മുലയൂട്ടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മുലയൂട്ടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…!

കുഞ്ഞിന്റെ ആരോഗ്യപരമായ വളര്‍ച്ചക്ക് അനിവാര്യ ഘടകമാണ് മുലയൂട്ടല്, അത് കുഞ്ഞിന്റെ ആരോഗ്യവും മേനിയഴകും മനക്കരുത്തും വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ  മാതാവുമായി  ബന്ധം സുദ്രിഢമാകുന്നു. സ്നേഹവും കടപ്പാടും ആവാഹിചെടുക്കുവാനും മുലയൂട്ടല് നിമിത്തമാകുന്നു. പ്രസവം കഴിഞ്ഞ് സ്തനത്തില്‍ നിന്നും ആദ്യം കൊളസ്ട്രം എന്നറിയപ്പെടുന്ന മഞ്ഞ നിറത്തിലുള്ള ദ്രാവകമാണ് വരിക. തെറ്റിദ്ധാരണയുടെ പുറത്ത് ഇത് കുഞ്ഞിന് നല്‍കാതിരിക്കുന്നവരുണ്ട്. എന്നാല്‍ കുഞ്ഞിന് രോഗപ്രതിരോധ ശേഷി വരാന്‍ ഈ കൊളസ്ട്രം വളരെയധികം സഹായിക്കും.മുല കുടിക്കാതെ വളരുന്ന കുഞ്ഞുങ്ങള്‍ക്ക്‌ ചെവിക്കു തകരാറ്  വരാനുള്ള സാധ്യത കുടുതലാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഇന്ന് പക്ഷെ, മുലയൂട്ടല് ഔട്ടോഫ്  ഫേഷനായി മാറിക്കഴിഞ്ഞു. മുലപ്പാലിന് പകരം ബേബി ഫുഡും, കുപ്പിപ്പാലും സ്ഥലം പിടിച്ചിരിക്കുന്നു. 

മുലയൂട്ടല് മുഖേനെ ലാവണ്യം കുറഞ്ഞു പോകുമെന്നും ക്ഷീണം പിടികൂടുമെന്നൊക്കെയാണ്  പല സ്ത്രീകളും വെച്ചുപുലര്‍ത്തുന്ന അബദ്ധ  ധാരണ. പക്ഷെ മുലയൂട്ടല് മതാക്കള്‍ക്ക്  ഉള്ള  സൗന്ദര്യ  സംരക്ഷണത്തിന് വേണ്ടിയാണെന്നാണ്  ആധുനിക വൈദ്യശാസ്ത്രം.  പരിശുദ്ധ  ഖുര്‍ആനിലെ വചനം: “മാതാക്കള്‍ പൂര്‍ണ്ണമായ രണ്ടു കൊല്ലം ശിശുക്കള്‍ക്ക് മുലയൂട്ടട്ടെ (വി.ഖു: 233)

മുലയൂട്ടുമ്പോള്‍  ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

 1. കിടത്തി മുലയൂട്ടുന്നതു നന്നല്ല,ഇരുന്നു കൊണ്ടായിരിക്കണം കുട്ടിക്ക് മുലകൊടുക്കേണ്ടത്, 

 2. പ്രസവം കഴിഞ്ഞാല്‍ ആദ്യമായി മാതാവില്‍ നിന്ന് മഞ്ഞ നിറത്തിലുള്ള കൊളസ്ട്രം അടങ്ങിയ   പാലാണ് വരിക, ഇതിനെ അറബിയില്‍ ലബഅ’ എന്നാണ് പറയുക. അത് കുട്ടിക്ക് കൊടുക്കല്‍ നിര്‍ബന്ധമാണ്, സാധാരണ അജ്ഞത മൂലം  ഇത് പിഴഞ്ഞു കളയാറാണ് പതിവ്.

 3. ബിസ്മി ചൊല്ലി കൊണ്ട്  വലതു കൊണ്ട്  തുടങ്ങണം, ഹംദു കൊണ്ട് അവസാനിപ്പിക്കുകയും  വേണം.

 4. ഇരു മുലകളും മാറിമാറി കുടിക്കാന്‍ കുഞ്ഞിനെ പ്രേരിപ്പിക്കുക.

 5. മുലയൂട്ടികഴിഞ്ഞാല്‍ ഇടതു തോളില്‍ കിടത്തി പുറത്ത് കൈകൊണ്ടു തട്ടി ഉള്ളിലുള്ള വായു പുറത്തുകളയണം.

 6. കുഞ്ഞ്  ഉറങ്ങി കിടക്കുമ്പോള്‍ മുലയൂട്ടാന്  നിര്‍ബന്ധിക്കരുത്.

 7. മുലയൂട്ടുന്നതിനു മുമ്പ്  മുലഞെട്ടും  മാതാവിന്റെ കൈകളും വൃത്തിയുണ്ടായിരിക്കണം.

 8. മുലയൂട്ടുന്നതു 15 – 20 മിനുട്ട് നീണ്ടു നില്‍ക്കണം 

 9. കുഞ്ഞിനു ശ്വാസതടസ്സമുണ്ടാകാതിരിക്കാന്‍  ശ്രദ്ധിക്കണം.

 10. മുലയില്‍ നിന്ന് അല്പം പാല്‍ പിഴിഞ്ഞു  കളഞ്ഞതിന് ശേഷമേ മുലകണ്ണ് വായിലേക്ക് തിരുകാവൂ.

 11. മുലയൂട്ടാന് പറ്റാത്ത സാഹചര്യത്തില്‍ മുലപാല്‍ പിഴഞ്ഞു കളഞ്ഞു കൊണ്ടിരിക്കണം.

 12. മുലയൂട്ടികൊണ്ടിരിക്കെ കുഞ്ഞ്  ഉറങ്ങിയാല്‍ മുലകണ്ണ് പെട്ടന്ന് വലിചെടുക്കരുത്. കുഞ്ഞിന്റെ കവിളില്‍ ചെറുതായി അമര്‍ത്തിയാല്‍ മുലഞെട്ട്  പുറത്തുവരും.

 13. മുലപ്പാല്‍ നന്നായി ലഭിക്കുന്ന കുഞ്ഞിന് വേറെ വെള്ളം നല്‍കേണ്ട ആവശ്യമില്ല. എന്നാല്‍ മുലയൂട്ടുന്ന അമ്മ ധാരാളം വെള്ളം കുടിയ്‌ക്കേണ്ട ആവശ്യമുണ്ട്. നല്ലപോലെ പാലുണ്ടാകാനും പാലിലൂടെ ശരീരത്തിലെ വെള്ളം നഷ്ടപ്പെടുന്നതിനാലും വെള്ളം ശരീരത്തിന് ആവശ്യമുണ്ട്.

 14. കുഞ്ഞിന് ആവശ്യമായത്ര പാല്‍ തനിക്കുണ്ടോയന്ന സംശയവും ഉല്‍ക്കണ്ഠയും ഒഴിവാക്കണം,

 15. മാതാവിലുണ്ടാകുന്ന  നേരിയ മാനസികസംഘര്‍ഷംപോലും പാലുല്പാദനത്തിന് തടസ്സമാവും. അതിനാല്‍ ശാന്തമായ അന്തരീക്ഷം പാലൂട്ടുന്ന മാതാവിനു അത്യാവശ്യമാണ്.

 16. സ്വസ്ഥമായി വിശ്രമിച്ചുകൊണ്ടുവേണം മുലയൂട്ടല്‍ നടത്തേണ്ടത്. പിന്‍ ഭാഗം ഭിത്തിയിലോ തൂണിലോ ചാരിയിരുന്നു വേണം മുലയൂട്ടാന്‍..

 17. മുല വലിച്ചുകുടിക്കാന്‍ കൂട്ടാക്കാതെ കുഞ്ഞ് കരയുമ്പോള്‍ പാല്‍ പിഴിഞ്ഞുകൊടുക്കാനോ മറ്റെന്തെങ്കിലും കൊടുക്കാനോ ഉടന്‍ ശ്രമിക്കരുത്. അധ്വാനിക്കാതെ കിട്ടാനുള്ള കുറുക്കുവഴി കുഞ്ഞ് ശീലമാക്കും. അല്ലാത്തപക്ഷം വിശക്കുമ്പോള്‍ വീണ്ടും കുടിക്കാന്‍ ശ്രമിച്ചുകൊള്ളും.

 18. മുലയൂട്ടുന്ന ഉമ്മമാര്‍  ദിവസേന 550 കാലറി അധികഭക്ഷണം കഴിക്കേണ്ടതുണ്ട്. ധാന്യങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍, പച്ചിലക്കറികള്‍, നാരുകള്‍ എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. പച്ചക്കറികളും പഴങ്ങളും ദിവസേന കഴിക്കണം.  ധാരാളം വെള്ളവും ഈ സമയത്ത് ആവശ്യമാണ്. 

 19. ഊര്‍ജ്ജം കൂടുതല്‍ അടങ്ങിയിട്ടുള്ള നെയ്യ്, എണ്ണ, പഞ്ചസാര ഇവ നന്നായി ഉപയോഗിക്കേണ്ടതാണ്. പോഷകസമൃദ്ധമായ ആഹാരം മുലപ്പാലിന്റെ അളവും ഗുണവും വര്‍ദ്ധിപ്പിക്കും.

മുലയൂട്ടലിന്റെ ഗുണങ്ങള്‍

കുഞ്ഞിന്റെ പല്ലുകള്‍, താടിയെല്ല്, വായുടെ മേല്‍ത്തട്ട് എന്നിവയുടെ വളര്‍ച്ചയ്ക്കാവശ്യമായ വ്യായാമം    ലഭിക്കുന്നു, അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നു, പ്രസവശേഷം ഗര്‍ഭപാത്രം ചുരുങ്ങി പൂര്‍വ്വസ്ഥിതിയിലാവാന്‍ സഹായിക്കുന്നു,  പ്രസവാനന്തരമുള്ള രക്തസ്രാവം നിലയ്ക്കാന്‍ സഹായിക്കുന്നു,  അമ്മയുടെ ശരീരഭാരം പ്രസവത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സഹായിക്കുന്നു, മുലയൂട്ടുന്ന അമ്മമാരില്‍ സ്തനാര്‍ബുദം, അണ്ഡാശയാര്‍ബുദം,  ഓസ്റോപൊറോസിസ് (അസ്ഥിയുടെ ബലക്കുറവ്) എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറവാണ്, അമ്മ പ്രമേഹരോഗിയാണെങ്കില്‍ മുലയൂട്ടല്‍കാലത്ത് ഇന്‍ സുലിന്റെ ആവശ്യം കുറയുന്നു.

പ്രസവം കഴിഞ്ഞ്  മാസങ്ങള്‍ക്കകം  മുലയൂട്ടല് നിറുത്തിയാല്‍ മുലകളില്‍ കല്ലിപ്പുണ്ടാകും. പ്രസവത്തോടനുബന്ധിച്ചു  ചില സ്ത്രീകള്‍ക്ക്  കക്ഷത്തില്‍ മുഴകള്‍ പ്രത്യക്ഷപെടുന്നതിന്റെ കാരണവും ഇത് തന്നെ. കക്ഷത്തിന്റെ താഴെ നിന്ന് മുലകളിലേക്ക് അമര്‍ത്തി തടവിയാല്‍  ഗ്രന്ധികളില്‍ കെട്ടിനില്‍ക്കുന്ന പാല്‍ താഴേക്കു ഊറി വരികയും കല്ലിപ്പ് മാറുകയും ചെയ്യും. മുലയൂട്ടാത്ത അമ്മമാരില്‍ അര്‍ബുദ രോഗത്തിനുള്ള സാധ്യത  കൂടുതലാണെന്നു കണ്ടെത്തിയിട്ടുണ്ട്. 

 

2 comments on “മുലയൂട്ടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 1. Pingback: മക്കളെ പോറ്റുന്ന മാതാപിതാക്കളറിയുവാന്‍ …! | Muslim Ummath

 2. Pingback: നിങ്ങളുടെ പ്രഥമരാത്രി…! | Muslim Ummath

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s