നിഫാസ് (പ്രസവ രക്‌തം)

2) നിഫാസ്  (പ്രസവ രക്‌തം)

പ്രസവാനന്തരം സ്ത്രികളുടെ യോനിയിൽ കൂടി (രക്‌തപിണ്ഡത്തെ പ്രസവിച്ചതാണെങ്കിലും) പുറപ്പെടുന്ന രക്‌തത്തിന്  നിഫാസ് (പ്രസവ രക്‌തം) എന്നു പറയുന്നു.

ഗർഭാശയം മുഴുവൻ ഒഴിവായതിന്റെ ശേഷം മാത്രമാണ് ഇത് പുറപ്പെടുക. സാധാരണ പ്രസവിച്ച ഉടനെ തുടങ്ങുകയും 40 ദിവസം വരെ തുടർന്ന് നിൽക്കുകയും ചെയ്യും. ഏറ്റവും ചുരുങ്ങിയ ദൈർഘ്യം ഒരു സെക്കന്റ് മാത്രമാണ്. ഏറിയാൽ 60 ദിവസം വരെ നീണ്ടുപോകാം.

പ്രസവിച്ച ഉടനെ രക്‌തം കാണാത്തവക്ക നിസ്കാരം നോമ്പ് മുതലായവ ഉപേക്ഷിക്കാവതല്ല. 15 ദിവസത്തിനകം രക്തം കണ്ടാൽ ആ സമയം മുതൽ അവൾ നിസ്കാരം, നോമ്പ് മുതലായവ ഉപേക്ഷിക്കുകയാണ് വേണ്ടത്. അത്തരം ഘട്ടത്തിൽ പ്രസവ ദിവസം മുതൽ തന്നെ അവൾ നിഫാസ്‌കാരിയായി കണക്കാക്കപ്പെടുന്നതാണ്. അതേസമയം അനുഷ്ഠിച്ച ആരാധനകൾ നിഫാസ് കാലത്തായതിന് അവൾ കുറ്റക്കാരിയാവുന്നതുമല്ല. ഈ സമയത്ത് നോമ്പ് അനുഷ്ടിച്ചിട്ടുണ്ടെങ്കിൽ ഖളാ‍‌അ് വീട്ടൽ നിർബന്ധവുമാണ്.

പ്രസവിച്ച് 15 ദിവസം കഴിഞ്ഞതിന്റെ ശേഷമാണ് രക്തം പുറപ്പെടുന്നതെങ്കിൽ അത് ആർത്തവ രക്തമാണ്. പ്രസവ രക്തമല്ല. പുറപ്പെട്ട്കൊണ്ടിരിക്കുന്ന രക്തം 60 ദിവസം പൂർത്തിയാകുന്നതിനു മുമ്പ് മുറിയുകയും 15 ദിവസത്തിനുള്ളിൽ മടങ്ങിവരുകയും ചെയ്താൽ അത് പ്രസവരക്ത തന്നെയായി കണക്കാക്കും. 15 ദിവസം കഴിഞ്ഞതിന്റെ ശേഷമാണ് വീണ്ടും രക്തം കണ്ടതെങ്കിൽ അത് ആർത്തവ രക്തവുമാണ്.

രക്തം മുറിയാതെ 60 ദിവസം കടന്നാൽ ശക്തിയുള്ള രക്തം നിഫാസും അല്ലാത്തവ രോഗരക്തവുമാണ്. രക്തം വിത്യാസമില്ലാതിരിക്കുകയോ വിത്യാസം രേഖപ്പെടുത്താതിരിക്കുകയോ ചെയ്താൽ മുൻപതിവനുസരിച്ച് ആരാധന നിർവഹിക്കണം. മുൻ പതിവ് ഓർമ്മിക്കുന്നില്ലെങ്കിൽ സൂക്ഷമത പാലിക്കണം

ആദ്യമായി നിഫാസുണ്ടാകുന്ന സ്ത്രീയുടെ രക്തമാണ് അറുപത് ദിവസം വിട്ടു കടന്നതെങ്കിൽ, ഒരു നിമിഷം നിഫാസും ബാക്കി മുഴുവൻ രോഗ രക്തവുമായി കണക്കാക്കും. ആ സമയത്തുള്ള നിസ്‌കാരവും നോമ്പും ഖളാ‍അ് വീട്ടണം.

60 ദിവസം കഴിഞ്ഞ ശേഷം അല്പസമയം രക്തം നിന്ന് വീണ്ടും പുറപ്പെട്ടാൽ അത് ആർത്തവ രക്തമായി കണക്കാക്കും.

വിത്യസ്തരൂപത്തിലാണ്  സ്ത്രീകളിൽ  നിഫാസിന്റെ കാലം 

ചിലർക്ക് 28 നും 40 നും അതിൽ അധികരിച്ചും ചുരുങ്ങിയുമെല്ലാം രക്‌തം നിലക്കും. പ്രസവിച്ച് 40 ദിവസം കഴിഞ്ഞതിനു ശേഷമേ നിസ്കാരവും മറ്റും നിർബന്ധമാവൂ എന്നൊരു തെറ്റിദ്ധാരണ നമ്മുടെ സ്ത്രീകളെ പിടികൂടിയിട്ടുണ്ട്. ഇത് ശുദ്ധ വിവരക്കേടാണ്. തിരുത്തപ്പെടേണ്ടതുമാണ്.

ആർത്തവം മൂലം നിശിദ്ധമാകുന്ന കാര്യങ്ങൾ പ്രസവ രക്‌തം മൂലവും നിഷിദ്ധമാണ്. അശുദ്ധകാലത്തെ നിസ്കാരം ഖളാ‍അ് വീട്ടേണ്ടതില്ല. നോമ്പ് ഖളാ‍അ് വീട്ടണം.

പ്രസവം മൂലം കുളി നിർബന്ധമാകും. യാതൊരു ഈർപ്പവുമില്ലാതെ കുട്ടി പുറത്ത് വന്നാലും, മാംസ പിണ്ഡത്തെ പ്രസവിച്ചാലും കുളി നിർബന്ധമാണ്. ഓപ്പറേഷൻ മുഖേന കുട്ടിയെ പുറത്തെടുത്താലും പ്രസവത്തിന്റെ വിധിയാണ്.

സയാമീസ്  ഇരട്ടകളിൽ രണ്ടും പൂർണ്ണമായി പുറത്ത് വന്നാലേ കുളി നിർബന്ധമാവുകയുള്ളൂ.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s