സംശയങ്ങള്‍ ചോദിക്കാം !

Q: ആർത്തവ സമയത്ത് സ്ത്രീകളുമായി ലൈംഗികമായി ബന്ധപ്പെടാാൻ പാടില്ല എന്നല്ലേ ഉള്ളൂ അവരുമൊത്ത് സഹവസിക്കുന്നതിന്ന് കുഴപ്പം ഉണ്ടോ

Ans: Please  go to below Link  

http://wp.me/P1RSQe-SE

Q:ഒരോ വക്ക്ത്ത് നിസ്ക്കരത്തിലും ഓതൽ സുന്നത്തുള്ള സൂറത്തുകൾ പറഞ്ഞു തന്നാൽ നന്നായിരിന്നു.?    (Abu Thahir, Submitted on 2013/07/27 at 11:19 pm )

Ans: നിസ്കാരത്തില്‍ ഫാത്തിഹക്ക് ശേഷം സൂറത്ത് ഓതല്‍ സുന്നത്താണ്. ഏത് സൂറത്തും ഓതാവുന്നതാണ്. എന്നാല്‍ പ്രത്യേക നിസ്കാരങ്ങളില്‍ പ്രത്യേക സൂറത്തുകള്‍ വാരിദായി വന്നിട്ടുണ്ട്.

• ളുഹ്റിലും സുബ്ഹിലും സൂറത്തുല്‍ ഹുജറാത്ത് മുതല്‍ അനൂന്‍ വരെയുള്ള സൂറത്തുകളില്‍ ഏതെങ്കിലും ഒന്ന് ഓതല്‍ സുന്നത്താണ്.

• അസറിലും ഇശാഇലും അമ്മ സൂറത്ത് മുതല്‍ ളുഹാ വരെയും

• മഗ്-രിബില്‍ ളുഹാ മുതല്‍ നാസ് വരെയുള്ള സൂറത്തുമാണ് ഓതേണ്ടത്.

• വെള്ളിയാഴ്ച സുബ്ഹിക്ക് ഓതല്‍ സുന്നത്തുള്ളതായി ശാഫീ മദ്ഹബില്‍ സ്ഥിരപ്പെട്ടത് അലിഫ് ലാം മീം സജദയും ഹല്‍ അതായുമാണ്. ആവ ഓതുന്നില്ലെങ്കില്‍ സബ്ബിഹിസ്മയും ഹല്‍ അതാകയും ഓതണം. അല്ലെങ്കില്‍ കാഫിറൂനയും ഇഖ്ലാസുമാണ് ഓതേണ്ടത്

• ഓരോ ദിവസത്തെ മഗ്‌രിബിനും പ്രത്യേക സൂറത്തുക.ള്‍ ഇവയെ ഇങ്ങനെ പറയാം:.

ശനി : ഫീല്‍-ഖുറൈഷ്

ഞായര്‍ : മാഊന്‍- കൌസര്‍

തിങ്കള്‍ : കാഫിര്‍- ഇഖ്‌ലാസ്

ചൊവ്വ : ഫലഖ്- നാസ്

ബുധന്‍ : മാഊന്‍- കൌസര്‍

വ്യാഴം : കാഫിര്‍- ഇഖ്‌ലാസ്

വെള്ളി : ഫലഖ്- നാസ് 

———————————————————————

Q:സ്വർണ്ണത്തിന്റെ സാകാതിനേ പറ്റി ഒന്ന് വിഷധീകരിക്കാമൊ?    (Navas.a.j, Submitted on 2013/07/08 at 2:54 pm )

Ans:

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ധരിക്കാന്‍ വേണ്ടി നിര്‍മ്മിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ എത്ര തന്നെയുണ്ടെങ്കിലും സകാത് നിര്‍ബന്ധമാവില്ല.

ഹലാലായ ഉപയോഗത്തിന്‌ വേണ്ടി സൂക്ഷിച്ച്‌ വെച്ച ഹലാലായ ആഭരണങ്ങള്‍ക്കും സകാത്ത്‌ വേണ്ട.

അതല്ലാതെ, 85 ഗ്രാം സ്വര്‍ണ്ണം ഒരാളുടെ കൈവശമുണ്ടാവുമ്പോഴാണ്‌ ഒരാള്‍ക്ക്‌ സകാത്ത്‌ നിര്‍ബന്ധമാവുന്നത്‌. ഈ കണക്കെത്തിയതോ, അതിലധികമോ സ്വര്‍ണ്ണം ഒരാളുടെ കൈവശം ഒരു വര്‍ഷം പൂര്‍ണമായുണ്ടെങ്കില്‍ അവയുടെ 2.5 % സകാത്ത്‌ നല്‍കണം. 85 ഗ്രാംസ്വര്‍ണ്ണത്തില്‍, 2 ഗ്രാം 125 മില്ലിഗ്രാം ആണ്‌ സകാത്തായി നല്‍കേണ്ടിവരിക.

(പണ്ടുമുതലേ സമ്പദ്ഘടനയെ നിയന്ത്രിക്കുന്ന ഘടകങ്ങളാണ് സ്വര്‍ണവും വെള്ളിയും. ഇരുപത് മിസ്ഖാല്‍ സ്വര്‍ണമോ (85 ഗ്രാം) കൂടുതലോ ഉള്ള സ്വര്‍ണാഭരണങ്ങള്‍ ഉണ്ടായാല്‍ സകാത്ത്‌ കൊടുക്കണം. കാരണം ഇരുപത് മിസ്ഖാല്‍ സ്വര്‍ണമോ 200 ദിര്‍ഹം വെള്ളിയോ ഒരാളുടെ കൈവശം ഒരു ചാന്ദ്രവര്‍ഷം പൂര്‍ണമായും ഉണ്‍ടെങ്കിലേ സകാത്തു നിര്‍ബന്ധമാകൂ (തുഹ്ഫ 3/265). എന്നാല്‍ സകാതായി ചരക്കുകളോ പൈസയോ കൊടുത്താല്‍ പോര. സ്വര്‍ണത്തില്‍ നിന്നും തന്നെ സകാത്ത് കൊടുക്കണം. അപ്പോള്‍ 85 ഗ്രാം സ്വര്‍ണം (പത്ത് പവനും 5 ഗ്രാമും) ഒരു വര്‍ഷം സൂക്ഷിച്ചാല്‍ അതിന്റെ നാല്‍പതിലൊന്ന് 2.5 ശതമാനം സകാത്തു നല്‍കണം (തുഹ്ഫ 3/265). )

———————————————————————

Q:ആദ്യ രാത്രി ഭാര്യയും ഭര്‍ത്താവും സുന്നത്ത് നമസ്കരിക്കണമെന്നും അതിലെ ആദ്യ റകത്തില്‍ ഇന്ന സൂറത്തും രണ്ടാമത്തേതില്‍ ഇന്ന സൂറത്താണെന്നും എവിടേയോ വായിച്ചിരുന്നു. ഉസ്താതുമാര്‍ ഈ വിഷയവുമായി ബന്ധപ്പെട്ടവ പറഞ്ഞു തരുമെന്ന് പ്രതീക്ഷിക്കുന്നു. (അബ്ദുള്‍ ഗഫൂര്‍ എ.എം, ലക്ഷദ്വീപ്, Submitted on 2013/04/16 at 10:58 am)

Ans: അല്ലാഹുവിന്റെ തിരുനാമത്തില്‍ , അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പ്രാര്‍ത്ഥനയാണ് വിശ്വാസിയുടെ ഏറ്റവും വലിയ ആയുധം. ജീവിതാവസാനം വരെ നിലനില്‍ക്കേണ്ടതാണ് വിവാഹ ബന്ധമെന്നതിനാല്‍ അതിന്റെ തുടക്കവും പ്രാര്‍ത്ഥനയിലൂടെ ആയിരിക്കണമെന്നാണ് വിശുദ്ധ ഇസ്‌ലാം പഠിപ്പിക്കുന്നത്. പ്രഥമരാത്രിയില്‍ ദമ്പതികള്‍ പരസ്പരം പരിചയപ്പെടുകയാണ്. നന്‍മയുടെയും സ്നേഹത്തിന്റെയും തണലില്‍ ഈ ദാമ്പത്യബന്ധം നിലനില്‍ക്കാന്‍ വേണ്ടിയുള്ള പ്രാര്‍ത്ഥനയോടെ വേണം ദമ്പതികള്‍ ബന്ധമാരംഭിക്കാന്. രണ്ടു മനസ്സുകളുടെ പ്രഥമ സംഗമ സുദിനത്തില്‍ ഒരു നല്ല ഭര്‍ത്താവ് ഭാര്യയെ എങ്ങനെ അഭിമുഖീകരിക്കണം? വധുവിന്റെ തലയില്‍ കൈവെച്ച് ദുആ ചെയ്യണമെന്നാണ് പ്രവാചകാധ്യാപനം, പ്രാണപ്രേയസ്സിയുടെ പ്രിയ ശിരസ്സില്‍ കൈവെച്ചുള്ള പ്രിയഥമാന്റെ പ്രഥമ പ്രാര്‍ഥന:

 ഭാര്യയുടെ തലയില്‍ കൈവെച്ച് ഇങ്ങനെ പറയുക

(അള്ളാഹുവിന്‍റെ നാമത്തില്, ഞങ്ങള്‍ പരസ്പരം കൂട്ടുകാരായിരിക്കുന്നതില്‍ അള്ളാഹു അനുഗ്രഹം വര്‍ഷിക്കട്ടെ. ഇവളിലുള്ള നന്മയും ഇവളുടെ പ്രവര്‍ത്തനങ്ങളിലുള്ള നന്മയും ഞാന്‍ നിന്നോട് ചോദിക്കുന്നു. ഇവളിലുള്ള തിന്മയില്‍ നിന്നും, ഇവളുടെ പ്രവര്‍ത്തനങ്ങളിലുള്ള തിന്മയില്‍ നിന്നും ഞാന്‍ കാവലിനെ ചോദിക്കുന്നു)

അതിനു ശേഷം രണ്ടു പേരും രണ്ടു റക്കഅത്ത് സുന്നത്ത് നിസ്കരിക്കല്‍ പുണ്യമാക്കപെട്ടിരിക്കുന്നു. സ്വലാത്തുല്‍ സഫാഫ്‌ (صلاة الزفاف) എന്ന സുന്നത്ത് നിസ്കാരം രണ്ടു റക്കഅത്ത് അള്ളാഹുവിനു വേണ്ടി ഞാന്‍ നിസ്കരിക്കുന്നു വെന്നു നിയ്യത്ത് ചെയ്തു നിസ്കരിക്കുക, ഒന്നാമത്തെ റകഅത്തില്‍ ഫാതിഹക്ക് ശേഷം സൂറത്ത് കാഫിറൂന്‍, രണ്ടാമത്തെ റകഅത്തില്‍ ഫാതിഹക്ക് ശേഷം സൂറത്ത് ഇഖ്‌ലാസും എന്നീ സൂറത്തുകള്‍ ഓതുന്നത് പുണ്യമാണ്,

സംസര്‍ഗ സമയത്തെ മര്യാതകള്‍

ലൈംഗികബന്ധത്തിന്  മുമ്പ് ഇരുവരും വുള്വു ചെയ്ത് രണ്ട് റക്അത്ത് സുന്നത്ത് നിസ്കരിക്കുത് സുന്നത്താണ്.  ഭാര്യക്ക് സ്നേഹവും സംതൃപ്തിയുമുണ്ടാകാന്‍ ഭര്‍ത്താവ് പ്രത്യേകം പ്രാര്‍ത്ഥിക്കണം. ബിസ്മി ചൊല്ലിയ ശേഷം ഈ ബന്ധത്തില്‍ ഉണ്ടായേക്കാവുന്ന സന്താനം നല്ല കുട്ടിയാകാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടാണ് ആരംഭിക്കേണ്ടത്. മൃഗങ്ങള്‍ ഇണചേരുംപോലെ നിങ്ങള്‍ ഇണചേരരുത്.  സംസര്‍ഗ സമയത്ത്  “നാഥാ, ഞങ്ങളില്‍നിന്നു  പിശാചിനെ നീ ദൂരീകരിക്കേണമേ. ഞങ്ങള്‍ക്കു നീ നല്‍കുന്ന സന്താനത്തില്‍ നിന്നും പിശാചിനെ ദൂരീകരിക്കേണമേ”

(بسم الله اللهم جنبناً الشيطان وجنب الشيطان ما رزقتنا) 

എന്ന പ്രാര്‍ത്ഥനയോടെയാണ് വേഴ്ച നടത്തേണ്ടത്. ഈ പ്രാര്‍ത്ഥന ചൊല്ലി നടത്തുന്ന സംസര്‍ഗത്തില്‍ ഉണ്ടാകുന്ന  സന്താനം സ്വാലിഹായിത്തീരും. അവനെ പിശാച് സ്പര്‍ശിക്കുകയില്ലെന്ന് തിരുനബി(സ്വ) പഠിപ്പിച്ചിരിക്കുന്നു. ഇന്ദ്രിയം പുറപെടുന്ന സന്ദര്‍ഭത്തില്‍ ചുണ്ടനക്കാതെ ഈ ആയത്ത് മനസ്സില്‍ ഓര്‍ക്കണം:

  اَلْحَمْدُ لِلهِ الَذِي خَلَقَ مِنَ اْلمَاءِ بَشَرًا فَجَعَلَهُ نَسَبًا وَصِهْرًا

 “മനുഷ്യനെ വെള്ളത്തില്‍  (ശുക്ളത്തില്‍ ) നിന്ന്  സൃഷ്ടിക്കുകയും  എന്നിട്ട് അവന് കുടുംബവും ബന്ധവും നിശ്ചയിക്കുകയും ചെയ്ത അല്ലാഹുവിനാണ് സര്‍വ്വ സ്തുതിയും”

ഖിബ്ലക്ക് തിരിഞ്ഞുകൊണ്ടാവരുത് വേഴ്ച നടത്തുന്നത്. ശരീരം തുറിന്നിടാതെ ഒരു വസ്ത്രം കൊണ്ട് പുതച്ചിരിക്കണം. ചന്ദ്രമാസത്തിലെ പ്രഥമരാത്രി, അവസാനത്തെയും മധ്യത്തിലെയും രാത്രികള്‍ എന്നിവയില്‍ ബന്ധപ്പെടാതിരിക്കലാണ് ഉത്തമമെന്നു പണ്ഡിതര്‍ വിവരിക്കുന്നു. ആര്‍ത്തവവേളയിലും പ്രസവരക്തം പുറപ്പെടുന്ന സന്ദര്‍ഭങ്ങളിലും ലൈംഗികവേഴ്ച ഹറാമാണ്,കുറ്റകരമാണ്. സംസര്‍ഗം കഴിഞ്ഞ് അല്പനേരത്തിനു ശേഷം കുളിക്കണം. നേരംപുലരും വരെ കുളി നീട്ടിവെക്കാതിരിക്കുകയാണുത്തമം. കുളിക്കാതെ നിസ്കാരം, ഖുര്‍ആന്‍ സ്പര്‍ശം, പള്ളിയില്‍ താമസിക്കല്‍, ത്വവാഫ്, സുജൂദ് തുടങ്ങിയവ ഹറാമാണ്. “വലിയ അശുദ്ധി ഒഴിവാക്കാന്‍ വേണ്ടി ഞാന്‍ കുളിക്കുന്നു” എന്ന നിയ്യത്തോട് കൂടി കുളി ആരംഭിക്കേണ്ടത്. 

നോമ്പുകാലത്ത് പകല്‍സമയത്ത് സംസര്‍ഗത്തിലേര്‍പ്പെടുന്നത് കടുത്ത കുറ്റമാണ്. വിപത്തുകളിറങ്ങിയ ദിനങ്ങള്, ഗ്രഹണദിനങ്ങള്, യാത്ര കഴിഞ്ഞ് എത്തിയ പകലിനു ശേഷം വരുന്ന രാത്രി, യാത്ര തിരിക്കാനുദ്ദേശിക്കു പ്രഭാതത്തിന്റെ മുമ്പുള്ള രാത്രി, നിശയുടെ ആദ്യയാമങ്ങള്‍, സൂര്യോദയത്തിനും പ്രഭാതത്തിനുമിടക്കുള്ള സമയം, അസ്തമയത്തിനും മേഘത്തിലെ ചുവപ്പുമായുന്നതിനും ഇടക്കുള്ള സമയം, മധ്യാഹ്നം, ബാങ്കിനും ഇഖാമത്തിനും ഇടയ്ക്കുള്ള സമയം, നട്ടുച്ച, കടുത്ത ചൂടുള്ള സമയം, തീക്കാറ്റടിക്കുന്ന സമയം  തുടങ്ങിയവ ലൈംഗിക വേഴ്ചക്ക് ഉത്തമമായ സമയമല്ല. ശാരീരികാരോഗ്യം പരിഗണിച്ചുള്ള നിര്‍ദേശങ്ങളാണിവയത്രയും.

———————————————————————

Q:എന്റെ ഭാര്യ ഗര്ഭിണിയായ സമയത്ത് അവളുമായി ലൈംഗിക ബന്ധം പുലര്ത്തുന്നത് ശരിയാണോ?, ചിലര്‍ പറയുന്നു നല്ലതാണ് എന്ന് ( സുഖ പ്രസവത്തിന് ) എന്താണ്‌ ഇസ്ലാമിക കാഴ്ചപ്പാട് (sirajudheen:   Submitted on  2013/01/05 at 7:07 am)   

Ans: ഗര്‍ഭിണിയായ സ്ത്രീക്ക് ശാരീരിക അസ്വസ്ഥതകളോ ബന്ധപ്പെടുന്നതിനോട് താല്‍പര്യക്കുറവോ ഉണ്ടെങ്കില്‍ ഇതൊഴിവാക്കുന്നതായിരിക്കും നല്ലത്എന്നാല്‍ ഗര്‍ഭിണിയ്ക്ക് ഇത്തരം പ്രശ്‌നങ്ങളൊന്നും തന്നെയില്ലെങ്കില്‍ ഇത് അനുവദനീയവുമാണ്.  ഹൈള് (ആര്‍ത്തവം), നിഫാസ് (പ്രസവരക്തം) എന്നിവ ഇല്ലാത്ത വേളകളിലൊക്കെ, ആരോഗ്യ പ്രശ്നങ്ങളുണ്ടാവാത്തിടത്തോളം  ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാമെന്നതാണ് കര്‍മ്മശാസ്ത്ര നിയമം. ഭാര്യക്ക് പ്രയാസമാണെന്ന് തോന്നുന്ന സാഹചര്യങ്ങളിലും ലൈംഗികബന്ധം ഒഴിവാക്കുന്നതാണ് ഉത്തമം. അവരുമായി (ഭാര്യമാര്‍) നിങ്ങള്‍ നല്ല നിലയില്‍ വര്‍ത്തിക്കുക എന്ന സൂറതുന്നിസാഇലെ ആയതിന്‍റെ വെളിച്ചത്തില്‍ പണ്ഡിതര്‍ ഇത് സമര്‍ത്ഥിക്കുന്നുണ്ട്.

ഗര്‍ഭസമയത്ത് ലൈംഗികമായി ബന്ധപ്പെടുന്നതിലൂടെ തന്‍റെ ഭാര്യക്കോ ഗര്‍ഭസ്ഥ ശിശുവിനോ ആരോഗ്യപ്രശ്നങ്ങളുണ്ടാവാന്‍ സാധ്യതകളുണ്ടോ എന്ന് പറയേണ്ടത് ഡോക്ടര്‍മാരാണ്. ഗര്‍ഭത്തിന്‍റെ ആദ്യമൂന്ന് മാസങ്ങളില്‍, ഗര്‍ഭം ഇളകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ആ കാലയളവില്‍ ലൈംഗിക ബന്ധം ഒഴിവാക്കുന്നതാണ് നല്ലതെന്നും ആരോഗ്യശാസ്ത്രം പറയുന്നു. ഗര്‍ഭം ഏഴ് മാസം പിന്നിട്ട ശേഷമുള്ള ലൈംഗിക ബന്ധവും ഏറെ ശ്രദ്ധിച്ചായിരിക്കണമെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്.

ചുരുക്കത്തില്‍ ഗര്‍ഭകാലത്തെ ലൈംഗികബന്ധത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്ഗര്‍ഭത്തിന്റെ ആറാഴ്ച മുതല്‍ 12 ആഴ്ച വരെയുള്ള സമയത്ത് ലൈംഗികബന്ധം ഒഴിവാക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്ഈ സമയത്ത് ബന്ധപ്പെട്ടാല്‍ അബോര്‍ഷന്‍ സംഭവിക്കാന്‍ സാധ്യത കൂടുതലാണ്മൂത്രത്തില്‍ പഴുപ്പുണ്ടാകുവാനുള്ള സാധ്യതയുള്ളതിനാല്‍ ഗര്‍ഭിണിയാണെന്ന് ഉറപ്പായിക്കഴിഞ്ഞാല്‍ അടുത്ത മൂന്നു മാസം ലൈംഗികബന്ധം പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്അതുപോലെ  പ്രസവത്തിനോടടുത്ത അവസാന മാസവും അത് ഒഴിവാക്കേണ്ടതാണ്. (ആരോഗ്യകരവും സന്തുഷ്ടവുമായ കുടുംബജീവിതം നയിക്കാന്‍ നാഥന്‍ തുണക്കട്ടെ.)

———————————————————————

Q:ആര്‍ത്തവ കാലത്ത്  ദിക്റും,  സ്വലാത്തും  ചൊല്ലാമോ? മന:പാടമുള്ള സൂറത്തുകള്‍ ഓതാമോ? പതിനഞ്ചു വക ഏട് തൊടുന്നതിനു വിരോധമുണ്ടോ?

Ans:ആര്‍ത്തവ കാലത്ത്  ഖുര്‍ആന്‍ ഓതലും തൊടലും ചുമക്കലും നിഷിദ്ധമാണ്. പതിനഞ്ചു വക ഏട്  ചുമക്കുന്നതിന് വിരോധമില്ല. എന്നാല്‍ ഖുര്‍ആനിലെ  ആയത്തുകള്‍ തന്നെ  ദിക്ര്‍ മാത്രം ഉദ്ദേശിച്ചു കൊണ്ട്  ആര്‍ത്തവകാരിക്ക് ഉച്ചരിക്കാവുന്നതാണ്, ഭക്ഷണം കഴിക്കുമ്പോള്‍ ബിസ്മി ചൊല്ലുക, ആപത്ത്  സംഭവിച്ചാല്‍ ഇന്നാലില്ലാഹി…… തുടങ്ങിയവ  ഉദാഹരണം. ദിക്റുകളും സ്വലാത്തുകളും എത്ര വേണ മെങ്കിലും ആര്‍ത്തവകാരിക്ക്  ചൊല്ലാവുന്നതാണ്.

———————————————————————

Q:ആര്‍ത്തവ സമയത്ത്  കൊഴിഞ്ഞ മുടി, വെട്ടി നീക്കിയ നഖം ഇവ എന്താണ് ചെയ്യേണ്ടത്? 

Ans:കൊഴിഞ്ഞുപോകുന്നവ  ഒന്നും ചെയ്യേണ്ടതില്ല, നീക്കുകയാണെങ്കില്‍ കുളിച്ചു ശുദ്ധിയായ ശേഷമായിരിക്കലാണ് ഉത്തമം. ഏതു സമയത്താണെങ്കിലും മുടിയും നഖവുമൊക്കെ  കുഴിച്ചിടുന്നത്‌  സുന്നത്താണ്.  സ്ത്രീകളുടെ നഖം, മുടി എന്നിവ ഔറത്തായതുകൊണ്ട്  കുഴിച്ചുമൂടുകയോ  മറ്റുനിലക്ക്  മറക്കുകയോ ചെയ്യുന്നത് നിര്ബന്ധമാകുന്നു. 

(NB: സംശയ നിവാരണത്തിന്  നിങ്ങള്‍ക്കും ചോദ്യങ്ങള്‍ അയക്കാവുന്നതാണ്, നിങ്ങളുടെ സംശയങ്ങള്‍ കമന്റ്‌ കോളത്തില്‍ പോസ്റ്റ്‌ ചെയ്യാവുന്നതാണ്.)

67 comments on “സംശയങ്ങള്‍ ചോദിക്കാം !

 1. സംശയ നിവാരണത്തിന് നിങ്ങള്‍ക്കും ചോദ്യങ്ങള്‍ അയക്കാവുന്നതാണ്, നിങ്ങളുടെ സംശയങ്ങള്‍ കമന്റ്‌ കോളത്തില്‍ പോസ്റ്റ്‌ ചെയ്യാവുന്നതാണ്.

 2. അസ്സലാമുഅലൈക്കും
  ഉസ്താദേ….. എന്റെ ഭാര്യ ഗര്ഭിുണിയായ സമയത്ത് അവളുമായി ലൈംഗിക ബന്ധം പുലര്ത്തുാന്ന ശരിയാണോ.
  ചിലര്‍ പറയുന്നു നല്ലതാണ് എന്ന് ( സുഖ പ്രസവതിന് ) എന്താണ്‌ ഇസ്ലാമിക കാഴ്ചപ്പാട് ?

 3. അസ്സലാമുഅലൈക്കും
  ഉസ്താദേ….. പ്രസവം കഴിഞ്ഞ് സ്തനത്തില്‍ നിന്നും ആദ്യം കൊളസ്ട്രം എന്നറിയപ്പെടുന്ന മഞ്ഞ നിറത്തിലുള്ള ദ്രാവകമാണ് വരിക ഇതിനെ അറബിയില്‍ ലബഅ’ എന്നാണ് പറയുക. അത് പ്രസവിച്ചു കഴിഞ്ഞ ശേഷം മാത്രമേ വരുകയുള്ളൂ ? 5 മാസം മുതല്‍ വരുകയില്ല ?
  കാരണം എന്റെ ഭാര്യ 6 മാസ ഗര്ഭിബണിയാന് . ഭാര്യഉമ്മയുടെ അജ്ഞത മൂലം ഇത് പിഴഞ്ഞു കളയുകയാന്‍ ഇത് ചെയ്യാമോ ? പ്രസവത്തിനു മുമ്പ് വരുന്ന ദ്രാവകം ലബഅ യില്‍ പെടുത്താമോ ? എന്താണ്‌ ഇസ്ലാമിക കാഴ്ചപ്പാട് ?

 4. അസ്സലാമുഅലൈക്കും
  ഉസ്താദേ….. എന്റെ ഭാര്യ ഗര്ഭിുണിയായ സമയത്ത് അവളുമായി ലൈംഗിക ബന്ധം പുലര്ത്തുാന്ന ശരിയാണോ.
  ചിലര്‍ പറയുന്നു നല്ലതാണ് എന്ന് ( സുഖ പ്രസവതിന് ) എന്താണ്‌ ഇസ്ലാമിക കാഴ്ചപ്പാട് ?

  • താങ്കള്‍ക്കുള്ള മറുപടി പോസ്റ്റ്‌ ചെയ്തിട്ടുണ്ട്, ആരോഗ്യകരവും സന്തുഷ്ടവുമായ കുടുംബജീവിതം നയിക്കാന്‍ നാഥന്‍ തുണക്കട്ടെ.

 5. അസ്സലാമുഅലൈക്കും
  ഉസ്താദേ….. പ്രസവം കഴിഞ്ഞ് സ്തനത്തില്‍ നിന്നും ആദ്യം കൊളസ്ട്രം എന്നറിയപ്പെടുന്ന മഞ്ഞ നിറത്തിലുള്ള ദ്രാവകമാണ് വരിക ഇതിനെ അറബിയില്‍ ലബഅ’ എന്നാണ് പറയുക. അത് പ്രസവിച്ചു കഴിഞ്ഞ ശേഷം മാത്രമേ വരുകയുള്ളൂ ? 5 മാസം മുതല്‍ വരുകയില്ല ?
  കാരണം എന്റെ ഭാര്യ 6 മാസ ഗര്ഭിബണിയാന് . ഭാര്യഉമ്മയുടെ അജ്ഞത മൂലം ഇത് പിഴഞ്ഞു കളയുകയാന്‍ ഇത് ചെയ്യാമോ ? പ്രസവത്തിനു മുമ്പ് വരുന്ന ദ്രാവകം ലബഅ യില്‍ പെടുത്താമോ ? എന്താണ്‌ ഇസ്ലാമിക കാഴ്ചപ്പാട് ?

 6. ഞാന്‍ വളരെ വൈകിയാണ് ഐ സൈറ്റ് പരിചയപ്പെടുന്നത്. വളരെ നന്നായിട്ടൂണ്ട്. അള്ളാഹു വളരെ ശ്രേഷ്ടമായ അമലായി ഇതിനെ സ്വീകരിക്കട്ടെ. എന്റെ സംശയം പങ്ക് വെക്കട്ടെ. വളരെ വേഗം ഉത്തരം പ്രതീക്ഷിക്കുന്നു.

  ഞാന്‍ ഐ മാസം 18നു വിവാഹിതനാകുന്നു. ആദ്യരാത്രിയിലെ ഇസ്ലാമിക നടപടികള്‍ ഉദാ:- ഭാര്യയുടെ തലയില്‍( മൂര്‍ദാവില്‍) കൈവെച്ച് ചൊല്ലാനുള്ള ദുആ പോലെയുള്ളവ അറിയാം. പക്ഷേ ആദ്യ രാത്രി ഭാര്യയും ഭര്‍ത്താവും സുന്നത്ത് നമസ്കരിക്കണമെന്നും അതിലെ ആദ്യ രകത്തില്‍ ഇന്ന സൂറത്തും രണ്ടാമത്തേതില്‍ ഇന്ന സൂറത്താണെന്നും എവിടേയോ വായിച്ചിരുന്നു. [പക്ഷേ, വിവാഹത്തിന് സമയമായില്ല എന്ന ഒഴുക്കന്‍ ശൈലിയില്‍ എ വായിച്ചത് പിന്നെ വിസ്മ്യതിയില്‍ ആഴ്ത്തി. ഉസ്താതുമാര്‍ ഐ വിഷയവുമായി ബന്ധപ്പെട്ടവ പറഞ്ഞു തരുമെന്ന് പ്രതീക്ഷിക്കുന്നു.

  അബ്ദുള്‍ ഗഫൂര്‍ എ.എം.
  പ്രൈമറി അദ്ധ്യാപകന്‍
  അഗത്തി ദ്വീപ്
  ലക്ഷദ്വീപ്
  mob:- 9400177765

  • താങ്കള്‍ക്കുള്ള മറുപടി പോസ്റ്റ്‌ ചെയ്തിട്ടുണ്ട്, ആരോഗ്യകരവും സന്തുഷ്ടവുമായ കുടുംബജീവിതം നയിക്കാന്‍ നാഥന്‍ തുണക്കട്ടെ.

  • Entte nikah kayinju.Hasbent gulfilek poyi 3 Masamaayi.poyath muthal theere sugamila medicin kayichittum marunnila.Njan karannamano asugam marathath eniru pedi enik und.Annengil athin enthengilum cheyyan pattumo

   • രോഗം തരുന്നവനും മാറ്റുന്നവനും റബ്ബാണ്. അതല്ലാതെ അതിന് സ്വന്തമായി കാരണങ്ങൾ കണ്ടെത്തി നാം സ്വയം രോഗിയായി മാറാതിരിക്കുക. ആവശ്യമായ ചികിത്സയും പിന്നെ നമ്മുടെ ദുആയും ദിക്‌റുകളും രോഗ ശമനത്തിന് ആശ്വാസകരമാകും. പടച്ചവൻ തൗഫീഖ് ചെയ്യട്ടെ-ആമീൻ

    റിയാദിലുണ്ടായിരുന്ന ഒരു സുഹൃത്തിന്റെ മരണ ശേഷം അദ്ദേഹത്തിൻറെ ഭാര്യ എഴുതിയ ഒരു കുറിപ്പ്. അല്ലാഹുവിങ്കൽ സൂക്ഷ്മത ആഗ്രഹിക്കു ന്നവർക്ക് ഈ സഹോദരിയുടെ ആദർശ വാക്കുകൾ ഉപകാരപ്പെടും തീർച്ച….
    🔻 السلام عليكم ورحمة الله وبركاته
    بسم الله الرحمن الرحيم
    എന്റെ പ്രിയപ്പെട്ട സഹോദരിമാരേ, നിങ്ങളിൽ കൂടുതൽ പേരും ഗൾഫിൽ ഭർത്താവിനും മക്കൾക്കുമൊപ്പം താമസിക്കുന്നവരായിരിക്കും. നിങ്ങളിൽ ആർക്കെങ്കിലും ഉപകാര പ്പെടാൻ വേണ്ടിയാണ് ഇതെഴുതുന്നത്.
    അല്ലാഹു സുബ്ഹാനഹു തആലാ ഭൂമിയിൽ നമുക്ക് നൽകിയ ഏറ്റവും വലിയ സന്തോഷവും അനുഗ്രഹവുമാണ് ദാമ്പത്യ ജീവിതം. അത് നഷ്ടപ്പെട്ടവർക്കാണ് അതിന്റെ യഥാർത്ഥ മൂല്യവും വിലയും അറിയുക. പലപ്പോഴും ആ സൗഭാഗ്യത്തിൽ ജീവിക്കുമ്പോൾ എത്രമാത്രം അനുഗ്രഹമാണ് അനുഭവിക്കുന്നതെന്ന് മറന്ന് പോകുന്നു.
    നിസ്സാര കാര്യങ്ങൾക്ക് ഭർത്താവിനോട് പിണങ്ങി മിണ്ടാതെ നടക്കുന്ന സഹോദരിമാരെ ഗൾഫിലും ഇവിടെയും എനിക്ക് പരിചയമുണ്ട്. കഴിയുന്ന പോലെ ഉപദേശിക്കാറുമുണ്ട്.
    പല ചുറ്റുപാടിൽ ജനിച്ചു വളർന്നവർ ഒരുമിക്കുമ്പോൾ ചില സ്വഭാവങ്ങൾ നമുക്കിഷ്ടപ്പെടാത്തതാവാം. എന്നാൽ നബി(സ) പറഞ്ഞിട്ടില്ലേ ഒരു സത്യവിശ്വാസി തന്റെ ഇണയിൽ ഒരു സ്വഭാവം ഇഷ്ടപ്പെട്ടിട്ടില്ല എങ്കിൽ അവരിലുള്ള മറ്റ് നന്മകളിൽ തൃപ്പതിപ്പെടാൻ. എല്ലാം തികഞ്ഞവർ ആരും തന്നെയുണ്ടാവില്ല സഹോദരിമാരേ.. എങ്ങനെ ഭർത്താക്കൻമാരോട് പെരുമാറണമെന്ന് നബി(സ) നമ്മെ നന്നായി ഉപദേശിച്ചിട്ടുണ്ട്. നമ്മൾ സ്ത്രീകൾ നന്നായി ക്ഷമിക്കുകയും വിട്ടുവീഴ്ച ചെയ്യുകയും ചെയ്താൽ ഒരു വിധം പ്രശ്നമെല്ലാം അവസാനിക്കും. വിട്ടുവീഴ്ച പ്രതാപമല്ലാതെ വർദ്ധിപ്പിക്കുകയില്ല എന്ന ഹദീസും നാം കേട്ടതാണ്.
    നമുക്ക് ഇഹത്തിലും പരത്തിലും വിട്ടുവീഴ്ച കൊണ്ട് നേട്ടമല്ലാതെ ഒരു നഷ്ടവും വരാനില്ല. അല്ലാഹു വിനെയും റസൂലിനെയും കഴിഞ്ഞാൽ നാം ഏറ്റവും സ്നേഹിക്കേണ്ടതും അനുസരിക്കേണ്ടതും നമ്മുടെ ഭർത്താവിനെയല്ലേ… ഭർത്താവിന്റെ തൃപ്തി കൊണ്ടല്ലാതെ നമുക്ക് സ്വർഗ പ്രവേശനം സാധ്യമല്ലല്ലോ..
    അല്ലാഹു വിന്റെ അനുഗ്രഹം കൊണ്ട് ഒരു രാത്രി പോലും ഞാൻ എന്റെ ഭർത്താവിനോട് പിണങ്ങിക്കഴിഞ്ഞിട്ടില്ല. അൽഹംദുലില്ലാഹ്..
    പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവക്കാരനായിരുന്നു എന്റെ ഭർത്താവ്. എന്നോട് ദേഷ്യപ്പെട്ട ശേഷം അദ്ദേഹത്തിന്റെ ഭാഗത്താണ് തെറ്റ് എന്നറിഞ്ഞിട്ടും ഉറങ്ങുന്നതിന് മുമ്പ് ഞാൻ അടുത്തിരുന്ന് കൈ പിടിച്ച് മാപ്പ് ചോദിക്കുമായിരുന്നു. എന്നോട് പിണങ്ങിയാൽ എനിക്ക് ഉറക്കം വരില്ലെന്നും മലക്കുകൾ എന്നെ ശപിക്കുമെന്നും പറയുന്നതോടെ അദ്ദേഹത്തിന്റെ ദേഷ്യമെല്ലാം മാറും.
    എന്നേക്കാൾ അറിവുള്ളവരാണ് നിങ്ങളിൽ അധികപേരും എന്നറിയാം. എങ്കിലും ചിലപ്പോൾ ആർക്കെങ്കിലും ഉപകാരപ്പെട്ടേക്കാം എന്ന് കരുതി എഴുതുകയാണ്.ഇൻ ഷാ അള്ളാഹ്.
    ഞാൻ വിവാഹിതയായിട്ട് ഇരുപത്തിമൂന്ന് വർഷമായി.അതിൽ വളരെ കുറച്ച് കാലമേ ഭർത്താവിനെ പിരിഞ്ഞ് നിൽക്കേണ്ടി വന്നിട്ടുള്ളു. അൽഹംദുലില്ലാഹ്.. പതിനാറ് വർഷത്തോളം സൗദി അറേബ്യയിൽ വിവിധ ഭാഗങ്ങളിലായി ഞങ്ങൾ മക്കളൊന്നിച്ച് കഴിഞ്ഞു. റിയാദിൽ നിന്നും എക്സിറ്റിൽ നാട്ടിൽ വന്നിട്ട് ഇപ്പോൾ 8 മാസമായി.
    ഇന്നേക്ക് എന്റെ പ്രിയ ഭർത്താവ് മരിച്ചിട്ട് 18 ദിവസമായി.ഈ കടുത്ത മാനസിക വേദനയിലും എനിക്ക് പിടിച്ചു നിൽക്കാൻ കഴിയുന്നത് അല്ലാഹു വിന്റെ ദിക്റുകളും ഖുർആനും കൊണ്ട് മാത്രമാണ്. ഞാൻ എന്തെങ്കിലും സൽകർമ്മം ചെയ്യുന്നുവെങ്കിൽ അതിന് അല്ലാഹു കാരണമാക്കിയ എന്റെ ഭർത്താവിന്റെ ഖബറിലേക്ക് അത് എത്തിച്ചു കൊടുക്കണേ നാഥാ എന്നെപ്പോഴും പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു. എന്നെയും മക്കളെയും എല്ലാ വിധ സുഖ സൗകര്യങ്ങളും തന്ന് സംരക്ഷിച്ച അദ്ദേഹത്തിന് ജന്നാത്തുൽ ഫിർദൗസ് തന്നെ നൽകണേ റബ്ബേ…ആമീൻ യാ റബ്ബുൽ ആലമീൻ ..
    രണ്ടര വർഷത്തോളമായി എന്റെ ഭർത്താവിന് ശ്വാസകോശത്തിലും ബ്രെയിനിലും cancer കണ്ടു പിടിച്ചിട്ട്. fourth Stage ആണെന്നും ഇനി ഒരു ചികിൽസയും ഇല്ലെന്നും വിദഗ്ദ ഡോക്ടർമാരെല്ലാം അഭിപ്രായപ്പെട്ടു. മൂന്ന് മാസം ,കൂടിപ്പോയാൽ ആറ് മാസവും ആയിരുന്നു അവർ ആയുസ്സിന് അവധി പറഞ്ഞത് .എന്നിട്ടും ഇത്ര കാലമെങ്കിലും അല്ലാഹു വിന്റെ അനുഗ്രഹം കൊണ്ട് എനിക്ക് അദ്ദേഹത്തെ ശുശ്രൂഷിക്കാനുള്ള ഭാഗ്യം ലഭിച്ചു. ഖുർആനും ദിക്റുകളും മാത്രമായിരുന്നു ആശ്വാസം. രോഗാവസ്ഥയിലും വീണ്ടും രണ്ട് തവണ റിയാദിൽ പോകാനും അവിടെ നിന്നും മക്കയിൽ പോയി ഉംറ ചെയ്യാനും അല്ലാഹു ഞങ്ങളെ സഹായിച്ചു .അൽഹംദുലില്ലാഹ്.
    വലിയ വിഷമങ്ങൾ വരുമ്പോൾ സൂറത്തുൽ ബഖറയിലെ 214 മത്തെ ആയത്ത്ام حسبتم എന്ന് തുടങ്ങുന്ന ആയത്ത് ഓതിക്കൊടുക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യാറു ണ്ടായിരുന്നു. മുൻഗാമികൾ അനുഭവിച്ചത് പോലെയുള്ള ബുദ്ധിമുട്ടുകൾ ഒന്നും അനുഭവിക്കാതെ സ്വർഗ്ഗം വെറുതെയങ്ങ് കിട്ടണമെന്ന് നിങ്ങൾ വിചാരിക്കുകയാണോ എന്ന് അല്ലാഹു നമ്മോട് ചോദിക്കുന്നു. അതുപോലെ ബഖറയിലെ 155 മുതലുള്ള മൂന്ന് ആയത്തുകളും എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. പ്രയാസ ഘട്ടങ്ങളിലൊക്കെ അതോർക്കുമ്പോൾ സമാധാനം കിട്ടാറുണ്ട്. അൽഹംദുലില്ലാഹ്
    നബി (സ) വിഷമങ്ങളുണ്ടാകുമ്പോൾ ചൊല്ലാൻ പഠിപ്പിച്ച ദിക്റുകളെല്ലാം വലിയ ശാന്തിയും സമാധാനവും ആണ് നൽകുകയെന്ന് അനുഭവത്തിലൂടെ ഞാൻ മനസ്സിലാക്കി. കാൻസറിന്റെ കഠിന വേദനയിലും pain Killer ഇൻജക്ഷനോ ടാബ്ലറ്റോ ഒന്നും വേണ്ട ദുആ ചൊല്ലി തടവി തന്നാൽ മതി എന്നാണ് എന്റെ ഭർത്താവ് പറഞ്ഞിരുന്നത്. ബിസ്മില്ലാഹ് എന്ന് മൂന്ന് പ്രാവശ്യവും ശേഷം اعوذ بالله وقدرته എന്ന് തുടങ്ങുന്ന ദുആ ഏഴ് പ്രാവശ്യവും ചൊല്ലി ഇടക്കിടെ തടവിക്കൊടുത്താൽ വേദന കുറവുണ്ടെന്ന് പറയും
    പ്രിയപ്പെട്ടവരേ, ആർക്കാണ് അസുഖം വരികയെന്നും എപ്പോഴാണ് നാം മരണപ്പെടുകയെന്നും.നമുക്കറിയില്ലല്ലോ.. കിട്ടുന്ന സമയം വഴക്കുകളും പിണക്കവും ഇല്ലാതെ സ്നേഹിച്ചും വിട്ടുവീഴ്ച ചെയ്തും സന്തോഷത്തോടെ അല്ലാഹുവിനെ സ്തുതിച്ച് സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ ശ്രമിക്കണമെന്ന് അല്ലാഹുവിനെ സാക്ഷിയാക്കി ഓർമ്മപ്പെടുത്തുന്നു.
    സൗന്ദര്യപ്പിണക്കങ്ങൾ സ്നേഹം വർദ്ധിപ്പിക്കാൻ ഉപകരിക്കും. പക്ഷേ അല്പസമയം മാത്രമേ ആകാവൂ. നമ്മൾ വിചാരിച്ചാൽ കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാക്കാൻ കഴിയുമെന്നാണ് ഞാൻ വിചാരിക്കുന്നത്. അതിന് വേണ്ടി എപ്പോഴും അല്ലാഹുവിനോട് പ്രർത്ഥിക്കുക. പിശാച് എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത് പരസ്പരം തെറ്റിക്കുവാൻ വേണ്ടിത്തന്നെയാണ്.
    എന്റെ ഭർത്താവിന്റെ മരണം അടുത്ത സമയത്ത് മക്കൾ മൂന്ന് പേരും കരയുമ്പോൾ കരയാതിരിക്കാനും ഉപ്പക്ക് വേദന കുറച്ച് കൊടുക്കാനും ജന്നാത്തുൽ ഫിർദൗസ് തന്നെ കൊടുക്കാനും ദുആ ചെയ്യാൻ ഞാൻ പറഞ്ഞു കൊണ്ടിരുന്നു.അങ്ങനെ ഞാനും മക്കളും മനം നൊന്ത് പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ അദ്ദേഹം മരണപ്പെട്ടു.ആ ദുആ അല്ലാഹു സ്വീകരിച്ചിട്ടുണ്ടാവുമെന്ന വിശ്വാസത്തിലും പ്രതീക്ഷയിലുമാണ് ഞാൻ കഴിയുന്നത്. ഇൻ ഷാ അള്ളാഹ്..
    അദ്ദേഹത്തിന് ജന്നാത്തുൽ ഫിർദൗസ് തന്നെ ലഭിക്കാനും എന്റെ മൂന്ന് മക്കളെയും ഇഹത്തിലും പരത്തിലും ഉപകരിക്കുന്ന സ്വാലിഹായ മക്കളാക്കിത്തരാനും നിങ്ങളെല്ലാ വരും ദുആ ചെയ്യണമെന്ന് അപേക്ഷിക്കുന്നു. നമ്മെ എല്ലാവരെയും അല്ലാഹു ഇഹപര വിജയം നൽകി അനുഗ്രഹിക്കുകയും അവന്റെ ജന്നാത്തുൽ ഫിർദൗസിൽ പ്രിയപ്പെട്ട വരോടൊപ്പം ഒരുമിച്ചുകൂട്ടുകയും ചെയ്യട്ടെ –ആമീൻ…
    سبحانك اللهم وبحمدك اشهد ان لا اله إلآ انت استغفرك واتوب اليك..
    السلاام عليكم.

 7. സ്വർണ്ണത്തിന്റെ സാകാതിനേ പറ്റി ഒന്ന് വിഷദികരികമൊ?

 8. റമളാനില്‍ രാത്രി സ്വയംഭോഗം ചെയ്തു കുളിക്കാതെ നോമ്പ് അനുഷ്ഠിച്ചാല്‍ നോമ്പ് സ്വീകരിക്കുമോ?

  റമളാനില്‍ പകലില്‍ സ്വയംഭോഗം ചെയ്താല്‍ നോമ്പ് മുരിയുമല്ലോ?
  എങ്കില്‍ നോമ്പ് വീടുന്നതിന്റെ വിധി എന്ത്?

  • സ്വയംഭോഗം ഹറാമാകുന്നു. (ഫത്ഹുല്‍ മുഈന്‍). മുഷ്ടികൊണ്ട് ഭോഗിക്കുന്നവന് അല്ലാഹുവിന്റെ ശാപമുണ്ടാവുമെന്ന് ഹദീസില്‍ വന്നിരിക്കുന്നു (ഇആനത്ത്).
   റമളാനിന്റെ രാത്രികളിൽ ഭാര്യാഭർതൃ ബന്ധത്തിലേർപ്പെടുക,സ്വയംഭോഗം ചെയ്യുക,സുബ്ഹിക്ക് മുമ്പായി രാത്രിയിൽ തന്നെ കുളിക്കാൻ കഴിയാതിരിക്കുക എന്നിവയൊന്നും നോമ്പിനെ ദുർബലപ്പെടുത്തുകയില്ല.
   റമളാനില്‍ പകലില്‍ സ്വയംഭോഗം നിമിത്തം ഇന്ദ്രിയസ്ഖലനം സംഭവിച്ചാല്‍ കഫ്ഫാറത്ത് ആവശ്യമില്ല, നോമ്പ് എടുത്തു വീട്ടണം. റമളാനില്‍ പകലില്‍ ലൈംഗിക ബന്ധം കാരണം നോമ്പ് മുറിഞ്ഞാലാണ് കഫ്ഫാറത് നിര്ബ്ന്ധമാവുക

 9. റമളാനിന്റെ രാത്രിയില്‍ നിയ്യത്ത് വെക്കാന്‍ മറന്നു.എങ്കില്‍ നോമ്പ് എടുത്തു വീട്ടിയാല്‍ മതിയോ?

  • ഓരോ രാത്രിയിലും, നോമ്പനുഷ്ഠിക്കാന്‍ ഞാന്‍ കരുതിയെന്ന നിയ്യത്ത് ആവര്‍ത്തിക്കല്‍ നിര്‍ബന്ധമാണ്. (ഇബ്നുഹജര്‍(റ) റമളാന്‍ തീരുന്നതുവരെയുള്ള എല്ലാ നോമ്പുകള്‍ക്കും കൂടി ആദ്യരാത്രി മൊത്തത്തില്‍ വെച്ചാല്‍ ആ നിയ്യത്ത് ആദ്യത്തെ ഒരു നോമ്പിനുമാത്രമേ പര്യാപ്തമാവുകയുള്ളൂ (തുഹ്ഫ 3387, 391).
   ഫര്‍ള്നോമ്പിന്റെ നിയ്യത്ത് രാത്രിയില്‍ തന്നെയായിരിക്കല്‍ നിര്‍ബന്ധമുണ്ട്. ഫര്‍ള്നോമ്പിന് നിയ്യത്ത്ചെയ്തശേഷം അത് രാത്രിയില്‍തന്നെയാണോ എന്ന് പ്രഭാതത്തിനുമുമ്പ്സംശയിച്ചാല്‍ നിയ്യത്ത് സാധുവാണ്. ശേഷംവന്ന സംശയം നിയ്യത്തിനെ ബാധിക്കില്ല (തുഹ്ഫ 3388). രാത്രിയില്‍ നിയ്യത്ത് ചെയ്തിരുന്നോ എന്ന് ഫര്‍ള്നോമ്പുകാരന്‍ പകലില്‍ സംശയിക്കുകയും ചെയ്തിട്ടുണ്ടെന്ന് പിന്നീട് എപ്പോഴെങ്കിലും ബോധ്യപ്പെടുകയും ചെയ്താല്‍ പ്രസ്തുതനോമ്പ്സാധുവാണ്. ഖളാഅ് വീട്ടേണ്ടതില്ല. ഇല്ലെങ്കില്‍ അസാധുവും ഖളാഅ് വീട്ടേണ്ടതുമാണ് (തുഹ്ഫ 3388). ഒരു നോമ്പ്പൂര്‍ത്തിയായശേഷം നിയ്യത്തിനെക്കുറിച്ച് സംശയിച്ചാലും ആ നോമ്പ്സാധുതന്നെ. ശേഷമുള്ള ഒരു സംശയത്തിനും പ്രസക്തിയില്ല (നിഹായ 3155).
   വിവിധ വര്‍ഷങ്ങളിലെ റമളാന്‍ നോമ്പുകള്‍ ഖളാഅ് വീട്ടുന്പോള്‍ വര്‍ഷംനിര്‍ണയിച്ച് കരുതേണ്ടതില്ല. കാരണം റമളാനുകളെല്ലാം ഒരുപോലെയാണ്.

 10. ഖുര്‍ആനില്‍ പേര് പറയപ്പെട്ട പ്രവജകന്മാരുടെ ചരിത്രം കൂടി ഈ സൈറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ നന്നായിരുന്നു … കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കലര്‍പ്പില്ലാത്ത ചരിത്രം പഠിക്കാന്‍ സാധിക്കും …. ആവശ്യം പരിഗണിക്കും എന്ന് പ്രതീക്ഷിക്കുന്നു ….നാഥന്‍ അനുഗ്രഹിക്കട്ടെ ആമീന്‍ ..ദുആ വസിയതോടെ
  Ershad Abduljaleel

 11. അസ്സലാമുഅലൈകും
  ഞാൻ മുഹമ്മദ്‌ റാഷിദ്‌ ……എന്റെ കല്ല്യാണം കഴിഞ്ഞു ..അൽഹംദുലില്ലഹ് ..പക്ഷേ ഞാൻ സ്ത്രീധനം വാങ്ങിച്ചിട്ടില്ല ,അത് ഹരാമാനെന്നും തെറ്റാണെന്നും പൂർണ്ണ ബോധ്യമുള്ളതു കൊണ്ടാണ് …..ഇവിടെ ചോദ്യം ,എന്റെ ഒരു സഹോദരൻ സ്ത്രീധനം ഹറാമല്ല എന്ന് പറഞ്ഞു എന്നോട് വാദിക്കാൻ വന്നു …പക്ഷെ എനിക്ക് അവനോട് പറഞ്ഞുകൊടുക്കാൻ തെളിവുകളൊന്നും ഓർമ്മ വരുന്നില്ല ….അതിനെ കുറിച്ച് വ്യക്തമായ അറിവുള്ളവർ .എനിക്ക് അതിനു വേണ്ട അറിവ് പറഞ്ഞു തരണം എന്ന് അപേക്ഷിക്കുന്നു ….

  • വിവാഹം ഒരു പരിപാവന കര്‍മ്മമായിട്ടാണ് ഇസ്‌ലാം കാണുന്നത്. അത് ഏറ്റവും ലളിതമായിരിക്കണമെന്നതാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. നിശ്ചയവേളയിലാണു സാധാരണ സ്ത്രീധനത്തിന് വിലപേശല്‍ നടക്കാറുളളത്. സ്ത്രീധനം ഇസ്ലാം അനുശാസിച്ച ഒരനുഷ്ഠാനമോ അംഗീകൃത ഇടപാടോ അല്ല. ഒരു നാട്ടാചാരമൊ മാമൂലൊ അല്ലാതെ ഇസ്ലാമില്‍ അതിന് ഒരു പരിഗണയുമില്ല വരനും വധുവും തമ്മിലോ അവരുടെ കുടുംബങ്ങള്‍ തമ്മിലെ സമ്മാനങ്ങള്‍ കൈമാറുന്നതിനെ ഇസ്‌ലാം എതിര്‍ക്കുന്നില്ല.

   എന്നാല്‍ ഒരാചാരം എന്ന നിലയിലോ അല്ലെങ്കില്‍ നിര്‍ബന്ധിതമായോ അവ വാങ്ങുന്നത് ഇസ്‌ലാം ഒരു നിലക്കും പ്രോത്സാഹിപ്പിക്കുന്നില്ല. ഇസ്‌ലാമിന്റെ വിവാഹ രീതിയെ അപ്രസക്തമാക്കുന്ന രീതിയിലാണ് ഇന്ന് നമ്മുടെ നാടുകളില്‍ സ്ത്രീധനവുമായി ബന്ധപ്പെട്ടും മറ്റും കാര്യങ്ങള്‍ മുന്നോട്ടു പോവുന്നത്. മറ്റു ജനവിഭാഗങ്ങളില്‍ നിന്ന് കടംകൊള്ളുന്ന ഇത്തരം രീതികള്‍ തീര്‍ച്ചയായും ഒഴിവക്കപ്പെടെണ്ടാതാണ്.

 12. സുന്നികള്‍ മുജാഹിദീന്നോട് സലാം പറയാന്‍ പാടുണ്ടോ

  • അല്ലാഹുവിലും അല്ലാഹുവിന്റെ രസൂലിലും (സ.അ) അവസാന നാളിലും വിശ്വസിക്കുന്നവൻ മറ്റൊരു മുസ്ലിമിനെ കാണുമ്പോൾ സലാം പറയണം , സലാം മടക്കുകയും വേണം നിങ്ങളുടെ ഇടയില പരസ്പര വിശ്വാസവും സ്നേഹവും വര്ധിക്കുവാൻ വേണ്ടി, അള്ളാഹു മനുഷ്യനെ സിര്ഷ്ട്ടിച്ചത് മുജാഹിധെന്നോ സുന്നിയെന്നോ വാഹബിയെന്നോ സലഫിയെന്നോ വേര്തിരിചിട്ടല്ല.

   • സലാം പറയൽ സുന്നത്തില്ലാത്തവർ

    1) ദുർനടപ്പുകാരൻ
    2)പുതിയ ആശയക്കാരൻ
    3) വിസർജ്ജിക്കുന്നവൻ
    4)സംയോഗം ചെയ്യുന്നവൻ
    5)ഖുതുബ ഓതുന്നവനും അത് ശ്രവിക്കുന്നവനും
    6) ഹജ്ജിൽ തൽബിയത്ത് ചൊല്ലിക്കൊണ്ടിരിക്കുന്നവൻ
    7) ഭക്ഷ്യവസതു വായിൽ വെച്ചവനും പാനീയം കുടിക്കുന്നവനും
    8)കുളിപ്പുരയിൽ പ്രവേശിക്കുന്നവൻ
    9) ബാങ്കും ഇഖാമത്തും വിളിക്കുന്നവൻ , ഈ പറയപ്പെട്ടവർക്കൊന്നും സലാം പറയൽ സുന്നത്തില്ല്ല

  • വിവാഹം ഒരു പരിപാവന കര്‍മ്മമായിട്ടാണ് ഇസ്‌ലാം കാണുന്നത്. അത് ഏറ്റവും ലളിതമായിരിക്കണമെന്നതാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. നിശ്ചയവേളയിലാണു സാധാരണ സ്ത്രീധനത്തിന് വിലപേശല്‍ നടക്കാറുളളത്. സ്ത്രീധനം ഇസ്ലാം അനുശാസിച്ച ഒരനുഷ്ഠാനമോ അംഗീകൃത ഇടപാടോ അല്ല. ഒരു നാട്ടാചാരമൊ മാമൂലൊ അല്ലാതെ ഇസ്ലാമില്‍ അതിന് ഒരു പരിഗണയുമില്ല വരനും വധുവും തമ്മിലോ അവരുടെ കുടുംബങ്ങള്‍ തമ്മിലെ സമ്മാനങ്ങള്‍ കൈമാറുന്നതിനെ ഇസ്‌ലാം എതിര്‍ക്കുന്നില്ല.

   എന്നാല്‍ ഒരാചാരം എന്ന നിലയിലോ അല്ലെങ്കില്‍ നിര്‍ബന്ധിതമായോ അവ വാങ്ങുന്നത് ഇസ്‌ലാം ഒരു നിലക്കും പ്രോത്സാഹിപ്പിക്കുന്നില്ല. ഇസ്‌ലാമിന്റെ വിവാഹ രീതിയെ അപ്രസക്തമാക്കുന്ന രീതിയിലാണ് ഇന്ന് നമ്മുടെ നാടുകളില്‍ സ്ത്രീധനവുമായി ബന്ധപ്പെട്ടും മറ്റും കാര്യങ്ങള്‍ മുന്നോട്ടു പോവുന്നത്. മറ്റു ജനവിഭാഗങ്ങളില്‍ നിന്ന് കടംകൊള്ളുന്ന ഇത്തരം രീതികള്‍ തീര്‍ച്ചയായും ഒഴിവക്കപ്പെടെണ്ടാതാണ്.

 13. RAJAB MASATHINTE VARAV ARIYICHAVANNU ,,,SWARGAM KITTUM ENNA HADHEES NJAN PALA STHALANGALIL KANUKAYUNDAYI ….ITHINTE SATHYAVASTHA PARANJU THARAAMO?

 14. അസ്സലാമുഅലൈകും
  ഞാൻ മുഹമ്മദ്‌ റാഷിദ്‌ ……എന്റെ സ൦ശയം എന്തെന്നാൽ ,,ഞാൻ അബു ദാബി ലാണ് ജോലി ചെയ്യുന്നത് ..ഇവിടെ പള്ളിയിൽ ജമാ’അതിനു പോയാൽ ചില സമയങ്ങളിൽ രണ്ടാം ജമാ’അതാണ് എനിക്ക് കിട്ടാരുള്ളത് ….ഇമ്മാമു നില്കുന്ന ആൾ ഏതെങ്കിലും രാജ്യത്തു നിന്നുള്ളവരാകും പക്ഷെ അവർ നേരിയാനിക്ക് മുകളിൽ വസ്ത്രം കയറ്റി ഉടുതിട്ടുണ്ടാവുകയില്ല ….ഇങ്ങനെയുള്ള ഇമാമിനെ തുടർന്ന് നിസ്കരിക്കാൻ പാടുണ്ടോ ?

 15. അസ്സലാമുഅലൈകും,

  മാസമുറ കറക്റ്റ് ആയി നടകാതടിണ്ടേ കാരണം പറഞ്ഞു തരാമോ?

 16. പള്ളിയില്‍ വഖ്ഫ് ചെയ്ത മുസ്അഫ് മറ്റാര്‍ക്കെങ്കിലും വീട്ടിലേക്ക് കൊണ്ട് പോവാന്‍ എടുത്തു കൊടുത്താല്‍ അതിന്റെ പ്രതിവിധി എന്താണ്.അത് പോലെ മറ്റൊന്ന് പകരം വാങ്ങി കൊടുത്താല്‍ മതിയാകുമോ?

 17. അസ്സലാമു അലൈക്കും
  പ്രപണയം ഇസ്ലാമിൽ അനുവദിനീയമാണൊ?
  ഒരാൾക്ക് മറ്റൊരാളോട് ഇഷ്ടം തോന്നിയാൽ എന്ത് ചെയ്യണം

  • ബന്ധത്തിൽ പെടാത്ത സ്ത്രീകളുമായി സംസാരിക്കലും കാണലും സഹവസിക്കലും ഇസ്‌ലാമിൽ നിഷിദ്ധമാണ് (വ്യഭിചാരമാണ് അത് വലിയ പാപങ്ങളിൽ പെട്ടതും)…പ്രണയം വിവാഹേതര പ്രക്ക്രിയയാണ്‌ (നിക്കാഹിനു ശേഷം പ്രണയിക്കുക)…എല്ലാം അറിഞ്ഞിട്ടും അറിവില്ലാത്തവരെ പോലെ ഈ സമൂഹം ജീവിക്കുകയാണ് സ്വന്തം സുഖത്തിനും സന്തോഷത്തിനും വേണ്ടി.

 18. അസ്സലാമു അലൈകും

  മയ്യത്ത് കൊണ്ടുപോകുമ്പോൾ ദികുറുകൾ ചൊല്ലൻപറ്റുമൊ ഇതിനെ കുറിച്ച് ഹദീസുകൾ വ്യക്തമാകുക
  പറ്റില ഏന് ഒരുവിഭാഗം ആളുകൾ പറ യുന്നു ഹദീസുകളിൽ ഇതിനെ കുറിച്ച് എന്താണ് പറയുനത്

 19. നോമ്പിലെ അത്തായത്തിന്റെ സമയം എപ്പോൾ തുടങ്ങി എപ്പോൾ അവസാനിക്കും

 20. ആർത്തവ സമയത്ത് സ്ത്രീകളുമായി ലൈംഗികമായി ബന്ധപ്പെടാാൻ പാടില്ല എന്നല്ലേ ഉള്ളൂ അവരുമൊത്ത് സഹവസിക്കുന്നതിന്ന് കുഴപ്പം ഉണ്ടോ

 21. അസ്സലാമു അലൈക്കും
  ഞാൻ അന്യ മതത്തിൽ പെട്ട (ക്രിസ്ത്യൻ )ഒരു പെണ്‍കുട്ടിയുമായി ശാരീരിക ബന്ധത്തിൽ ഏർപെട്ടു. ഞാൻ ആ കുട്ടിയെ വിവാഹം ചെയ്യൽ നിര്‍ബന്ധം ആണോ.അതിന്റെ ഇസ്ലാമിക വിധി എന്താണ് .ദയവായി പറഞ്ഞു തരുമോ …

  • ശിര്‍കും കൊലപാതകവും കഴിഞ്ഞാല്‍ ഏറ്റവും വലിയ പാപമാണ് വ്യഭിചാരം. ആദ്യം ചെയ്യേണ്ടത് ആത്മാര്‍ത്ഥമായ പശ്ചാതാപമാണ്.

   വ്യഭചരിച്ച സ്ത്രീയെ അവളെ വ്യഭിചരിച്ചവന്‍ തന്നെ വിവാഹം ചെയ്യല്‍ നിര്‍ബന്ധമില്ല. അവളെ വിവാഹം ചെയ്യല്‍ അനുവദനീയമാണെന്ന് മാത്രം. അവള്‍ തൌബ ചെയ്തിട്ടില്ലെങ്കില്‍ വിവാഹം ചെയ്യാതിരിക്കുന്നതാണുത്തമം. രണ്ട് പേരും തൌബ ചെയ്താല്‍ മാത്രമേ ഈ വിവാഹം അനുവദനീയമാവുകയുള്ളൂവെന്നാണ് ഇമാം അഹ്‍മദ് (റ) ന്റെ അഭിപ്രായം.

 22. അസ്സലാമു അലൈകും,
  കുളിക്കുംബോള് പൂറ്ണ നക്നതയോടെ കുളിക്കാന് പറ്റുമോ?

  • ഒറ്റക്കാണെങ്കിലും നഗ്നത മറക്കണെന്നാണ് ഭൂരിപക്ഷം പണ്ഡിതന്‍മാരുടെയും അഭിപ്രായം. എന്നാല്‍ കുളി, വിസര്‍ജ്ജനം പോലുള്ള ആവശ്യങ്ങള്‍ക്ക് നഗ്നനാവുന്നത് തെറ്റല്ല. അത്തരം അവശ്യ സന്ദര്‍ഭങ്ങളില്‍ വസ്ത്രമൊന്നും തന്നെ ഇല്ലാതിരിക്കുന്നതിനും പ്രശ്‌നമില്ല.

   കര്‍മശാസ്ത്ര വിജ്ഞാന കോശത്തില്‍ വിവരിക്കുന്നു (الموسوعة الفقهية) : ജനങ്ങളില്‍ നിന്ന് നഗ്നത മറക്കല്‍ നിര്‍ബന്ധമായതു പോലെ ഒരാള്‍ ഒറ്റക്കാകുമ്പോള്‍ നഗ്നത മറക്കലും നിര്‍ബന്ധമാണ്. അതായത് ആളുകളൊന്നും ഇല്ലാത്ത സ്ഥലത്ത് ഒറ്റക്കാണെങ്കിലും അത് മറക്കണമെന്ന് ചുരുക്കം. ഹനഫി മദ്ഹബിന്റെ പ്രബലമായ അഭിപ്രായം ഇതാണ്. ശാഫിഈ, ഹനഫി മദ്ഹബുകളുടെ നിലപാടും ഇത് തന്നെയാണ്.
   മാലികി മദ്ഹബുകാര്‍ പറയുന്നു : ഒറ്റക്കാകുമ്പോള്‍ നഗ്നത മറക്കല്‍ ഐശ്ചികമാണ്. അല്ലാഹുവിന്റെയും മലക്കുകളുടെയും മുമ്പിലുള്ള ലജ്ജയുടെ ഭാഗമാണ് ഒറ്റക്കാകുമ്പോള്‍ നഗ്നത മറക്കല്‍. ‘ഏറ്റവും അധികം ലജ്ജ തോന്നേണ്ടത് അല്ലാഹുവിന്റെ മുമ്പിലല്ലേ’ എന്ന ഹദീസാണ് ഒറ്റക്കാകുമ്പോഴും നഗ്നത മറക്കല്‍ നിര്‍ബന്ധമാണെന്ന് പറയുന്നവരുടെ തെളിവ്. ബഹസ് ബിന്‍ ഹകീം തന്റെ പിതാവില്‍ നിന്നും പിതാമഹനില്‍ നിന്നും ഉദ്ധരിക്കുന്നു. അദ്ദേഹം ചോദിച്ചു : അല്ലാഹുവിന്റെ ദൂതരേ, ഏതൊക്കെ ഭാഗങ്ങളാണ് ഞങ്ങള്‍ മറക്കേണ്ടത്? നബി(സ) പറഞ്ഞു: നിന്റെ ഇണയും അടിമയും അല്ലാത്തവരില്‍ നിന്ന് നിന്റെ നഗ്നത മറക്കുക. അയാള്‍ ചോദിച്ചു : ഒരു പുരുഷന്‍ മറ്റൊരു പുരുഷന്റെ കൂടെയാകുന്ന അവസ്ഥയിലോ? നബി(സ) പറഞ്ഞു : മറ്റാരും അത് കാണാതെ മറച്ചു വെക്കാന്‍ സാധിക്കുമെങ്കില്‍ അങ്ങനെ ചെയ്യട്ടെ. അപ്പോള്‍ അദ്ദേഹം വീണ്ടും ചോദിച്ചു : ഒരാള്‍ ഒറ്റക്കാകുന്ന അവസ്ഥയിലോ ? നബി(സ) പറഞ്ഞു : അല്ലാഹുവിന്റെ മുന്നിലാണ് ഏറ്റവും അധികം ലജ്ജ കാണിക്കേണ്ടത്. ഒറ്റക്കാകുമ്പോഴും നഗ്നത മറക്കണമെന്നും കുളി പോലുള്ള ആവശ്യങ്ങള്‍ക്ക് അതില്‍ ഇളവുണ്ടെന്നും ഇതില്‍ നിന്ന് മനസിലാക്കാം.

 23. ഇവിടെ വിതേസത്തു മിക്ക റൂമുകളിലും യൂറൊപ്യന് കക്കൂസ് ആണല്ലൊ പതിവു,എല്ലാ ജാതിയും (വ്രത്തി ഉള്ളവരും ഇല്ലതവരും) കൂടിക്കലര്ന്നു താമസിക്കുന്ന ഇത്തരം റൂമുകളില് ഇരുന്നു മൂത്രമൊഴിക്കുംബൊള് നജസിനെ ഭയക്കുന്നു. ഈ അവസ്തയില് നിന്നു മൂത്രമൊഴിക്കുകയല്ലതെ നിറ് വാഹമില്ല , എന്താണ് ഇസ്ലാമിക വിധി ?

  • വീട്ടിൽ മാത്രമല്ല പൊതുസ്ഥലങ്ങളിലും, ഹോട്ടലുകളിലും എല്ലാം തന്നെ യൂറോപ്യന്‍ ക്ലോസറ്റുകളുടെ ആധിപത്യമാണ്.
   *ഇടത് കാലിന്മേൽ ഊന്നി വലത് കാൽ അല്പം നാട്ടിവെക്കുന്ന രൂപത്തിലാണ് വിസർജ്ജനത്തിരിക്കേണ്ടത്.
   അതാണ് സുന്നത്ത്. (ഇങ്ങനെ ഇരിക്കുന്നത് കൊണ്ട് ശോധന എളുപ്പം നടക്കുന്നു എന്നതാണ് ശാസ്ത്രീയ വശം). യൂറോപ്യന്‍ ക്ലോസറ്റിൽ ആ സുന്നത്ത് നഷ്ട്ടപെടുന്നു.
   *യൂറോപ്യന്‍ ക്ലോസറ്റിൽ മലമുത്ര വിസർജ്ജനത്തിനിരിക്കുമ്പോൾ നജസ് തിരിച്ച് ശരീരത്തിലേക്ക് തെറിക്കാൻ ഇടവരുന്നു. പിന്നീട് കഴുകി വൃത്തിയാക്കുന്നുണ്ടെങ്കിലും നജസ് ശരീരത്തിലേക്ക് തെറിക്കാൻ അവസരം സൃഷ്ട്ടിക്കുന്നതിലൂടെ കബർ ശിക്ഷ ഏറ്റുവാങ്ങാൻ കാരണമാകുന്നു.
   *ചർമ്മ-ലൈംഗിക രോഗാണുക്കൾ പരസ്പരം കൈമാറുന്നതിനുള്ള ഒരു ട്രാൻസ്പോർട്ടായി യൂറോപ്യന്‍ ക്ലോസറ്റ് വർത്തിക്കുന്നു.
   പൊതുസ്ഥലങ്ങളിൽ യൂറോപ്യന്‍ ക്ലോസറ്റുകളില്‍ ഇരുന്നു പോകുന്ന പലരും അവരുടെ പക്കലുള്ള ത്വക്ക്-രോഗങ്ങളും മറ്റും അവിടെ നിക്ഷേപിക്കുന്നു. പിന്നീട് വന്നിരിക്കുന്നവര്‍ അതെല്ലാം ഏറ്റു വാങ്ങുകയും സ്വന്തം വീട്ടില്‍ കൊണ്ടുപോയിമവിടുള്ളവര്‍ക്കും കൊടുക്കുന്നു. ഭൂരിഭാഗം ആളുകള്‍ക്കും പറയാന്‍ പറ്റാത്തിടത്ത് ഉണ്ടാകുന്ന ചര്‍മ്മ രോഗങ്ങള്‍ ഇങ്ങിനെ തന്നെയാണ് ഉണ്ടാകുന്നതും.

 24. അസ്സലാമു അല്യ്കും…
  കുഞ്ഞ് ജനിച്ച ശേഷം ബലി മൃഗത്തെ അറുക്കണം എന്ന് പറയുന്നുണ്ടല്ലോ..? ഇസ്ലാമിൽ ഈ വിഷയത്തിലുള്ള കാഴ്ചപ്പാട് ഒന്നു വിശദീകരിക്കാമോ..? കൂടാതെ ഈ വിഷയത്തിൽ ആണ്‍കുട്ടി / പെണ്‍കുട്ടി എന്ന വ്യത്യാസം ഉണ്ടോ..? വിശദമായ മറുപടി പ്രതീക്ഷിക്കുന്നു.

  • അഖ്വീഖ
   ——–
   കുഞ്ഞ് ജനിക്കുമ്പോൾ സന്തോഷപ്രകടനമായി അറുക്കപ്പെടുന്ന മൃഗത്തിനാണ് ‘അഖ്വീഖ’ എന്ന് പറയുന്നത്.
   ഈ അറവ് , പ്രസവിച്ച് ഏഴാം നാളിൽ സൂര്യോദയ സമയത്ത്, കുഞ്ഞിന് പേരിട്ട ശേഷം മുടി കളയുന്നതിന് മുമ്പാവലാണ് സുന്നത്ത്. പ്രസവത്തിനും പ്രായപൂർത്തിക്കുമിടയിൽ ഏത് സമയത്തും അനുവദനീയമാണ്. കുഞ്ഞ് മരണപ്പെട്ടാലും അഖീഖ സുന്നത്തുണ്ട്.

   ആൺകുട്ടിക്ക് വേണ്ടി രണ്ട് ആടുകളെയും പെൺകുട്ടിക്ക് വേണ്ടി ഒരു ആടിനെയും അറുക്കണം. ഒട്ടകം, മാട് എന്നിവ അറുക്കുന്നതും സുന്നത്താണ്. എല്ലുകൾ പരമാവധി പൊട്ടിക്കാതിരിക്കിലും മാംസം വേവിച്ച് പാവങ്ങൾക്ക് എത്തിച്ച് കൊടുക്കലും ശ്രേഷ്‌ഠമാണ്.

   മാംസം വേവിക്കുമ്പോൾ അല്‌പം മധുരം ചേർക്കലും അഖ്വീഖയുടെ വലത് കാൽ മുഴുവനായി പ്രസവ ശുശ്രൂഷ ചെയ്യുന്ന സ്‌ത്രീക്ക് ദാനം ചെയ്യലും സുന്നത്താണ്. അഖ്വീഖ മാംസം പച്ചയായി (വേവിക്കാതെ )വിതരണം ചെയ്യൽ നിർബന്ധമില്ല. അറുക്കുനതിന് പ്രത്യേക സമയ നിബന്ധനകളില്ലെങ്കിലും രാവിലെ അറുക്കൽ പ്രത്യേക സുന്നത്തുണ്ട്.
   അറുക്കുന്ന സമയത്ത് ഇങ്ങിനെ പറയണം:
   ( بِاسْمِ اللهِ وَاللهُ أَكْبَرْ اَللَّهُمَّ لَكَ وَإِلَيْكَ. اَللَّهُمَّ هٰذِهِ عَقِيقَةُ ( اِبْنِي محمد شبلي
   (ബ്രായ്കറ്റിലുള്ളത് ഉദാഹരണമാണ്. അവിടെ ആൺകുട്ടിയാണെങ്കിൽ ‘ഇബ്‌നീ’ എന്നതിനുശേഷം തന്റെ കുട്ടിയുടെ പേര് പറയുക. പെൺകുട്ടിയാണെങ്കിൽ ‘ഇബ്‌നീ’ എന്നതിനു പകരം ‘ ബിൻ തീ ‘ എന്നും കുട്ടിയുടെ പേരും പറയുക )

   രക്ഷിതാവ് ‘അഖീഖ’ അറുത്തിട്ടില്ലെങ്കിൽ പ്രായ പൂർത്തിയായതിനു ശേഷം വ്യക്തി തന്റെ ‘അഖ്വീക’ അറുത്താലും സുന്നത്ത് ലഭ്യമാവും

  • ഇന്‍ഷൂറന്‍സ് നിഷിദ്ധമാകാന്‍ പല കാരണങ്ങളും പണ്ഢിതന്മാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്‍ഷൂറന്‍സ് ഒരു സേവന കമ്പനിയല്ല. ബോണസും നഷ്ടപരിഹാരവും നല്‍കുന്നുണ്ടെങ്കിലും അവര്‍ക്ക് യാതൊരു നഷ്ടവും വരികയില്ല. ഇന്‍ഷൂറന്‍സ് കമ്പനികള്‍ ക്കു വ്യാപാരത്തിലൂടെ വമ്പിച്ച ലാഭം തന്നെ ലഭ്യമാകുന്നുണ്ട്. അതിനനുസൃതമായാണ് ഇന്‍ഷൂറന്‍സ് വ്യവസ്ഥകള്‍ ആവിഷ്കരിക്കപ്പെട്ടിട്ടുള്ളത്. ഷെയര്‍ ഹോള്‍ഡര്‍മാരില്‍ നിന്നും പോളിസി ഉടമകളില്‍ നിന്നും ഈടാക്കുന്ന സംഖ്യയില്‍ വലിയൊരു ഭാഗം വ്യാ പാര വ്യവസായ സ്ഥാപനങ്ങളിലിറക്കി ഇന്‍ഷൂറന്‍സ് കമ്പനികള്‍ ആദായമുണ്ടാക്കുകയും പലിശ മുഖേന അഭിവൃദ്ധിപ്പെടുകയും ചെയ്യുന്നു. ഇന്‍ഷൂറന്‍സ് പോളിസി കൈപ്പറ്റുന്നവര്‍ യഥാര്‍ഥത്തില്‍ ഈ പലിശവ്യവസ്ഥയെ സഹായിക്കുകയാണ് ചെയ്യുന്നത്. ഇന്നു നിലവിലുള്ള ഇന്‍ഷൂറന്‍സ് വ്യവസ്ഥ തീര്‍ത്തും കുറ്റമറ്റതല്ലാത്തതുകൊണ്ട് തെറ്റുതന്നെയാണ്.
   ഒരാള്‍ തന്റെ ജീവനും സ്വത്തിനും ഇരുപതിനായിരം രൂപ ഇന്‍ഷൂര്‍ തുകയായി നീക്കിവെച്ചെന്നു സങ്കല്‍പ്പിക്കുക. മാസാന്ത പ്രീമിയം ഇനത്തില്‍ അമ്പത് രൂപ ഇരുപത് തവണകളായി അടച്ചു. അയാള്‍ പെട്ടെന്ന് മരണപ്പെട്ടാല്‍ നഷ്ടപരിഹാരമായി അയാളുടെ കുടുംബത്തിന് ഇന്‍ഷൂറന്‍സ് കമ്പനി 20,000 രൂപ നല്‍കുന്നു. ഇതില്‍ ആയിരം രൂപ മാത്രമേ അയാള്‍ അടച്ചിട്ടുള്ളൂ. ബാക്കി പത്തൊമ്പതിനായിരം രൂപ എന്തിനു പകരമായാ ണ് ആ കുടുംബം കൈപ്പറ്റിയത്? ഇത് ഒന്നുകില്‍ കടമിടപാടാണ്. അല്ലെങ്കില്‍ കച്ചവടമാണ്. കച്ചവടം എന്നാല്‍ ധനത്തിനു പകരം ധനം കൈമാറുക എന്നതാണ് (ശറഹുല്‍ മുഹദ്ദബ് 9/149, തുഹ്ഫ 4/215, ഫത്ഹുല്‍മുഈന്‍).
   പണത്തിനുപകരം പണം കൈമാറുന്നത് കൊണ്ട് കച്ചവടത്തിലെ ഇടപാടുകള്‍ ഇതില്‍ ബാധകമാക്കാന്‍ പാടില്ല. റൊക്കത്തിന് റൊക്കം, സമയത്തിന് സമയം എന്ന നിയമം ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നു. ഇടപാട് നടന്നപ്പോള്‍ സംഖ്യകള്‍ പരസ്പരം കൈമാറിയിട്ടില്ല എന്നതാണ് കാരണം. പിന്നീട് നടന്നത് ആയിരം രൂപക്ക് പത്തൊമ്പതിനായിരം രൂപ വര്‍ധിപ്പിച്ചു കൊടുക്കുന്നതാണ്. ഇത് പലിശയാണ്. ഇന്‍ഷൂറന്‍സിന്റെ അവസ്ഥ ഇതാണ്.
   ലൈഫ് ഇന്‍ഷൂറന്‍സ് കരാറനുസരിച്ച് പോളിസി ഹോള്‍ഡര്‍ മരിച്ചാല്‍ അയാള്‍ നിര്‍േദ്ദശിച്ച വ്യക്തിക്കാണ് സംഖ്യ മുഴുവനും ലഭിക്കുക. ഇസ്ലാമിലെ വസ്വിയ്യത്ത് നിയമത്തോടോ അനന്തരാവകാശ വ്യവസ്ഥയോടോ ഇത് പൊരുത്തപ്പെടുന്നില്ല. മരണവുമായി ബന്ധപ്പെടുത്തി ഒരാള്‍ വല്ലതും നല്‍കുന്നത് ശറഈ വീക്ഷണത്തില്‍ വസ്വിയ്യത്തിന്റെ ഗണത്തില്‍ പെടുന്നു. അപ്പോള്‍ നോമിനേഷനും വസ്വിയ്യത്ത് തന്നെ. അടച്ച പ്രീമിയ ത്തിനല്ലാതെ വര്‍ധിച്ച തുകക്ക് ഇവിടെ അവകാശമില്ല. കാരണം വര്‍ധിച്ച സംഖ്യ പലിശയാണ്. ഇത് അയാളുടെ അവകാശത്തില്‍ പെട്ടതല്ലല്ലോ. ഒരവകാശവുമില്ലാത്തത് വസ്വിയ്യത്ത് ചെയ്യുന്നത് സാധുവാണെന്നു വാദത്തിനുവേണ്ടി സമ്മതിച്ചാല്‍ തന്നെയും അത് നിരുപാധികം ശരിയല്ല. അനന്തരാവകാശമില്ലാത്ത ഒരാള്‍ക്കാണ് വസ്വിയ്യത്തെങ്കില്‍ മൊത്തം ധനത്തിന്റെ മൂന്നിലൊന്ന് മാത്രമേ വസ്വിയ്യത്ത് ചെയ്യാന്‍ പറ്റുകയുള്ളൂ. അത് സാധുവാകണമെങ്കില്‍ അനന്തരാവകാശികളുടെ അനുവാദവും അംഗീകാരവും വേണം. ചുരുക്കത്തില്‍, അടച്ച പ്രീമിയത്തിലുപരിയുള്ള പോളിസി തുകകള്‍ക്ക് നിര്‍ദ്ദിഷ്ട വ്യ ക്തിക്ക് അവകാശമില്ലാത്തത് കൊണ്ട് അങ്ങനെ വസ്വിയ്യത്ത് ചെയ്യാവതല്ല.

  • ഇന്‍ഷുറന്‍സ് കമ്പനികള്‍, പലിശയും വഞ്ചനയും വരുന്നതുകൊണ്ട് അവ തികച്ചും നിഷിദ്ധമാണ്.

 25. റമളാനില് രാത്രിയില് സംയോഗംചെയ്താല് കുളിക്കാതെ നോബ് എടുക്കാമോ? പിന്നെ രാവിലെ കുളിച്ചാല് മതിയാകുമോ?

  • രാവിലെ കുളിക്കുന്നത് കൊണ്ട് നോമ്പിന് തകരാര് സംഭവിക്കില്ല, പക്ഷെ സുബുഹിക്ക് മുമ്പ് കുളിക്കലാണ് സുന്നത്ത് . പുണ്യ മാസത്തിൽ സുബുഹി നിസ്കാരം ഖളാ ആക്കുന്ന രൂപത്തിലേക്ക് പിന്തിക്കാതിരിക്കുക

 26. റമളാനിലെ രാത്രി ബന്ധപ്പെട്ടതിന് ശേഷം കുളിക്കാതെ നോംബ് എടുത്താല്‍ ആ നോംബ് ശരിയാകുമോ?

  • രാവിലെ കുളിക്കുന്നത് കൊണ്ട് നോമ്പിന് തകരാര് സംഭവിക്കില്ല, പക്ഷെ സുബുഹിക്ക് മുമ്പ് കുളിക്കലാണ് സുന്നത്ത് . പുണ്യ മാസത്തിൽ സുബുഹി നിസ്കാരം ഖളാ ആക്കുന്ന രൂപത്തിലേക്ക് പിന്തിക്കാതിരിക്കുക

 27. അസ്സലാമു അലൈകും

  എന്റെ പേര് അക്ബർ അലി .ഞാൻ എന്നും ഫേസ്ബുക് ഉപയോഗിക്കുന്ന ആളാണ് .അതിൽ ഒരുപാട് സ്ത്രീയായും പുരുഷനായും എനിക്ക് ഫ്രണ്ട്‌ ഉണ്ട് .ഈ അടുത്താണ് അതിലൂടെ ഒരു ക്രിസ്ത്യാനി യായ പെൺകുട്ടി റിക്വസ്റ് അയക്കുന്നത് .ഞാൻ സ്വീകരിച്ചു .പിന്നീട് കുറെ സംസാരിച്ചു .നല്ല ഒരു സൗഹൃദം ഞങ്ങൾക്കിടയിൽ ഉണ്ടായി .എനിക്കവൾ ഒരു അനുജത്തിയെപ്പോലെ ആയി .പിന്നെ കുറച്ചു ദിവസം ഞാൻ ഫേസ്ബുക് ഉപയോഗിച്ചിരുന്നുള്ള .അങ്ങനെ വീണ്ടും ഉപയോഗിക്കാൻ തുടങ്ങി .എല്ലാവരോടും ചാറ്റ് ചെയ്യുന്നപോലെ അവളോടും ചാറ്റ് ചെയ്തു.പെട്ടെന്നാണവൾ എന്നോട് പറഞ്ഞത് എനിക്ക് നിന്നെ വളരെ ഇഷ്ട്ടമാണ് എന്നെ കല്യാണം കഴിച്ചുകൂടെ എന്ന്.ഞാൻ കരുതിയത് തമാശ ആയിരിക്കും എന്ന് .ഞാൻ വെറുതെ നിന്നെ കല്യാണം കഴിക്കാം എന്നു പറഞ്ഞു .പിന്നീടാണ് എനിക്കു മനസ്സിലായത് അവൾ കാര്യമായി പറഞ്ഞതാണെന്ന് .എനിക്ക് കുറെ ഫോട്ടോസ് അയച്ചു തന്നു .ഒരു പെൺകുട്ടിയും പെട്ടെന്ന് ഇത്തരം മീഡിയ കാലിലൂടെ ഫോട്ടോസ് അയക്കില്ല എന്നു ഞാൻ മനസ്സിലാക്കി .പക്ഷെ അവൾ മറിച്ചായിരുന്നു കുറച്ചു കഴിഞ്ഞു നമ്പറും തന്നു .എനിക്ക് കാര്യത്തിന്റെ സീരിയസ് ഇപ്പോൾ ആണ് അറിഞ്ഞത് .എന്തോ എനിക്കും ഒരു ഇഷ്ട്ടം തോന്നിത്തുടങ്ങി .ഞാൻ കുറെ ഒഴിയാൻ നോക്കി .എനിക്കും കഴിയുന്നില്ല അവൾക്കും കഴിയുന്നില്ല.എനിക്കാണെങ്കിൽ ഇപ്പൊ ഇത് ആലോചിച്ചിട്ട് ഒരു മനസ്സമാദാനവും ഇല്ല .അവളോട് കുറെ പറഞ്ഞു ഇതൊന്നും ശെരിയാവൂല എന്ന് .ഇനിയും ഞാൻ അങ്ങനെ പറഞ്ഞാൽ അവൾ വല്ല കടുംകയ്യ്‌ ചെയ്യുമോ എന്നാണ് എനിക്കു പേടി .പെണ്ണിന്റെ മനസ്സാണല്ലോ .അല്ലാഹു ഇതിനൊക്കെ എന്നെ ശിക്ഷിക്കുമല്ലോ എന്നോർക്കുമ്പോൾ അതിനേക്കാൾ പേടി തോന്നുന്നു .എനിക്ക് ഇത് ഒരു പണ്ഡിതന്റെ മുഖത്തു നോക്കി പറയാൻ പേടിയാണ് .അതുകൊണ്ടാണ് ഇവിടെ ചോദിക്കാം എന്നു തീരുമാനിച്ചത് .ഇതിനു നല്ല ഒരു മറുപടി എവിടുന്നെങ്കിലും കിട്ടുമെന്ന എന്റെ പ്രദീക്ഷ അസ്തമിക്കാൻ നിൽക്കുമ്പോഴാണ് ഞാൻ ഈ സൈറ്റ് കാണുന്നത്.ഇനി ഞാൻ നെറ്റിൽ ഇതിനൊരു സൊല്യൂഷൻ തിരയാൻ സ്ഥലം ബാക്കിയില്ല .ഒരു അന്യ സ്ത്രീയുമായി സംസാരിക്കുന്നതു പോലും ഹറാം ആണെന്ന് എനിക്കറിയാം .അവളെ എങ്ങനെയെങ്കിലും ഒഴിവാക്കാൻ ഞാൻ റെഡി ആണ്.പക്ഷെ അവളുടെ കാര്യം ഓർക്കുമ്പോൾ പേടി തോന്നുന്നു .ഇസ്ലാമിൽ എല്ലാ കാര്യങ്ങൾക്കും പരിഹാരം ഉണ്ടല്ലോ .അതുപോലെ ഇതിനും ഒരു പരിഹാരം ഉണ്ടാകും എന്നു ഞാൻ വിശവസിക്കുന്നു .ഇതിനു നല്ല ഒരു മറുപടി കിട്ടും എന്ന പ്രദീക്ഷയോടെ
  അസ്സലാമു അലൈക്കും

  • ഒരു സ്ത്രീ അന്യപുരുഷന് അതും അന്യ മതത്തിൽ പെട്ട ഒരാൾക്ക് റിക്വസ്റ് അയച്ചത് തന്നെ എന്തോ ദുരുദ്ദേശം ഉണ്ടാകും . അതു നല്ല സ്ത്രീകളൾക്ക് പറഞ്ഞിട്ടുള്ള ഏർപ്പാടല്ല. ഇസ്‌ലാമിനെ കുറിച്ചു പഠിക്കാനും മറ്റു നല്ല ഉദ്ദേശത്തിനായിരുന്നുവെങ്കിൽ ആ കുട്ടിയെ അവഗണിക്കാതെ വിടാം. പക്ഷെ ഇവിടെ അതല്ലല്ലോ. റിക്വസ്റ് സ്വീകരിച്ചു ആ സ്ത്രീയുമായി ആശയ വിനിമയം നടത്തിയത് താങ്കൾ ചെയ്ത വലിയ തെറ്റ്. ഹറാമാണെന്നുള്ള ബോധമുള്ള താങ്കൾക്ക് തുടക്കത്തിൽ നിന്നുതന്നെ പിന്മാറാമായിരുന്നു. ഇനി തന്ത്രപൂർവ്വം പിന്മാറാൻ ശ്രമിക്കുക. അല്ലാഹു നമ്മുടെ പാപങ്ങൾ പൊറുത്തു നേർവഴിക്ക് നടത്തുമാറാകട്ടെ (ആമീൻ)

 28. അസ്സലാമു അലൈകും

  ഒരു മുസ്ലിമിന് ഒരു അന്യ മത സ്ത്രീയെ ഇഷ്ട്ടമാവുകയും ആ സ്ത്രീ ഇസ്ലാമിലേക്കു കടന്നു വരികയും ചെയ്താൽ ആ സ്ത്രീയെ വിവാഹം ചെയ്യൽ അനുവദനീയമാണോ ?

  അനുവദനീയം ആണെങ്കിൽ……….

  ആ ജീവിതത്തിൽ അള്ളാഹു ബര്കത് നൽകുമോ ?

  ആ സ്ത്രീയെ ആരാണ് നമുക്ക് കയ് പിടിച്ചു നൽകേണ്ടത് ?

  അവൾക്ക് ഇസ്ലാമിനെക്കുറിച് പറഞ്ഞു കൊടുക്കാൻ വേണ്ടി സംസാരിക്കാൻ പാടുണ്ടോ ?

  നമ്മളോടൊപ്പം ജീവിക്കാനുള്ള കൊതികൊണ്ടാണ് ഇസ്ലാമിലേക്ക് വരുന്നത് എങ്കിൽ അതിൽ തെറ്റുണ്ടോ ?

  അവൾ ഇസ്ലാം സ്വീകരിച്ചാൽ അതിനുള്ള പ്രതിഫലം അള്ളാഹു നമുക്ക് നൽകുമോ ?

  അനുവദനീയം അല്ലെങ്കിൽ ………….

  അവൾ ഇസ്ലാമിലേക്ക് കടന്നു വരാൻ തയ്യാറായ സ്ഥിതിക്ക് അവൾക്ക് വേണ്ട എല്ലാ സഹായവും നമ്മൾ ചെയ്തു കൊടുക്കേണ്ടതുണ്ടോ ?

  ഇസ്ലാമിലേക്ക് കടന്നു വരാൻ സമ്മതിച്ച സ്ഥിതിക്ക് പിന്നെ എന്താണ് നമ്മൾ ചെയ്യേണ്ടത് ?

  ഈ ചോദ്യങ്ങൾക്ക് ഓരോന്നിനും ഇസ്ലാമിൽ എന്ത് ഉത്തരം ആണ് എന്ന് അറിയാൻ വേണ്ടിയാണ് ഇവിടെ ചോദിക്കുന്നത് .ഓരോ ചോദ്യങ്ങൾക്കും നിങ്ങൾ വ്യെക്തമായ ഉത്തരങ്ങൾ നൽകും എന്ന പ്രതീക്ഷയോടെ
  അസ്സലാമു അലൈകും ……

  • സോറി, അല്പം തിരക്കിലായി, ഉത്തരം സമയത്തിന് നൽകാൻ കഴിയാത്തതിൽ ഖേദിക്കുന്നു, ഇൻശാഅല്ലാഹ്‌ ഉത്തരത്തിനായി ഉടനെ ശ്രമിക്കാം

   • പരമാവധി പെട്ടെന്ന് നൽകണം എന്ന് അഭ്യർത്ഥിക്കുന്നു

  • അഖീഖ (മൃഗബലി) നടത്തല്‍ വളരെ ശക്തമായ സുന്നത്താണ്.

   (“ഒരു പിതാവ് തന്‍റെ കുട്ടിക്ക് വേണ്ടി അഖീഖ അറുക്കാതിരുന്നാല്‍ ആ കുട്ടി തന്‍റെ പിതാവിന് വേണ്ടി ശഫാഅത്ത് ചെയ്യില്ലെന്ന്” നബി (സ) പറഞ്ഞിട്ടുണ്ട്.)

   എന്തെങ്കിലും കാരണത്താല്‍ പിതാവിനു ആ കര്‍മ്മം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍,
   പിന്നീട് ആ മകന്‍ അവന്നു വേണ്ടി തന്നെ അഖീഖ അറുക്കാവുന്നതാണ്. ഇനി ഒരാള്‍ ഉളുഹിയ്യത്തു അറുക്കുന്നതിലേക്കുള്ള ഓഹരിയില്‍ അഖീഖയുടെ നിയ്യത്ത്‌ കൂടി കരുതിയാല്‍ സുന്നത്ത്‌ വീടുന്നതാണ്.

 29. സംസർഗത്തിന് ശേഷമുള്ള കുളി എങ്ങനെയാണ് ( പുരഷനും സ്ത്രീത്രീയും )

  • സംസര്‍ഗം കഴിഞ്ഞ് അല്പനേരത്തിനു ശേഷം കുളിക്കണം. നേരംപുലരും വരെ കുളി നീട്ടിവെക്കാതിരിക്കുകയാണുത്തമം. കുളിക്കാതെ നിസ്കാരം, ഖുര്‍ആന്‍ സ്പര്‍ശം, പള്ളിയില്‍ താമസിക്കല്‍, ത്വവാഫ്, സുജൂദ് തുടങ്ങിയവ ഹറാമാണ്. “വലിയ അശുദ്ധി ഒഴിവാക്കാന്‍ വേണ്ടി ഞാന്‍ കുളിക്കുന്നു” എന്ന നിയ്യത്തോട് കൂടി കുളി ആരംഭിക്കേണ്ടത്.

   വലിയ അശുദ്ധിയുള്ളവന്‍ കുളിക്കുന്നതിനു മുമ്പ് തന്റെ ദേഹത്തിലെ മുടി കളയല്‍, നഖം വെട്ടല്‍, രക്തം പുറപ്പെടുവിക്കല്‍, ശരീരത്തിന്റെ അംശം വേര്‍പ്പെടുത്തല്‍ തുടങ്ങിയവ ചെയ്യരുത്.

 30. ഗർഭസ്ഥ ശിശുവിന് റൂഹ് (ആത്മാവ്) നൽകപ്പെടുന്നത് ഗർഭം എത്ര ദിവസമെത്തുമ്പോൾ?

  • റൂഹ് നല്കപ്പെടുന്നത് നാല്പത് മുതല്‍ നാല്പത്തഞ്ച് വരെയുള്ള ദിവസങ്ങളിലാണ്.

 31. السلام عليكم

  അന്യ സ്ത്രീകളോട് ചാറ്റിംഗ് ചെയ്യുന്നതിന്റെ വിധി എന്താണ്?

  സ്വാലിഹത്തായ ഒരു സ്ത്രീ… അവരുടെ ഭർത്താവിന്റെ(മതപണ്ഡിതൻ)അനുവാദത്തോടു കൂടി.. ഞാനുമായിചാറ്റിംഗ് ചെയ്യാറുണ്ട്…

  ഹറാമിന്റെ ഒരു ചെറുകണിക പോലും ഞങ്ങളുടെ ചാറ്റിംഗിൽ കടന്ന് വരാറില്ല…
  സുഖാന്വേഷണങ്ങൾക്ക് പുറമേ.. ഇസ്ലാമിക കാര്യങ്ങളേ സംസാരിക്കാറുള്ളൂ…

  ഒരു പെങ്ങളില്ലാത്തത് കൊണ്ടാകാം… അവരോടെനിക്ക് സ്വന്തം പെങ്ങളോടുള്ള സ്നേഹം തോന്നി…

  ഞാനെന്റെ കൂടെപ്പിറപ്പായി കണ്ടു…
  എന്നാൽ .. പരസ്പരം കാണുകയോ.. ശബ്ദം കേൾക്കുകയോ ചെയ്തിട്ടില്ല… (അതൊരിക്കലും ഇസ്ലാം അനുവദിക്കുന്നില്ല)

  ഈ തരത്തിലുള്ള ഞങ്ങളുടെ സ്നേഹബന്ധവും ചാറ്റിംഗും അനുവദിനീയമാണോ…???

  • ചാറ്റിംഗ് എന്നത് ഒരു മാധ്യമമാണെന്ന് പറയാം. അത് ഇന്ന് ഏറെ വ്യാപകവുമാണ്. പലരും അതിലൂടെ ചതിക്കുഴികളില്‍ വീഴുന്നതും ഇന്ന് നിത്യസംഭവമായി മാറിയിരിക്കയാണല്ലോ. അത് എങ്ങനെ, എന്തിന് വേണ്ടി ഉപയോഗിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് അതിന്‍റെ വിധി ബാധകമാവുക. അന്യസ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള ഭൂരിഭാഗ ചാറ്റിംഗും ചീത്ത ഉദ്ധേശ്യങ്ങളില്‍നിന്നുണ്ടാവുന്നതോ ചീത്ത വിചാരങ്ങളിലേക്കോ ചിന്തകളിലേക്കോ വക്താക്കളെ കൊണ്ടുപോകുന്നതോ ആയതിനാല്‍ അത്തരം ചാറ്റിംഗുകളും നിഷിദ്ധം തന്നെ. അതേസമയം, പൂര്‍ണ്ണമായും നല്ല മനസ്സോടെ മാത്രം നല്ലത് മാത്രം ഉദ്ധേശിച്ച് നടത്തുന്ന ചാറ്റിംഗ് അതേ ലക്ഷ്യത്തിലും അതേ മാര്‍ഗ്ഗത്തിലും തുടരുന്നിടത്തോളം അത് അനുവദനീയം തന്നെയാണ്. എന്നിരുന്നാലും,സ്ത്രീകള്‍ സ്ത്രീകളോട് ചോദിച്ച് മനസ്സിലാക്കാന്‍ കഴിയുന്നിടത്തോളം അവരോട് തന്നെ കാര്യങ്ങള്‍ ചോദിക്കുന്നത് തന്നെയാണ് ഉത്തമം.

 32. ഗർഭിണിയുടെ യോനിയിൽ വിരൽ ഇട്ട് പരിശോധിക്കുന്നത് കൊണ്ട് അവളുടെ നോമ്പ് മുറിയുമോ

  • ശുചീകരണവേളയില്‍ കഴുകല്‍ നിര്‍ബന്ധമായ പരിധിയുടെ അപ്പുറത്തേക്ക് സ്ത്രീയുടെ യോനിയില്‍ വിരല്‍ പ്രവേശിച്ചാലും സ്ത്രീപുരുഷഭേദമന്യെ പിന്‍ദ്വാരത്തില്‍ കൈ പ്രവേശിച്ചാലും നോമ്പ് മുറിയും. (തുഹ്ഫ 3/442)

 33. ഭാര്യയുമായി ബന്ധപ്പെട്ട് ഒരു പ്രാവശ്യം സ്ഥലനം സംഭവിച്ച് വീണ്ടും ബന്ധപ്പെടുന്നതിന് മുമ്പ് കുളിക്കുകയോ മറ്റോ ചെയ്യണോ?

  • വീണ്ടും ഭാര്യയുമായി ബന്ധപ്പെടാന്‍ ഉദ്ധേശിച്ചാൽ കുളിക്കണമെന്ന് നിര്‍ബന്ധമില്ല. ഭാര്യയുമായി ബന്ധപ്പെട്ടാൽ കുളിക്കുന്നതിന് മുമ്പായി തീറ്റ, കുടി, ഉറക്കം എന്നിവയില്‍ ഏതെങ്കിലും ചെയ്യാന്‍ ഉദ്ധേശിച്ചാല്‍ പ്രസ്തുത ഭാഗങ്ങള്‍ കഴുകി വൃത്തിയാക്കി വുളൂ ചെയ്യല്‍ സുന്നതാണ്.

 34. നിസ്കാരത്തിലെ സുജൂദില്‍ ഇഷ്ടമുള്ള പ്രാര്‍ത്ഥന , ഇഷ്ടമുള്ളത്ര സമയത്ത് നിര്‍വ്വഹിക്കുന്നത് കൊണ്ട് വല്ല തടസ്സവുമുണ്ടോ ? –ഒറ്റക്കുള്ള സുന്നത്ത് നിസ്കാരമാണ് ഉദ്ദേശിച്ചത്

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s