ആർത്തവ രക്‌തം (ഹയ്‌ള് )

بسم الله الرحمن الرحيم

الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

സ്ത്രീ, ഒരു അഭുത പ്രതിഭാസമാണ്. മഹാനായ ഇമാം ഗസ്സാലി رحمه الله പറയുന്നു. “ അല്ലാഹുവിന്റെ സൃഷ്ടികളിൽ അത്യൽഭുത വസ്തുവാണ് സ്ത്രീ” അവൾ പ്രപഞ്ചത്തിന്റെ കൌതുകമാണ്. നറുമണം പരത്തുന്ന ഇളം തെന്നലാണ്. എല്ലാ വിധത്തിലും ചാരുതയാർന്ന ശില്പ ഭംഗി സമ്മേളിച്ചവളാണവർ .അവൾ സമൂഹത്തിന്റെ അർദ്ധഭാഗവുമാണ്. എങ്കിലും സ്ത്രീകളിൽ പ്രകൃത്യാ ചില ബലക്ഷയങ്ങൾ കാണാം അതിൽ സുപ്രധാനമാണ് ആർത്തവം. ഇതൊരു അനിവാര്യഘടകവുമാണ്.

വിശുദ്ധ ഇസ്‌ലാം ഇതിന്റെ ഗുണദോഷങ്ങളും ആർത്തവകാലഘട്ടത്തിൽ സ്ത്രീകളും അവരുടെ ഭർത്താക്കന്മാരും പാലിക്കേണ്ട മര്യാദകളും വിശദീകരിച്ച് ചർച്ച ചെയ്തിട്ടുണ്ട്.

ത്തവം, ബ്ലീഡിംഗ് (മെസസിനുശേഷമുള്ള) പോലുള്ള സ്ത്രീരക്തങ്ങളെക്കുറിച്ച് ഓരോ സ്ത്രീയും അവരുടെ മാതാക്കളും ഭർത്താക്കന്മാരും മറ്റും അറിഞ്ഞിരിക്കേണ്ട അത്യാവശ്യ മസ്‌അലകളിലേക്കുള്ള ഒരു എത്തിനോട്ടമാണ് നാമിവിടെ ഉദ്ദേശിക്കുന്നത്. അല്പം പ്രയാസമുള്ള വിഷയമായത് കൊണ്ട് പ്രിയ വായനക്കാർ മനസ്സിരുത്തി പലവുരു വായിച്ച് കാര്യങ്ങൾ വസ്തുനിഷ്ഠമായി പഠിക്കുമല്ലോ. കഴിവിന്റെ പരമാവധി ബന്ധപ്പെട്ട സ്ത്രീജനങ്ങളിൽ ഇത് പ്രചരിപ്പിക്കുകയും ചെയ്യുക. അല്ലാഹു നമ്മെ അനുഗ്രഹിക്കുകയും നമ്മുടെ സൽ പ്രവർത്തനങ്ങളെ സ്വീകരിക്കുകയും അല്ലാത്തവ മാപ്പാക്കിത്തരികയും ചെയ്യട്ടേ ആമീൻ.

അല്ലാഹു വിശുദ്ധ ഖുർ‌ആനിൽ പറയുന്നു.

وَيَسْأَلُونَكَ عَنِ الْمَحِيضِ قُلْ هُوَ أَذًى فَاعْتَزِلُواْ النِّسَاء فِي الْمَحِيضِ وَلاَ تَقْرَبُوهُنَّ حَتَّىَ يَطْهُرْنَ فَإِذَا تَطَهَّرْنَ فَأْتُوهُنَّ مِنْ حَيْثُ أَمَرَكُمُ اللّهُ إِنَّ اللّهَ يُحِبُّ التَّوَّابِينَ وَيُحِبُّ الْمُتَطَهِّرِينَ . نِسَآؤُكُمْ حَرْثٌ لَّكُمْ فَأْتُواْ حَرْثَكُمْ أَنَّى شِئْتُمْ وَقَدِّمُواْ لأَنفُسِكُمْ وَاتَّقُواْ اللّهَ وَاعْلَمُواْ أَنَّكُم مُّلاَقُوهُ وَبَشِّرِ الْمُؤْمِنِينَ

“ആർത്തവത്തെകുറിച്ചവർ താങ്കളോട് ചോദിക്കുന്നു. പറയുക ‘അതൊരു മാലിന്യമാണ്. അത് കൊണ്ട് ആർത്തവ കാലത്ത് നിങ്ങൾ സ്ത്രീകളിൽ നിന്ന് അകന്നിരിക്കുക. ശുദ്ധരാകുന്നത് വരെ അവരെ നിങ്ങൾ സമീപിക്കരുത്. അവർ ശുദ്ധി ഉള്ളവരായിക്കഴിഞ്ഞാൽ അല്ലാഹു കല്പിച്ച മാർഗത്തിലൂടെ നിങ്ങൾ അവരുടെ അടുത്ത് ചെല്ലുക. നിശ്ചയമായും പശ്ചാത്തപിച്ചു മടങ്ങുന്നവരെയും ശുചിത്വം പാലിക്കുന്നവരെയും സ്നേഹിക്കുന്നു.”

നിങ്ങളുടെ ഭാര്യമാർ നിങ്ങളുടെ കൃഷിസ്ഥലമാകുന്നു. അതിനാൽ ഇച്ഛിക്കുന്നവിധം സ്വന്തം കൃഷിസ്ഥലത്ത് നിങ്ങൾക്ക് ചെല്ലാം. നിങ്ങളുടെ നന്മയ്ക്കായി (സൽകർമ്മങ്ങൾ) മുൻ‌കൂട്ടി ചെയ്തുവെക്കുക. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും അവനുമായി കണ്ടുമുട്ടുകതന്നെ ചെയ്യുന്നവരാണെന്നറിയുകയും ചെയ്യുക. സത്യവിശ്വാസികൾക്ക് താങ്കൾ സന്തോഷവാർത്ത അറിയിക്കുക. (അൽ-ബഖറ 222-223 )

عَنْ أَنَسٍ رضي الله عنه، أَنَّ الْيَهُودَ كَانُوا، إِذَا حَاضَتِ الْمَرْأَةُ فِيهِمْ، لَمْ يُؤَاكِلُوهَا وَلَمْ يُجَامِعُوهُنَّ فِي الْبُيُوتِ، فَسَأَلَ أَصْحَابُ النَّبِيِّ النَّبِيَّ صلى الله عليه وسلم. فَأَنْزَلَ الله تَعَالَى: {وَيَسْأَلُونَكَ عَنِ الْمَحِيضِ قُلْ هُوَ أَذىً فَاعْتَزِلُوا النِّسَاءَ فِي الْمَحِيضِ} إِلَى آخِرِ الآيَةِ (البقرة الآية: 222) فَقَالَ رَسُولُ اللّهِ صلى الله عليه وسلم: «اصْنَعُوا كُلَّ شَيْءٍ إِلاَّ النِّكَاحَ (مسلم

അനസ് رضي الله عنه പറഞ്ഞു: യഹൂദസ്ത്രീ ഋതുമതിയായിരിക്കുമ്പോൾ അവർ അവളുമായി ഭക്ഷിക്കുകയോ ഒരേ മുറിയിൽ അവളുമാഇ ഇരിക്കുകയോ ചെയ്യുന്നില്ല അത്കൊണ്ട് സ്വഹാബാക്കൾ നബി صلى الله عليه وسلم യോട് ഇതിനെ സംബന്ധിച്ച് ചോദിക്കുകയും അല്ലാഹു അതിനുള്ള മറുപടിയായി ഖുർ‌ആൻ സൂക്തം അവതരിപ്പിക്കുകയും ചെയ്തു. ശേഷം അൽ-ബകറയിലെ ആയത്തുകളോതി അവിടുന്ന് പറഞ്ഞു. ‘സംഭോഗമൊഴിച്ച് മറ്റെല്ലാ കാര്യവും ചെയ്യുക (മുസ്‌ലിം )

ഇമാം ബുഖാരി റിപ്പോർട്ട് ചെയ്ത മറ്റൊരു ഹദീസ് കാണുക

عن عائشةَ رضي الله عنه قالت: كنتُ أغتَسِلُ أنا والنبيُّ صلى الله عليه وسلّم من إِناءٍ واحدٍ كلانا جُنبٌ. وكان يأْمُرُنِي فأتَّزِرُ، فيباشِرُني وَأَنا حائضٌ، وكانَ يخرجُ رَأْسَهُ إليَّ وَهُوَ مَعْتَكِفٌ، فَأَغْسِلُهُ وَأَنا حَائِضٌ. (صحيح البخاري

“ആഇശാ رضي الله عنها നിവേദനം ചെയ്യുന്നു. : ഞാനും നബിصلى الله عليه وسلم യും ഒരേ പാത്രത്തിൽ നിന്നും കുളിക്കാറുണ്ട്. ഞങ്ങൾക്ക് രണ്ട് പേർക്കും വലിയ അശുദ്ധിയുണ്ടായിരിക്കേ. അവിടുന്ന് ചിലപ്പോൾ ആർത്തവഘട്ടത്തിൽ എന്നോട് വസ്ത്രം ധരിക്കാൻ നിർദ്ദേശിക്കും. എന്നിട്ടവിടുന്ന് എന്നോട് ചേർന്ന് കിടക്കും. അവിടുന്ന് ഇ‌അ്തികാഫ് ഇരിക്കുമ്പോൾ ശിരസ് എനിക്ക് നീട്ടിതരും. ഞാൻ അവിടുത്തെ ശിരസ് കഴുകികൊടുക്കും. ഞാൻ ഋതുമതിയായിരിക്കെ (ബുഖാരി )

സ്ത്രീകളിൽ നിന്ന് വരുന രക്തങ്ങൾ മൂന്ന് വിധമാണ്. 1.ആർത്തവ രക്‌തം  2.പ്രസവ രക്‌തം 3.രോഗ രക്‌തം

എന്നിവയാണത്.

1) ത്തവ രക്‌തം (ഹയ്‌ള് )

സ്ത്രീയുടെ ഗർഭാശയാന്തർഭാഗത്ത് നിന്ന് പ്രത്യേക സമയങ്ങളിൽ വരുന്ന പ്രകൃതിപരമായ രക്തത്തിനാണ് ആർത്തവം അഥവാ ആർത്തവ രക്തം എന്ന് പറയുന്നത്

ഗർഭകാലത്തും ഇതുണ്ടാവാം. ഉണ്ടാകാവുന്ന കുറഞ്ഞ പ്രായം ചന്ദ്രവഷപ്രകാരം ഉദ്ദേശം ഒമ്പത് വയസ്സ് എങ്കിലും പൂർത്തിയാവാൻ പതിനാറു ദിവസത്തിനു തഴെയുള്ളപ്പോൾ കണ്ടാലും ആർത്തവമാണ്.

ഒമ്പത് വയസ് പൂർത്തിയാവാൻ 16 ദിവസത്തിൽ കൂടുതലുള്ളപ്പോൾ ഉണ്ടാകുന്ന രക്‌തം നിലച്ചത് പതിനാറു ദിനത്തിൽ കുറവുള്ള സമയത്താണെങ്കിൽ പതിനാറിനു മുമ്പുള്ളാത് രോഗരക്‌തവും ശേഷമുള്ളത് ആർത്തവവുമാണ്.

ത്തവത്തോടെ സ്ത്രീ പ്രായപൂത്തിയായവളായി കണക്കാക്കപ്പെടു. ആർത്തവമുണ്ടായില്ലെങ്കിൽ പതിനഞ്ച് പൂർത്തിയാവുന്നതോടെ പ്രായപൂർത്തിയായവളാ‍യി കണക്കാക്കപ്പെടും. മരണം വരെ ഹയ്‌ളുണ്ടാവാം. എങ്കിലും അറുപത്തിരണ്ട് വയസ്സായാൽ അധികപേരിലും ഹയ്‌ള് നിലക്കും

തീരേ ആർത്തവമുണ്ടാകാത്ത സ്ത്രീകളുണ്ടാകാം. നബി صلى الله عليه وسلم യുടെ പ്രിയപുത്രി മഹതി ഫാത്വിമാ ബീവി رضي الله عنهاഈ ഗണത്തിൽ‌പെട്ടവരായിരുന്നു.

ആർത്തവം മനുഷ്യസ്ത്രീകളുടെ മാത്രം പ്രത്യേകതയല്ല. ഒട്ടകം,കുതിര, മുയൽ, വവ്വാൽ തുടങ്ങിയ മറ്റു ചില ജീവികളിലും ആർത്തവം കണ്ടുവരുന്നുണ്ട്.

ചുരുങ്ങിയ ആത്തവ സമയം

ഇരുപത്തിനാലും മണിക്കൂറും സാധാരണ ആറോ ഏഴോ ദിവസവും വർധിച്ചാൽ പതിനഞ്ചു ദിവസവുമാണ്. പതിനഞ്ചു ദിവസം ആർത്തവമുണ്ടാകുന്ന സ്ത്രീക്ക് രക്‌തം നിരന്തരം പുറപ്പെടണമെന്നില്ല. പക്ഷെ 15 ദിവസം പുറപ്പെട്ട ആകെ രക്‌തത്തിന്റെ സമയം കൂട്ടിയാൽ 24 മണിക്കൂറിൽ കുറയാ‍തിരിക്കണം. അതിനേക്കാൾ കുറയുന്ന പക്ഷം അത് ആർത്തവമായി ഗണിക്കപ്പെടുകയില്ല.

എന്നാൽ ഒരു രാപ്പകൽ മാത്രം ആർത്തവം ഉണ്ടാകുന്ന സ്ത്രീക്ക് 24 മണിക്കൂറും നിരന്തരമായി രക്തം പുറപ്പേടേണ്ടതുണ്ട്. പഞ്ഞിയോ മറ്റോ ഗുഹ്യസ്ഥാനത്ത് വെച്ചാൽ രക്തം അതിൽ പുരണ്ടാൽ മതി. മനോഹരം ചെയ്യൽ (മൂത്രിച്ചാൽ കഴുകൽ) നിർബന്ധമായ സ്ഥലത്തേക്ക് രക്തം ഒലിക്കണമെന്നില്ല.

രണ്ട് ഹയ്‌ളുകൾക്കിടയിലെ ശുദ്ധസമയം കുറഞ്ഞത് 15 ദിവസമാണ്. കൂ‍ടിയാൽ മരണം വരെയാകാം.

വിവിധ സമയങ്ങളിൽ വന്ന രക്തം ഇരുപത്തിനാലു മണിക്കൂറുണ്ടായാൽ അതിന്റെ ഇടയിൽ വരുന്ന ശുദ്ധി സമയത്തിന് ആർത്തവത്തിന്റെ വിധിയാണ്. രക്തസ്രാവത്തിന്റെയും ശുദ്ധിയുടെയും എല്ലാ സമയവും കൂടി 15 ദിവസത്തിൽ കവിയാതിരികണമെന്ന നിബന്ധനയോടെ അഥവാ ,രക്തവും ശുദ്ധിയും കൂടി 15 ദിവസത്തിൽ അധികരിക്കാതിരിക്കുകയും ആകെ രക്തം 24 മണിക്കൂറിൽ കുറയാതിരിക്കയും ചെയ്താൽ ഇടയിലുള്ള ശുദ്ധിസമയങ്ങളും ആർത്തവമായി പരിഗണിക്കപ്പെടും.

സാധാരണ ആറോ ഏഴോ ദിവസം രക്തസ്രാവം കാണുന്ന സ്ത്രീക്ക് ഒരു തവണ രണ്ട് ദിവസം കഴിഞ്ഞ് രക്തം നിലച്ചാൽ കുളിച്ച് നിസ്കാരം നോമ്പ് മുതലായവ നിർവഹിക്കണം.

ഒമ്പത് വയസ് പൂർത്തിയാവാൻ പതിനാറ് ദിവസത്തിലധികമുള്ള സമയത്ത് വന്ന രക്തവും ഇരുപത്തിനാല് മണിക്കൂർ തികയാത്ത രക്തവും പതിനഞ്ചു ദിവസത്തേക്കാൾ കൂടുതൽ വന്ന രക്തവും ഒരു ആർത്തവം കഴിഞ്ഞ് പതിനഞ്ച് ദിവസം പൂർത്തിയാവുന്നതിനു മുമ്പ് കണ്ട രക്തവും രോഗ ലക്ഷണമാണ്.

ആർത്തവം നിലക്കുകയോ രോഗ രക്തമെന്ന്ബോധ്യപ്പെടുകയോ ചെയ്താൽ നിസ്കാരം, നോമ്പ് തുടങ്ങിയവ ഉടനെ നിർവഹിക്കണം.
രക്തം നിലച്ചു എന്ന ധാരണയോടെ ആർത്തവം മുഖേന നിഷിദ്ധമാകുന്ന കാര്യങ്ങൾ നിർവഹിക്കുകയും പിന്നീട് രക്തം കാണുകയും ചെയ്താൽ ഹയ്‌ളാണെന്ന് അറിയാതെ ചെയ്ത കർമ്മങ്ങൾ പോലെതന്നെ കുറ്റമുണ്ടാവില്ല.

ത്തവകാരിക്ക്  നിഷിദ്ധവും അനുവദനീയമായതും 

ആർത്തവകാരിക്കും നിഫാസുകാരിക്കും രക്‌തം നിലച്ച ശേഷം ഗുഹ്യസ്ഥാനം കഴുകലും ,ഉറക്കം,ഭോജനം, ദിക്‌ർ എന്നിവക്ക് വുളൂഅ് ചെയ്യലും സുന്നത്താണ്. വുളൂഅ് ഇല്ലാതെ പ്രസ്തുത കാര്യങ്ങൾ ചെയ്യൽ കറാഹത്താണ്. കുളിക്കുന്നതിനു മുമ്പ് നഖം, മുടി, രക്തം തുടങ്ങിയവ നീക്കം ചെയ്യൽ നല്ലതല്ല. നീക്കൽ ഹറാമില്ലതാനും.

നിസ്കാരം, ത്വവാഫ്, സുജൂദ്, മുസ്‌ഹഫ് വഹിക്കുകയോ സ്പർശിക്കുകയോ ചെയ്യൽ, പള്ളിയിൽ നിൽക്കൽ ,ഖുർ‌ആൻ പാരായണം, വ്രതം, വിവാഹ മോചനം എന്നിവ ഹ‌യ്‌ള് മുഖേന നിഷിദ്ധമാണ്.

ഖു‌ആനിലെ ദിക്‌റുക ചൊല്ല അനുവദനീയമാണ. ഉദാഹരണമായി വീട്ടിൽ നിന്ന് പുറത്ത് പോകുമ്പോൾ ചൊല്ലൽ സുന്നത്തായ ദിക്‌റുകളിൽ‌പെട്ട ആയത്തുൽ കുർസി ആർത്തവകാരിക്കും ചൊല്ലാവുന്നതാണ്.

സംഭോഗം (മറയോടെയാണെങ്കിലും) ഹറാമാണ്. മറയില്ലാതെ മുട്ടുപൊക്കിളിനിടയിലുള്ള ബന്ധപ്പെടലും ഹറാമാണ്. (വികാരമില്ലെങ്കിലും )

ആർത്തവം നിലച്ചാൽ കുളിക്ക് മുമ്പ്; നോമ്പ്, വിവാഹമോചനം എന്നിവ ആകാം. കുളിക്ക് ശേഷമേ സംഭോഗവും മുട്ടുപൊക്കിളുകൾക്കിടയിലുള്ള സമ്പർക്കവും അനുവദനീയമാവൂ.

പുരുഷന്റെ മുട്ടുപൊക്കിളുകൾ-ക്കിടയിലുള്ള ഭാഗം സ്പർശിക്കുന്നതും ആസ്വദിക്കുന്നതും ആർത്തവകാരിയായ ഭാര്യയ്ക്ക് തെറ്റില്ല.

ത്തവ നിയന്ത്രണവും നിമാണവും

 ശരീരത്തിനു പ്രയാസമില്ലെങ്കിൽ അനുവദനിയവും മരുന്ന് ഉപയോഗിച്ചോ മറ്റോ ആർത്തവം നിറുത്തിയാൽ അവളെ ശുദ്ധിയുള്ളവളായും ആർത്തവം ഉണ്ടാക്കിയൽ ആർത്തവമുള്ളവളായും ഗണിക്കും. എന്നാൽ ആരോഗ്യത്തിനു വല്ല വിധവും ഹാനികരമെങ്കിൽ നിർത്തലും ഉണ്ടാക്കാലും ഹറാ‍മാണ്.

ആർത്തവ സമയത്ത് നഷ്ടപ്പെട്ട നോമ്പുകൾ ഖളാ‌അ് വീട്ടൽ നിർബന്ധമാണ്. നിസ്കാരം ഖളാ‌അ് വീട്ടേണ്ടതില്ല. പക്ഷെ രക്തം അവസാ‍നിക്കുന്നത് ഏതെങ്കിലുമൊരു നിസ്കാര സമയത്താണെങ്കിൽ ആ നിസ്കാരത്തിന് ഒഴിവ് ബാധകമല്ല. അതെത്ര കുറഞ്ഞ സമയമാണെങ്കിലും

രക്‌തം മുറിഞ്ഞോ എന്നറിയാനായി

പരുത്തിയോ വെളുത്ത ശീലകഷ്ണമോ യോനിയിൽ വെച്ച് പരിശോധിക്കേണ്ടതാണ്. അവക്ക് നിറമാറ്റമില്ലെങ്കിൽ രക്‌തം നിന്നു എന്ന് ഉറപ്പിക്കാവുന്നതാണ്.

നിസ്കാര സമയത്തിൽ നിന്ന് തക്‌ബീറത്തുൽ ഇഹ്‌റാമിന് മാത്രം വേണ്ട സമയം ബാക്കിയുള്ളപ്പോഴാണ് രക്തം മുറിഞ്ഞതെങ്കിൽ ആ നിസ്കാരവും അതോടേ ജം‌അ് ആക്കാവുന്ന നിസ്കാരവും നിർബന്ധമാകും. അസറിന്റെ സമയത്ത് രക്തം നിലച്ചാൽ അസറിനു പുറമെ ളുഹറും ഇശാഇന്റെ സമയത്ത് നിന്നാൽ ഇശാഇന് പുറമെ മഗ്‌രിബും നിസ്കരിക്കൽ നിർബന്ധമാണെന്ന് സാരം. അശ്രദ്ധമാവുന്ന ഈ സംഗതി സ്ത്രീകൾ പ്രത്യേകം പഠിക്കേണ്ടതും പകർത്തേണ്ടതുമാണ്. ആർത്തവ കാലത്തെ നിസ്കാരം ഖളാ‌അ് വീട്ടൽ ഹറാമാണ്.

ത്തവകാരിക്ക് 

ഭക്ഷിക്കുമ്പോൾ ബിസ്മി ചൊല്ലുക, ബാങ്ക് കേൾക്കുമ്പോൾ മറുപടി വചനങ്ങൾ ചൊല്ലുക, നിത്യകൃത്യങ്ങൾക്കുള്ള മറ്റ് ദിക്‌റുകൾ ചൊല്ലുക, തിരു നബിصلى الله عليه وسلم യുടെ പേരിൽ സ്വലത്ത് ചൊല്ലുക, അല്ലാഹുവിനോട് ദുആ ചെയ്യുക എന്നിവ അനുവദനീയവും സുന്നത്തുമാണ്.

ത്തവ ദിവസങ്ങളി

അദ്ധ്വാനമുള്ള ജോലികൾ ചെയ്യുന്നതും, രാത്രി ഉറക്കമൊഴിക്കുന്നതും ,ശക്തിയായ എരുവ്, പുളി എന്നിവ ഉപയോഗിക്കുന്നതും ഗുണകരമല്ല.

ആർത്തവ കാലത്തോ രക്‌തം മുറിഞ്ഞ് കുളിക്കുന്നതിന്റെ മുമ്പോ ഭർത്താവുമായി സംയോഗത്തിലേർപ്പെടുന്നതിനാൽ സന്താനം ജനിക്കാനിടയുണ്ടായാൽ കുട്ടിക്ക് ഭ്രാന്തിനും,പാണ്ട് രോഗത്തിനും സാധ്യതയുണ്ടെന്ന് പണ്ഡിതാഭിപ്രായമുണ്ട്. ഇത്തരം നിഷിദ്ധ ബന്ധങ്ങൾ ഉപേക്ഷിക്കാത്തതാ‍ണ് ജനിക്കുന്ന കുട്ടികളിൽ പലവിധ ന്യൂനതകളും വൈകല്യങ്ങളും കാണാനുള്ള കാരണങ്ങളിൽ ഒന്ന്.

ഭിണികളുടെ ആത്തവം :

ബീജവും അണ്ഡവും സംയോജിച്ച് ഗർഭാശയത്തിൽ എത്തുന്നതിനാണ് ഗർഭധാരണം എന്ന് പറയുന്നത്. ഗർഭധാരണമുണ്ടായാൽ പിന്നെ ആർത്തവമുണ്ടാവൽ വളരെ അപൂർവ്വമാണ്. പക്ഷെ ശിശുവിന് ജീവൻ വരുന്നത് വരെ (4 മാസം വരെ ) യുള്ള രക്‌തം ഗർഭാശയഭിത്തിയിൽ കുട്ടിക്ക് /ഭ്രൂണത്തിന് മെത്തയായി നിലകൊള്ളും. അതിനു ശേഷമുള്ളത് കുട്ടിക്ക് ആഹാരമായി നൽകപ്പെടും. അല്ലാഹുവിന്റെ അത്യത്ഭുതമായ അനുഗ്രഹങ്ങളിൽ ഒന്നാണിത്. അല്ലാഹുവിന്റെ നമുക്ക് കൂട്ടമായി സ്മരിക്കാം.

سُبْحٰانَ اللهِ وَالْحَمْدُ ِللهِ وَلاٰ إِلهَ إِلاَّ اللهُ وَاللهُ أَكْبَرْ وَلاٰ حَوْلَ وَلاٰ قُوَّةَ إِلاَّ بِاللهِ الْعَلِيِّ الْعَظِيمْ

ഒരുപാട് പ്രയാസങ്ങ സഹിച്ച് നമ്മെ ഗഭം ചുമന്ന ,കഠിന വേദന സഹിച്ച് പ്രസവിച്ച് വാത്സല്യത്തോടെ വളത്തിയെടുത്ത പ്രിയപ്പെട്ട നമ്മുടെ ഉമ്മമാരെ എത്ര ആദരിച്ചാലും മതിയാകില്ല. അവക്ക് എത്ര ഗുണം ചെയ്താലും അപൂണ്ണമായിരിക്കും. അവരി പലരും മണ്മറഞ്ഞുപോയി. അവരെ അല്ലാഹു അനുഗ്രഹിക്കട്ടെ. അവരുടെ പാപങ്ങ പൊറുത്തുകൊടുത്ത് സ്ഥാനങ്ങദ്ധിപ്പിച്ചുകൊടുക്കട്ടെ. ജീവിച്ചിരിക്കുന്ന നമ്മുടെ ഉമ്മമാക്ക് അല്ലാഹു ആഫിയത്തോട്കൂടിയുള്ള ദീഘായുസ് നകട്ടെ.. ആമീ.

ഭിണിക്ക് ആത്തവമുണ്ടാവ

അപൂർവ്വമെങ്കിലും ഗർഭകാലത്ത് പുറപ്പെടുന്ന രക്‌തം ഗർഭഛിദ്രമല്ലെന്ന് ഉറപ്പാ‍യാൽ 24 മണിക്കൂർ കുറയാതിരിക്കുകയും 15 ദിവസത്തിൽ അധികരിക്കാതിരിക്കയും ചെയ്താൽ അത് ആർത്തവമായി കണക്കാക്കപ്പെടും.

പ്രസവ വേദനയോട്കൂടെയും ശിശു പുറം തള്ളപ്പെടുന്നതിനോട് കൂടെയും രണ്ട് കുട്ടികളെ പ്രസവിക്കുമ്പോൾ ഇടയ്ക്കുണ്ടാകുന്ന രക്‌തവും മുമ്പുള്ള ആർത്തവത്തിനോട് ചേർന്ന് വന്നാൽ ഇവയും ആർത്തവമായി പരിഗണിക്കും.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s