പ്രിയ കൂട്ടുകാരെ…!

Hi Freinds

ആറ്  കാര്യങ്ങള്‍ 

നബി (സ) പറഞ്ഞു ” നിങ്ങൾ ആറു കാര്യങ്ങളിൽ എനിക്ക്‌ ഉറപ്പ്‌ തരണം. എന്നാൽ നിങ്ങൾക്ക്‌ സ്വർഗമുണ്ടെന്ന് ഞാനും ഉറപ്പ്‌ തരാം ‘

  1.  സംസാരിക്കുമ്പോൾ സത്യം പറയുക.

  2.  വാഗ്ദാനം ചെയ്താൽ നിറവേറ്റുക.

  3. നിങ്ങൾ വിശ്വസിക്കപ്പെട്ടാൽ ആ വിശ്വസ്തത പൂർണ്ണമായും പാലിക്കുക

  4.  ഗുഹ്യസ്ഥലങ്ങളെ നിങ്ങൾ സൂക്ഷിക്കുക

  5. കണ്ണുകളെ താഴ്ത്തുക

  6. കൈകളെ തടയുക”

വിവരണം : 

സത്യം പറയുക, വാഗ്ദാനം നിറവേറ്റുക, വിശ്വസ്തത പാലിക്കുക, വ്യഭിചാരവും മറ്റും ചെയ്യാതെ ഗുഹ്യസ്ഥലങ്ങളെ സൂക്ഷിക്കുക, വികാരമുണ്ടാക്കത്തക്കവിധം സ്തീകളെയും മറ്റും നോക്കാതിരിക്കുക, അക്രമം പ്രവർത്തിക്കാതിരിക്കുക എന്നീ ആറു സത്‌ഗുണങ്ങൾ ഉൾകൊണ്ട്‌ ജീവിക്കുന്നവർ ആരോ അവർക്ക്‌ സ്വർഗം വാഗ്ദത്തം ചെയ്യപ്പെട്ടിരിക്കുന്നു.

മാതാവിന്റെ മഹത്വം :

മാതാവിന്റെ കാല്‍കീഴിലാണ്‌ മക്കളുടെ സ്വര്‍ഗം ( ഇമാം അഹ്‌ മദ്‌ (റ) റിപ്പോര്‍ട്ട്‌ ചെയ്‌ ത ഹദീസ്‌ )

മക്കളുടെ കടമ : 

ആര്‌ തന്റെ മാതാപിതാക്കളെ ത്യപിതിപ്പെടുത്തിയോ, അവന്‍ അല്ലാഹുവിനെയും ത്യപ്‌തിപ്പെടുത്തി. ആര്‌ തന്റെ മാതാപിതാക്കളെ വെറുപ്പിച്ചുവോ, അവന്‍ തന്റെ അല്ലാഹുവിനെയും വെറുപ്പിച്ചു. 

മാതാപിതാക്കള്‍ക്ക്‌ നന്മ ചെയ്‌തവാനാരോ അവന്ന് സുഖ സന്തോഷമുണ്ട്‌. അവന്റെ ആയുസ്സ്‌ അല്ലാഹു ദീര്‍ഘിപ്പിക്കുകയും ചെയ്യും. ( ബുഖാരി (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ ) 

മാതാവിനെ ശുശ്രൂഷിച്ച്‌ അവരുടെ ത്യപ്‌തി സമ്പാദിക്കണം അത്‌ മക്കളുടെ കടമയാണ്‌. വിശ്വാസിയെ സംബന്ധിച്ച്‌ അവന്റെ / അവളുടെ പരമമായ ലക്ഷ്യം ലോക രക്ഷിതാവിന്റെ ത്യപ്തിയും പരലോക വിജയവും ആണ്‌ എന്നതിനാല്‍ ആ പരലോക വിജയത്തിനു മാതാക്കളുടെ പൊരുത്തം കൂടിയേ തീരു എന്ന് നബി(സ) അരുളുന്നു. മാതാക്കളുടെ പൊരുത്തം നേടാതെ അവരുടെ ത്യപ്‌ തി സമ്പാദിക്കാതെ യഥര്‍ത്ഥ ജീവിത വിജയം അസാധ്യമാണെന്ന് ഈ തിരുവചനം നമ്മെ പഠിപ്പിക്കുന്നു. മതാപിതാക്കളുടെ ത്യപ്തി അല്ലാഹുവിനെയും ത്യപ്‌തിപ്പെടുത്തും. അത്‌ പ്രകാരം അവരുടെ വെറുപ്പിനു പാത്രമാകുന്ന മക്കള്‍ അല്ലാഹുവിന്റെ വെറുപ്പും സമ്പാദിയ്ക്കും. 

നമ്മെ ചെറുപ്പം മുതല്‍ സംരക്ഷിച്ച്‌ വളര്‍ത്തി വിദ്യഭ്യാസം നല്‍കി വലുതാക്കിയ മാതാപിതാക്കള്‍ മുഖേന നമുക്ക്‌ സര്‍വ്വ ഐശ്വര്യങ്ങളും വന്ന് ചേരുന്നു. തിരിച്ച്‌ അവര്‍ക്ക്‌ നന്മ ചെയ്യുകയും അവരെ സംരക്ഷിക്കുകയും ചെയ്യല്‍ മക്കളുടെ കര്‍ത്തവ്യമാണ്‌` കര്‍ത്തവ്യം മറക്കുന്നവരെ അല്ലാഹു ശിക്ഷിക്കുകയും, യഥാവിധി കര്‍ത്തവ്യ നിര്‍വഹണം നടത്തുന്നവര്‍ക്ക്‌ അല്ലാഹു അനുഗ്രഹങ്ങള്‍ ചൊരിയുകയും ചെയ്യും. മതാ പിതാക്കള്‍ മക്കളോട്‌ നിര്‍ വഹിക്കേണ്ട ചുമതലകളും നബി (സ) സവിസ്‌തരം വിവരിച്ചിട്ടുണ്ട്‌. അങ്ങിനെ തങ്ങളിലര്‍പ്പിച്ച കര്‍ത്തവ്യങ്ങള്‍ നിര്‍വഹിച്ച മാതാപിതാക്കള്‍ക്ക്‌ മാത്രമേ മക്കളില്‍ നിന്ന് തിരിച്ച്‌ കര്‍ത്തവ്യ നിര്‍വഹണത്തെ കുറിച്ച്‌ ആഗ്രഹിക്കാന്‍ അവകാശമുള്ളൂ.. എന്ന് കരുതി നാം നമ്മുടെ മാതാ പിതാക്കളില്‍ നിന്ന് വല്ല വന്ന വീഴ്ചകളില്‍ അവരെ അവഗണിക്കാന്‍ പാടില്ല. അവര്‍ക്ക്‌ നല്ലതിനു വേണ്ടിപ്രവര്‍ത്തിക്കേണ്ടതും പ്രാര്‍ത്ഥിക്കേണ്ടതും നമ്മുടെ കടമയാണ്‌. അത്‌ നാം നിറവേറ്റുക തന്നെ വേണം

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s