നഖം മുറിക്കുന്ന വിധം

കൈനഖം മുറിക്കേണ്ടത് വലതു കയ്യിന്റെ ചൂണ്ടുവിരല്‍ കൊണ്ട് തുടങ്ങി ക്രമപ്രകാരം ചെറുവിരല്‍ വരെയും പിന്നെ തള്ളവിരലും അനന്തരം ഇടതുകയ്യിന്റെ ചെറുവിരല്‍ മുതല്‍ അതിന്റെ തള്ള വിരല്‍ വരെയും എന്ന ക്രമത്തിലാണ്. കാല്‍നഖം മുറിക്കേണ്ടത് വലതു കാലിന്റെ ചെറുവിരല്‍ കൊണ്ട് തുടങ്ങി ഇടതുകാലിന്റെ ചെറുവിരല്‍ കൊണ്ട് അവസാനിപ്പിക്കുന്ന വിധത്തിലുമാണ്. (തുഹ്ഫ 2/476)

നഖം വെട്ടിയ ഭാഗം വേഗം കഴുകേണ്ടതാണ്. കഴുകുന്നതിന് മുമ്പ് അവിടം കൊണ്ട് ചൊറിഞ്ഞാല്‍ പാണ്ഡ് രോഗം പിടിപെടാന്‍ സാധ്യതയുണ്ട്. (തുഹ്ഫ 2/476) നഖം വെട്ടിയ ശേഷം വിരലുകളുടെ തലകള്‍ കഴുകല്‍ സുന്നത്താണ്. (ബാജൂരി 1/328)

വ്യാഴം, വെള്ളിയാഴ്ച പകല്‍, തിങ്കളാഴ്ച പകല്‍ എന്നീ ദിവസങ്ങളില്‍ നഖം വെട്ടല്‍ വളരെ നല്ലതാണ്. (തുഹ്ഫ 2/476, ജമല്‍ 2/47)

രാത്രി നഖം വെട്ടല്‍ കറാഹത്തില്ല. അതു അപലക്ഷണവും അല്ല. നഖം കുഴിച്ചുമൂടലാണ് സുന്നത്ത്. (നിഹായ 2/341)

വൂളൂ ഉള്ളവന്‍ നഖം മുറിച്ചാല്‍ വുളൂ പുതുക്കല്‍ സുന്നത്തുണ്ട്. (ബുഷ്‌റല്‍ കരീം 2/10) രണ്ടു കയ്യില്‍ ഒന്നിന്റെയോ രണ്ടു കാലില്‍ ഒന്നിന്റെയോ മാത്രം നഖം നീക്കല്‍ കറാഹത്താണ്. രണ്ട് കയ്യിന്റെയും നഖം മുറിക്കുക, കാലിലെ നഖം മുറിക്കാതിരിക്കുക, അല്ലെങ്കില്‍ രണ്ടു കാലിലെയും നഖം മുറിക്കുക, കയ്യിന്റെ നഖം മുറിക്കാതിരിക്കുക എന്ന രീതി കറാഹത്തില്ല. (തുഹ്ഫ : ശര്‍വാനി 2/475)

നഖം മുറിക്കുന്ന വിധം

 

ചുണ്ടിന്റെ ചുകപ്പ് വെളിവാകും വിധത്തില്‍ മീശ വെട്ടല്‍ സുന്നതാണ്. മീശ പൂര്‍ണമായി വടിച്ചുകളയല്‍  കറാഹത്താണ്. (തുഹ്ഫ 2/476) തലമുടി കളയല്‍ നിരുപാധികം സുന്നത്തില്ല. എന്നാല്‍ കളയാധിരിക്കല്‍ കൊണ്ട് ബുദ്ധിമുട്ടുണ്ടാവുകയോ മുടി പരിപാലിച്ചു നിര്‍ത്താന്‍ പ്രയാസകരമാവുകയോ ചെയ്താല്‍ കളയല്‍ സുന്നത്താണ്.

അതുപോലെ ഹജ്ജ്-ഉംറ, ഇസ്‌ലാം മതം സ്വീകരിക്കുക എന്നിവയുമായി ബന്ധപ്പെട്ടു തലമുടി കളയല്‍ സുന്നത്താണ്. പ്രസവിക്കപ്പെട്ട കുഞ്ഞിന്റെ മുടി കളയലും സുന്നത്താണ്. മുടി കളയാതിരിക്കല്‍ മോശമായി കണക്കാക്കപ്പെടുന്ന വേളയിലും കളയല്‍ സുന്നത്തുണ്ട്. (അലിയ്യുശബ്‌റാ മല്ലിസി (2/342 നോക്കുക.)

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s