റബീഉല്‍ ആഖിര്‍ മാസം ആഗതമാകുമ്പോള്‍ …!



മുത്ത്‌ മുഹമ്മദ്‌ മുസ്തഫ (സ) തങ്ങളുടെ ജന്മദിനം കൊണ്ടനുഗ്രഹീതമായ പുണ്യ റബീഉല്‍ അവ്വല്‍ മാസം നമ്മോടു വിടപറയുകയായി, റബീഉല്‍ ആഖിര്‍ മാസം നമ്മളിലേക്ക് വന്നെത്തുകയായി. റബീഉല്‍ ആഖിര്‍ മാസം ആഗതമാകുന്നതോടെ വിശ്വാസികളുടെ മാനസങ്ങളില്‍ ആദ്യം ഓടിയെത്തുന്നത് ഖുതുബുല്‍ അഖ്ത്വാബ് ഗൌസുല്‍ അഅ്ളം ശൈഖ് മുഹ്യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനീ (ഖു:സി) തങ്ങളുടെ സ്മരണയാണ്‌.

മഖാം ശൈഖ്‌  മുഹ്‌യുദ്ധീന്‍ അബ്‌ദുല്‍ ഖാദിര്‍ ജീലാനി

മഖാം ശൈഖ്‌ മുഹ്‌യുദ്ധീന്‍ അബ്‌ദുല്‍ ഖാദിര്‍ ജീലാനി

ഇരുളടഞ്ഞ ലോകത്തിന് ആത്മികതയുടെ മഹദ്കിരീടം ചാര്ത്തിയ വഴികാട്ടി. അസംഖ്യം പേര്ക്ക് ഇസ്ലാമിന്റെ ശീതളതീരം കനിഞ്ഞേകിയ പുണ്യവാന്‍, ഇസ്ലാമിക വിജ്ഞാനീയങ്ങളുടെ പ്രസരണത്തില്‍ ശ്രദ്ധ ചെലുത്തിയ പണ്ഡിതകേസരി, നൂറ്റാണ്ടുകള്ക്ക് പുനര്ജീവന്‍ നല്കിയ ഖുതുബുസ്സമാന്‍ ശൈഖ്‌ മുഹ്‌യുദ്ധീന്‍ അബ്‌ദുല്‍ ഖാദിര്‍ ജീലാനി തങ്ങള്‍ വിടപറഞ്ഞ ദിനം വിശ്വാസികള്‍ ജീലാനി ദിനമായി ആചരിക്കുന്നു, പ്രമുഖ സൂഫിവര്യരായ ഖാജാ നിസാമുദ്ദീന്‍ ഔലിയ, ജ്ഞാന പ്രപഞ്ചത്തിലെ ചക്രവര്ത്തി റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത്‌ അഹമ്മദ്‌ മുസ്ലിയാർ, ആബാലവൃദ്ധം ജനഹൃദയങ്ങളില്‍ നിത്യാദരണീയത നിലനിര്ത്തിയ മഹാ പണ്‌ഡിതവര്യനായ ശംസുല്‍ ഉലമ ഇ.കെ.അബൂബക്കര്‍ മുസ്‌ലിയാര്‍, ശൈഖുല്‍ ഹദീസ് നെല്ലിക്കുത്ത്‌ എം.കെ.ഇസ്മാഈൽ മുസ്ലിയാർ, താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി, നൂറുൽ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ഇ.കെ മുഹമ്മദ് ദാരിമി അല്‍ ഖാദിരി തുടങ്ങിയ മഹാന്മാര്‍ വിടവാങ്ങലിന് സാക്ഷ്യം വഹിച്ച മാസം കൂടിയാണ്.

333 scholers

മര്‍ഹൂം : കണ്ണിയത്ത്‌ അഹമ്മദ്‌ മുസ്ലിയാർ, ശംസുല്‍ ഉലമ ഇ. കെ അബൂബക്കര്‍ മുസ്‌ലിയാര്‍, ശൈഖുല്‍ ഹദീസ് നെല്ലിക്കുത്ത്‌ എം കെ ഇസ്മാഈൽ മുസ്ലിയാർ.

റബീഉല്‍ ആഖിര്‍ 2-ന്‌ കണ്ണിയത്ത്‌ ഉസ്‌താദും 4-ന്‌ ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്‌ല്യാരും 11-ന്‌ മുഹ്‌യിദ്ധീന്‍ ശൈഖും, 29-ന്‌ നെല്ലിക്കുത്ത്‌ ഇസ്മാഈൽ മുസ്ലിയാരും ഇഹലോക വാസം വെടിഞ്ഞു

ശൈഖ് മുഹ്യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി

റബീഉല്‍ ആഖിര്‍ 11 ഖുതുബുല്‍ അഖ്ത്വാബ് ഗൌസുല്‍ അഅ്ളം ശൈഖ് മുഹ്യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനീ (ഖു:സി) തങ്ങളുടെ വഫാത്തായദിനം മുസ്ലിംലോകം  ജീലാനി ദിനമായി  ആചരിക്കുകയാണ്. പ്രവാചകര്‍ (സ്വ)ക്കും സ്വഹാബത്തിനും ഉത്തമ നൂറ്റാണ്ടില്‍ തന്നെ ജീവിച്ച നാലു മദ്ഹബിന്റെ ഇമാമുകള്ക്കും ശേഷം ഇസ്ലാമികലോകം കണ്ട മഹോന്നതനായ വ്യക്തിയെന്ന നിലക്ക് ശൈഖ് ജീലാനി(റ)യെ നാം ആദരിക്കുന്നു.   പക്ഷേ, ഈ ആദരവ് വിവിധ രൂപങ്ങളില്‍ ദൂര്‍വ്യഖ്യാനിക്കപ്പെട്ടിരിക്കുകയാണ്. മതപരമായ, വിശ്വാസപരമായ ഒരു ബാധ്യതയെന്നോണം മുസ്ലിംലോകം ഒന്നടങ്കം ഔലിയാഇനെ അര്‍ഹമായ ആദരവുകളോടെ വീക്ഷിക്കുമ്പോള്‍ ആദരവിന് ആരാധനയെന്ന വിവക്ഷ നല്‍കി ശിര്‍ക്കിന്റെ ലേബലൊട്ടിക്കുന്നു ചിലര്.  അതേസമയം, ഔലിയാഇനോടുള്ള സ്നേഹാദരവ് എന്ന പേരില്‍ കര്‍മ്മങ്ങളിലൊതുങ്ങുന്ന ചടങ്ങുകള്‍ മാത്രം നിര്‍വ്വഹിക്കുകയും ഔലിയാഇന്റെ പാതയോട് പൂര്‍ണ്ണമായിതന്നെ വിമുഖത കാട്ടുകയും ചെയ്യുന്നവരുണ്ടണ്ട്.

ഞാനുമായി ആര് ഒരു ചാണ്‍ അടുക്കുന്നുവോ, അവരുമായി ഞാന്‍ ഒരുമുഴം അടുക്കുമെന്നും, അവന്റെ കൈയും കാലും കണ്ണും ഞാന്‍ ആയിത്തീരുമെന്നും(അവക്കെല്ലാം   പ്രത്യേക കഴിവുകള്‍ അല്ലാഹു നല്‍കുമെന്ന്) ഖുദ്സിയ്യായ ഹദീസിലൂടെ ലോകനാഥന്‍ വാഗ്ദത്തം ചെയതിട്ടുണ്ടണ്ട്. ഈ വാഗ്ദാനത്തിന്റെ പ്രവൃത്തിരൂപമത്രെ ഔലിയാഇന്റെ കറാമത്ത്. പ്രവാചകരുടെ അമാനുഷീകതകള്‍പോലെ ഒലിയാഇന്റെ അസാധാരണത്വങ്ങളും പിരിധികളില്ലാതെ സംഭവിച്ചുകൊണ്ടണ്ടിരുന്നതിന് ചരിത്രം സാക്ഷിയാണ്. അനുഭവങ്ങളും ഒട്ടേറെ

തൊണ്ണൂറ്റി ഒന്നാം വയസ്സില്‍ ഹിജ്‌റാബ്ദം 561 റബീഉല്‍ ആഖിര്‍ 11ന് രാത്രി ശൈഖു ജീലാനി(റ) മരണപ്പെട്ടു. രാത്രിതന്നെ മറമാടപ്പെടുകയും ചെയ്തു. മരണരോഗം ഉണ്ടായി ഒരുദിവസമേ കിടപ്പായിട്ടുള്ളൂ. അതിനു മുമ്പ് കാര്യമായ രോഗങ്ങളൊന്നും ബാധിച്ചിരുന്നില്ല. ശൈഖുജീലാനി(റ)യുടെ മേല്നോാട്ടത്തില്‍ നടന്നിരുന്ന സ്ഥാപനത്തിന്റെ ചാരത്തുതന്നെയാണ് മഖ്ബറ.

ത്വരീഖത്തുകളില്‍ ഏറ്റവും പ്രചാരപ്പെട്ട ഖാദിരീ ത്വരീഖത്തിന്റെ മശാഇഖുമാര്‍ പ്രസ്തുത ത്വരീഖത്ത് ഇന്നും സംരക്ഷിച്ചുപോരുന്നു. അവരുടെയെല്ലാം പരമ്പര ചെന്നെത്തുന്നത് ശൈഖ് ജീലാനി(റ)യിലേക്കാണ്. അവിടെന്നു നബി(സ) തങ്ങളിലേക്കും. മുറബ്ബിയായ മശാഇഖുമാരാണു ഇന്നും ഈ ത്വരീഖത്തിന്റെ ശൈഖുമാര്‍. അന്ത്യനാള്‍ വരെ ഈ ത്വരീഖത് നിലനില്ക്കും. ഈ വസ്തുതയാണ് ശൈഖ് താജുല്‍ ആരിഫീന്‍ അബുല്‍ വഫാ(റ) ഒരിക്കല്‍ ശൈഖു ജീലാനി(റ)യോടു പറഞ്ഞത്. ”ഓ അബ്ദുല്‍ ഖാദിര്‍, എല്ലാ കോഴിയും കൂവിയടങ്ങും. നിങ്ങളുടേത് ഒഴികെ. അത് അന്ത്യനാള്‍ വരെ കൂവുന്നതാണ്.” (ബഹ്ജ പേജ് 144)

മഖാം  ഖാജാ നിസാമുദ്ദീന്‍ ഔലിയ

മഖാം ഖാജാ നിസാമുദ്ദീന്‍ ഔലിയ

ഖാജാ നിസാമുദ്ദീന്‍ ഔലിയ

ഇന്ത്യയുടെ തലസ്ഥാന നഗരത്തിന്‌ അനുഗ്രഹം പകര്‍ന്നുകൊണ്ടിരിക്കുന്ന പുണ്യകേന്ദ്രമാണ്‌ ഹസ്‌റത്ത്‌ നിസാമുദ്ദീന്‍ ഔലിയ ദര്‍ഗ. ചിശ്‌തിയ്യ ത്വരീഖത്തിന്റെ പ്രമുഖ സൂഫിവര്യരായ ഖാജാ നിസാമുദ്ദീന്‍ സുല്‍ത്താന്‍ മഹ്‌ബൂബെ ഇലാഹിയാണ്‌ ഇവിടെ അന്ത്യവിശ്രമംകൊള്ളുന്നത്‌. 1238 ബദിയൂനിലാണ്‌ മഹാനവര്‍കള്‍ ജനിച്ചത്‌. അഞ്ചാം വയസ്സില്‍ തന്നെ പിതാവ്‌ മരണപ്പെട്ടു. പതിനാറാം വയസ്സില്‍ ഉമ്മയോടും സഹോരദിമാരോടുമൊപ്പം ഡല്‍ഹിയില്‍ താമസമാക്കി. ശൈഖ്‌ ഫരീദുദ്ദീന്‍ ഗഞ്ചിശക്കര്‍, ശൈഖ്‌ ബഹാഉദ്ദീന്‍ സകരിയ്യ തുടങ്ങിയ പണ്‌ഡിതന്‍മാരുമായി മഹാന്‌ അഗാധ ബന്ധമുണ്ടായിരുന്നു. ജമാഅത്ത്‌ ഖാന എന്നറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ കീഴില്‍ നടന്നിരുന്ന പഠന ക്ലാസുകളില്‍ രാജകുടുംബാംഗങ്ങളടക്കമുള്ളവരുടെ നിറ സാന്നിധ്യമുണണ്ടായിരുന്നു. ജനങ്ങളുടെ ദുഖ:ങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പരിഹാരം നിര്‍ദ്ദേശിച്ചിരുന്ന മഹാന്‍ ലളിത ജീവിതം നയിക്കുകയും തനിക്ക്‌ ലഭിക്കുന്ന ഹദ്‌യകള്‍ അപ്പോള്‍ തന്നെ പാവങ്ങള്‍ക്കിടയില്‍ വിതരണം ചെയ്‌തു പോരുകയും ചെയ്‌തു. അക്കാലത്തെ ഭരണാധികാരികള്‍ അദ്ദേഹത്തിന്‌ വലിയ ആദരവും ബഹുമാനവും നല്‍കിയിരുന്നു. 1325 ഏപ്രില്‍ മൂന്നിനാണ്‌ മഹാനവര്‍കള്‍ ഈ ലോകത്തോട്‌ വിടപറഞ്ഞത്‌. എഴുനൂറോളം കൊല്ലമായി ഇന്ത്യക്കകത്തും പുറത്തുനിന്നുമായി പതിനായിരങ്ങള്‍ മഹാന്റെ സാമീപ്യം തേടി അവിടുത്തെ ഹള്‌റത്തിലിലേക്ക്‌ ഒഴുകികൊണ്ടിരിക്കുന്നു.

കണ്ണിയത്ത്‌ അഹമ്മദ്‌ മുസ്ലിയാർ

വിജ്ഞാന സാഗരത്തിലെ അമൂല്യ നിധിയായിരുന്നു കണ്ണിയത്ത്‌ അഹ്‌മ്മദ്‌ മുസ്‌ല്യാര്‍. ദീര്‍ഘമായ ഒരു പുരുഷായുസ്സ്‌ മുഴുവന്‍ തന്നെയും ദീനീ വിജ്ഞാനം സ്വായത്തമാക്കുന്നതിനും അവ പകര്‍ന്നു നല്‍കുന്നതിനും വേണ്ടി സമര്‍പ്പിച്ച ഉസ്‌താദിന്റെ ജീവിതം സംഭവബഹുലവും പൂര്‍ണ്ണമായും മാതൃകാപരവുമാണ്‌. ജീവിതത്തില്‍ മഹാനവര്‍കള്‍ കാണിച്ച സൂക്ഷ്‌മത ആരെയും വിസ്‌മയപ്പെടുത്തുന്നതായിരുന്നു. പൂര്‍ണ്ണമായും സത്യദീനിന്റെ വിധിവിലക്കുകള്‍ പാലിച്ചുകൊണ്ട്‌ ജീവിത യാത്രയില്‍ ഒരു തെറ്റുപോലും ഉണ്ടായിക്കൂടാ എന്ന നിര്‍ബന്ധ ബുദ്ധി ഉസ്‌താദിനെ ആത്മീയ ലോകത്തിന്റെ നെറുകയിലാണെത്തിച്ചത്‌. ജീവിതത്തിലെ ഈ വിശുദ്ധിയും സമര്‍പ്പണവും അല്ലാഹുവിന്റെ ഔലിയാക്കളുടെ ശ്രേണിയിലേക്ക്‌ നടന്നുകയറുവാന്‍ മഹാനെ പ്രാപ്‌തനാക്കി.പ്രയാസവും വേവലാതിയുമായി തന്റെ മുന്നിലെത്തുന്നവര്‍ക്ക്‌ വേണ്ടി മനസ്സറിഞ്ഞ്‌ ഉസ്‌താദ്‌ നടത്തിയ പ്രാര്‍ത്ഥന സാന്ത്വനത്തിന്റെ തുരുത്തായി മാറി. ഉപദേശം തേടിയെത്തിയവര്‍ക്ക്‌ വിനയത്തില്‍ പൊതിഞ്ഞ നിര്‍ദ്ദേശങ്ങള്‍ കൈമാറിയപ്പോള്‍ തേടിയത്‌ കൈവെള്ളയിലണഞ്ഞ സംതൃപ്‌തിയാണ്‌ ആഗതരിലുണ്ടാക്കിയത്‌. അല്‍പം പോലും പിശുക്ക്‌ കാണിക്കാതെ വിജ്ഞാന കലവറ തുറന്നുവെച്ചപ്പോള്‍ പതിനായിരങ്ങളാണ്‌ ഓടിയെത്തി വിശപ്പും ദാഹവും തീര്‍ത്തത്‌. കേരളീയ മുസ്‌ലിം സമൂഹത്തെ മറ്റു പ്രദേശങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമാക്കിയതിലെ പ്രധാനഘടകം മതവിദ്യാഭ്യാസം നേടുന്നതില്‍ കാണിച്ച നിഷ്‌ക്കര്‍ഷയാണ്‌. ദീനീബോധത്തിന്റെ അടിത്തറയിലാണ്‌ മറ്റെല്ലാം കെട്ടിപ്പടുത്തത്‌. പൗരാണിക കാലം മുതല്‍ തന്നെ മതപരമായ പ്രബുദ്ധത ഉണ്ടാക്കിയതുകൊണ്ട്‌ ആത്മീയവും ഭൗതികവുമായ എല്ലാ തലങ്ങളിലും മുന്നേറാന്‍ സാധിച്ചുവെന്നതാണ്‌ യാഥാര്‍ത്ഥ്യം. ഈ രംഗത്ത്‌ ധിഷണശാലികളും സ്വയം സമര്‍പ്പിതരുമായ പണ്‌ഡിത നേതൃത്വം വഹിച്ച പങ്ക്‌ വിലമതിക്കാനാവാത്തതാണ്‌…

ശംസുല്‍ ഉലമ ഇ. കെ അബൂബക്കര്‍ മുസ്‌ലിയാര്‍

കണ്ണിയത്ത്‌ ഉസ്‌താദിന്റെ പ്രിയ ശിഷ്യനായിരുന്ന ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്‌ല്യാര്‍ വിജ്ഞാന മേഖലയിലെ ജ്യോതിസ്സും ധീരവും പക്വവുമായ നേതൃത്വവുമായിരുന്നു.  സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നാല്‌ പതിറ്റാണ്ട്‌ കാലത്തെ കാര്യദര്‍ശിയായി പ്രശോഭിച്ച അദ്ദേഹം അസാധാരണമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. ഇസ്‌ലാമിക വിജ്ഞാന മേഖലയില്‍ ഇത്രമേല്‍ അഗാധമായ പാണ്‌ഡിത്യം നേടിയ വ്യക്തിത്വങ്ങള്‍ ചരിത്രത്തില്‍ അമൂല്യമായേ കണ്ടിട്ടുള്ളൂ. മതപരമായ വിഷയങ്ങളില്‍ അവസാന വാക്കെന്ന്‌ തീര്‍ത്ത്‌ പറയാവുന്ന തരത്തില്‍ എല്ലാ മേഖലകളിലും അദ്ദേഹം മികച്ചുനിന്നു. അതുകൊണ്ടാണ്‌ മാതാപിതാക്കള്‍ നല്‍കിയ പേരിനപ്പുറം വിശേഷ നാമമായ ശംസുല്‍ ഉലമ എന്നത്‌ പ്രഥമ നാമമായി മാറിയത്‌..

1996 ആഗസ്‌ത്‌ 19ന്‌ പുലര്‍ച്ചെ 5.05ന്‌ ആ ദീപം പൊലിയുകയായിരുന്നു. സുബഹി ബാങ്കിന്റെ ശബ്‌ദ വീചികള്‍ കര്‍ണ്ണപുടങ്ങളില്‍ അലയടിച്ചു കൊണ്ടിരിക്കെ മഹാനവര്‍കളുടെ നയനങ്ങള്‍ അടഞ്ഞു. സമസ്‌തയിലുണ്ടായിരുന്ന പ്രശ്‌നങ്ങളില്‍ മരണത്തോടടുത്ത കാലങ്ങളില്‍ മഹാനവര്‍കളില്‍ അസ്വസ്ഥതയുണ്ടാക്കിയിരുന്നു. യോജിപ്പിനുള്ള സാധ്യതകളെ സംബന്ധിച്ചു ചിന്തിക്കുകയും പ്രവര്‍ത്തിച്ചു വരുകയും ചെയ്‌തുവരുമ്പോഴാണ്‌ അദ്ദേഹത്തിന്റെ അന്ത്യമുണ്ടായത്‌., പരസഹസ്രം ശിഷ്യ ഗണങ്ങളുടെയും അനുയായി വൃന്ദത്തിന്റെയും സാന്നിധ്യത്തില്‍ പുതിയങ്ങാടിയിലെ വരക്കല്‍ മുല്ലക്കോയ തങ്ങളുടെ മഖാമിനടുത്ത്‌ മഹാ ഗുരുവിനെ അടക്കം ചെയ്‌തു. മഹാനവര്‍കളുടെ ഒരു പിതാമഹനും വരക്കല്‍ തങ്ങളുടെ മഖാമിനടുത്ത്‌ അന്ത്യവിശ്രമം കൊള്ളുന്നു.

താജുല്‍ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി: 

800 വര്‍ഷം മുമ്പ് യമനിലെ ഹളര്‍ മൌത്തില്‍ നിന്ന് സയ്യിദ് അഹ്മദ് ജമാലുദ്ദീന്‍ ബുഖാരി വളപട്ടണത്തിലെത്തി. അദ്ദേഹത്തിന്റെ പിന്‍മുറക്കാരാണ് കേരളത്തിലെ ബുഖാരി ഖബീല. സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ബുഖാരി എന്ന അബ്ദുര്‍റഹ്മാന്‍ കുഞ്ഞിക്കോയ തങ്ങള്‍ ഉള്ളാള്‍ 1341 റ. അവ്വല്‍ 25 വെള്ളിയാഴ്ച ഫറോക്കിനടുത്ത കരുവന്‍തിരുത്തിയിലാണ് ജനിച്ചത്. പിതാവ് സയ്യിദ് അബൂബക്കര്‍ ചെറുകുഞ്ഞിക്കോയ തങ്ങള്‍ അല്‍ബുഖാരി. വാഴക്കാട് കൊന്നാര് തങ്ങന്മാരില്‍ പ്രമുഖരായിരുന്ന അഹ്മദ് കുഞ്ഞുള്ള തങ്ങള്‍ ബുഖാരിയുടെ മകന്‍ അബ്ദുര്‍റഹ്മാന്‍ ബുഖാരിയുടെ മകള്‍ ഹലീമ എന്ന കുഞ്ഞി ബീവിയാണ് മാതാവ്.

പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായ കരുവന്‍തിരുത്തിയിലെ പുത്തന്‍വീട്ടില്‍ മുഹമ്മദ് മുസ്‌ലിയാരില്‍ നിന്നാണ് ഖുര്‍ആനും പ്രാഥമിക ദര്‍സീ കിതാബുകളും പഠിച്ചത്. പറമ്പത്ത് കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരുടെ ദര്‍സില്‍ മൂന്നര വര്‍ഷം പഠിച്ച ശേഷം പനത്തില്‍ പള്ളിയിലെ കാടേരി അബ്ദുല്‍ കമാല്‍ മുസ്‌ലിയാരുടെ ദര്‍സിലേക്ക് മാറി. തൃക്കരിപ്പൂര്‍ തങ്കയം ബാപ്പു മുസ്‌ലിയാരുടെ ശിഷ്യനായി നങ്ങാട്ടൂര്‍ ദര്‍സിലും പഠിച്ചിരുന്നു.

തലക്കടുത്തൂരിനടുത്ത പറമ്പത്ത് ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍ ദര്‍സിലും പഠിച്ചിരുന്നു.പിന്നീട് ഇ കെ ഖുവ്വത്തുല്‍ ഇസ്‌ലാം കോളജിലേക്ക് മാറിയപ്പോള്‍ അദ്ദേഹത്തെ അനുഗമിച്ചു. രണ്ട് കൊല്ലം തളിപ്പറമ്പിലും പഠിച്ചു. അവിടെ നിന്നാണ് ബിരുദപഠനത്തിനായി വെല്ലൂര്‍ ബാഖിയാത്തിലേക്ക് പോയത്. ശൈഖ് ആദം ഹസ്‌റത്ത്, ശൈഖ് ഹസന്‍ ഹസ്‌റത്ത് തുടങ്ങിയവരുടെ ശിക്ഷണത്തില്‍ രണ്ട് വര്‍ഷം അവിടെ പഠിച്ചു. ഒന്നാം റാങ്കോടെ വെല്ലൂരില്‍ നിന്ന് ബിരുദം നേടി തിരിച്ചെത്തിയ ഉടനെ കാസര്‍കോട് ഖാസിയും തന്റെ ഉസ്താദുമായ അവറാന്‍ മുസ്‌ലിയാരുടെ നിര്‍ദേശമനുസരിച്ച് ഉള്ളാള്‍ സയ്യിദ് മദനി അറബിക് കോളജില്‍ പ്രിന്‍സിപ്പലായി ചാര്‍ജെടുത്തു. ഹിജ്‌റ 1371ല്‍ ആരംഭിച്ച ആ സേവനം ആറ് പതിറ്റാണ്ടായി തുടര്‍ന്നുവന്നു.

ആറു പതിറ്റാണ്ടുകാലത്തോളം മുസ്ലിം കൈരളിക്ക് ആത്മീയ നേതൃത്വം നല്‍ക്കിയിരുന്ന സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ തങ്ങൾ 2014 ഫെബ്രുവരി-1 ന് (റബീഉല്‍ ആഖിര്‍-1) ശനിയാഴ്ച പയ്യന്നൂരിലെ എട്ടിക്കുളത്തുള്ള സ്വവസതിയിലാണ് വഫാത്തായത്.

നെല്ലിക്കുത്ത്‌  ഇസ്മാഈൽ മുസ്ലിയാര്‍

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര ഉപാധ്യക്ഷനും കാരന്തൂർ മർക്കസ്‌ ശരീഅത്ത്‌ കോളേജ്‌ വൈസ്പ്രിൻസിപ്പലും മലപ്പുറം ജില്ലാ സംയുക്ത ഖാളിയും…തുടങ്ങിയ പദവികള്‍ അലങ്കരിച്ച   നെല്ലിക്കുത്ത്‌ എം കെ ഇസ്മാഈൽ മുസ്ലിയാർ മുസ്ല്യാരകത്ത്‌ അഹമ്മദ്‌ മുസ്ല്യാരാണ്‌ പിതാവ്‌. ജനനം 1939ൽ. മാതാവ്‌ മറിയം ബിവി. ഏഴാം വയസ്സിൽ ഉപ്പ മരിച്ചു. പിന്നീട്‌ ഉമ്മയുടെ പരിചരണത്തിൽ വളർന്ന്‌ മഹാപ്രതിഭയായി. ഇസ്മാഈൽ എന്ന പേര്‌ തിരഞ്ഞെടുക്കപ്പെട്ടതിന്‌ പിന്നിലും ഒരു കഥയുണ്ട്‌. ഇസ്മാഈൽ മുസ്ലിയാരുടെ ഉപ്പയുടെ ജ്യേഷ്ഠ സഹോദരനായിരുന്നു ഇസ്മാഈൽ. 1921ൽ സാമ്രാജ്യത്വത്തിനെതിരെ ഖിലാഫത്ത്‌ സമരത്തിൽ ആലിമുസ്ലിയാരുടെ സന്തത സഹചാരിയായിരുന്നു അദ്ദേഹം. ആലി മുസ്ലിയാരെ അറസ്റ്റു ചെയ്യാൻ തിരൂരങ്ങാടി പട്ടാളം വളഞ്ഞപ്പോൾ ചെറുത്തുനിൽക്കാൻ ശ്രമിച്ചാണ്‌ ആ ദേശാഭിമാനി രക്തസാക്ഷിയായത്‌. ആ സ്മരണ നിലനിർത്താനാണ്‌ അഹ്മദ്‌ എന്നവർ തന്റെ മകന്‌ ഇസ്മാഈൽ എന്ന പേരുനൽകിയത്‌. . നഹ്‌വിൽ പ്രത്യേകമായ അവഗാഹം നേടണമെന്ന ലക്ഷ്യത്തോടെ അക്കാലത്ത്‌ ഏറ്റവും പ്രസിദ്ധനായ നഹ്‌വീ പണ്ഡിതൻ കാട്ടുകണ്ടൻകുഞ്ഞഹമ്മദ്‌ മുസ്ലിയാരുടെ വെട്ടത്തൂരിലെ ദർസിൽ ചേർന്നു. വെല്ലൂർ ബാഖിയാത്തിലും പട്ടിക്കാട്ടും മറ്റും മുദരിസായിരുന്ന കരുവാരകുണ്ട്‌ കെ.കെ എന്നറിയപ്പെട്ട പണ്ഡിതൻ ഈ കുഞ്ഞഹമ്മദ്‌ മുസ്ലിയാരുടെ മകനാണ്‌. മഞ്ചേരി അബ്ദുർറഹ്മാൻ മുസ്ലിയാർ, അബ്ദുർറഹ്മാൻ ഫൾഫരി(കുട്ടി‍ാമുസ്ലിയാർ തുടങ്ങിയവരും പ്രധാന ഗുരുനാഥന്മാരാണ്‌. ആലത്തൂർപടി, കാവനൂർ, അരിമ്പ്ര, പുല്ലാര എന്നിവിടങ്ങളിൽ മുദർരിസായി സേവനം. പിന്നീട്‌ നന്തി ദാറുസ്സലാം അറബിക്‌ കോളേജിൽ വൈസ്പ്രിൻസിപ്പൽ പദവിയിൽ. 1986 മുതൽ മർകസിൽ ശൈഖുൽഹദീസും വൈസ്പ്രിൻസിപ്പലുമായിരുന്നു. വഹാബികളുടെ അത്തൗഹീദിന്‌ ‘തൗഹീദ്‌ ഒരു സമഗ്രപഠനം` എന്ന ഖണ്ഡനകൃതിയെഴുതി രചനാരംഗത്തു വന്നു. മതങ്ങളിലൂടെ ഒരു പഠനപര്യടനം, മധബുകളും ഇമാമുകളും ഒരു ലഘുപഠനം, മരണാനുബന്ധമുറകൾ, ഇസ്ലാമിക സാമ്പത്തികനിയമങ്ങൾ, ജുമുഅ ഒരു പഠനം തുടങ്ങി നിരവധി മലയാള കൃതികൾ സ്വന്തമായുണ്ട്‌. മിശ്കാതിനെഴുതിയ വ്യാഖ്യാനം `മിർഖാതുൽ മിശ്കാത്‌` പ്രധാന അറബി കൃതിയാണ്‌. അഖാഇദുസ്സുന്ന, ഫിഖ്ഹുസ്സുന്ന എന്നീ ഗ്രന്ഥങ്ങളും ജംഉൽ ജവാമിഅ‍്‌, ജലാലൈനി എന്നിവക്കെഴുതിയ വ്യാഖ്യാനങ്ങളും എടുത്തുപറയേണ്ടതാണ്‌.

എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍:

അരനൂറ്റാണ്ടിലേറെക്കാലം സമസ്തയുടെ കര്‍മവീഥിയില്‍ പ്രവര്‍ത്തിച്ച പണ്ഡിതനായിരുന്നു നൂറുൽ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍. പ്രസംഗ രംഗത്തും എഴുത്തിലും ഒരുപോലെ ശോഭിച്ച ഈ പണ്ഡിതകാരണവര്‍ സുന്നീ പ്രസ്ഥാനത്തിന്റെ ബൗദ്ധിക കേന്ദ്രമായാണ് പ്രവര്‍ത്തിച്ചത്. 1951ല്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യഭ്യാസ ബോര്‍ഡിന്റെ ഉത്ഭവത്തിലേക്ക് നയിച്ചത് നൂറുല്‍ ഉലമ എം എ ഉസ്താദ് അല്‍ ബയാന്‍ പത്രത്തില്‍ എഴുതിയ ലേഖനമായിരുന്നു.

1951ല്‍ ഇസ്ലാം മത വിദ്യഭ്യാസ ബോര്‍ഡിലൂടെ സമസ്തയുടെ സജീവ സാരഥിയായി മാറി. തുടര്‍ന്ന് അരനൂറ്റാണ്ടിലേറെക്കാലം സമസ്തയുടെ വിവിധ നേതൃസ്ഥാനങ്ങള്‍ വഹിച്ചു. 2013ല്‍ താജുല്‍ ഉലമയുടെ വഫാത്തിനെ തുടര്‍ന്ന് സമസ്തയുടെ പ്രസിഡന്‍റായി തിരഞ്ഞെടുക്കുപ്പെട്ടു. ഒരു വര്‍ഷത്തോളം ആ വലിയ സ്ഥാനം വഹിക്കുകയും ചെയ്തു. കൂടാതെ സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോര്‍ഡ് പ്രസിഡന്‍റ്, അഖില്യോ സുന്നീ വിദ്യഭ്യാസ ബോര്‍ഡ് പ്രസിഡന്‍റ് തുടങ്ങിയ പദവികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജാമിഅ സഅദിയ്യ, മുജമ്മഅ് തുടങ്ങിയ നിരവധി സ്ഥാപനങ്ങളുടെ സാരഥി കൂടിയാണ്.

2013ല്‍ താജുല്‍ ഉലമയുടെ വഫാത്തിനെ തുടര്‍ന്ന് സമസ്തയുടെ പ്രസിഡന്‍റായി തിരഞ്ഞെടുക്കുപ്പെട്ടു. ഒരു വര്‍ഷത്തോളം ആ വലിയ സ്ഥാനം വഹിക്കുകയും ചെയ്തു. കൂടാതെ സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോര്‍ഡ് പ്രസിഡന്‍റ്, അഖില്യോ സുന്നീ വിദ്യഭ്യാസ ബോര്‍ഡ് പ്രസിഡന്‍റ് തുടങ്ങിയ പദവികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജാമിഅ സഅദിയ്യ, മുജമ്മഅ് തുടങ്ങിയ നിരവധി സ്ഥാപനങ്ങളുടെ സാരഥി കൂടിയാണ്. 2015 ഫെബ്രുവരി-17ന് (റബീഉൽ ആഖിർ-28) ആ പണ്ഡിത ജ്യോതിസ്സ് തൃക്കരിപ്പൂര്‍ കൈക്കോട്ടുകടവിലെ സ്വവസതിയിൽ വെച്ച് വഫാത്തായി.

ഇ.കെ മുഹമ്മദ് ദാരിമി അല്‍ ഖാദിരി:

യമനിൽ വേരുകളുള്ള മുഹമ്മദ്‌ കോയ മുസ്ലിയാരുടെ പുത്രനായ അബൂബക്കര്‍ എന്ന പണ്ഡിതവര്യന്റെ മകനായിരുന്നു പ്രമുഖ പന്ധിതനും സൂഫി വര്യനുമായിരുന്ന കോയക്കുട്ടി മുസ്‌ല്യാർ, അവരുടേയും ഫാത്തിമ ബീവിയുടേയും മകനായ ഖാദിരിയ്യ ത്വരീഖത്തിന്‍റെ ഖലീഫയും ശൈഖുമായിരുന്ന പഴുന്നാന ഉമർ ഹാജി ഖാദിരിയുടെയും കാരന്തൂർ ആമിന ബീവിയുടെയും മകനായി 1951-ലായിരുന്നു ശൈഖുന ഇ കെ മുഹമ്മദ്‌ ദാരിമി ഉസ്താദിന്റെ ജനനം.ഇ കെ അബൂബക്ക൪ മുസ്ലിയാ൪, ഇ.കെ ഉസ്മാൻ മുസ്‌ലിയാർ, ഇ.കെ അലി മുസ്‌ലിയാർ, ഇ.കെ അഹ്മദ്‌ മുസ്‌ലിയാർ മുറ്റിച്ചൂർ, ഇ.കെ അബ്ദുള്ള മുസ്‌ലിയാർ, തുടങ്ങിയ മഹാന്മാർ പിതാവിന്റെ സഹോദരന്മാരാണ്. റബീഉൽ ആഖിർ മാസം 23 ന് വെള്ളിയാഴ്ചരാവിൽ 63 -ന്നാം വയസ്സിൽ വഫാത്തായി.

സൂഫി വര്യനും മഹാ പണ്ഡിതനും നിമിഷ കവിയും പ്രഭാഷകനും കൂടെ ആയിരക്കണക്കിന് ആത്മീയ സദസ്സുകളിലെ മഹനീയ നേതൃത്വവും വഹിച്ചിരുന്നു. സ്വന്തമായി രചിച്ച സ്വലാത്തുകളും നബി (സ്വ) തങ്ങളെയും ഔലിയാക്കളെയും മശാഇഖന്മാരെയും തവസ്സലാക്കിയും ഇസ്തിഗാസ ചെയ്തു രചിച്ച ബൈത്തുകളും ഖുത്തുബിയ്യത്തുകളും തുടങ്ങി ധാരാളം ഗ്രന്ഥങ്ങൾ അവിടെത്തെ അഗാധമായ പാണ്ഡിത്വത്തിൻറെ ജീവിച്ചിരിക്കുന്ന ചെറിയ പ്രതീകങ്ങൾ മാത്രം.

Rabeeh2f

പുണ്യ റബീഉല്‍ അവ്വല്‍ സമാഗതമാവുമ്പോള്‍…!


rabee

ലോകാനുഗ്രഹി മുത്ത്‌ മുഹമ്മദ്‌ മുസ്തഫാ (സ്വ) തങ്ങളുടെ ജന്മം കൊണ്ടനുഗ്രഹീതമായ റബീഉല്‍ അവ്വല്‍ മാസം ഒരിക്കല്‍ കൂടി നമ്മളിലേക്ക് വന്നെത്തുകയായി. വിശ്വാസിയുടെ വസന്ത കാലമായ പുണ്യ റബീഅയുടെ പൊന്നംബിളിയുടെ പ്രഭ പ്രകാശപൂരിതമാകുകയായി. റബീഉൽ അവ്വൽ എന്നു കേൾക്കുമ്പോൾ തന്നെ വിശ്വാസികളുടെ മനസ്സിലൊക്കെ ഒരു കുളിര് അനുഭവപ്പെടും. അന്തരീക്ഷത്തില്‍ പ്രവാചക പ്രകീര്‍ത്തനത്തിന്‍റെ ആനന്ദ ലഹരി തീര്‍ക്കുന്ന സ്വരരാഗസുധയുടെ നാളുകളാണിനി….  പുണ്യ വസന്തം കടന്നു വന്നതിന്‍റെ ചാരിതാര്‍ഥ്യത്തിലാണ് മണ്ണും വിണ്ണും സര്‍വതും. മാനുഷത്തിന്‍റെ സര്‍വവിധ സൗഭാഗ്യങ്ങളുടെയും വഴിയായ പുണ്യപൂങ്കവരുടെ തിരുപ്പിറവി കൊണ്ട് ധന്യമായ ഈ വസന്തത്തില്‍ സന്തോഷിച്ചില്ലെങ്കില്‍ സന്തോഷം എന്ന പദത്തിന് എന്തര്‍ഥമാണുള്ളത് എന്ന് എല്ലാവരും തിരിച്ചറിഞ്ഞ നിമിഷങ്ങള്‍… പക്ഷെ, അവയ്ക്കിടയിലും പിന്തിരിപ്പന്മാരായി പുറം തിരിഞ്ഞു നില്‍ക്കുന്നവരെയോര്‍ത്ത് പരിതപിക്കാനേ കഴിയൂ… മുത്തു നബിയുടെ ജന്മദിനം കൊണ്ടനുഗ്രനീഹതമായ പുണ്യ റബീഅ സമാഗതമാവുമ്പോൾ സ്വന്തം ജീവനേക്കാളേറെ സ്നേഹിക്കുന്ന വിശ്വാസി ഹൃത്തടങ്ങളിൽ സന്തോഷം കളിയാടാതിരിക്കുന്നതെങ്ങിനെ?

ഹസനുല്‍ ബസ്വരി(റ) പറയുന്നു: എനിക്ക് ഉഹ്ദ് പര്‍വ്വതത്തിന്‍റെയത്ര സ്വര്‍ണ്ണമുണ്ടെങ്കില്‍ ഞാനത് മൗലിദ് പാരായണത്തിന് വേണ്ടി ചെലവഴിക്കും. പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായ മഅ്റൂഫുല്‍ കര്‍ഖി(റ) പറഞ്ഞു: ഒരാള്‍ നബി(സ)യുടെ മൗലിദിന് വേണ്ടി ഭക്ഷണം തയ്യാറാക്കി, അല്‍പ്പം ജനങ്ങളെ ഒരുമിച്ചു കൂട്ടി വിളക്കുകള്‍ തെളിച്ച് പുതുവസ്ത്രം ധരിച്ച് സുഗന്ധം പൂശി ഭംഗിയായി മൗലിദ് സദസ്സില്‍ പെങ്കെടുത്താല്‍ ഖിയാമത്ത് നാളില്‍ അല്ലാഹു അവനെ നബിമാരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുകയും സ്വര്‍ഗത്തില്‍ ഉന്നതസ്ഥാനീയനാക്കുകയും ചെയ്യും.

ഇമാം സുയൂത്വി(റ) തന്‍റെ അല്‍ വസാഇല്‍ ഫീ ശര്‍ഇശ്ശമാഇല്‍ എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നു: ഏതെങ്കിലും ഒരു പള്ളിയിലോ വീട്ടിലോ വെച്ച് മൗലിദ് പാരായണം ചെയ്യപ്പെടുകയാണെങ്കില്‍ റഹ്മത്തിന്‍റെ മാലാഖമാര്‍ അവരെ വലയം ചെയ്യുകയും അവരെത്തൊട്ട് വരള്‍ച്ചയെയും പരീക്ഷണങ്ങളെയും കള്ളന്മാരെയും കണ്ണേറുകളെയും അല്ലാഹു തടയുകയും ഖബ്റില്‍ മുന്‍കര്‍ നകീറിന്‍റെ ചോദ്യത്തിന് ഉത്തരം എളുപ്പമാക്കിത്തരുകയും ചെയ്യുന്നതാണ്. മൗലിദ് പാരായണത്തിന്‍റെ മഹത്വം വിളിച്ചോതുന്ന ഒട്ടനവധി ചരിത്രങ്ങള്‍ കിതാബുകളില്‍ കാണാവുന്നതാണ്.

അന്ധകാരത്തിന്റെ ദുര്‍മേദസ്സുകളോടുപൊരുതി നിത്യശാന്തിയുടെ വഴിയിലേക്ക്‌ ജനതയെ വഴിനടത്തിയ പുണ്യപ്രവാചകര്‍ ലോകാന്ത്യം വരെയുള്ള സമൂഹത്തിന്‌ നേര്മാര്‍ഗ്ഗം വരച്ചുവച്ചാണ്‌ റൗളാശരീഫില്‍ അന്ത്യവിശ്രമംകൊള്ളുന്നത്‌. വിശ്വാസി സാഗരത്തിന്‌ ആത്മാനന്തവും സത്വര വിജയവും കരഗതമാക്കാന്‍ നിധാനമാണ്‌ ഹബീബിന്റെ അപദാനങ്ങള്‍ പാടിപ്പുകഴ്‌ത്തല്‍. സ്‌നേഹ മസ്രണമായ അവിടുത്തെ ജീവിതം പകര്ത്തുന്നതോടൊപ്പം പ്രവാചക വിരോധികളെ പ്രതിരോധിക്കാനും നന്മയുടെ പക്ഷം ചേര്‍ന്ന് പൊരുതാനും ഈ അവസരം ഉപയോഗപ്പെടുത്തുക. 

അല്ലാഹു അവന്റെ അനുഗ്രഹങ്ങളെയോര്‍ത്തു ആഹ്ളാദിക്കുവാന്‍ പരിശുദ്ധ ഖുര്‍ആനിലൂടെ എല്ലാ മനുഷ്യരോടും ആജ്ഞാപിച്ചിട്ടുണ്ട്. ‘മുഴുവന്‍ ലോകത്തിനും കാരുണ്യമായി’ അയക്കപ്പെട്ടിട്ടുള്ള പരിശുദ്ധ പ്രവാചകനെക്കാളും വലിയ എന്തനുഗ്രഹമാണ് നമുക്ക് ലഭിച്ചിട്ടുള്ളത്? വിശ്വവിമോചകനായ പ്രവാചക ശിരോമണിയെ സ്നേഹിക്കാന്‍ ലോകം മുഴുവന്‍ കടപ്പെട്ടിരിക്കുന്നു. “സകല ലോകത്തിനും അനുഗ്രഹമായിട്ടുമാത്രമാണ് താങ്കളെ നാം നിയോഗിച്ചിട്ടുള്ളത്” എന്നാണു ഖുര്‍ആന്റെ പ്രസ്താവം. പ്രവാചക ചര്യ പിന്‍പറ്റി ജീവിതം മുന്നോട്ടു കൊണ്ടുപോകുവാനുള്ള പ്രതിഞ്ജ പുതുകേണ്ട മാസം കൂടിയാണ് പുണ്യ റബീഉല്‍ അവ്വല്‍. മുസ്ലിം എന്നാല്‍ തന്റെ നാവില്‍ നിന്നും കൈകളില്‍ നിന്നും മറ്റുള്ളവര്‍ രക്ഷപ്പെട്ടവനാണെന്നാണ് പ്രവാചകരുടെ അദ്ധ്യാപനം. തന്നില്‍നിന്ന് വാക്കാലോ പ്രവര്‍ത്തിയാലോ മറ്റുള്ളവര്‍ക്ക് ഒരു തരത്തിലുളള ദ്രോഹവും വന്നുപോകരുതെന്നാണ് അവിടുന്ന് നിഷ്കര്‍ശിക്കുന്നത്. ആരെങ്കിലും ദുഷ്ചെയ്തികളിലേര്‍പ്പെടുന്നത് കണ്ടാല്‍ കൈകൊണ്ടും കഴിഞ്ഞില്ലെങ്കില്‍ നാവ് കൊണ്ടും തടയാന്‍ നിര്‍ദേശിച്ച പ്രവാചകന്‍, നാവിന്റെയും കൈകളുടെയും നന്മ തിന്മ വരച്ചുകാണിക്കുകയാണവിടെ.

നബി തിരുമേനി(സ്വ) അനസുബ്നു മാലിക്(റ) എന്ന ശിഷ്യനു നല്‍കിയ ഒരുപദേശം കാണുക: “കുഞ്ഞുമകനേ, നിന്റെ മനസ്സില്‍ ഒരാളോടും അസൂയയും പകയുമില്ലാതെ പ്രഭാതത്തെയും പ്രദോഷത്തെയും അഭിമുഖീകരിക്കാന്‍ ശ്രമിക്കുക. കുഞ്ഞുമകനേ അത് എന്റെ ചര്യയില്‍ പെട്ടതാണ്. എന്റെ ചര്യ വല്ലവനും ജീവിപ്പിച്ചാല്‍ അവന്‍ എന്നെ സ്നേഹിച്ചു. എന്നെ ആരെങ്കിലും സ്നേഹിച്ചാല്‍ അവന്‍ എന്നോടൊപ്പം സ്വര്‍ഗ്ഗത്തിലായി”. അക്കൂട്ടത്തില്‍ നമ്മെ എല്ലാവരെയും അള്ളാഹു ഉള്‍പെടുത്തി അനുഗ്രഹിക്കട്ടെ (ആമീന്‍).

സമസ്ത+ദക്ഷിണ+സംസ്ഥാന=ഉമ്മത്ത്


ഇന്ത്യയിൽ ആദ്യമായി ഇസ്ലാമിക സന്ദേശമെത്തിയത് പ്രകൃതിരമണീയമായ ഭൂപ്രകൃതി കൊണ്ട് അനുഗ്രഹീതമായ ഈ കൊച്ചു കേരളത്തിലാണ്. കേരളം ഭരിച്ചിരുന്ന ചേരമാൻ പെരുമാളുടെ ഇസ്‌ലാമിലേക്കുള്ള മതപരിവർത്തനമാണ് കേരളത്തിലെ ഇസ്ലാം മത പ്രചാരണത്തിന് തുടക്കമായി കണക്കാക്കുന്നത്. നബി(സ)യുടെ മുഅ്ജിസത്തായ ചന്ദ്രൻ പിളർന്ന സംഭവം നേരിൽ കണ്ട പെരുമാൾ സിലോണിലെ ആദം മല സന്ദർശിക്കാൻ പോകുന്ന വഴിയിൽ കേരളത്തിൽ വന്ന മുസ്ലിം തീർത്ഥാടകരോട് ഇതിനെ കുറിച്ച് അന്വേഷിക്കുകയും അതിൻറെ സത്യാവസ്ഥയും ഇസ്‌ലാമിനെ കുറിച്ചും രാജാവിനെ ബോധ്യപ്പെടുത്തുകയും രാജാവ് അവരുടെ മടക്കയാത്രയിൽ അവരുടെ കൂടെ നബി(സ)യെ കണ്ടു ഇസ്ലാം മതം സ്വീകരിക്കാൻ പോവുകയും ചെയ്തു എന്നതാണ് ചരിത്രം.

യഥാര്‍ത്ഥ സ്രോതസ്സില്‍ നിന്ന് തന്നെ ഇസ്ലാമിക പ്രഭയെ വരവേല്‍ക്കാന്‍ കേരള മണ്ണിന് ഭാഗ്യവുമുണ്ടായി. സ്വഹാബിമാര്‍ തന്നെ ഇവിടെ വന്നതിനെ തുടര്‍ന്ന് താബിഉകളും താബിഉത്താബിഉകളുമുണ്ടായി. പിന്നീട്  ഇന്ത്യയിലും കേരളത്തിലും മതപ്രബോധനം നടത്തിയ മുഴുവൻ മിഷനറികളും സൂഫി പണ്ഡിതൻമാരും സർവ്വോപരി ത്വരീഖത്തിന്റെ മശാഇഖുമായിരുന്നു. ഇതര മതസ്ഥർക്കിടയിൽ സ്വീകാര്യതും അംഗീകാരവും നേടി ധാരാളം ആളുകൾ സത്യമാർഗ്ഗം പുൽകുകയും ഐക്യവും സൌഹാര്‍ദ്ദവും കാത്തുസൂക്ഷിച്ച് 1920കള്‍ വരെയും വിള്ളലില്ലാതെ ഒരു ഉമ്മത്തായി പതിമൂന്ന് നൂറ്റാണ്ടിലേറെ നിലനിന്നതാണ് കേരളത്തിലെ മുസ്ലിം പൈതൃകം.

സൂഫിയാക്കളും ഔലിയാക്കളുമായ പണ്ഡിത വരേണ്യര്‍ ഇസ്ലാമിനെ പൊന്നു പോലെ കാത്തു സൂക്ഷിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. കറപുരളാത്ത, കളങ്കമില്ലാത്ത ഈ സത്യ സരണിയില്‍ വഴി നടക്കാന്‍ ഭാഗ്യം ലഭിച്ചവരാണ് മലയാളികള്‍. സച്ചരിതരും മുത്തഖീങ്ങളുമായ നേതൃത്വത്തിനു പിന്നില്‍ നടന്നു നീങ്ങിയ മുസ്ലിം കേരളം! കലഹങ്ങളും ഭിന്നതകളുമില്ലാത്ത മഹല്ലുകള്‍! അല്ലലുകളും അലട്ടലുകളുമില്ലാത്ത ആത്മീയാന്തരീക്ഷം. സംശുദ്ധജീവിതം നയിച്ച ആ മഹത്തുക്കളുടെ കറാമത്തുകളും പ്രബോധന പ്രവര്‍ത്തനങ്ങളും കാരണം പരിശുദ്ധ ഇസ്ലാം ഈ മണ്ണില്‍ തഴച്ചു വളര്‍ന്നു. പരമ്പരാഗത വിശ്വാസത്തില്‍ അടിയുറച്ച് ഐക്യത്തിന്‍റെയും കൂട്ടായ്മയുടെയും സന്ദേശ വാഹകരായി ഇസ്ലാമിക സമൂഹം ഇവിടെ പ്രൗഢിയോടെ പ്രയാണം തുടര്‍ന്നു.
പ്രവാചക ശിഷ്യൻമാരിലൂടെ പകർന്നുകിട്ടിയ സമഗ്രവും പ്രത്യുൽപന്നപരവുമായ ഇസ്‌ലാമും മുസ്‌ലിംകളുമായിരുന്നു കേരളത്തിലുണ്ടായിരുന്നത്. സാംസ്‌കാരിക, രാഷ്ട്രീയ, മതകീയ അധിനിവേശങ്ങളെ ചെറുക്കാനുള്ള കരുത്തും കർമോത്സുകതയും അവർക്കുണ്ടായിരുന്നു. ഇത് നന്നായി അനുഭവിച്ചറിഞ്ഞ ബ്രിട്ടീഷുകാർ ഈ ജീവനുള്ള മതത്തെ പൊളിച്ചെഴുതാനായി ഇസ്‌ലാം മതത്തിന്റെ ഒരു വ്യാജപതിപ്പിറക്കാൻ തീരുമാനിച്ചു. ക്രിസ്‌തീയ ഗൂഢാലോചനയുടെ ഫലമായിട്ടാണല്ലോ വഹാബിസം ഉടലെടുത്തത്. ബ്രിട്ടീഷ്‌ ചാരനായിരുന്ന ഹംഫറിൻ്റെ പ്രലോഭനത്തില്‍ വീണ ഇബ്‌നു അബ്‌ദില്‍ വഹാബ്‌ ബ്രിട്ടന്റെ പരോക്ഷ സഹായത്തോടെയാണ് വഹാബി ആശയങ്ങള്‍ക്ക്‌ ആരംഭം കുറിക്കുന്നത്. കേരളത്തിലും മുസ്ലിംകളുടെ ഈ കെട്ടുറപ്പ് തകർക്കാൻ ബ്രിട്ടീഷുകാർ അതേ കുതന്ത്രം തന്നെയാണ് പ്രയോഗിച്ചത്. ഇതിനുള്ള കോടാലിപ്പിടികളായി ചില മൗലവിമാരെ അവർ ഉപയോഗിച്ചു.കെ.എം മൗലവി, സീതി വക്കീൽ, സി.എൻ അഹ്മദ് മൗലവി, പുളിക്കൽ മുഹമ്മദ് മൗലവി തുടങ്ങിയ മൗലവി സംഘത്തെ ഉപയോഗിച്ച് കേരളത്തിലെ ആയിരത്തി മുന്നൂറ് കൊല്ലത്തെ പാരമ്പര്യമുള്ള ഇസ്‌ലാമിനെ പൊളിച്ചെഴുതാൻ ബ്രിട്ടീഷുകാർ തീരുമാനിച്ചു. വിജ്ഞാന സ്രോതസ്സുകളെ നശിപ്പിക്കുക എന്നതായിരുന്നു തുടക്കം മുഹിമ്മാത്തുൽ മുസ്‌ലിമീൻ, ചേറൂർ പടപ്പാട്ട്, മണ്ണാർക്കാട് പടപ്പാട്ട്, മഞ്ചേരി പടപ്പാട്ട്, അൽ അമീൻ പത്രം തുടങ്ങി ഗ്രന്ഥങ്ങൾ കണ്ടുകെട്ടി. ഗ്രന്ഥ ശേഖരങ്ങളത്രയും എഴുതപ്പെട്ടത് ‘അറബിമലയാളം’ എന്ന ഭാഷയിലായതിനാൽ ആ ഭാഷയെ ഇല്ലാതാക്കി മലയാളം ലിപിയിലേക്ക് മുസ്‌ലിംകളെ മാറ്റി അതിലൂടെ ഒരു പുതിയ മതം പഠിപ്പിക്കാനുള്ള ആസൂത്രണത്തോടെ പദ്ധതി നടപ്പാക്കാൻ ശ്രമിച്ചു. അങ്ങനെ മുസ്ലിം ഉമ്മത്ത് പാരമ്പര്യമായി സ്വീകരിച്ചു പോന്ന വിശ്വാസാചാരങ്ങളെ അട്ടിമറിക്കുക ലക്ഷ്യമിട്ട് കപട നവോത്ഥാനക്കാർ പിറവിയെടുത്തു.
ഇസ്‌ലാമിന്റെ പാരമ്പര്യവും പൈതൃകവും തകർക്കാൻ ബ്രിട്ടീഷ്-വഹാബി കൂട്ടുകെട്ടിന്റെ കുടില തന്ത്രം തിരിച്ചറിഞ്ഞപ്പോൾ കേരളക്കരയിൽ പുതിയ നവോത്ഥാന മുന്നേറ്റം ആവശ്യമായിവന്നു. അങ്ങനെ 1926 ജൂൺ 26-ന് കോഴിക്കോട് ടൗൺഹാളിൽ വിപുലമായൊരു പണ്ഡിത സംഗമം സംഘടിപ്പിച്ചു. നവോത്ഥാന ചരിത്രത്തെ തിരുത്തിക്കുറിക്കുന്നതിനെതിരെ പണ്ഡിതന്മാരുടെ ആദ്യത്തെ കൂട്ടായ പ്രതിരോധമായിരുന്നു ഇത്. ആ യോഗത്തിൽ വെച്ചാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ രൂപീകരിക്കപ്പെട്ടത്. മതപരിഷ്‌കരണ വാദികളുടെ ശ്രമങ്ങളെ തകർക്കുകയും മഹത്തായ മുസ്‌ലിം പാരമ്പര്യം ഉയർത്തിപ്പിടിച്ച് സമസ്ത നവോത്ഥാനത്തിന്റെ മാർഗത്തിലൂടെ മുന്നേറുകയും ചെയ്തു. സമസ്തയുടെ തേരോട്ടത്താൽ മൃതപ്രായമായിപ്പോയ മുജാഹിദുകൾ കക്ഷി രാഷ്ട്രീയത്തെ മറയാക്കി തലപൊക്കാൻ തുടങ്ങി. കേരളക്കരയിൽ ബിദഈ ആശയങ്ങൾ പ്രചരിപ്പിക്കാൻ അവർക്ക് ഊർജ്ജം കിട്ടിയതും പലതും നേടിയതും രാഷ്ട്രീയ സ്വാധീനത്തിലൂടെയാണ്.

നജ്ദിയന്‍ തൗഹീദുകാരുടെ കുല്‍സിത ശ്രമങ്ങള്‍ക്കൊപ്പം വ്യാജ ത്വരീഖത്തുകാരും ഹുകൂമത്തെ ഇലാഹി വാദവുമായി മൗദൂദികളും മിര്‍സാ ഗുലാമിന്‍റെ അനുയായികളായ ഖാദിയാനികളും അഹ്ലുസ്സുന്നയില്‍ നിന്ന് അകന്ന് പോയ തബ്ലീഗുകാരുമെല്ലാം സമസ്തക്ക് മുമ്പില്‍ എന്നും വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടിരുന്നു. പിഴച്ച വാദക്കാര്‍ക്ക് മുമ്പില്‍ സുന്നത്ത് ജമാഅത്തിന്‍റെ ആധികാരികത വെട്ടിത്തുറന്ന് പറഞ്ഞ് സമസ്ത ഉലമാക്കൾ  കർമ്മനിരതാരായി. ഒരറ്റ പണ്ഡിത നേതൃത്വത്തിൻ കീഴിൽ അണിനിരന്ന സുന്നി കൈരളി ചില നയപരമായ കാരണങ്ങളുടെ പേരിൽ പുതിയ പണ്ഡിത സഭകൾ നിലവിൽ വരുന്നത്. 1955-ൽ തെക്കൻ കേരളത്തിൽ അഹ്‌ലുസുന്നത്തി വല്‍ ജമാഅത്തിന്റെ ആദര്‍ശ ലക്ഷ്യങ്ങള്‍ അംഗീകരിച്ച് പ്രവര്‍ത്തിക്കുന്ന പണ്ഡിതസംഘടന  ‘തിരുകൊച്ചി ജംഇയത്തുല്‍ ഉലമ’ പ്രഖ്യാപിക്കപ്പെട്ടു. ഐക്യകേരളത്തിന്റെ പിറവിയോടെ, ‘തിരു-കൊച്ചി’ എന്ന പേരുമാറ്റി, ‘ദക്ഷിണ കേരള ജംഇയത്തുല്‍ ഉലമ’ എന്ന് പുനര്‍നാമകരണം ചെയ്തു. 1967ൽ അവിഭക്ത സമസ്തയിൽ നിന്ന് ചില നയപരമായ വിയോജിപ്പുകൾ തുടർന്ന് താജുൽ ഉലമ കെ. കെ. സദഖത്തുള്ള മൗലവി നേതൃത്വത്തിൽ കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ എന്ന പേരിൽ ഒരു സംഘടന നിലവിൽ വന്നു. 1989-ൽ സംഘടനാപരമായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് സമസ്ത രണ്ട് വിഭാഗമായി പിളർന്നു (ഇകെ സമസ്തയും ഏപി സമസ്തയും)
സുന്നി ഉലമയിലെ ഈ ഭിന്നിപ്പ് ബിദഈ കക്ഷികൾക്ക് താൽകാലിക ആശ്വാസം നൽകിയെങ്കിലും മുസ്ലിം കേരളത്തിൽ തലപൊക്കിയ മതനവീകരണ-നശീകരണ നീക്കങ്ങളെ പ്രതിരോധിച്ച് മത തനിമയും സത്യാദര്‍ശവും യഥോചിതം പ്രചരിപ്പിച്ച് പണ്ഡിത സഭകളുടെ മുന്നോട്ടുള്ള കുതിപ്പിൽ കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം തകർന്നടിഞ്ഞു. പാരമ്പര്യ മുസ്‌ലിംകളായ സുന്നികള്‍ മുസ്‌ലിംകളല്ലെന്നും ബഹുദൈവവിശ്വാസികളാണെന്നും സിദ്ധാന്തിച്ചവർ പല വിഭാഗങ്ങളായി ചിന്നിച്ചിതറി. ഇതൊക്കെയും ഏതെങ്കിലും ശാഖാപരമായ കർമപ്രശ്‌നങ്ങളിലുള്ള ഭിന്നതയായിരുന്നില്ലെന്നതാണ് ഏറെ ശ്രദ്ധേയം. തൗഹീദിന്റെയും ശിർക്കിന്റെയും കാര്യത്തിലുള്ള തികച്ചും മൗലികമായ അഭിപ്രായ വ്യത്യാസങ്ങളായിരുന്നു. ഓരോ ഗ്രൂപ്പിന്റെയും വിശ്വാസപ്രകാരം മറ്റുഗ്രൂപ്പുകൾ കൊടിയ മുശ്‌രിക്കുകളും കാഫിറുകളുമാകുന്ന വൻ ദുരന്തം. കേരള മുസ്‌ലിംകളെ മൊത്തം മാമോദീസ മുക്കാൻ കൊട്ടും കുരവയുമായി വന്നവർ പൂരം കഴിഞ്ഞ പറമ്പുപോലെ! അവരുടെ തൗഹീദ് ശരിക്കുമൊരു പാമ്പും കോണിയും കളിപോലെ അധ:പതിച്ചു.
നവീന വാദങ്ങളുമായി1960-കളിൽ വടക്കേ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യപ്പെട്ട വഹാബിസത്തിന്റെ മറ്റൊരു പതിപ്പാണ് തബ്‌ലീഗ് ജമാഅത്ത്. സുന്നീ വിശ്വാസങ്ങൾക്ക് ഞങ്ങൾ എതിരല്ലെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തുടക്കം. വഹാബിസത്തേക്കാൾ അബദ്ധമേറിയ പല പിഴച്ച ആശയങ്ങൾ വെച്ച് പുലർത്തുന്ന തബ്ലീഗിസത്തെ ഇരു സമസ്തയും, സമസ്ഥാനയും അകറ്റിനിർത്തിയപ്പോൾ ദക്ഷിണയുടെ തണലിലാണ് തബ്ലീഗ് പ്രസ്ഥാനം പിടിച്ചുനിന്നത്. തബ്ലീഗ്-ദയൂബന്ദ് ആശയങ്ങൾ പ്രചരിപ്പിക്കാനും അവരുടെ സംഘടനയെ വളർത്താനും ദക്ഷിണയുടെ പള്ളികളും മദ്രസകളും അവർ തന്ത്രപൂർവ്വം ഉപയോഗപ്പെടുത്തി.  വൈകിയാണെങ്കിലും തെക്കൻ കേരളത്തിൽ അഹ്‌ലു സുന്നയുടെ ആശയ ആദർശങ്ങൾ പ്രചരിപ്പിക്കുന്നതിന് പൂര്‍വ്വ സൂരികളായ പണ്ഡിതന്മാർ രൂപം നൽകിയ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയെ ഹൈജാക്ക് ചെയ്യാനുള്ള തബ്‌ലീഗ് ജമാഅത്തിൻ്റെ നീക്കത്തിനെതിരെ പണ്ഡിത സഭ പ്രമേയം പാസ്സാക്കുകയും മുസ്ലിം കേരളവും മഹല്ല് ജമാഅത്തുകളും മദ്രസ മാനേജ്മെൻറ്കളും തികഞ്ഞ ജാഗ്രത പുലർത്തണമെന്നും ആഹ്വാനം ചെയ്തിരിക്കുന്നു.
സുന്നി കൈരളി കൂടുതൽ ജാഗ്രതയോടെ നിലയുറപ്പിക്കേണ്ടസമയമാണിന്ന്. ഫാസിസം ഫണം വിടര്‍ത്തിയാടുന്ന വര്‍ത്തമാന കാലത്ത് ബിദഈ ആശയങ്ങൾക്ക് സ്വീകാര്യത കിട്ടുന്നതിന് വേണ്ടിയുള്ള ഒളി അജണ്ടകളുമായി മുസ്ലിം ഐക്യവേദി, മഹല്ല് കൂട്ടായ്മ, ഇമാം കൗൺസിൽ തുടങ്ങിയ പേരുകളിൽ മുസ്ലിം ഉമ്മത്തിന്റെ സംരക്ഷണ കുത്തക അവകാശപ്പെട്ട് അഹ്‌ലുസുന്നത്തി വല്‍ ജമാഅത്തിന്റെ ആശയാദർശങ്ങളിൽ അടിയുറച്ചുനിൽക്കുന്ന കേളരത്തിലെ ബഹുഭൂരിപക്ഷം വരുന്ന മഹല്ലുകളിൽ ഭിന്നിത സൃഷ്ടിച്ച് ബിദഈ ആശയങ്ങൾക്കും തീവ്ര വർഗ്ഗീയ ചിന്തകൾക്കും ആളെകൂട്ടുന്ന സംഘങ്ങൾ സജീവമായ ഈ കാലത്ത് സുന്നീ സമൂഹവും പണ്ഡിത സഭകളും ഉണർന്ന് ഒരുമിച്ച് പ്രവർത്തിക്കേണ്ട നാളുകളാണിത്‌.
കേരളത്തില്‍ ഇന്ന് അഹ്‌ലുസുന്നത്തി വല്‍ ജമാഅത്തിന്റെ പണ്ഡിത നേതൃത്വം പ്രധാനമായും നാല് സംഘടനകളിലായി ഭിന്നിച്ച് നില്‍ക്കുകയാണ്. ഇസ്‌ലാമിക വിശ്വാസങ്ങളിൽ ഏറെ പ്രാധാന്യമുള്ള തൗഹീദിൻറെ പേരിലല്ല തികച്ചും സംഘടനാപരവും നയപരവുമായ അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലാണ് നിർഭാഗ്യവശാൽ ഈ ഭിന്നിപ്പ്. നമ്മുടെ രാജ്യത്ത് ഇന്ന് ഫാസിസം അതിൻ്റെ രൗദ്രഭാവങ്ങളിൽ ഇന്ത്യൻ ജനാധിപത്യത്തിൻറെ എല്ലാ രക്തധമനികളിലേക്കും സംക്രമിച്ചുകൊണ്ടിരിക്കുന്ന ഭീതിദമായ ഈ കാലത്ത്, ഫാസിസത്തെ മറയാക്കി മഹല്ലുകളിൽ ബിദഈ കക്ഷികൾ പുത്തന്‍ ആശയങ്ങള്‍ കടത്തി കൂട്ടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ സംഘടനാ അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് സുന്നത്ത് ജമാഅത്തിന്റെ പണ്ഡിതന്മാർ ഒരുമിക്കേണ്ടത് ഇന്നിൻ്റെ ആവശ്യമായിരിക്കുന്നു.
മുസ്ലിം ഐക്യം എന്ന ഓമനപ്പേരിൽ സുന്നികളെ മുസ്ലിംകളായി അംഗീകരിക്കാത്ത ബിദഈ കക്ഷികളുടെ നേതൃത്വത്തിലോ അല്ലെങ്കിൽ അവരെ പങ്കെടുപ്പിച്ചോ ഉണ്ടാക്കുന്ന ഐക്യം അത് വിപരീതഫലമാണ് സൃഷ്ടിക്കുക. മുസ്ലിം കൈരളിയുടെ യഥാർത്ഥ ഐക്യം അത് നാലുവിഭാഗം സുന്നി പണ്ഡിത സഭകളുടെ യോജിപ്പാണ്. എല്ലാ സുന്നി വിഭാഗങ്ങളും സ്വന്തം അസ്തിത്വം നിലനിർത്തികൊണ്ടുതന്നെ നവ അപഭ്രംശങ്ങളെ ചെറുത്ത് സമുദായ ശരീരത്തെ രക്ഷിച്ചെടുക്കുന്നതിന് ഒന്നിച്ചിരുന്ന് കര്‍മപദ്ധതിക്ക് സുന്നി പണ്ഡിത സഭകൾ രൂപം നല്‍കേണ്ടത് ആവശ്യമാണ്. അതിനുവേണ്ടി ഒരു സുന്നി പണ്ഡിത സഖ്യത്തെക്കുറിച്ച് നേതൃത്വം ആലോചിക്കണം. സംഘടനാ സംവിധാനങ്ങള്‍, സ്ഥാപനങ്ങള്‍, പള്ളി മദ്‌റസകള്‍ എല്ലാം പഴയ പോലെ തുടരട്ടെ. ഓരോ സംഘടനയുടെ സമ്മേളനങ്ങളിൽ എല്ലാവിഭാഗം പണ്ഡിതന്മാരെ പങ്കെടുപ്പിച്ച്  സുന്നി ഉലമ കോൺഫ്രൻസ് സംഘടിപ്പിക്കണം.
പൗരത്വ നിയമം, വഖഫ് നിയമം, ജെന്റർ ന്യൂട്രാലിറ്റി തുടങ്ങിയ മുസ്ലിം സമുദായത്തെ ബാധിക്കുന്ന പൊതു പ്രശ്നങ്ങളിൽ ബിദഈ കക്ഷികൾക്ക് മുതലെടുപ്പിനുള്ള അവസരം നൽകാതെ സുന്നി ഉലമ ഏറ്റെടുത്ത് സമാന ചിന്താഗതിക്കാരുമായി ചേർന്ന് പ്രതിസന്ധികളെ അഭിമുഖീകരിക്കുകയും അവകാശങ്ങൾ നേടിയെടുക്കുകയും ചെയ്യാൻ മുന്നിട്ടിറങ്ങണം. പ്രബോധനവും സാമുദായിക ശാക്തീകരണവും ഉന്നം വെച്ച് പുതിയ ആവിഷ്‌കാരങ്ങള്‍ ഉണ്ടാകണം. സുന്നി സംഘടനകളുടെ യോജിപ്പ് എന്തുകൊണ്ടും സമുദായത്തിന് അനുഗ്രഹമായിരിക്കും. സമസ്തയും(ഇരു വിഭാഗം), ദക്ഷിണയും, സംസ്ഥാനവും ഒന്നിച്ച് ഒരു സുന്നി പണ്ഡിത സഖ്യം പൂത്തുലഞ്ഞാൽ അത് സുന്നി മാനസങ്ങളില്‍ സ്നേഹത്തിന്റെയും യോജിപ്പിൻ്റെയും പുതിയൊരു വാതായനം തുറക്കപ്പെടുക തന്നെ ചെയ്യും.
By Muslim Ummath Posted in Islamic

താസൂആഅ്, ആശുറാഅ് (മുഹറം 9,10)


വ്രതാനുഷ്ടാനമാണ്   ആശുറാഅ്  ദിനത്തില്‍ പ്രത്യേകം കല്‍പ്പിക്കപ്പെട്ട പ്രഥമ  കാര്യം അംര്‍  ഇബ്നുല്‍ ആസ്വി (റ) യില്‍ നിന്ന് അബു മൂസാ  അല്  മദീനി  (റ) ഉദ്ദരിച്ചു  ഹദീസില്‍ നബി (സ)  പറയുന്നു. “ആശുറാഇന്റെ നോമ്പ് ഒരു വര്‍ഷത്തെ നോമ്പിനു തുല്യമാണ് ” (ഇര്‍ഷാദ്:76, അജ് വിബ: 50,51). ആശുറാഅ് ദിനത്തിലെ സ്വദഖ:, ഒരു വര്‍ഷത്തെ സ്വദഖ:കള്‍ക്ക്  തുല്യമാണെന്നും   മേല്‍ പറഞ്ഞ ഹദീസിന്റെ അവസാന ഭാഗത്തുണ്ട് .

മുഹറം ഒമ്പത്, പത്ത് ദിവസങ്ങളെ യഥാക്രമം  താസൂആഅ്ആശുറാഅ് എന്നിങ്ങനെ വിളിക്കുന്നു, മുഹറം ഒമ്പത്, പത്ത്  ദിവസങ്ങളിലെ നോമ്പ് പ്രബലമായ സുന്നത്താണ്. ആശുറാഅ് നബി (സ) തങ്ങള്‍ അനുഷ്ടിക്കുകയും താസൂആഅ്അനുഷ്ടിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ആശുറാഅ് ദിവസം (മുഹറം 10)

ആശുറാഅ് നോമ്പിനു വിവിധ പദവികളുണ്ടെന്നു  പണ്ഡിത ലോകം വിവരിക്കുന്നു  മുഹറം 9, 10, 11 എന്നീ  മൂന്നു ദിവസങ്ങളില്‍ നോമ്പ്  നോല്‍ക്കലാണ് ഒന്നാം പദവി, ഒമ്പതും പത്തും  മാത്രം നോമ്പ്  എടുക്കല്‍ രണ്ടാമതും, പത്തുമാത്രം നോല്‍ക്കല്‍  മൂന്നാമതും  നില്‍ക്കുന്നു (ഫിഖഹുസ്സുന്ന:1/518)

താസൂആഅ് ദിവസം (മുഹറം 9)

ഒമ്പതിന്  നോമ്പനുഷ്ടിക്കാത്തവര്‍ക്കും അനുഷ്ടിച്ചവര്‍ക്കും പത്തിനോടൊപ്പം പതിനൊന്നിന്  നോമ്പ് എടുക്കല്‍ സുന്നത്തുണ്ട്‌ (തുഹ്ഫ: & ശര്‍വാനി : 3/456, നിഹായ:3/201, ഫതഹുല്‍ മുഈന്‍::; 203, ശര്‍ഹു ബാഫളെല്; 2/199). പത്തിനോടൊപ്പം ഒമ്പതോ പതിനൊന്നോ, ഏതെങ്കിലും ഒന്നുമാത്രം അനുഷ്ടിക്കുന്നവര്‍ക്ക്  ഒമ്പതാണുത്തമം, കാരണം ജുതരോട്  എതിരാകാന്‍ വേണ്ടിയുള്ള ആശുറാഇന്റെ അനുബന്ധമെന്നതിനു പുറമെ, മുഹറം മാസത്തിലെ ആദ്യത്തെ  പത്തു ദിവസങ്ങള്‍ക്കുള്ള പ്രത്യേക ശ്രേഷ്ടതയിലും ഒമ്പത്  ഉള്‍പെടുന്നുണ്ട് .

ആശുറാഅ് ദിവസം (മുഹറം 10) കുടുംബബന്ധങ്ങള്‍ ചേര്‍ക്കുന്നതിന് വലിയ പ്രാധാന്യമുണ്ട്. ആശുറാഅ് ദിവസം ആശ്രിതര്‍ക്ക് വിശാലത ചെയ്താല്‍ അവന് വര്‍ഷം മുഴുവന്‍ അല്ലാഹു ഐശ്വര്യം നല്‍കുമെന്ന് നബിതങ്ങള്‍ പറഞ്ഞിട്ടുണ്ട്. (ത്വബറാനി, ബൈഹഖി). ഇത് നിരവധി വര്‍ഷങ്ങള്‍ പരീക്ഷിച്ച് ഞങ്ങള്‍ക്ക് അനുഭവപ്പെട്ടിട്ടുണെ്ടന്ന് സുഫ്‌യാനുബ്‌നു ഉയൈന (റ) വിനെ പോലുള്ള മഹാന്‍മാര്‍ പറയുന്നുണ്ട്.

وصلي الله وسلم على عبده ورسوله نبينا محمد وعلى آليه وأصحابة وأتباعه