ടങ്ങളിലല്ലാതെ വീട്ടില്‍ നിന്നിറങ്ങരുതെന്ന് നിര്‍ദ്ദേശിക്കുന്നതാണ് ഖുര്‍ആന്റെ അദ്ധ്യാപനം. ലക്ഷം മടങ്ങ് പ്രതിഫലം ലഭിക്കുന്ന മദീന പള്ളിയില്‍ നബി(സ്വ) തങ്ങളോട് കൂടി നിസ്കാരത്തില്‍ പങ്കെടുക്കാന്‍ അനുമതി തേടിയ സ്ത്രീക്ക് പ്രവാചകന്‍ അനുമതി നല്‍കിയില്ല. വീട്ടില്‍ വെച്ച് നിസ്കരിക്കാന്‍ നിര്‍ദ്ദേശം നല്‍കുക വഴി, സ്ത്രീകള്‍ക്ക് പള്ളിയേക്കാള്‍ ആരാധനാ കര്‍മങ്ങള്‍ ശ്രേഷ്ഠവും സ്വന്തം വീടാണെന്നു പഠിപ്പിക്കുകയാണ് മുഹമ്മദ് നബി(സ്വ) ചെയ്തത്. സ്ത്രീകളോട് വീട്ടില്‍ വെച്ചുള്ള നിസ്കാരത്തിന് നിര്‍ദ്ദേശം നല്‍കുന്ന ഹദീസ് പണ്ഢിതന്മാര്‍ക്കിടയില്‍ തര്‍ക്കമില്ലാതെ സ്വീകരിക്കപ്പെടുന്നതാണെന്ന് ഇബ്നുതൈമിയ്യഃ പോലും ഫതാവയില്‍ സമ്മതിച്ചതാണ്.

മഹത്തുക്കളോടു കൂടി സ്ത്രീകള്‍ ജമാഅതായി നിസ്കരിക്കുമ്പോള്‍ സ്വഫ്ഫ് പിന്നിലായിരിക്കണമെന്ന ഫിഖ്ഹിന്റെ നിയമം അന്യപുരുഷന്മാരോട് കൂടി സ്ത്രീകള്‍ക്ക് ജുമുഅഃ ജമാഅതില്‍ പങ്കെടുക്കാന്‍ തെളിവായി ഉദ്ധരിക്കുന്നതും വിവരക്കേടാണ്. ‘കഅ്ബഃ’ ത്വവാഫ് ചെയ്യാനായി മസ്ജിദുല്‍ ഹറാമിലും‘റൌളാ ശരീഫ്’ സിയാറതിനായി മസ്ജിദുന്നബവിയിലും സ്ത്രീകള്‍ പോകുന്നത് ജുമുഅഃ ജമാഅതുകള്‍ക്ക് പങ്കെടുക്കുന്നതിന് തെളിവല്ല. മതപരമായി യാതൊന്നും അറിയാത്ത ചില സ്ത്രീകളുടെ പ്രവൃത്തികളോ പ്രസ്താവനകളോ ഇസ്ലാമില്‍ പ്രമാണമല്ല. അടുക്കളക്കാര്യവും ഭൌതികരാഷ്ട്രീയവും പോലെ വ്യക്തിപരമായ അഭിപ്രായം ദീനീരംഗത്ത് പ്രകടിപ്പിക്കാവതല്ല. നിഷിദ്ധമായ കാര്യങ്ങള്‍ ചെയ്യുന്നവരെയും അതിന് പ്രചോദനം നല്‍കുന്നവരെയും ആശയപരമായും നിയമപരമായും നിലക്ക് നിര്‍ത്താനാണ് തന്റേടമുള്ളവര്‍ ശ്രമിക്കേണ്ടത്.

പരസ്ത്രീദര്‍ശനവും സ്പര്‍ശനവും കണിശമായും വ്യാപകമായും നിരോധിക്കപ്പെടുന്നതിന് മുമ്പും വിരോധം അറിയാതെയും ഒറ്റപ്പെട്ട സ്ത്രീകള്‍ പള്ളിയില്‍ വന്നപ്പോള്‍ സ്വഹാബികള്‍ അവരെ തടയുകയാണുണ്ടായത്. ‘ബുഖാരി’യുടെ വ്യാഖ്യാനത്തില്‍ ഇമാം അബൂജംറഃ(റ) ഇമാം ഇബ്നുഹജര്‍(റ) തുടങ്ങിയവര്‍ ഇത് വിവരിക്കുകയും ആഇശഃ(റ) അടക്കമുള്ള മാതൃകാവനിതകള്‍ ഈ അഭിപ്രായം രേഖപ്പെടുത്തുകയും ഇമാം ബുഖാരി തന്നെ അതുദ്ധരിക്കുകയും ചെയ്തിട്ടുണ്ട്. സ്ത്രീകളെ പള്ളിയില്‍ നിന്ന് തടയരുതെന്ന ഹദീസ് കാണാത്തവരല്ല സ്വഹാബികളും പൂര്‍വകാല പണ്ഢിതരും.

നബി(സ്വ)യുടെ ഭാര്യമാരോ പെണ്‍കുട്ടികളോ പരപുരുഷന്മാരോടുകൂടി പള്ളിയില്‍ ജുമുഅഃ ജമാഅതില്‍ പങ്കെടുത്തിട്ടില്ല. മുന്‍ഗാമികള്‍ അതനുവദിച്ചിട്ടുമില്ല. ഇക്കാര്യം ആഗോളപ്രശസ്തനായ ഇമാം ശാഫിഈ(റ) രേഖപ്പെടുത്തിയിട്ടുണ്ട്. നബി(സ്വ)യുടെ വാചകങ്ങള്‍ കൊണ്ടുള്ള ഉദ്ദേശ്യം ഏത് പള്ളിയാണെന്നും അതിന്റെ സാഹചര്യങ്ങള്‍ എന്താണെന്നും നന്നായി അറിയുന്നവര്‍ സ്വഹാബികളും ഇമാമുകളുമാണെന്ന് മുസ്ലിം ലോകത്തിനറിയാം. വീടുകളില്‍ നിന്നും അന്യപുരുഷന്മാരില്ലാതെ സ്വതന്ത്രമായി ആരാധന നടത്താനുള്ള സ്ത്രീകളുടെ സ്വാതന്ത്യ്രം ഹനിക്കുന്നതും സ്ത്രീകളില്ലാത്ത പള്ളികളില്‍ ഭക്തിപൂര്‍വ്വം ആരാധന നടത്താനുള്ള പുരുഷന്മാരുടെ സ്വാതന്ത്യ്രം ഹനിക്കുന്നതും അനുവദിക്കാവതല്ല. നബിയും സ്വഹാബികളും വിരോധിച്ച ഒരു കാര്യവും ആരാധനയല്ലെന്നും മറിച്ച് പാപമാണെന്നും ചിന്തിക്കാത്തവരാണ് സ്ത്രീകളുടെ പൊതുരംഗപ്രവേശനത്തിന് മുറവിളി കൂട്ടുന്നത്.

സ്ത്രീകള്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നതും ഇസ്ലാം ഒരിക്കലും  അനുവദിക്കുന്നില്ല,  എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇന്നു ചര്‍ച്ചകള്‍ മുഴുവനും ജുമുഅഃ ജമാഅതിലേക്ക് മാത്രം തിരിക്കാനും മറ്റ് പൊതുവേദികളില്‍ അനുവദനീയമാണെന്ന് വരുത്തി തീര്‍ക്കാനുമുള്ള ഭൌതികരാഷ്ട്രീയക്കാരുടെ പതിവ് കുതന്ത്രങ്ങളില്‍ മുസ്ലിംകള്‍ പെട്ടുപോകരുത്. സ്ത്രീ ജുമുഅഃ ജമാഅത് മാത്രമല്ല പരപുരുഷന്മാരോടുകൂടി പൊതു സ്റ്റേജുകളില്‍ പ്രത്യക്ഷപ്പെടുന്നതും ഇസ്ലാം ഒരിക്കലും അനുവദിക്കുന്നില്ല.

2 comments on “സ്ത്രീ: ജുമുഅയും പൊതുരംഗ പ്രവേശനവും

  1. ഒരു സംശയം, അന്യ പുരുഷന്മാർ കൂടുന്നതുകൊണ്ടാണല്ലോ സ്ത്രീ പള്ളി പ്രവേശനം വിലക്കുന്നത്. പക്ഷെ നാട്ടിൽ നടക്കുന്ന എല്ലാ പ്രധാന പ്രസംഗ വേദികളിലേക്കും സ്ത്രീ പ്രവേശനം വിലക്കാറില്ല എന്നല്ല പ്രത്യേകം സ്വാഗതം ചെയ്യുന്നുമുണ്ട്. ലേലം പോലുള്ള കലാ പരിപാടികളിൽ സജീവമായി പങ്കെടുപ്പിക്കുകയും ചെയ്യും. പ്രാസംഗികൻ അവരെ പ്രത്യേകം പരിഗണിക്കാറുമുണ്ട്. എന്ത് കൊണ്ടാണ് ഇങ്ങനെയുള്ള വേദികളിൽ നിന്നും സ്ത്രീ വിലക്ക് നേരിടാത്തത്.ഉംറ ഹജ്ജ് പോലുള്ള തീർത്ഥാടനം നിർവഹിക്കാൻ നമ്മുടെ സ്ത്രീകൾ പോകുന്നിടങ്ങളിൽ പുരുഷൻമാരുടെ സാമീപ്യം കാണാറുണ്ടല്ലോ. പിന്നെ എന്താണ് നാം അവരെ വിലക്കാത്തത്. അവിടങ്ങളിൽ പള്ളികളിൽ നിന്നുമാണല്ലോ നമസ്കാരം നിർവഹിക്കാറും…

    മറുപടി പ്രതീക്ഷിക്കുന്നു… മുജാഹിദീങ്ങളോട് പറയാൻ….

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s