പ്രമേഹം, കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ …!

പ്രമേഹം, കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍…!

പ്രമേഹം

രക്തത്തിലെ ഗ്ളൂക്കോസും ഇന്സുഗലിനും തമ്മിലുള്ള അനുപാതം തെറ്റുമ്പോഴുണ്ടാകുന്ന രോഗാവസ്ഥയാണ് പ്രമേഹം. അതായത്, ഇന്സുനലിന്‍ ഹോര്മോമണിന്റെ കുറവുമൂലമോ ഇന്സുരലിന്റെ പ്രവര്ത്ത ന മാന്ദ്യം മൂലമോ രക്തത്തില്‍ ഗ്ളൂക്കോസിന്റെ അളവ് വര്ദ്ധിെക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന പലവിധ രോഗലക്ഷണങ്ങളുടെ ഒരു സമുച്ചയമാണ് പ്രമേഹം എന്നു പറയാം.

നമ്മുടെ ശരീരത്തിനാവശ്യമായ ഊര്ജ്ജം ലഭിക്കുന്നത്  ആഹാരത്തില്‍ നിന്നാണല്ലോ. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ളൂക്കോസായി മാറി രക്തത്തില്‍ കലരുന്നു. ഈ ഗ്ളൂക്കോസിനെ ശരീരത്തില്‍ നടക്കേണ്ട രാസപ്രവര്ത്തഭനങ്ങള്ക്കാ യി വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കാന്‍ ഇന്സു ലിന്‍ എന്ന ഹോര്മോാണിന്റെ സഹായം ആവശ്യമാണ്. പാന്ക്രി യാസ് ഗ്രന്ഥിയാണ് ഈ ഹോര്മോ്ണ്‍ ഉല്പാദിപ്പിക്കുന്നത്. ഇന്സുമലിന്റെ അളവിലോ ഗുണത്തിലോ കുറവു സംഭവിച്ചാല്‍ ശരീരകലകളിലേക്കുള്ള ഗ്ളൂക്കോസിന്റെ ആഗിരണം കുറയും. ഇത് രക്തത്തിലെ ഗ്രൂക്കോസിന്റെ നില വ്യത്യാസപ്പെടാന്‍ കാരണമാകും. അതോടെ മൂത്രത്തില്‍ ഗ്ളൂക്കോസിന്റെ സാന്നിധ്യം കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം. രക്തത്തിലെ ഗ്ളൂക്കോസിന്റെ അഥവാ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുകയോ താഴുകയോ ചെയ്താല്‍ അപകടം സംഭവിക്കുന്നു

പ്രമേഹം നിയന്ത്രിക്കാന്‍ ആയുര്‍വേദം :

 • പ്രമേഹരോഗത്തെ നിയന്ത്രിക്കാന്‍ ആയുര്‍വേദത്തിലൂടെ ഫലപ്രദമായി സാധിക്കും. ശരിയായ ഔഷധപ്രയോഗത്തോടൊപ്പം പഥ്യാഹാരവും വ്യായാമവും എണ്ണതേച്ചുകുളി തുടങ്ങിയവയും ശീലിക്കണം. മധുരം, പുള്, എരിവ്, പകലുറക്കം അലസത എന്നിവ ഉപേക്ഷിക്കുകയും വേണം.
 • പ്രമേഹചികിത്സയില്‍ പ്രഥമവും പ്രധാനവുമായ ഭാഗം ആഹാരക്രമീകരണമാണ്. എന്നാല്‍ ആഹാരത്തെ ഒഴിവാക്കുകയുമരുത്. ഗോതമ്പ്, റാഗി, യവം, പയറുവര്‍ഗങ്ങള്‍, പാവയ്ക്ക, കോവയ്ക്ക, വെണ്ടക്ക, വാഴക്കൂമ്പ്, വാഴപ്പിണ്ടി, ഇലക്കറികള്‍, ചെറു മത്സ്യങ്ങള്‍ ഇവയൊക്കെ മാറിമാറി ഭക്ഷണത്തിലുള്‍പ്പെടുത്താം.
 • ശീതളപാനീയങ്ങളും മറ്റും നിത്യോപയോഗത്തിന് നല്ലതല്ല. മോര്, നാരങ്ങാനീര്, കരിങ്ങാലിയോ വേങ്ങയോ വെന്തവെള്ളം ഇവയൊക്കെ ദാഹശമനത്തിന് ഉപയോഗിക്കാം. കഞ്ഞി, ചോറ്, ഇവ പാകം ചെയ്യുമ്പോള്‍ ചെറൂള, കറുക എന്നിവ ചതച്ച് കിഴികെട്ടിയിടുന്നത് ആഹാരത്തെത്തന്നെ ഔഷധമാക്കി മാറ്റുന്നു. പ്രമേഹരോഗികള്‍ ആഹാരത്തില്‍ കൊഴുപ്പിന്റെ അളവ് വര്‍ധിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
 • ചിട്ടയായ വ്യായാമം പ്രമേഹരോഗനിയന്ത്രണത്തോടൊപ്പം രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും അമിതവണ്ണവും കുറക്കുകയും മാനസിക പിരിമുറുക്കങ്ങള്‍ അകറ്റുകയും ചെയ്യും.
 • നാല്പാമരാദികേരം, ഏലാദികേരം, ധന്വന്തരം കുഴമ്പ്, പിണ്ഡതൈലം ഇവയില്‍ ഏതെങ്കിലും ദേഹത്ത് തേച്ചുകുളിക്കുന്നത് നാഡികളെയും പാദങ്ങളെയും ത്വക്കിനെയും കണ്ണുകളെയും ഒരുപോലെ സംരക്ഷിക്കും. പ്രമേഹരോഗി ഔഷധോപയോഗത്തോടൊപ്പം ഉലുവ പൊടിച്ചോ വെള്ളത്തിലിട്ടുവെച്ചോ ഉപയോഗിക്കുന്നത് ഉത്തമമാണ്. ഭക്ഷണത്തില്‍ മഞ്ഞളിന്റെ ഉപയോഗം വര്‍ധിപ്പിക്കാനും ശ്രദ്ധിക്കണം.
 • 15 മില്ലി നെല്ലിക്കാനീരില്‍ അരടീസ്പൂണ്‍ മഞ്ഞള്‍പൊടി ചേര്‍ത്ത് രാവിലെ വെറുംവയറ്റില്‍ സേവിക്കാം. വാഴപ്പിണ്ടിനീരില്‍ മഞ്ഞള്‍പൊടി ചേര്‍ത്ത് ഉപയോഗിക്കുന്നതും കടുക്കാത്തൊണ്ട്, കുമ്പിള്‍വേര്, മുത്തങ്ങ, പാച്ചോറ്റിത്തൊലി ഇവ സമം കഷായംവെച്ചു കുടിക്കുന്നതും പ്രമേഹരോഗികള്‍ക്ക് ഗുണപ്രദമാണ്. നിശാകതകാദി കഷായം പതിവായി സേവിച്ചാല്‍ പ്രമേഹം നിയന്ത്രണവിധേയമാകും.

പ്രമേഹരോഗികളുടെ ആഹാരക്രമം :

 • പഴങ്ങള്‍ ദിവസം ഒന്നോ രണ്ടോ മാത്രം കഴിക്കുക, പച്ചക്കറികളും ഇലവര്‍ഗങ്ങളും എല്ലാ ഭക്ഷണത്തിനൊപ്പവും ഉള്‍പ്പെടുത്തുക.

 • തൊലികളഞ്ഞ കോഴിയിറച്ചി കഴിക്കാം. മാട്ടിറച്ചി പരമാവധി ഒഴിവാക്കണം. പൊറോട്ട, ബേക്കറി ഉല്‍പന്നങ്ങള്‍  ലഘുപാനീയങ്ങള്‍ ഒഴിവാക്കുക.

 • ഉപ്പിന്റെ ഉപയോഗം കുറക്കുക. ഉപ്പിനു പകരം ഇന്തുപ്പ് ശീലിക്കുക,  തവിടോടുകൂടിയ ധാന്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

 • പാലിന്റെ അളവ് നിയന്ത്രിക്കുക. കാപ്പിയും ചായയും അമിതമായി കഴിക്കരുത് ദിവസവും 8 മുതല്‍ 12 വരെ ഗ്ലാസ്സ് വെള്ളം കുടിക്കുക.

 • പരിപ്പ്, പയര്‍ വര്‍ഗങ്ങള്‍  അടങ്ങിയ ഭക്ഷണങ്ങള്‍ ശീലിക്കുക   ഇവ ശരീരത്തിന് ആവശ്യമുള്ള എല്ലാ പോഷകങ്ങളും നല്‍കുകയും ചെയ്യും. പാവയ്ക്ക, ഉലുവയില പോലുള്ള കയ്പുള്ള പച്ചക്കറികള്‍ പ്രമേഹനിയന്ത്രണത്തിന് വളരെ സഹായകമാണ്. ഇവ രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.

 • തൈര് പ്രമേഹരോഗികള്‍ക്കു പറ്റിയ മറ്റൊരു ഭക്ഷണമാണ്. കൊഴുപ്പു കുറഞ്ഞ തൈര് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇത് ശരീരത്തിന് ആവശ്യമുള്ള കാല്‍സ്യം ലഭ്യമാക്കും. മാത്രമല്ല, വയറിനും നല്ലതു തന്നെയാണ്.

 • ഇലക്കറികള്‍, നാരുകലര്ന്ന പഴങ്ങള്, പച്ചക്കറികള്  , പാവയ്ക്ക, മുരിങ്ങയ്ക്ക, വാഴച്ചുണ്ട്, വാഴപ്പിണ്ടി തവിടു കളയാത്ത ധാന്യങ്ങള്‍ തുടങ്ങിയവ കൂടുതല്‍ ഉപയോഗിക്കുക.

 • നാരങ്ങ വര്‍ഗത്തില്‍ പെട്ട പഴവര്‍ഗങ്ങള്‍ പ്രമേഹരോഗികള്‍ കഴിയ്ക്കണം. ഇതിലെ വൈറ്റമിന്‍ സി പ്രമേഹം കാരണമുണ്ടാകുന്ന ക്ഷീണം തടയാന്‍ സഹായിക്കും.

പ്രമേഹരോഗികള്‍  അറിഞ്ഞിരിക്കാന്‍ 

 • പ്രമേഹം സാവധാനം കണ്ണ്, ഹൃദയം തുടങ്ങിയ മറ്റവയവങ്ങളിലേക്കും ബാധിക്കുന്ന ഒന്നാണ്. ഇതുകൊണ്ടുതന്നെ പ്രമേഹരോഗികള്‍ വര്‍ഷത്തില്‍ ഒരിക്കലോ ആറു മാസത്തില്‍ ഒരിക്കലോ മെഡിക്കല്‍ ചെക്കപ്പ് നടത്തുന്നത് നന്നായിരിക്കും. 

 • മധുരം ഒഴിവാക്കുക. എണ്ണയും തേങ്ങയും നിയന്ത്രിക്കുക. വറുത്തതും പൊരിച്ചതും കഴിവതും ഒഴിവാക്കുക. കൃത്യസമയങ്ങളില്‍ ആഹാരം കഴിക്കുക. 

 • അര ടീസ്പൂണ്‍ കരിഞ്ചീരികയെണ്ണ കട്ടന്‍ ചായയില്‍ ചേര്‍ത്ത് രണ്ട് നേരം കഴിക്കുക, കൊഴുപ്പുള്ള ഭക്ഷ്യ പദാര്‍ത്ഥങ്ങളും ഉപേക്ഷിക്കുക, കരിഞ്ചീരിക ചികിത്സയോടൊപ്പം ‘ഡയാബിനില്‍’ ചൂര്‍ണ്ണവുമുപയോഗിക്കുക. 

 • ഡയബെറ്റിസ് കാഴ്ചയെ ബാധിക്കും. ഇതിനെ തടയാന്‍ മത്സ്യം കഴിയ്ക്കുന്നത് നല്ലതാണ്. ഇതിലെ ഒമേഗ ത്രീ ഫാറ്റി ആസിഡാണ് ഈ ഗുണം നല്‍കുന്നത്. 

 • പ്രമേഹരോഗികള്‍ ഭക്ഷണത്തില്‍ നിന്നും കാര്‍ബോഹൈഡ്രേറ്റുകളുടെ അളവ് കഴിവതും കുറയ്ക്കണം. അരി, ഉരുളക്കിഴങ്ങ് എന്നിവ കുറയ്ക്കുക. ബ്രൗണ്‍ റൈസ്, ഗോതമ്പ് തുടങ്ങിയവ കൂടുതല്‍ ഉപയോഗിക്കുക. 

 • പ്രമേഹം നിയന്ത്രണവിധേയമാകാനും ഹൃദയ സംരക്ഷണത്തിനും വ്യായാമം പ്രയോജനം ചെയ്യും. വേഗത്തില്‍ നടക്കുക, നീന്തുക, സൈക്കിള്‍ സവാരി മുതലായ വ്യായാമമുറകളാണ്.

കൊളസ്ട്രോള്‍

കരള്‍ ഉല്‍പാദിപ്പിക്കുന്ന മെഴുകുപോലുള്ള ഒരു പദാര്‍ത്ഥമാണ് കൊളസ്ട്രോള്‍. ഇത് പല ഭക്ഷണപദാര്‍ത്ഥങ്ങളിലും അടങ്ങിയിരിക്കുന്നു. ശരീരത്തില്‍ വിറ്റാമിന് ഡിയുടെയും ചില ഹോര്‍മോണുകളുടെയും ഉല്‍പാദനത്തിന് കൊളസ്ട്രോള്‍ ആവശ്യമാണ്. കൂടാതെ കോശഭിത്തിയുടെ നിര്‍മ്മാണത്തിനും കൊഴുപ്പിന്‍റെ ദഹനത്തിന് സഹായിക്കുന്ന പിത്തരസത്തിന്‍റെ ഉല്പാദനത്തിനും കൊളസ്ട്രോള്‍ ആവശ്യമാണ്. വാസ്തവത്തില്‍ ശരീരത്തിനാവശ്യമുള്ള കൊളസ്ട്രോള്‍ ശരീരത്തില്‍ തന്നെ ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്. എന്നാലും പല ഭക്ഷണപദാര്‍ത്ഥങ്ങളിലും കൊളസ്ട്രോള്‍ അടങ്ങിയിട്ടുള്ളതിനാല്‍ അത് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ കഴിയില്ല. ശരീരത്തില്‍ കൊളസ്ട്രോളിന്‍റെ അളവ് അമിതമായി കൂടുന്നത് ഹൃദ്രോഗം പോലുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു.

ഭക്ഷണനിയന്ത്രണം,വ്യായാമം, ടെന്‍ഷനില്ലാത്ത മനസ്സ്  ഇവ മൂന്നും ഉണ്ടെങ്കില്‍ പ്രമേഹവും കൊളസ്ട്രോളും  എളുപ്പത്തില്‍  നിയന്ത്രിക്കാന്‍ കഴിയും.

കൊളസ്‌ട്രോള്‍ രോഗികളുടെ ആഹാരക്രമം :

 • നെല്ലിക്ക, ചുക്ക്, കുരുമുളക്, ജീരകം, ഉലുവ, വെളുത്തുള്ളി എന്നിവ സമം അളവിലെടുത്ത് അരച്ച് സൂക്ഷിക്കുക. ദിവസവും ഒരു ടീസ്പൂണ്‍ വീതം ഇത് കഴിക്കുന്നത് പ്രമേഹത്തിനും കൊളസ്‌ട്രോള്‍ പ്രശ്‌നത്തിനും നല്ലതാണ്.
 • ചീര, മത്സ്യം എന്നിവ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇവ രണ്ടിനും കൊളസ്‌ട്രോള്‍ തടയാനുള്ള കഴിവുണ്ട്. മീനിലെ ഒമേഗ ത്രീ ഫാറ്റി ആസിഡാണ് ഈ ഗുണം ചെയ്യുന്നത്. മത്തി, അയില തുടങ്ങിയ മത്സ്യങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. സോയാബീന്‍സ്, ഫഌക്‌സ് സീഡ്, വാള്‍നട്ട് എന്നിവയിലും ഒമേഗ ത്രീ ഫാറ്റി ആസിഡുകളുണ്ട്. ചീരയിലെ ഫ്‌ളേവനോയ്ഡുകള്‍ ഹൃദയാരോഗ്യത്തിനും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും സഹായിക്കും.
 • കട്ടന്‍ചായ പഞ്ചസാര കൂടാതെ കഴിക്കുന്നത് കൊളസ്‌ട്രോള്‍ പ്രശ്‌നമുള്ളവരില്‍ രോഗാവസ്ഥ കുറയ്ക്കാന്‍ സഹായിക്കും. ഇഞ്ചിയും ചെറുനാരങ്ങനീരും അല്പം പനംചക്കരയും സ്വാദിന് ചേര്‍ക്കാം.
 • സ്ഥിരമായി ഗ്രീന്‍ ടീ കുടിച്ചാല്‍ ചീത്ത കൊളസ്‌ട്രോളിന്റെ അളവ്‌ ഗണ്യമായി കുറയുമെന്ന്‌ പഠനറിപ്പോര്‍ട്ട്‌ , ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന കാറ്റെച്ചിന്‍സ്‌ എന്ന ആന്റി ഓക്‌സിഡന്റ്‌ ഘടകമാണ്‌ ചീത്ത കൊളസ്‌ട്രോളിന്റെ അളവ്‌ കുറയ്‌ക്കാന്‍ സഹായിക്കുന്നത്‌…..
 • ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഒരു പഴമാണ് ഈന്തപ്പഴം.രക്തത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
 • കൊളസ്‌ട്രോള്‍ പ്രതിരോധത്തില്‍ മോരിന് വലിയ പ്രാധാന്യമുണ്ട്. കൊളസ്‌ട്രോള്‍ വര്‍ധിക്കാന്‍ വഴിയൊരുക്കുന്ന ബൈല്‍ ആസിഡുകളുടെ പ്രവര്‍ത്തനം തടഞ്ഞ് അവയെ പുറന്തള്ളാന്‍ മോര് സഹായകമാണ്. ധാരാളം ഉലുവയും കറിവേപ്പിലയും ചേര്‍ത്ത് മോരുകാച്ചി ധാരാളമായി കഴിക്കുന്നതും കൊളസ്‌ട്രോള്‍ നിയന്ത്രണത്തിനും പ്രതിരോധത്തിനും സഹായകമാണ്.
 • സോയാബീന്‍ പതിവായി കഴിക്കുന്നത് കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ ഉത്തമമാണ്. കറിവേപ്പില, മല്ലിയില, അധികം പഴുക്കാത്ത പേരക്ക, വെളുത്തുള്ളി, എന്നിവ ദിവസേന കഴിക്കുക. കാബേജ്, കാരറ്റ്, ബീന്‍സ്, പയര്‍ തുടങ്ങിയ പച്ചക്കറികള്‍ ശീലിക്കുക. തൊലിയോടെ പുഴുങ്ങിയ ഉരുളക്കിഴങ്ങ് കഴിക്കുന്നത് കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ ഉത്തമമാണ്.
 • കശുവണ്ടി, ബദാം, തവിട് അടങ്ങിയ ധാന്യം, ഓട്സ്, ബാര്‍ലി എന്നിവയും പതിവായി കഴിക്കുക. മധുര പലഹാരങ്ങള്‍, ചായ, കാപ്പി, മാസാഹാരം, കോള എന്നിവ കഴിക്കുന്നത് ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുക. എണ്ണയില്‍ വറുത്ത ആഹാരങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക. കേക്ക്, പേസ്ട്രി, ന്യൂഡില്‍സ്, ചോക്ലേറ്റ്, ഐസ്ക്രീം എന്നിവയും ഒഴിവാക്കുന്നത് നന്ന്.
 • ജീവകങ്ങള്‍, ധാതുക്കള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ഉണക്കമുന്തിരിയില്‍ ധാരാളമുണ്ട്. ബി കോംപ്ലക്‌സ് വിറ്റാമിനുകളും ഇതിലുണ്ട്. രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, മലബന്ധം, ശരീരഭാരം എന്നിവ കുറയ്ക്കാന്‍ ഉണക്കമുന്തിരി നല്ലതാണ്.
 • കറിവേപ്പിലയരച്ച് ചെറുതായി ഉരുട്ടി കാലത്ത് ചൂട് വെള്ളത്തില്‍ കഴിക്കുകയാണങ്കില്‍ കൊളസ്‌ട്രോള്‍ കാരണം ഉണ്ടാകുന്ന അസുഖങ്ങള്‍ക്ക് ശമനം കിട്ടും.

കൊളസ്‌ട്രോള്‍ രോഗികള്‍ അറിഞ്ഞിരിക്കാന്‍ :

 • മദ്യപാനം, പുകവലി എന്നിവയുള്ളവര്‍ അവ നിശ്ശേഷം ഉപേക്ഷിക്കുക. 

 • ഭക്ഷണനിയന്ത്രണം,വ്യായാമം, ടെന്‍ഷനില്ലാത്ത മനസ്സ് ഇവ മൂന്നും നിലനിര്‍ത്തിയാല്‍ കൊളസ്ട്രോളും എളുപ്പത്തില്‍ നിയന്ത്രിക്കാന്‍ കഴിയും. 

 • പകല്‍ ഉറങ്ങാതെയിരിക്കുകയും രാത്രി അധികസമയം ഉറങ്ങാതെ രാവിലെ കൃത്യ സമയത്ത് എഴുന്നേല്‍ക്കുകയും ചെയ്യുക. 

 • ഉപ്പിന്‍റെ ഉപയോഗം പരമാവധി കുറയ്ക്കുക. കൂടാതെ സാധാരണ ഉപ്പിനു പകരം ഇന്തുപ്പ് ശീലിച്ചാല്‍ കൊളസ്ട്രോള്‍ ഒരു പരിധി വരെ നിയന്ത്രിക്കാന്‍ സാധിക്കും. 

 • എണ്ണയുടെ അമിത ഉപയോഗം പ്രമേഹവും കൊളസ്‌ട്രോളും വരുത്താന്‍ കാരണമാകും. പകരം ഒലീവ് ഓയില്‍ ഉപയോഗിക്കുന്നത് ഇതിനൊരു പരിഹാരമാണ്. 

 • നാരുകൂടിയ ഭക്ഷണം കഴിക്കുക. പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും കൂടുതലായി ഉപയോഗിക്കുക. ഇറച്ചി കഴിയുന്നതും ഒഴിവാക്കുക. മീന്‍ പൊരിച്ചതിനു പകരം കറിവെച്ച് കഴിക്കുക. മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കണം. പൂരിതകൊഴുപ്പുകള്‍ അടങ്ങിയ എണ്ണ ഉപയോഗിക്കരുത്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s